2012, ഫെബ്രുവരി 26, ഞായറാഴ്‌ച

പടുജെന്മം (നാലാം ഭാഗം )

ഒരു  വര്‍ഷത്തിനു  ശേഷം ...
-----------------------------------
                     
                                  മനുഷ്യന്‍ കാലത്തിന്‍റെ പിടിയില്‍ അകപ്പെടുമ്പോള്‍ ആര്‍ത്തു ഉല്ലസ്സിച്ചതും വിലപിച്ചതും ആയ നാളുകള്‍ സ്മൃതി പഥങ്ങളില്‍ എവിടെയോ മാഞ്ഞു തുടങ്ങിയിട്ടുണ്ടാവും .ബുദ്ധിമാനായ മനുഷ്യന്‍ പലപ്പോഴും കാലത്തിന്‍റെ ,വിധിയുടെ ഒക്കെ കൊമാളിയാണ്.വെറും ജെന്മങ്ങള്‍ ആയി വിധിയുടെ വിളയാട്ടത്തിലും കാലത്തിന്‍റെ കുത്തൊഴുക്കിലും പെട്ട് അലയുമ്പോഴും എല്ലാം തന്റേതു എന്ന് കരുതി കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രേമിക്കുന്നു.  മാറി മാറി വരുന്ന ഋതുക്കള്‍ അവനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അവന്‍ തിരിച്ചറിയുന്നത്‌ ഒരു പക്ഷെ തിരിച്ചടിയുടെ നിമിഷങ്ങളില്‍ ആയിരിക്കും ..അവിടെയും കളി നിയന്ത്രിക്കുന്നത്‌ കാലം .ഋതു ഭേദത്തിന്റെ  തിരിച്ചടികളെ ഭയന്ന അവന്‍ മറ്റൊരു ലോകത്ത് വിഹരിക്കുന്നത് കാണുമ്പോള്‍ അറിയാതെ ആണെങ്കിലും ഓര്‍ത്തു പോകുന്നു ..'മനുഷ്യാ,നീ മഹാനായ വിഡ്ഢി..!!!
                     
                                 ' ഹോ..എന്തൊരു വെയില്‍ ആണിത് ..ചുട്ടു പൊള്ളുന്നു. '-മുഖത്ത്  നിന്നും വിയര്‍പ്പു തുള്ളികള്‍ പൊടിയുന്നു ,കൈയില്‍ ഉള്ള പൊതി കൊണ്ട് അയാള്‍  തല വെയിലില്‍ നിന്നും രെക്ഷിക്കാന്‍ പാട് പെടുന്നു ..ബസ്‌ ഇറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയും ദൂരം ഉണ്ടെന്നു വിചാരിച്ചില്ല..
                         
                    'ഇത് തന്നെയാണോ വഴി ..കുറെ മാറ്റങ്ങള്‍ ..അതോ അന്നത്തെ പരിഭാന്തിയില്‍  ശ്രേദ്ധിക്കാതെ  പോയതാണോ ?? ആരോടെങ്കിലും ഒന്ന് ചോദിക്കാം എന്ന് വെച്ചാല്‍ ..ഒരാള് പോലും ഇല്ല വഴിയില്‍ ..ഈ  കൊടും ചൂടത്ത് ഇനി എങ്ങോട്ടെന്നു കരുതിയ നടക്കുക .ആരോടെങ്കിലും ചോദിച്ചിട്ടേ ഇനി മുന്നോട്ടുള്ളൂ 'അയാള്‍ നിശ്ചയിച്ചു .
വഴിയോരത്ത് കണ്ട ഒരു പെട്ടിക്കടയെ ലെക്ഷ്യമാക്കി അയാള്‍ നടന്നു .

                                ' ചേട്ടാ ,ഒരു കൂട് കാജ '
പരിചയമില്ലാത്ത സ്വരം കേട്ട് ,തൂക്കിയിട്ടിരിക്കുന്ന നേന്ത്രക്കുല ഒരു വശത്തേക്ക്  മാറ്റി ,,നെറ്റി ചുളിച്ചു ,ബീഡി നീട്ടിക്കൊണ്ട് ..
                             'വരുത്തന്‍ ആണല്ലേ ...??'
കടയുടെ മുന്‍പില്‍ കത്തിച്ചു വെച്ചിരിക്കുന്ന ചിമ്മിനി വിളക്കില്‍ ബീഡി കത്തിച്ചു കൊണ്ട് അയാള്‍ ഒന്ന് മൂളി ..
                                     '  ഊം ..അതെ
           ബീഡിയുടെ പുക ആസ്വദിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു.
'ഒരാളെ തെടി ഇറങ്ങിയതാ  ,അധികം പരിചയമില്ല ..കണ്ടിട്ടുണ്ട് ..അത്രേയുള്ളൂ ,,എന്നാലും കണ്ടുപിടിക്കണം .
             'ആരാ കക്ഷി ..ഇവിടെയുള്ള വീടുകള്‍ ഒക്കെ എനിക്കറിയാം '
തലയിലെ കെട്ട് ഒന്നുകൂടി അഴിച്ചു കെട്ടി ,അയാള്‍ സഹായിക്കാനുള്ള ഒരു ചിരിയുമായി പുറത്തേക്കിറങ്ങി വന്നു .
              'ചേട്ടാ ..ഒരു വര്‍ക്കിച്ചായനെ അറിയുമോ ??'അയാളുടെ ചോദ്യം മനസിലാകാത്ത വണ്ണം കടക്കാരന്‍ അയാളെ നോക്കി .
'ഓ..അങ്ങേരുടെ ഭാര്യ ഒരു മറിയ ചേടത്തി..ഒരു മോളുണ്ട്‌ ..ജെമ്മ'
                      'അങ്ങനെ വരട്ടെ ..ജെമ്മ ,ഇപ്പൊ പിടികിട്ടി '
അറിവില്ലായ്മയുടെ മുഖത്ത് ഒരു സംശയ ദൃഷ്ടി പടര്‍ന്നു .ഒന്ന് ഊറിച്ചിരിച്ചുകൊണ്ട് കടക്കാരന്‍ തുടര്‍ന്നു ..'അല്ല ,എന്തിനാ ഇപ്പൊ അങ്ങോട്ടേ?
      ' ചേട്ടന് അറിയാമോ അപ്പൊ ..ഉപകാരമായി ..പോകേണ്ട ആവശ്യം ഉണ്ട് ,എനിക്കൊന്നു കാണണം ..കുറച്ചു നാള്‍ മുന്‍പ് ഒന്ന് കണ്ടതാ ..വഴിയൊക്കെ മറന്നു  '
കടക്കാരന്‍ :'നിങ്ങളീ പറയുന്ന വര്‍ക്കിച്ചായനും  മറിയ ചേടത്തിയും  മരിച്ചിട്ട് ഒരു കൊല്ലത്തോളം ആയി ..ഒരു വല്ലാത്ത മരണം ആയിരുന്നു ..ആ പെങ്കൊച്ചിനെ  പെണ്ണ് കാണാന്‍ വന്ന ദിവസാ,,രണ്ടു പേരും ഒരുമിച്ചു ..ഓര്‍ക്കുമ്പോള്‍ ഇപ്പോളും ..എന്‍റെ ഈശോയേ,എന്‍റെ കണ്മുന്നിലുണ്ട് നിശ്ചലമായി കിടക്കുന്ന ആ രണ്ടു ശരീരങ്ങള് ..ഇത്തിരി ദെണ്ണം ഉണ്ടേ ..നെഞ്ച് പൊട്ടിയ അതുങ്ങള് മരിച്ചേ ..
 
