2012 ഫെബ്രുവരി 12, ഞായറാഴ്‌ച

പടുജെന്മം(ഒന്നാം ഭാഗം )

                     ഒന്നാം ഭാഗം 
            ഞാന്‍ ‍ ജെമ്മ...ഒരു അഞ്ചു മിനിറ്റു നിങ്ങള്‍ ഞാന്‍  പറയുന്നത് കേള്‍ക്കുമോ ??ദേഷ്യം തോന്നുണ്ടോ ?ഞാനും ഭയങ്കര ദേഷ്യക്കാരി ആയിരുന്നു ..വാശിക്കാരി എന്ന് പറയുന്നതാവും നല്ലത് എങ്ങനെ ദേഷ്യം വരാതിരിക്കും ‍ ഞാന്‍ കുട്ടിയല്ലേ ??...മൂന്നു വയസ്സ്  പ്രായം ;എന്നെ അടുത്തുള്ള മാമന്‍റെ വീട്ടില്‍ ആക്കിയിട്ടു അപ്പച്ചനും അമ്മച്ചിയും പണിക്കു പോകുമ്പോള്‍ ,..എനിക്ക് ഭയങ്കര സങ്കടം ആണ് .എല്ലാ ദിവസവും വാശി കാണിക്കും .പക്ഷെ അപ്പച്ചനും അമ്മച്ചിയും എന്നെ ചേര്‍ത്ത് നിര്‍ത്തി  എന്‍റെ തുടുത്ത കവിളില്‍ മുത്തം നല്‍കിയിട്ട് പോകും .പണിക്കു പോയാലെ മാമുണ്ണാന്‍ പറ്റുള്ളൂ എന്നാ  അമ്മച്ചി പറയുന്നത് ..ആവോ ,എനിക്കറിയില്ല ..ഞാന്‍‍ കൊച്ചല്ലേ !!
                                                                    അടിവാരത്ത് ഞങ്ങള്‍ പുതിയ താമസക്കാരാണ്. മാമനെ മാത്രമാണ് പരിചയമുള്ളത് .എന്നെ ഭയങ്കര ഇഷ്ടമാണ് .എന്നെ എടുത്തു കൊണ്ട് നടക്കും .കളിപ്പിക്കും .മാമന്‍റെ കടയില്‍ നിന്നും മുട്ടായി  തരും ,ചോറ് വാരി തരും ,ഉമ്മ തരും -നല്ല രെസമാണ്,എനിക്കും മാമനെ ഭയങ്കര ഇഷ്ടമാണ് .ഒരു ആഴ്ച്ചയെ ആയുള്ളൂ അമ്മച്ചി എന്നെ മാമന്‍റെ  അടുത്താക്കിയിട്ടു പോകാന്‍  തുടങ്ങിയിട്ട് .എനിക്ക് ഒത്തിരി ഉടുപ്പും മിടായിയും കളിപ്പാട്ടങ്ങളും  ഒക്കെ വാങ്ങി തരണമെങ്കില്‍ ഞാന്‍ ‍ മാമന്‍റെ  കൂടെ നില്‍ക്കണം എന്ന് അമ്മച്ചി പറഞ്ഞു .പിന്നേ അടുത്ത വര്‍ഷം പുത്തന്‍ ‍ ഉടുപ്പൊക്കെ ഇട്ടു എനിക്ക് നേഴ്സറി യില്‍ പോകേണ്ടതാണ് .പൊക്കോട്ടേ,,അമ്മച്ചിയും അപ്പച്ചന്റെ കൂടെ പണിക്കു പൊക്കോട്ടേ .

                                                                  
ഇന്നും എന്നെ മാമന്‍റെ  അടുത്താക്കിയിട്ടു അപ്പച്ചനും അമ്മച്ചിയും പോയി .കുറച്ചു നേരം കരഞ്ഞു .പിന്നെ ,മാമന്‍ ‍ ഉണ്ടെല്ലോ .ഞാന്‍ ‍ നോക്കുമ്പോള് മാമന്‍ ‍ എന്തോ കുടിക്കുന്നു .എനിക്കും വേണമെന്ന് ഞാന്‍ ‍ പറഞ്ഞു .
                            '
മോള് കുടിക്കേണ്ട ,ഇത് മരുന്നാണ് ,കയ്പാണ് .'ഞാന്‍ ‍ വാശിക്കാരിയല്ലേ,വേണമെന്ന് വാശി പിടിച്ചു .മാമന്‍  ഇത്തിരി തൊട്ടു നാവില്‍ വെച്ച് തന്നു
            
