2012, ഫെബ്രുവരി 12, ഞായറാഴ്‌ച

RENAL UNIT


   അന്ന് ഉച്ചക്കത്തെ ഷിഫ്റ്റ്‌ ആണ് എനിക്ക് ,ഇനി എട്ടു മണിക്കൂര്‍ യുദ്ധം !! ആ വിചാരത്തോടെ ആണ് കയറി ചെല്ലുന്നത് .ഹാ !രാജേഷ്‌ വീണ്ടും അഡ്മിറ്റ്‌ ആയോ -ഉരുണ്ടു വന്നു എന്റെ കാലുകളില്‍ ഉരുമ്മി നിന്ന് സ്നേഹം പ്രകടിപ്പിച്ച ബോള്‍ കയിലെടുത്തു കൊണ്ട് ഞാന്‍ ചോദിച്ചു .dialysis  നുള്ള രോഗികള്‍ക്ക് ഫിസ്റ്റുല exercise നു കൊടുക്കുന്ന ബോള്‍ ആണ് ,എല്ലാവര്‍ക്കും കൊടുക്കുന്നത് ഒരേ കളര്‍ -മഞ്ഞ !പക്ഷെ ,രാജേഷിന്‍റെ ബോള്ളില്‍ തനു എന്ന് പലയിടവും എഴുതി വെച്ചിട്ടുണ്ട് ..തനു എന്നും തന്‍റെ  കൈകളില്‍ സുരക്ഷിത ആയി വേണമെന്ന് രാജേഷ്‌ ആഗ്രഹിചിരുന്നുവോ ??വീട്ടുകാരുടെ എതിര്‍പ്പ് വക വെക്കാതെയുള്ള 5 വര്ഷം നീണ്ട പ്രണയ സാഫല്യം ആയിരുന്നു അവരുടെ അത്.വിവാഹം കഴിഞ്ഞു ഒരു മാസത്തിനു ശേഷമാണ് രാജേഷ്‌ ഞങളുടെ hospital ഇല്‍ അഡ്മിറ്റ്‌ ആവുന്നത് ..മുഖമാകെ നീര് വന്നു വീര്‍ത്തു ഏതോ ഒരു അബോധ അവസ്ഥയില്‍ പിച്ചും പേയും പറഞ്ഞു ICU ഇല്‍ ....പുറത്തു നിരാലംബയായി ദുഃഖം നിറഞ്ഞ കണ്ണുകളുമായി തനു !renal failure ആണെന്ന തിരിച്ചറിവ് ആദ്യം ഒന്ന് തളര്തിയെങ്കിലും,തന്‍റെ ഉള്ളില്‍ രാജേഷ്‌ ന്‍റെ ജീവന്‍ തുടിക്കുന്നുവെന്ന സന്തോഷ വാര്‍ത്തയും ആയാണ് തനു അവനെ icu ഇല്‍ നിന്നും റൂമിലേക്ക്‌ സ്വീകരിച്ചത് .ഒരു പക്ഷെ അതായിരിക്കാം അവരെ മുന്‍പോട്ടു ജീവിക്കാന്‍ ആക്കം കൂട്ടിയത് .രാജേഷിനെ റൂമിലേക്ക്‌ മാറ്റിയതിനു ശേഷം തനു കരഞ്ഞിട്ടില്ല .ഒരു പക്ഷെ അയാളുടെ സാമിപ്യം അവളെ ബെലപ്പെടുതിയിരിക്കാം .എങ്കിലും തനു ഇല്ലാത്ത സമയങ്ങളില്‍ രാജേഷ്‌ നിയന്ത്രണം വിട്ടു കരയുന്നതിനു ഞാനും സാക്ഷി ആകേണ്ടി വന്നു .ഡിസ്ചാര്‍ജ് ആയി പോയെങ്കിലും dialysis  patients ഒരു hospitalinte സ്ഥിരം visitors ആണല്ലോ .

                                           'ഇത്തവണ ലാബ്‌ values എല്ലാം ഇത്തിരി കൂടുതല്‍ ആണ് ..ഇടക്കൊന്നു നോക്കിക്കോണേ'                                           ഓര്‍മയില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നു .എന്തായാലും ഞാന്‍ ഒന്ന് കണ്ടിട്ട് വരട്ടെ .ബോള്‍ എടുത്തു ഞാന്‍ അയാളുടെ റൂമില്‍ ചെന്നു.രണ്ടു പേരും നല്ല ഉറക്കത്തില്‍ ആണ് .തനുവിന്‍റെ മടിയില്‍ തല വെച്ചാണ്‌ രാജേഷിന്‍റെ ഉറക്കം .മെല്ലെ വാതില്‍ അടച്ചു ഞാന്‍ തിരിച്ചു നടന്നു .                        രാജേഷിന്‍റെ നിലയില്‍ നേരിയ മാറ്റം കണ്ടു തുടങ്ങി .പഴയ ആ smartness വീണ്ടും വന്നത് പോലെ.        അന്നും പതിവുപോലെ roundsinu പോയി .         ROOM NO 2342 ...'അങ്ങോട്ട്‌ കയറണ്ട,അഞ്ചു..ഇന്ന് രാവിലെ അയാളെ ICU വിലേക്ക് ഷിഫ്റ്റ്‌ ചെയ്തു .പെട്ടെന്ന് SICK ആയി,റൂം VACATE ചെയ്തിട്ടില്ല .

  ഹാ ...തനു വന്നല്ലോ ..madam,if u dont mind,can u vacate the room??തനു ഒന്നും മിണ്ടിയില്ല.പിന്നെയും എന്തോ പറയാന്‍ ഒരുങ്ങിയ കൂട്ടുകക്ഷിയെ ഞാന്‍ തടഞ്ഞു.തനുവിനോപ്പം റൂമില്‍ ചെന്നു           How is he?നിശ്ചലയായി പുറം തിരഞ്ഞു നില്‍ക്കുന്ന അവളുടെ തോളില്‍ ഞാന്‍ സ്പര്‍ശിച്ചു.ഒരു പൊട്ടികരച്ചില്‍ ആയിരുന്നു മറുപടി.അതില്‍ ഒന്ന് വ്യെക്തമായിരുന്നു...അവളുടെ മടിയില്‍ തല ചായ്ച്ചു ഉറങ്ങാന്‍,അവളെ സ്വന്തം കൈകളില്‍ സുരക്ഷിതയാക്കി അതില്‍ സന്തോഷിക്കാന്‍  ..അയാള്‍ ഈ ലോകത്തിലില്ല ...അവളെ ഒറ്റക്കാക്കി അയാള്‍ പോയിരിക്കുന്നു..ഒരു കുഞ്ഞു ജീവന്‍ മാത്രം അവളില്‍ അവശേഷിപ്പിച്ച്..വാക്കുകള്‍ തപ്പി പെറുക്കി അവളെ ആശ്വസിപ്പിച്ച് എന്ന് വരുത്തി ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി ...അപ്പോളും എന്‍റെ കാലുകളില്‍ മുട്ടി ഉരുമ്മി നിന്നിരുന്നു ആ ബോള്‍.......:-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..