    മരിച്ചത്................ഒരുമിച്ചു ...........ഒരുദിവസം ..............???????
അയാള്‍ തെല്ലൊരു നടുക്കത്തോടെ കടക്കാരനെ നോക്കി .ഒരു ദീര്‍ഘ നിശ്വാസത്തോടെ കടക്കാരന്‍ തുടര്‍ന്നു...
                'ങ്ഹാ ...കര്‍ത്താവു അത്രയേ വിധിച്ചിട്ടു ഉണ്ടായിരുന്നുള്ളൂ. '
           'അപ്പോള്‍ അവരുടെ മകള് ..?'-ജോണിക്കുട്ടി
'ഫൂ ..മകള് ..??ആ നല്ല മനുഷ്യര്‍ക്ക്‌ ഇങ്ങനെ ഒരു പിഴച്ച സന്താനം ഉണ്ടായല്ലോ ...അവള്‍ ഇപ്പോള്‍ ഈ നാടിന്‍റെ പൊതുമുതല്‍ അല്ലേ..നാണം കെട്ടവള്‍  ..എങ്ങനെ വളര്‍ത്തി കൊണ്ടുവന്നതാണെന്ന് അറിയുമോ ..വീടിനു പുറത്തിറക്കാതെ വളര്ത്തിയിട്ടു ഇപ്പൊ എന്തായി  ...നശിക്കാന്‍ ഉള്ളതൊക്കെ എങ്ങനെ ഒക്കെ പൂട്ടി ഇട്ടാലും നശിക്കും ..ഒരു കണക്കിന് അതുങ്ങളെ ദൈവം തമ്പുരാന്‍ നേരത്തെ വിളിച്ചത് നന്നായി ..ഇതൊന്നും കാണേണ്ടി വന്നില്ലെല്ലോ '

                         കടക്കാരനോട് നന്ദി പറഞ്ഞു ഇറങ്ങുമ്പോള്‍ അയാളുടെ മനസ്സ് നിര്‍ത്താതെ ഉരുവിടുക ആയിരുന്നു ;;പിഴച്ച സന്താനം ...മരണം ...ജെമ്മ.....!!! അയാളുടെ നടത്തത്തിനു  പതിവിലും അധികം വേഗത ..ആ വാക്കുകള്‍ കാതുകളില്‍ ഇപ്പോളും മുഴങ്ങുന്നു .ഒരു നാടിന്‍റെ മുഴുവന്‍ ശാപവും പരിഹാസവും അതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു .കടക്കാരന്‍ പറഞ്ഞത് അനുസരിച്ച് ഇനി ഒരു വളവു കൂടിയുണ്ട് .ഒരു നൂറു ചോദ്യങ്ങള്‍ ഉയരുന്നുണ്ട് മനസ്സില്‍ ..മുഖത്തെ വിയര്‍പ്പു തുള്ളികള്‍ മുണ്ടിന്‍റെ തലപ്പ്‌ കൊണ്ട് തുടച്ചു കൊണ്ട് അയാള്‍ നടത്തം തുടര്‍ന്നു ..
              'പോക്കെറ്റില്‍  കാശുണ്ടെങ്കില്‍ ,ഏതു തെണ്ടിക്കും .ആ വീടിന്‍റെ പടി കടക്കാം ,അവള്‍ ..ആ പിഴച്ച സന്താനം ആര്‍ക്കും പായ  വിരിക്കും ..'കടക്കാരന്റെ വെറുപ്പ്‌ നിറഞ്ഞ വാക്കുകള്‍ ആ ചുട്ടു പൊള്ളുന്ന വെയിലിലും അയാളെ പിന്തുടരുകയാണ് ..

                ഗെയിറ്റിന്റെ  മുന്‍പില്‍ എത്തിയപ്പോള്‍ അയാള്‍  ഒന്ന് നിന്നു..
                          ' പട്ടിയുണ്ട് സൂക്ഷിക്കുക ;..അയാള്‍ ആ ബോര്‍ഡ്‌ വായിച്ചു ..പഴയ ആ ചെറിയ വീടിന്‍റെ സ്ഥാനത്ത് സാമാന്യം വലുപ്പം ഉള്ള ഒരു വീട് ..ചുറ്റുമതില്‍ ...ചെടികള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്നു ..പ്രകൃതിയുടെ കള്ളത്തരം കൊണ്ടാണോ അതോ ..എല്ലാം ആകെ വാടി തളര്‍ന്നിരിക്കുന്നു ..അന്ന് ആ കൊച്ചു വീടിന്‍റെ മുന്‍പില്‍ വിടര്‍ന്നു നിന്നിരുന്ന റോസാപ്പൂവിന്റെ   പ്രസരിപ്പ്   ഒന്നിനും കാണാനില്ല ..എന്തോ പറയാനുള്ളത് പോലെ ..ഒരു ദുഃഖം തളം കെട്ടി    നില്‍ക്കുന്നു  എന്നൊരു തോന്നല്‍    ..പരിചയം ഇല്ലാത്ത ആളെ കണ്ടിട്ടാവും നായ അതിന്‍റെ പ്രതിഷേധം   അറിയിച്ചു ..അത് വക വെക്കാതെ അയാള്‍ തന്‍റെ     പാദങ്ങള്‍  ആ  ഉരുളന്‍ കല്ലുകള്‍ക്ക്  മുകളിലൂടെ ശരവേഗം പായിച്ചു   .

                                 ഉച്ച ഊണ് കഴിഞ്ഞു ,ചാരുകസേരയില്‍ തല ചായ്ച്ചു ഇരിക്കുകയാണ് -ജെമ്മ ,അപ്പച്ചന്‍ ഉപയോഗിച്ചിരുന്ന കസേരയാണ് .ഊണ് കഴിഞ്ഞു അതില്‍ ഒരിത്തിരി നേരം ഇരിക്കുക പതിവുള്ളതാണ് ...കുറെ ഓര്‍മ്മകള്‍ ...മനസ്സിലൂടെ കടന്നു പോകും ,,ജീവിക്കാനുള്ള ..പൊരുതി നില്‍ക്കാനുള്ള ..ഒരു   കച്ചിതുരുമ്പ് ....റൂമില്‍ ഒഴുകിയെത്തുന്ന മെലടി..അവളുടെ ചിന്തകളെ രെമ്യപ്പെടുതുന്നുണ്ടാവാം  ..?
കൊള്ലിംഗ് ബെല്‍ അവളുടെ ചിന്തകള്‍ക്ക് കോട്ടം വരുത്തിയെന്ന് തോന്നുന്നു .മുറിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കില്‍ സമയം 2 .45 ...
                               ......................................................................................

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി ....,,,,,ജെമ്മ !!!!
തനിക്കു നക്ഷ്ടമായ സൌന്ദര്യം ,,അയാളുടെ കണ്ണുകളില്‍ ജെമ്മ വീണ്ടും സുന്ദരി ആയിരിക്കുന്നു .ഇളം നീല വര്‍ണ്ണത്തില്‍ ഉള്ള ഷിഫോണ്‍ സാരി ..അലസ്സമായി കിടക്കുന്ന മുടി ..പാതി മയങ്ങിയ കണ്ണുകളില്‍ ഉറക്ക ക്ഷീണം    കാണുന്നുണ്ട് ..എങ്കിലും ഒരു ആകര്‍ഷണീയത ആ കണ്ണുകള്‍ക്ക്‌ ....
                                 'ആരാണ് ...എന്ത് വേണം ??
അവളുടെ ശബ്ദം കേട്ട് അയാള്‍ തന്‍റെ കണ്ണുകളെ  പിന്‍വലിച്ചു .
                'ഞാന്‍ ...ഞാന്‍ ..എന്നെ ഓര്‍മ്മയുണ്ടോ ??
(എവിടെയോ കണ്ടു മറന്നത് പോലെ ).'.ഇല്ല ,,എനിക്ക്  മനസ്സിലായില്ല ,..ആരാണ് ??
'ഞാന്‍ ...ജോണിക്കുട്ടി ..ഒരിക്കല്‍ ജെമ്മയെ കാണാന്‍ വന്നിട്ടുണ്ട് ..അന്ന് അതിനു കഴിഞ്ഞില്ല .'-പ്രതീക്ഷയോടെ അയാള്‍  പറഞ്ഞു നിര്‍ത്തി .
                   