ബുഹാ,,എന്തൊരു കയിപ്പു ,ഞാന്‍ ‍ തുപ്പി കളഞ്ഞു ,വല്ലാത്തൊരു മണവും .പാവം മാമന്‍ അസുഖായതുകൊണ്ടാവും ഇത് കഴിക്കുന്നെ .
                                                                
ഇന്ന് എന്നാണോ മാമന് എന്നോട് ഭയങ്കര സ്നേഹം .എന്നെ ചേര്‍ത്ത്  കിടത്തി ,,കളിയ്ക്കാന്‍ ‍ വിടുന്നില്ല ,എനിക്കൊരുപാട് മുത്തം ഒക്കെ തന്നു .മാമന്‍ ‍ എന്നെ എന്തിനാ ഇത്ര മുറുക്കെ പിടിക്കണേ ,,വേദനിക്കുനുണ്ട് എനിക്ക് -ഞാന്‍ ‍ കരഞ്ഞു .അപ്പോള്‍ മാമന്‍ ‍ എനിക്ക് മുട്ടായി തന്നു .പിന്നെ എപ്പോളോ ഞാന്‍ ‍ ഉറങ്ങി പോയി .
               
ഹാ ,അമ്മച്ചി ..അമ്മച്ചി വന്നു .അമ്മച്ചിയുടെ സ്വരം കേട്ട് ഞാന്‍ ‍ ഉണര്‍ന്നു .ശോ ,എന്തൊരു ഉറക്കമായിരുന്നു ഇന്ന് ,കളിക്കാനൊന്നും പറ്റിയില്ല .അമ്മച്ചി എന്നെ കുളിപ്പിക്കാന്‍ ഉടുപ്പൊക്കെ ഊരി .

       
എന്‍റെ  കര്‍ത്താവേ  !!ഇതെന്താ മോളെ നീ എവിടാ ഇന്ന് കളിച്ചേ ,ദേഹം മുഴുവന്‍ വീണു ഉരഞ്ഞിരിക്കുന്നു.
അമ്മച്ചി എന്താ ഈ പറയുന്നേ ,ഞാന്‍ ‍ അതിനു ഇന്ന് കളിചിട്ടില്ലെല്ലോ ??മനസ്സില്‍ വിചാരിച്ചു .
അമ്മച്ചി വെള്ളം ഒഴിച്ചപ്പോള്‍ ഞാന്‍ ‍ കരഞ്ഞു .എനിക്ക് ആകെ നീറി പുകഞ്ഞു .

.  
എങ്ങാണ്ട് ഒക്കെ കയറി മറിഞ്ഞിട്ടു വന്നിട്ട് അവള് മോങ്ങുന്നു -അമ്മച്ചി .

കുളിച്ചിട്ടും എന്‍റെ  ക്ഷീണം  മാറിയില്ല .മാമുണ്ണാന്‍ വിളിച്ചിട്ട് കൂട്ടാക്കിയില്ല .അമ്മച്ചി എന്‍റെ  നെറ്റിയില്‍ തൊട്ടു നോക്കി .
                        '
ഇവള്‍ക്ക് പനിക്കുന്നുണ്ട് ഇച്ചായ,ഞാന്‍ ‍ അപ്പോഴേ വിചാരിച്ചു ,രാത്രിയില്‍ ഉറക്കില്ലന്നു '.
ശെരിയാ,എനിക്ക് പനിയാ,തണുക്കുന്നുമുണ്ട് ,,അമ്മച്ചി എന്നെ പുതപ്പിച്ചു ,,കെട്ടിപ്പിടിച്ചു കിടന്നു .
ദേ,അമ്മച്ചി കരയുന്നു ,എന്തിനാ കരയണേ..എന്നെ ആശുപത്ര്യില്‍ കൊണ്ട് പോകുവല്ലേ .എനിക്കും കരച്ചില് വന്നു .അപ്പച്ചനും അമ്മച്ചിയും ഞാന്‍ കരയാതിരിക്കാന്‍ എന്തൊക്കെയോ പറയുന്നു .പിന്നെയും പിന്നെയും ഞാന്‍ ‍ കരഞ്ഞു .എന്തിനാ ഞാന്‍ ‍ ഇങ്ങനെ കരയണേ ..??
............................................................................................................................................................................................................................................................................................................

