2012, ഫെബ്രുവരി 12, ഞായറാഴ്‌ച

ചില നക്ഷ്ടങ്ങള്‍ ..


എന്‍റെ പ്രിയ കൂട്ടുകാരി ...

+2...ഒരു പുതിയ കലാലയ ജീവിതത്തിന്‍റെ തുടക്കം.ഒരു പുതിയ ലോകം തന്നെ ആയിരുന്നു അത് .ഉഴപ്പാനുള്ള license കയില്‍ കിട്ടിയതിന്‍റെ സന്തോഷം..ആടിതിമിര്‍ക്കുകയായിരുന്നു!!അതിനിടയില്‍ എപ്പോഴോ ആണ് ,അവള്‍ എന്‍റെ വലം കയില്‍ ഇടം തേടിയത് .സെറിന്‍ ,അതാണവളുടെ പേര്.കുഞ്ഞി കണ്ണുകളും ജാടയുള്ള സംസാരവും ഇടതൂര്‍ന്ന മുടിയുമോക്കെയുള്ള ഒരു പൂച്ചക്കുട്ടി...എന്‍റെ വലം കയില്‍ പിടിച്ചു നടക്കാനിഷ്ടപ്പെട്ടവള്‍...എന്‍റെ presencil വാചാലയാകുന്നവള്‍..ഞാന്‍ ക്ലാസ്സില്‍ ഇല്ലെങ്കില്‍ ഒരു പൂച്ചകുട്ടിയെപ്പോലെ ആ ക്ലാസ്സിന്‍റെ corneril എവിടെയെങ്കിലും ഒതുങ്ങി ഇരിപ്പുണ്ടാവും ..എന്‍റെ എല്ലാ കുസൃതികള്‍ക്കും silent സാക്ഷി !!എന്നോട് കൂടു കൂടാന്‍ ഇഷ്ടപ്പെട്ടിരുന്നവര്‍ അവളുടെ സ്നേഹത്തിനു മുന്‍പില്‍ മാറിനിന്നിരുന്നു..അതവര്‍ പലപ്പോഴായി എന്നോട് വ്യെക്തമാക്കാനും മടികാണിച്ചില്ല .+2 കഴിഞ്ഞു പുറത്തിറങ്ങുംബോല്ലും അവളുടെ പ്രതീക്ഷ ...ഞാന്‍ അവളോടൊപ്പം ഉണ്ടാവും എന്ന് തന്നെ ആയിരുന്നു .അതുകൊണ്ടാണ് പതനംതിട്ടക്കാരി ആയ അവള്‍ കോട്ടയത്ത്‌ കോളേജില്‍ പഠനം തുടരാന്‍ തീരുമാനിച്ചത് .പക്ഷെ ,എന്‍റെ ഭാവിയെ മാത്രം ലെക്ഷ്യം കണ്ട എന്‍റെ parents എന്നെ ആ കോളേജിന്റെ പടി കാണിച്ചില്ല .കേരളം വിട്ടോടിക്കോല്ലാന്‍ കല്പന പുറപ്പെടുവിച്ചു .എന്നെ പ്രതീക്ഷിച്ചു സെറിന്‍ ഉള്‍പ്പെടെ പലരും അതെ കോളേജില്‍ അഡ്മിഷന്‍ നേടിയിരുന്നു .എന്‍റെ presencil മാത്രം വാചാല ആയിരുന്ന അവള്‍ അവിടെ തികച്ചും മൂകയായി .കൂടെ പടിചിരുന്നവരോട് പോലും സംസാരിക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടില്ല .സൌഹൃദങ്ങളെ എന്നും ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ അവള്‍ക്കൊപ്പം എന്‍റെ മറ്റു കൂട്ടുകാരെയും എന്‍റെ അന്വേഷണങ്ങളില്‍ ഉള്‍പ്പെടുത്തി ..എനിക്ക് കിട്ടിയ ഒഴിവുദിനങ്ങളില്‍ രണ്ടു കൂട്ടരെയും സന്തോഷിപ്പിക്കുവാനും ഞാന്‍ സ്രെമിച്ചു.പക്ഷെ സെറിന്റെ ന്മൂകഭാവം അവരെ ചൊടിപ്പിച്ചു.അതിനിടയില്‍ complex എന്നാ മാരക വിഷം അവളില്‍ പടര്‍ന്നു കയറി .രണ്ടു കൂട്ടരും തമ്മിലുള്ള ഉരസലിന് അത് കാരണമായി .എല്ലാം കണ്ടുകൊണ്ടു ഞാനും ..സമാധാന സ്രെമങ്ങള്‍ വിഫലമായി .ആരും വിട്ടു കൊടുക്കാന്‍ തയ്യാറായില്ല .പിന്നീടു ഞാന്‍ കണ്ടത് സെറിന്‍ എന്നില്‍ നിന്ന് അകന്നു പോകുന്നതായിരുന്നു .പലവുരി തിരികെ വിളിച്ചിട്ടും വിളി കേള്‍ക്കാതെ ...അതിര് വിട്ട വേദനയോടെ നിസഹായയായി എനിക്ക് നോക്കി നില്‍ക്കേണ്ടി വന്നു ...അസ്ഥിക്ക് പിടിച്ച സൌഹൃദം എന്ന് എല്ലാവരും വിശേഷിപ്പിച്ച എന്‍റെ പ്രിയ കൂട്ടുകാരി ...എന്നെ വിട്ടകലുന്നതു...

1 അഭിപ്രായം:

thank you..