                               ജെമ്മ ഒരു നിമിഷം സ്തബ്ധയായി .....
ജോണിക്കുട്ടി .....എങ്ങനെ മറക്കാനാവും ..മൂന്നാല് ദിവസം  മനസ്സില്‍ സൂക്ഷിച്ചു ,പ്രണയത്തില്‍ തലോടിയ ആ പേര് ...നേരിട്ട് കാണാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരുന്ന ദിവസങ്ങള്‍ ...പിന്നെ ..പിന്നെ ..ഒരുപാടു നക്ഷ്ടങ്ങള്‍ ..തിരിച്ചെടുക്കാന്‍ പറ്റാത്ത നക്ഷ്ടങ്ങള്‍ തന്ന ആ ദിവസം ..ഒറ്റപ്പെടല്‍  ..ങ്ഹാ !!ഒരു മിന്നായം പോലെ എല്ലാം ആ മനസ്സിലൂടെ കടന്നു പോയി ..കുറെ മുഖങ്ങളും ,അപ്പച്ചന്‍ ,അമ്മച്ചി ..അവരുടെ മരണം ..പിന്നെ അയാള്‍ !!!! കണ്ണുകള്‍ ഈറന്‍ അണിഞ്ഞത് കൊണ്ടാവാം അവള്‍ മുഖം തിരിച്ചു കളഞ്ഞു .
                                     'കയറി വരൂ .'
ജോണി കുട്ടിക്ക് കുടിക്കാന്‍ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കൊടുത്ത ശേഷം ജെമ്മ അയാള്‍ക്ക് എതിരായി ഇരുന്നു ..അവള്‍ അയാളെ ഒരു ചോദ്യ ഭാവേന നോക്കി ..ആ നോട്ടത്തില്‍ പ്രണയമില്ല ..ഒരു ആകാംഷ ..നിനച്ചിരിക്കാതെ ഉള്ള ഈ പുനസമാഗമം ..ഇനി അടുത്ത ദുരന്തം ആയിരിക്കുമോ ??..എന്തിനായിരിക്കും ജോണി കുട്ടി എന്നെ തേടി വന്നത് ??ഈ ജീവിതം ഇനി ആര്‍ക്കു മുന്‍പിലാണ് അടിയറവു പറയേണ്ടത്?? .സംശയങ്ങള്‍ ഒരു ചോദ്യ ചിഹ്നം ആയി അവളില്‍ പൊന്തി വന്നു .
പകുതി ഗ്ലാസ്‌ വെള്ളം ടീ പോയില്‍ വെച്ചിട്ട് അവളുടെ വിചാരങ്ങള്‍ക്ക്‌ വിരാമം ഇടും വണ്ണം ജോണി കുട്ടി സംസാരിച്ചു തുടങ്ങി .
                'ജെമ്മാ ...ഞാന്‍  പറയുന്ന കാര്യങ്ങള്‍ നിന്നെ വേദനിപ്പിച്ചേക്കാം...'
അവളുടെ ഹൃദയമിടിപ്പ്‌ അയാള്‍ ശ്രേധിക്കുന്നുണ്ടായിരുന്നു ...ആ മുഖത്തെ ഭാവ വ്യെക്ത്യാസങ്ങളും ... ഒരു നെരിപ്പോട് പോലെ അവള്‍ ഉരുകുക ആയിരുന്നു  .അയാള്‍ തുടര്‍ന്നു ...
               'എനിക്ക് കുറച്ചൊക്കെ കാര്യങ്ങള്‍ അറിയാം .അതൊക്കെ മറക്കണം എന്നോ .ക്ഷെമിക്കണം എന്നോ ഞാന്‍ പറയില്ല .ഒരു ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും കയ്പ്പേറിയ ദുരന്തങ്ങള്‍ നീ അനുഭവിച്ചു കഴിഞ്ഞു ....എങ്കിലും ക്ഷെമിച്ചു  കൂടെ ,മരണം കാത്തു കിടക്കുന്ന ഒരു മനുഷ്യനോടു  കാട്ടുന്ന ഔദാര്യം ...അന്ന് ഇവിടെ നിന്നു പോയപ്പോള്‍ തളര്‍ന്നു വീണതാണ് ..പിന്നെ എഴുനെറ്റിട്ടില്ല,കഴിഞ്ഞ ദിവസങ്ങളില്‍ അസുഖം കുറച്ചു കൂടുതല്‍ ആയിരുന്നു .ഇപ്പോള്‍ ഒരു നേരിയ കുറവുണ്ട് ..എന്നാലും ഇനി എത്ര നാള്‍ ..??ജെമ്മയെ ഒന്ന് കാണണം എന്ന് പറയുന്നു ..ജെമ്മയോടു ചെയ്ത തെറ്റിന് അമ്മാച്ചന്‍ ഈ ജീവിതം കൊണ്ട് ഇപ്പോള്‍ തന്നെ ഒരുപാടു ശിക്ഷ അനുഭവിച്ചു കഴിഞ്ഞു .ഒരു ജെന്മം മുഴുവന്‍ സ്വയം ശിക്ഷിച്ച ആ ജെന്മം ..ഇപ്പോഴും ജീവന്‍റെ സ്പന്ദനം അവശേഷിപ്പിക്കുന്നത് ജെമ്മയെ ഒന്ന് കാണാനും ...മാപ്പ് അപേക്ഷിക്കാനും ആണ് ..അതുകൊണ്ടെങ്കിലും ആ മനുഷ്യന്‍ സമാധാനം ആയി കണ്ണുകള്‍ അടക്കട്ടെ    എന്ന് കരുതിയാണ് ഞാന്‍ ...
                           ജെമ്മാ .....കഴിയുമെങ്കില്‍ ...??'
അപ്പച്ചന്റെയും അമ്മച്ചിയുടെയും  ഫോട്ടോയില്‍ നിറമിഴികളോടെ നോക്കി നില്‍ക്കുക ആയിരുന്ന ജെമ്മയെ അയാള്‍ പ്രതീക്ഷയോടെ നോക്കി .ആ കണ്ണുകള്‍ നിറഞ്ഞു ഒഴുകുക ആയിരുന്നു .അവളോട്‌ പിന്നെ ഒന്നും പറയാന്‍ ജോണി കുട്ടിക്ക് കഴിഞ്ഞില്ല .അയാള്‍ എഴുനേറ്റു .
                      'ശെരി ജെമ്മ ,നിനക്ക് കഴിയില്ലെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല .എങ്കില്‍ ഞാന്‍ .....'
അവള്‍ ആ ഫോട്ടോയില്‍ തന്നെ ദൃഷ്ടി പതിപ്പിചിരിക്കുകയാണ് .അനുവാദത്തിനു കാത്തു നില്‍ക്കാതെ അയാള്‍ നടന്നു തുടങ്ങി .
                          'അയാള്‍ ചത്തില്ല അല്ലേ ....????'
അവളുടെ ഗാംഭീര്യം  കലര്‍ന്ന സ്വരം അയാളെ പിടിച്ചു നിര്‍ത്തി ..ഒരു വല്ലാത്ത ഭാവം അവളുടെ മുഖത്ത് ....
                                'ഞാന്‍ വരാം.'-ജെമ്മ
ജോണി കുട്ടി ആകെ തരിച്ചു നില്‍ക്കുകയാണ് -ഒരു പൊട്ടിത്തെറിയും ഇറക്കി വിടലും ആണ് പ്രതീക്ഷിച്ചത് .മനസ്സില്‍ വന്ന സ്നേഹത്തോടും സന്തോഷത്തോടും അതിലേറെ നന്ദിയോടും കൂടി അയാള്‍ ജെമ്മയെ നോക്കി .അവള്‍ അങ്ങനെ തന്നെ നില്‍ക്കുകയാണ് ...മുഖം ഭവ വ്യെക്ത്യാസങ്ങള്‍ ഇല്ലാതെ ശൂന്യം ആണ് ...
                                'എപ്പോള്‍..??'   അയാള്‍ ശബ്ദം താഴ്ത്തി ചോദിച്ചു .
                            'ഇപ്പോള്‍ തന്നെ '-അവളുടെ വാക്കുകള്‍ ..അതിലെ ധൃടത അയാളെ ഓരോ നിമിഷവും അല്ഭുതപ്പെടുത്തുക ആയിരുന്നു .അത് അവളുടെ സൌന്ദര്യത്തിനു ഭൂഷണം അല്ലെന്നു ജോണി കുട്ടിക്ക് തോന്നി .
              'ശെരി ഞാന്‍ കവലയില്‍ ചെന്ന് ഒരു ഓട്ടോ കിട്ടുമോന്നു നോക്കട്ടെ '
ജെമ്മ :'വേണ്ട ,ഇവിടെ നിന്നാല്‍ ബസ്‌ വരും .എന്താ ..ജോണി കുട്ടിക്ക് എന്നെ കൂടെ കൊണ്ട് പോകുവാന്‍ നാണക്കേട്‌ ഉണ്ടോ ??
ജോണി കുട്ടി ഒരു അല്പം ജാള്യതയോടെ അവളെ നോക്കി ,
              ' ഇല്ല ജെമ്മ .ഒരിക്കലും ഇല്ല .'
ജെമ്മ :'എങ്കില്‍ ഒരു നിമിഷം നില്‍ക്കൂ ,ഞാന്‍ ഒന്ന് റെഡി ആയി വരാം .
                            ..........................................................................
                                 'നമ്മുക്ക് ഇറങ്ങാം '-ജെമ്മ
                                       'ങ്ഹാ ...'
              ജോണി കുട്ടി മുന്‍പിലും ജെമ്മ പുറകിലുമായി നടന്നു .
ആരെങ്കിലും തങ്ങളെ കാണുന്നുണ്ടോ എന്ന് ജോണി കുട്ടി ഇടയ്ക്കിടെ നോക്കുന്നുണ്ട് .വഴിയരികില്‍ നില്‍ക്കുന്ന ചെടികള്‍ക്ക് പോലും കണ്ണുകള്‍ ഉള്ളതായി അയാള്‍ക്ക് തോന്നി .ജെമ്മയുടെ നടത്തത്തിന്റെ വേഗത പലപ്പോഴും അയാളെ മറികടക്കാന്‍ ഒരുങ്ങുന്നുണ്ട് .ഇച്ചിചെത്    എന്തോ നേടി എടുക്കാന്‍ ഉള്ള വ്യെഗ്രതയോടെ ആണ് അവളുടെ നടത്തം .ആ മുഖത്ത് അത് പ്രകടമാണ് .
                   'നന്നായി  ബസ്‌ സ്റ്റോപ്പില്‍ ആരും ഇല്ലാത്തതു .അല്ലെങ്കില്‍ ..(അയാള്‍ ഓര്‍ത്തു)
ജെമ്മ അല്പം മാറിയാണ് നില്‍ക്കുന്നത് ...ഒരു പക്ഷെ താന്‍ മനസ്സില്‍ ചിന്തിക്കുന്നത് ഒക്കെ ജെമ്മ മനസിലാക്കുന്നുണ്ടാകുമോ ??
                 അമ്മാച്ചനോട് ജെമ്മയെ കൊണ്ടുവരാം എന്ന് വാക്ക് പറയുമ്പോഴും മനസ്സില്‍ തീരെ പ്രതീക്ഷ ഇല്ലായിരുന്നു .പിന്നെ ഒരു കുറ്റബോധം പാടില്ലെല്ലോ ?അതാ ഇറങ്ങി തിരിച്ചേ .പക്ഷേ ജെമ്മ -അവള്‍ അത്ഭുതപ്പെടുത്തി കളഞ്ഞു .അമ്മച്ചനോട് പൊറുക്കാന്‍ ഉള്ള വലുപ്പം ആ മനസ്സിന് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല .അയാള്‍ അവളെ കൃതഞ്ഞതയോടെ നോക്കി ..ഇല്ല ..അവള്‍ ഈ ലോകത്ത് എങ്ങുമല്ല.
                                             ബസ്‌ വന്നു .
അടിവാരത്ത് നിന്നും ആ ബസ്‌ പതുക്കെ നീങ്ങിത്തുടങ്ങി ...മരങ്ങള്‍ എല്ലാം പുറകോട്ടു സഞ്ചരിക്കുന്നു ..എന്‍റെ ഓര്‍മകളും ...ഞാന്‍ ആരെയാണ് കാണാന്‍ പോകുന്നത് ...ഒരു നിഴല്‍ പോലെയേ ഓര്‍മയുള്ളൂ .എങ്കിലും അയാള്‍ ഏല്‍പ്പിച്ച മുറിപ്പാടുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല ...ആ ഓര്മ ഈ യാത്രയോടെ അവസാനിക്കണം .
                                            'ടിക്കറ്റ്‌ ...ടിക്കറ്റ്‌ '
              'മുക്കൂട്ടുതറ ..രണ്ടു '(ജോണി കുട്ടി ടിക്കറ്റ്‌ എടുത്തു)
                                            മുക്കൂട്ടുതറ .....????