                                   
ആശുപത്രിയില്‍ പരിചയമില്ലാത്ത കുറെ മുഖങ്ങള്‍ ,വെള്ള ഉടുപ്പിട്ട ചേച്ചിമാര്‍ ..എനിക്കും ഉണ്ട് നല്ല ഭംഗിയുള്ള വെള്ള ഉടുപ്പ് ;ആരും എന്നോട് ഒന്നും മിണ്ടുന്നില്ല .എനിക്ക് ആണെങ്കില്‍ ആരെയും വ്യെക്തമാകുന്നില്ല .എന്നെ ആരൊക്കെയോ ചേര്‍ന്ന്  പിടിച്ചിട്ടുണ്ട് .അവര്‍ എന്തൊക്കെയോ ചെയ്യുന്നു .ഒന്നും മനസിലാകുന്നില്ല .ഹോ !!എന്തൊരു വേദന ,എന്‍റെ  കരച്ചിലും കുതറലും അവരുടെ ശക്തിയില്‍ ഇല്ലാതായി .
                                    
പിറ്റേ ദിവസം കണ്ണ് തുറന്നപ്പോള്‍ ,എന്‍റെ ചുറ്റിനും കുറേപ്പേര്‍ ,എനിക്ക് പേടിയായി ,ഞാന്‍ ‍ കരയാന്‍ ‍ തുടങ്ങി ,അമ്മച്ചിയും അപ്പച്ചനും അടുത്തുണ്ട് .അവര്‍ കരയുന്നുണ്ടോ ??ഞാന്‍ ‍ കരഞ്ഞിട്ടാണോ അവരും കരയുന്നത് .അതാവില്ല ,കാരണം അമ്മച്ചി എന്നെ എത്ര പ്രാവശ്യം അടിച്ചിരിക്കുന്നു .എന്നിട്ടും ഞാന്‍ ‍ കരയുമ്പോള്‍ അമ്മച്ചി കരയാറു ഇല്ലെല്ലോ???
                                    
കൂടിനില്‍ക്കുന്നവര്‍ എന്നോട് എന്തൊക്കെയോ ചോദിക്കുന്നു .എല്ലാവരും മാമനെ കുറിച്ചാണ് ചോദിക്കുന്നത് .ഞാന്‍ ‍ ചുറ്റും നോക്കി .മാമന്‍ ‍ മാത്രം ഇല്ല .എനിക്ക് പനിയാണെന്നു മാമന്‍ ‍ അറിഞ്ഞു കാണില്ലേ ??പാവം മാമന്‍ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും ,എന്നാലും എന്നെ കാണാന്‍ ‍ വന്നൂടെ ,മാമന്‍  വന്നിരുന്നേല്‍ മുട്ടായി തന്നേനെ .മാമന്‍ ‍ എന്ത്യെന്നു എനിക്ക് ചോദിയ്ക്കാന്‍ തോന്നി .പക്ഷെ എനിക്ക് ഒന്നും പറയാന്‍ ‍ സാധിക്കുന്നില്ല .ആകെ ഒരു ക്ഷീണം .ആരൊക്കെയോ എന്‍റെ  ഫോട്ടോ എടുക്കുന്നുണ്ട് ..പനി ആയിട്ട് ഇരിക്കുമ്പോഴാ ഇവര് ഫോട്ടോ എടുക്കണേ ..പനി മാറി കുളിച്ചിട്ടു അപ്പച്ചന്‍  വാങ്ങി തന്ന വെള്ള ഉടുപ്പൊക്കെ ഇട്ടു സുന്ദരി ആയിട്ട് വന്നിട്ട് ഫോട്ടോ എടുത്താല്‍ എന്ത് ഭംഗി ആയിരിക്കും ..
                                             ................................................................................

ഇന്ന് അമ്മച്ചി എന്നെയും എടുത്തുകൊണ്ടു വെളിയിലൂടെയ് ഒക്കെ നടന്നു .ഇന്ന് ഞങ്ങള് ആശുപത്രിയില്‍ നിന്നും പോകുവാ
...
പുതിയ വീട്ടിലേക്കു ..അപ്പോള്‍ ഇനി എന്‍റെ  മാമനെ .....???

2 അഭിപ്രായങ്ങൾ:

  1. തുടക്കം നന്നായി...
    എന്നാലും ഒരു നോവെല്‍ എന്ന് പറയാന്‍ വയ്യ..
    ബാക്കി കൂടി വായികട്ടെ...

    മറുപടിഇല്ലാതാക്കൂ

thank you..