                 

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

വേവലാതികള്‍

രണ്ടു മത്സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ടു നാവിക സേന അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു .ഇറ്റാലിയന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരും കപ്പലിലെ സുരക്ഷ ഗാര്‍ഡുകളും ആയ lestore marsmilano  ,salvathore gerano എന്നിവര്‍ ആണ് അറസ്റ്റില്‍ ആയതു .തിങ്കള്‍ ആഴ്ചത്തെ പത്രങ്ങളില്‍ നിറഞ്ഞു നിന്നൊരു വാര്‍ത്ത‍ ആണിത് .ക്രൈം ബ്രാഞ്ച് എസ് പി സാം ക്രിസ്ടിയും ,കൂടെ ഉണ്ടായിരുന്ന ഐ ജി പദ്മകുമാരും,പോലീസ് കമ്മിഷണര്‍ അജിത്‌ കുമാറും അഭിനന്ദനം അര്‍ഹിക്കുന്നു .കാരണം കസബിനെ പോലെ ഒരാളെ ഇപ്പോഴും ഇന്ത്യന്‍ ഫുഡ്‌ കൊടുത്തു പരിപോക്ഷിപ്പിക്കുന്ന തികച്ചും ആധിതേയത്വം അതിന്റെ മൂര്‍ധന്യ അവസ്ഥയില്‍ ആചരിക്കുന്ന നമ്മുടെ രാജ്യത്ത് ..അതും കേരളത്തില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥര്‍ അത്തരം ഒരു സാഹസം ചെയ്തത് ശ്രേധയര്‍ഹിക്കുന്നു.
                                     
                                                തന്നെയുമല്ല ഇന്ത്യന്‍ ശിക്ഷ നിയമം 302  വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്താനും അവര്‍ മറന്നില്ല .ഇത് കഥയുടെ തുടക്കം .കുറച്ചു interesting  ആയി വായിച്ചു വരുമ്പോഴാണ് അസ്ഥാനത് കോമഡി പ്രയോഗം ..
                                     
                                        ആദ്യം കോമെടിയും   ആയി ഇറങ്ങിയത്‌ കപ്പിത്താന്‍ തന്നെ ആയിരുന്നു .ഞായര്‍ ആഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം മൂന്നര വരെ ആ കോമഡി ഷോ തുടര്‍ന്നു   ...ചര്‍ച്ച പരാജയം !!!പിന്നീട് അങ്ങ് ഇറ്റലിയില്‍ നിന്നൊരു call ...ഇപ്പൊ വിട്ടു കൊട് പുള്ളാരെ ..ഗവണ്മെന്റ് ..ഇന്ത്യ അല്ലെയോ ,രണ്ടു ദിവസം കഴിയട്ടെ ..നമ്മുക്ക് ഇറക്കാന്നെ!!!കേട്ടൊനെ ഒരു confidence ??കപ്പിത്താന്‍ അനുസരിച്ച് .പുള്ളാര് അകത്തു...  അവര് തുറിച്ചു നോക്കിയെന്നോ ആരൊക്കെയോ പേടിചെന്നോ ഒക്കെ പറയുന്നു ...ആവോ ..അറിയില്ല
                                      എന്നിട്ടും തീര്‍ന്നില്ല കോമെടിയുടെ മാലപ്പടക്കം .കുറ്റവാളികള്‍ ഇറ്റലിക്കാര്‍ അല്ലെയോ ??ജയിലിലെ തറയില്‍ കിടത്താന്‍ പറ്റുമോ ..എന്തോ വിചാരിക്കും അവര് നമ്മളെ പറ്റി,,അവര്‍ക്ക് ഇതൊന്നും ശീലം ഇല്ലത്രെ ..അവര്‍ക്കും കിട്ടി ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ..മത്സ്യ തൊഴിലാളിക്കും തോക്ക് വേണ്ടത് ആയിരുന്നു ..ഹോ !!
                                       
                                       ഇറ്റാലിയന്‍ സര്‍ക്കാര് പറഞ്ഞ വാക്ക് പാലിച്ചു .ദോ ..വരുന്നു indassu ..അങ്ങ് ഇറ്റലിയില്‍ നിന്നും ..രാജ്യാന്തര സമുദ്ര അതിര്‍ത്തിയില്‍ ആണ് വെടിവെപ്പ് നടന്നത് ..(അവര് വെടിവെച്ചു ..ഇവര് വല കൊണ്ട് തടഞ്ഞു ..)അത് കൊണ്ട് തന്നെ ,,ഏതു കോടതിയില്‍ വാദം നടക്കും ..ഇന്ത്യയില്‍ വേണോ ഇറ്റലിയില്‍   വേണോ... അതോ കടലിന്‍റെ നടുക്ക് ഒരു താല്‍ക്കാലിക കോടതി ഉണ്ടാക്കിയാലോ ??
                                     
                                  മരിച്ചത് പാവം ഇന്ത്യക്കാര്‍ -മലയാളികള്‍ -മത്സ്യ തൊഴിലാളികള്‍ -മരണം വിധിക്കപ്പെട്ടവര്‍ .പണ്ടും അങ്ങനെ   തന്നെ ആയിരുന്നല്ലോ ..കടലില്‍ മത്സ്യം പിടിക്കാന്‍ പോയാല്‍ തിരികെ വരും എന്ന് എന്താ ഉറപ്പു ..ഒന്നുകില്‍ കടല്‍ കൊള്ളക്കാര്‍    .അല്ലെങ്കില്‍ ഇത് പോലുള്ള കപ്പിതാന്മാര്‍ അതും അല്ലെങ്കില്‍  കടലമ്മ തന്നെ അങ്ങ് എടുത്തോണ്ട് പോകും ..ആര് ചോദിയ്ക്കാന്‍ ..ആരോട് പറയാന്‍ ??അപ്പൊ ഇനി ഇപ്പൊ ജീവനോടെ ഉള്ളത് ittalikkara ..അപ്പൊ പിന്നെ ഇറ്റലിയില്‍ വെച്ച് വാദം അങ്ങ് നടത്തിയാലോ ??എന്നാല്‍ പിന്നെ ഇനി ടി വി നോക്കി ഇരിക്കാം -പണ്ട് മുല്ലപ്പെരിയാര്‍ ഉണ്ടാക്കാന്‍ ഖദറിന്റെ മുകളില്‍ ഉടുപ്പിട്ടൊണ്ട് നേതാക്കന്മാര്   ഡല്‍ഹി പോയില്ലയോ ..അത് പോലെ ഇനി കൂട്ടം ആയിട്ടും ഒറ്റക്കും ഇറ്റലിക്ക് പോയി തുടങ്ങും  ..
                            ഇതിനൊക്കെ പുറമേ ഇറ്റാലിയന്‍ വിദേശ കാര്യാ മന്ത്രി  ഒടുക്കത്തെ തമാശ പൊട്ടിച്ചു ..അവര്‍ക്ക് ഇന്ത്യന്‍ നിയമത്തെയോ ഭരണകൂടതെയോ വിശ്വാസമില്ലെന്ന് .വിശ്വസിക്കരുത് ..വിശ്വസിക്കാന്‍ പാടില്ല ,വിശ്വസിക്കാന്‍ സമയം കൊടുത്തത് ആണെല്ലോ ചെയ്ത തെറ്റ് ..ഒരു പക്ഷെ അവര്‍ കസബിനെ കുറിച്ച് പോലും അറിഞ്ഞിട്ടുണ്ടാവില്ല ..അത് എങ്കിലും അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഇങ്ങനെ പറയുമായിരുന്നോ ..അതൊക്കെ സായിപ്പു  ...   കൊന്നിട്ടെ ലോകം അറിയൂ ...ഒബാമ കൊലപാതകം ലൈവ് ആയി കാണുന്നുണ്ടായിരുന്നു എന്ന് .
                                 
                                                ഇനി ഇതൊക്കെ അന്വേഷിക്കാന്‍ ഒരു അന്വേഷണ   സംഘത്തെ .ഏര്‍പ്പെടുത്തി .അപ്പോഴാണ് ആ ചോദ്യം ഉയര്‍ന്നത് ..'അല്ല മച്ചു..ആ വെടി വെച്ച തോക്കെന്ത്യെ?????'മോനെ മനസ്സില്‍ ....ഹ ഹ !!ഇറ്റലി അടുത്ത തമാശ അപ്പൊ ഇറക്കി ,,തൊട്ടു പോകരുത് ഞങ്ങളുടെ കപ്പലിനെ ..കപ്പല് അറസ്റ്റ് ചെയ്താല്‍ വിവരം അറിയുമെന്ന് ..ദാ കിടക്കുന്നു!!!!.ഞങ്ങളുടെ കയില്‍ ആകെ ആ മത്സ്യ തൊഴിലാളികളുടെ കൈയില്‍ ഉണ്ടായിരുന്ന ആയുധമേ ഉള്ളൂ ,ലോക്കല്‍ പോലീസിന്‍റെ മൊഴി --മീന്‍ വല !!!!forensic ഉദ്യോഗസ്ഥര്‍ ,അവിടെ കപ്പലില്‍ കിടക്കുന്നത് കണ്ടായിരുന്നു അത്രേ ..ഇപ്പൊ അന്വേഷണ സംഘം ഓടിയെക്കുവാ തോക്കെടുക്കാന്‍ ..
വാലറ്റം :-ബഹുമാനപ്പെട്ട   APJ ,താങ്കള്‍ വെറും ശാസ്ത്രഞ്ജന്‍ ,ഇന്ത്യയുടെ പ്രസിഡന്റ്‌ ആയിരുന്ന ഒരു സാധു ..അവരൊക്കെ ഇറ്റലിയിലെ വല്യ നാവിക ഉദ്യോഗസ്ഥര്..അവര്‍ക്ക് എന്തും ആകാം പോലീസിന്‍റെ മുന്‍പില്‍ നിന്ന് കോടതി വളപ്പില്‍ സിഗരറ്റു വലിച്ചാലും ആര്‍ക്കും ആക്ഷേപം ഇല്ല ,,കോടതിക്കും ഇല്ല പോലീസിനും ഇല്ല ഡല്‍ഹി പോണ പാര്‍ടിക്കും മുടി മുറിക്കാന്‍ നടക്കുന്ന പാര്‍ടിക്കും ഇല്ല ...ഇനിയിപ്പോ ഇത്രയും ദിവസം വള്ളം ഇവിടെ ഇട്ടതിനു പാവം ആ മത്സ്യ തൊഴിലാളിയുടെ കുടുംബം അങ്ങോട്ട്‌ പൈസ കൊടുക്കേണ്ടി വരുമോ എന്തോ ..അതിനുള്ള ശ്രേമം അവര് തുടങ്ങി കഴിഞ്ഞു ..തലയാട്ടന്‍ നമ്മളും ..ഇപ്പൊ ഞാനും പറഞ്ഞു പോകുവാ...'എന്‍റെ സര്‍ക്കാരെ നിങ്ങളെ കൊണ്ട് പറ്റൂല്ലെങ്കില്‍ വിട്ടു പിടി കോയാ'.
                                                        

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

പടുജെന്മം (മൂന്നാം ഭാഗം )

                                     അപമാന ഭാരത്താലോ ..കുറ്റബോധത്തിന്റെ നീര്‍ചൂളിയിലോ പെട്ട് ആ കാറ് അതിവേഗം മുന്‍പോട്ടു പായുകയാണ് ..പിന്‍ സീറ്റില്‍ അയാള്‍ തല ചായ്ച്ചു കണ്ണുകള്‍ അടച്ചിരിക്കുന്നു ,ജോണിക്കുട്ടി അയാളുടെ മുഖത്ത് ആര്‍ദ്രതയോടെ നോക്കി ,,ആ മുഖത്ത് ഭാവ വ്യെക്ത്യാസങ്ങള്‍ ഇല്ല ..ഉത്തരം കിട്ടാത്ത നിസംഗത മാത്രം ....
                                    മറിയ ചേടത്തിയുടെ ഉറക്കെയുള്ള നിലവിളി .മുഖത്ത് പതിച്ച അവരുടെ വിരലുകള്‍ .അതിനെക്കാള്‍ ഭയാനകം ആയിരുന്നു നിനച്ചിരിക്കാതെ ഉള്ള ആ കണ്ടുമുട്ടല്‍ ..20  വര്‍ഷം  -അതൊരു ചെറിയ കാലയളവ്‌ അല്ല ,അയാള്‍ ഓര്‍ത്തു .ഇനി ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ചതാണ്‌ ..മാമാ ,എന്ന് വിളിച്ചു എന്‍റെ പിന്നാലെ നടന്നിരുന്ന ആ കുഞ്ഞിന്‍റെ നിഷ്കളങ്ക മുഖം ഇന്നും മായാതെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .  
                            ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും പോലും  നിറഞ്ഞ പുഞ്ചിരിയുമായി കഴിഞ്ഞിരുന്ന ആ കുടുംബം ...രാത്രി വിളക്കിന്‍റെ കൈത്തിരിവെട്ടത്തില്‍ ഇല്ലായ്മകള്‍ സല്ലപിക്കാതെ സന്തോഷവും സ്നേഹവും പകര്‍ന്നു നല്‍കിയ വര്‍ക്കിച്ചായനും മറിയ ചേടത്തിയും ...പിന്നെ,കറുത്ത രാവുകളുടെ നിശബ്ദതയെ മറികടക്കുന്ന വര്‍ക്കിച്ചായന്റെ നാടന്‍ പാട്ടുകള്‍ ...
                              'തന്നന്നം താന തിനന്തോ ...
                             തതിന്നം താനാ തിനന്തോ ....'
മറിയ ചേടത്തി മുറക്ക് കൈ കൊട്ടി താളം ഇടുന്നുണ്ട് ,,ജെമ്മ മോള് അതിനു അനുസരിച്ച് നൃത്തച്ചുവടുകള്‍ വെക്കുന്നു ..വല്യ നൃത്തക്കാരി ആണ് എന്നാ ഭാവത്തില്‍ ...
വര്‍ക്കിച്ചായന്‍ അവളെ വാരി എടുത്തു ഉമ്മ കൊടുത്തു ,കിലുകില കുഞ്ഞി പല്ലുകള്‍ കാട്ടി അവള്‍ ചിരിച്ചു ..  എന്‍റെ ജെമ്മ മോള്‍ ..അവളുടെ കുട്ടി കുറുമ്പുകള്‍ ..അവളുടെ കുസൃതികള്‍ എന്നും അവളോടുള്ള സ്നേഹം കൂട്ടിയിട്ടേ ഉള്ളൂ .കുഞ്ഞി കൈകള്‍ വെച്ച് ചോറ് വാരി തരുന്നതും ,അപ്പച്ചനും അമ്മച്ചിയും പണിക്കു പോകുമ്പോള്‍ ഉള്ള എങ്ങല്‍ അടിച്ചു കരച്ചിലും ...ഹോ !!! എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ...

                                                      '  അമ്മച്ചീ ....
                                                                                                                                                          വലതു കൈ പൊക്കി പിടിച്ചു ജെമ്മ മോള് കരയുകയാണ് -'എന്താ മോളെ ഈ കാണിച്ചത്‌ ,ഈ കുട്ടിയോട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു തീയോടു കളിക്കരുതെന്ന് ,അല്ലെങ്കിലും ഉണ്ട് തിരി തെളിച്ചാല്‍ അപ്പൊ ഒരു കളി '-പൊള്ളിയത്‌ പോങ്ങാതിരിക്കാന്‍ മറിയചേടത്തി സോപ്പിട്ടു കൈ കഴുകിക്കുകയാണ് .പാല്‍പുഞ്ചിരി നിറഞ്ഞ അവളുടെ മുഖം കരഞ്ഞു വീര്‍ത്തു .
'മാമാ.. ..,ചേടത്തിയുടെ ചീത്ത വിളി കേട്ടിട്ടാവണം ,ചിനുങ്ങികൊണ്ട് അവള്‍ എന്റെ അടുത്ത് വന്നു നിന്നത് ...അവളെ ഞാന്‍ വാരി എടുത്തു ആ പൊള്ളിയ കുഞ്ഞി കൈകളില്‍ ഒരു കുഞ്ഞു ഉമ്മ വെച്ച് കൊടുത്തു --'എന്‍റെ മുത്തിന്റെ  വിരല് ആരാടാ പോള്ളിച്ചേ??
പാവം പേടിച്ചു കൈ പുറകോട്ടു വലിച്ചു .

                                        വണ്ടി ബ്രേയ്ക്കിട്ടു .....
'ജോണിക്കുട്ടി,,ആ പാട്ട് നിര്‍ത്താന്‍ പറയൂ മോനെ ..'(കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നത് ആ നാടന്‍ പാട്ടിന്‍റെ ഈരടികള്‍ ആണ് ..തന്നന്നം താന ..)

 ജോണിക്കുട്ടി -'ചേട്ടാ ,ആ പാട്ടൊന്നു നിര്‍ത്തുമോ ,അമ്മാച്ചന് ..'
അയാള്‍ വീണ്ടും കണ്ണുകള്‍ അടച്ചിരുന്നു .. കത്തിച്ചു വെച്ച മെഴുകുതിരി വെട്ടതോട് കുസൃതി കാണിക്കാന്‍ ചെന്ന് കൈ പോള്ളിയപ്പോള്‍ അവളെക്കാള്‍ വേദനിച്ചത്‌ ഒരു പക്ഷേ  തനിക്കായിരുന്നു ...

                      എല്ലാവര്‍ക്കും സമ്മതനായിരുന്ന തന്‍റെ ഉള്ളില്‍ ഒരു കാട്ടാളന്‍ വസിക്കുന്നുണ്ടെന്നു തിരിച്ചറിയാന്‍ മദ്യത്തിന്‍റെ അകമ്പടി വേണ്ടി വന്നു .എങ്കിലും ആ പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്താന്‍ മാത്രം ഉള്ള കാമഭ്രാന്ത്‌ തന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നോ  ??      
                                 മദ്യം ...മദ്യം ....മദ്യം
എല്ലാം ഒന്ന് മറക്കാന്‍ ആണ് അന്ന് അത് കഴിച്ചത് ,,കുടുംബം ,സഹോദരങ്ങള്‍ ,ഇച്ചെചിയുടെ  കത്ത് ..അതിലെ വാക്കുകള്‍ ........
;കുട്ടാ ..കുടുംബ വീട് ഭാഗം വെക്കാന്‍ പോകുന്നു  ,എല്ലാം മറക്കണം എന്ന് ഇച്ചേച്ചി   പറയില്ല ,പക്ഷേ നിനക്കൂടെ അവകാശപ്പെട്ടതാണ് ..നീയും ഞങ്ങളില്‍ ഒരാള്‍ അല്ലെ ,ആ ചിന്ത മറ്റുള്ളവര്‍ക്ക് ഇല്ല .ശെരിയാണ് ,നീ എന്നൊരു കൂടെ പിറപ്പു ജീവിച്ചിരിപ്പുണ്ടെന്ന് അവര്‍ കണക്കാക്കുന്നത് ഇല്ല .എങ്കിലും ജീവിതം അല്ലെ മോനെ .ഏറ്റവും ഇളയവന്‍ എന്നാ നിലക്ക് വീടിനു അവകാശം നിനക്കാണ് ,,നീ വരണം ,വന്നേ തീരൂ .'
ഞാന്‍ ഓര്‍ക്കുന്നു ,ഇച്ചേച്ചി മാത്രം ആയിരുന്നു എന്നും തന്നോട് ഇത്തിരിയെങ്കിലും കരുണയോടെ പെരുമാരിയിട്ടുള്ളത്.
                                             തിരസ്ക്കരിക്കപ്പെട്ട ജീവിതത്തിനു ഒരു അന്ത്യം ,,അതിനായിരുന്നു ഈ ഒളിച്ചോട്ടം ... എന്നും അങ്ങനെ ആയിരുന്നു ..ചെറുപ്പത്തിലെ തുടങ്ങിയത് ആണ് ഈ അവഗണന ..പീഡനം രെക്ത ബന്ധങ്ങളില്‍  നിന്ന് ആകുമ്പോള്‍ മൂര്‍ച്ച കൂടും. അച്ഛനും അമ്മയും നക്ഷ്ട്ടപ്പെട്ടു മൂത്ത ചേട്ടന്മാരുടെയും ചേച്ചിമാരുടെയും   ദയാവായ്പിനു   വേണ്ടി  കാത്തു നില്‍ക്കേണ്ടി  വരുന്നവന്റെ  കണ്ണുനീര്‍ ..വെറുപ്പായിരുന്നു  എല്ലാവരോടും, ,ഒരു തരാം അപകര്‍ഷതാബോധവും ..മൂത്തവര്‍ ഇട്ടു പഴകിയാതെ ഇട്ടിട്ടുള്ളൂ ,വേലക്കാരന് തുല്യം ആയ ജീവിതം ,ഞാന്‍ എന്താ അവരുടെ കൂടെ പിറപ്പല്ലായിരുന്നോ??   തല്ലും ശകാരവും മിച്ചം,വീട്ടുകാര്‍ അവഗണിച്ചവനെ മാനിക്കാന്‍ പിന്നെ ആരാണ് ഉള്ളത് ..നാട്ടുകാരോ ,,കൂട്ടുകാരോ ..ഹും !!ഏഴാം ക്ലാസ് വരെ പോയത് ആട്ടും തുപ്പും സഹിച്ചാണ് .ഇളയതായി പോയതിന്‍റെ  ശാപം !!!..സാന്ത്വനം സ്നേഹം ഇതൊന്നും അറിയാതെ ഉള്ള ജീവിതം  ..കുരുന്നു മനസ്സില്‍ തോന്നിയ വേദന പകയായി വളര്‍ന്നു ,സഹോദര സ്നേഹം പൂര്‍ണമായും അകന്നു തുടങ്ങിയത് കൌമാരത്തില്‍ ആയിരുന്നു .സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ   ആരുമില്ല എന്ന ചിന്തയാണ് പിറന്ന മണ്ണും വളര്‍ന്ന നാടും ഉപേക്ഷിച്ചു ആ അടിവാരത്തില്‍ എന്നെ എത്തിച്ചത് .ഒരു നിയോഗം പോലെ സ്നേഹവും സന്തോഷവും പകര്‍ന്നു നല്‍കാന്‍ എത്തിയതാണ് ആ കുടുംബം .മദ്യം എന്ന വിഷം എന്‍റെ സിരകളില്‍ നിന്നും ശിരോ നാഡിവ്യൂഹങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍  ഉള്ളില്‍ തിരസ്ക്കരിക്കപ്പെട്ടതോ അടഞ്ഞു കിടന്നതോ ആയ വൈകാരിക ചിന്തകള്‍ ആ പിഞ്ചു കുഞ്ഞിന്‍റെ മേല്‍ അടിച്ചു ഏല്‍പ്പിക്കുക ആയിരുന്നു  ,   ആരോടൊക്കെയോ ഉള്ള പക ,വെറുപ്പ്‌ ..ഞാന്‍ അറിയാതെ എന്‍റെ ഉള്ളില്‍ ജെന്മം എടുത്ത കാളിയന്‍ എന്നാ വിഷ സര്‍പ്പം തകര്‍ത്തു ആടുക ആയിരുന്നു ...ആരുടെ ഒക്കെയോ ജീവിതം നശിപ്പിക്കാന്‍ ഉള്ള വിഷം ചീറി കൊണ്ട് ...

                                 ' ജെമ്മ മോളേ  ....അച്ചോടാ))) അമ്മച്ചീടെ മോള് ഉറങ്ങിപ്പോയോ ..
                               നമ്മുക്ക് കുളിക്കണ്ടേ ..??
                                ദേ,കണ്ണ് തുറന്നേ ,അമ്മച്ചി വന്നത് കണ്ടില്ലേ മുത്ത്‌ .'
ചേടത്തി  ആണ് .. പണി  കഴിഞ്ഞു  ഓടി  വന്നതാണ്‌ മോളേ കൊണ്ട് പോകാന്‍ .
                                 മുഖം വാടി തളര്‍ന്നിരിക്കുന്നു ,എങ്കിലും കണ്ണുകളില്‍ മാതൃത്വത്തിന്റെ   സ്നേഹം സ്ഫുരിക്കുന്നു ..
                                  ചേടത്തി മോളെ തോളില്ലിട്ടു നടന്നു അകലുമ്പോള്‍ എന്‍റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞിരുന്നു ,ആ നശിച്ച നിമിഷത്തെ ഓര്‍ത്തു വിലപിച്ചു ...
                                  'ഇനി എനിക്ക് മരണം മാത്രം ആണ് രെക്ഷ...,,,ഇല്ല ..എന്നെ പോലെ ഒരുവന്‍ രെക്ഷപ്പെട്ടു കൂടാ  ,മരണം -അതൊരു കുറഞ്ഞ ശിക്ഷ ആണ് '.സ്വയം കാര്‍ന്നു തിന്നുന്ന ഒരുപാടു ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി .
             രാത്രി മുഴുവന്‍ അതെ ഇരിപ്പ് ,,ചേടത്തിയുടെ കരച്ചിലും ,ആശുപത്രിയില്‍ പോയതും എല്ലാം അറിയുന്നുണ്ടായിരുന്നു .
ആ കുഞ്ഞിനു ഒന്നും വരുത്തരുതേ എന്ന് മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു
കരഞ്ഞു തളര്‍ന്നു എപ്പോളോ ഒന്ന് മയങ്ങി .ബഹളം കേട്ടാണ് കണ്ണ് തുറന്നത് ,മനസ്സ് വല്ലാതെ പിടക്കുന്നു ..
                        ജെമ്മ മോള്‍ക്ക്‌ എന്തെങ്കിലും ....കര്‍ത്താവേ ..!!

പെട്ടെന്നാണ് കുറെപ്പേര്‍ അകത്തേക്ക് കയറി വന്നത് ,അവര്‍ എന്‍റെ കഴുത്തിന്‌ കുത്തി പിടിച്ചു .
                                       'കൊല്ലെടാ  അവനേ  ........'
ഞാന്‍ തളര്‍ന്നു പോയി ..ഇതാ എല്ലാം അവസാനിച്ചു .ഞാന്‍ പാപിയാണ് ..ക്രൂരനായ പാപി ...
'ഇതാ ..എന്നെ ശിക്ഷിച്ചോളൂ.'.എന്തും ഏറ്റു വാങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നു .
ഒന്ന് തടയുക പോലും ചെയ്യാതെ അവരുടെ പ്രഹരങ്ങള്‍ ഞാന്‍ ഏറ്റു വാങ്ങി .അവര്‍ വലിച്ചു ഇഴച്ചുകൊണ്ട് എന്നെ പുറത്തേക്കെറിഞ്ഞു .ഒരു പോലീസ് ജീപ്പ് വന്നു നിന്നു,അവര്‍ നാട്ടുകാരില്‍ നിന്നും എന്നെ പിടിച്ചു മാറ്റി ജീപ്പില്‍ കയറ്റി .
                     
                       'എന്തിനാണ് എന്നെ രെക്ഷിച്ചത്,എന്നെ തല്ലികൊല്ലാന്‍ ഉള്ള അനുമതി മനസ്സാലെ ഞാന്‍ അവര്‍ക്ക് കൊടുത്തു കഴിഞ്ഞു .'
വായില്‍ രെക്തം ..ചുണ്ട് പൊട്ടിയത് ആണ് -ആരുടെയോ കൈക്കരുത്ത്!!ഞാന്‍ വേദന അറിഞ്ഞു തുടങ്ങി ..എങ്കിലും എന്‍റെ മോള് അനുഭവിച്ച വേദന ...???
പോലീസ് ജീപ്പില്‍ ഞാന്‍ തല കുനിച്ചിരുന്നു .

        പോലീസ് സ്റ്റേഷനില്‍  
_____________________________

                                      ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ ആ ജീപ്പ് പായുക ആയിരുന്നു ..എന്‍റെ കൈയിലെ വിലങ്ങിലേക്ക്   ഞാന്‍ നോക്കി .കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണുനീര്‍ ,വിലങ്ങില്‍ കട്ട പിടിച്ചിരുന്ന രേക്തക്കറയെ ഇളക്കിയോ ???ഒന്നും കാണാന്‍ കഴിയുന്നില്ല ..ഞാന്‍ കണ്ണുകള്‍ അടച്ചു തല കുനിച്ചു ഇരുന്നു .
അങ്ങനെ എത്ര നേരം ഇരുന്നു എന്ന് അറിയില്ല .
                 'ഇറങ്ങെടാ ..സ്റ്റേഷന്‍ എത്തി '.ഞാന്‍ തല ഉയര്‍ത്തി നോക്കി .
                'പോലീസ് സ്റ്റേഷന്‍ '-ബോര്‍ഡ്‌ വായിച്ചു .അറവു മൃഗത്തെ കൊണ്ട് പോകുന്നത് പോലെ എന്നെ അകത്തേക്ക് കൊണ്ട് പോയി .
ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷനില്‍ ..ഞാന്‍ ചുറ്റും നോക്കി ,മനസ്സില്‍ വല്ലാത്തൊരു ഭയം----പോലീസ് സ്റ്റേഷന്‍ !!!
കൃശഗാത്രനായ ഒരു ഉദ്യോഗസ്ഥന്‍ അടുത്തേക്ക് നടന്നു വരുന്നു .എന്‍റെ  ഹൃദയമിടിപ്പിന്‍റെ വേഗത കൂടി .
'നീയാണ് അല്ലേടാ    ആ .....;പറഞ്ഞു തീരും മുന്‍പേ ചെകിട്ടത് അടി വീണു .അടിയുടെ തീവ്രതയില്‍ ഞാന്‍ മറിഞ്ഞു വീണു .അയാള്‍ പറഞ്ഞത് എന്തെന്ന് വ്യെക്തമായില്ല .കുറച്ചു സമയത്തേക്ക് തലക്കകത്ത് ഒരു മരവിപ്പ് ..ചെവിയില്‍ നിന്നും രെക്തം ഒലിച്ചിറങ്ങുന്നു .

പിന്നെയും അയാള്‍ അടിക്കാന്‍ തയ്യാര്‍ എടുക്കുന്നു ...അയാളുടെ കാലു പിടിച്ചു ഞാന്‍ കരഞ്ഞു ...
                         'എന്നെ കൊന്നോളൂ സാര്‍ ,കൊന്നോളൂ ..ഞാന്‍ ആണ് ആ മഹാ പാപം ചെയ്തത് .രെക്ഷപെടെണം എന്ന് ആഗ്രഹം ഇല്ല ..ഏറ്റവും കൂടിയ ശിക്ഷ തന്നെ  എനിക്ക് വാങ്ങി തരണം, '.
എന്‍റെ അപേക്ഷ ശിരസാവഹിച്ചു കൊണ്ട് അവര്‍ എന്നെ അവരുടെ ഷൂസിനു അടിയില്‍ ഇട്ടു ചവിട്ടി അരച്ചു..
ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ ആ ശിക്ഷ ആസ്വദിക്കുക ആയിരുന്നു ..ആ കുരുന്നു പ്രാണന്‍ ഞെരിഞ്ഞമര്‍ന്ന വേദന ഇതിലും കൂടുതല്‍ ആയിരിക്കില്ലേ ..??
                            മൃത പ്രാണന്‍ ആയ എന്നെ അവര്‍ തൂക്കിയെടുത്തു ജയിലില്‍ ഇട്ടു .നാളെ കോടതിയില്‍ ഹാജെരാക്കും.
എന്‍റെ വിധി നാളെ നിശ്ചയിക്കും ..??തൂക്ക്കുമാരത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും ഞാന്‍ ആഗ്രഹിക്കുന്നില്ല .

        കോടതിയില്‍ :-
      ________________
         
                                          കോടതി വളപ്പില്‍ പോലീസ് ജീപ്പ് നിര്‍ത്തിയപ്പോള്‍ എന്നെ ഇറങ്ങാന്‍ അനുവദിക്കാതെ ജെനക്കൂട്ടം വളഞ്ഞു ..ആര്‍ക്കും വേണ്ടാതെ എവിടെയോ കിടന്ന ഒരുത്തന്‍റെ മാംസത്തിനായി  കൊതിക്കുന്ന പ്രതികരിക്കുന്ന സമൂഹം !!!പോലീസ് അവരെ നിയന്ത്രിക്കാന്‍ പാട് പെടുന്നുണ്ട് .ഒരു വിധം അവര്‍ എന്നെ കോടതി മുറിയില്‍ എത്തിച്ചു.എല്ലാവരും എന്നെ   അറപ്പോടും വെറുപ്പോടും കൂടി നോക്കുന്നു .അവരുടെ കണ്ണുകള്‍ എന്നെ ചൂഴ്ന്നു എടുക്കുന്നത് പോലെ  ...
                           കറുത്ത തുണി കൊണ്ട് കണ്ണടച്ച് കെട്ടിയിരിക്കുന്ന നീതി ദേവതയെ ഞാന്‍ നോക്കി ..എന്തിനാണ് ഈ പ്രഹസനം ..ഒരു വാദ പ്രതിവാദം ..എന്തും സ്വീകരിക്കാന്‍ തയ്യാര്‍ ആണ് -ഞാന്‍ ചിന്തിച്ചു .എനിക്ക് വേണ്ടി വാദിക്കാന്‍ ആരും ഉണ്ടായിരുന്നില്ല ,അങ്ങനെ ആഗ്രഹിച്ചിരുന്നില്ല ..അല്ലെങ്കില്‍ തന്നെ എന്ത് വാദിക്കാന്‍..എനിക്ക് കൊല്ലാന്‍ ഇനിയും കുരുന്നു ജീവനുകളെ കൊടുക്കണമെന്നോ ???
                 ഒരു വക്കീല് എഴുനേറ്റു ഞാന്‍ ചെയ്ത കുറ്റ കൃത്യങ്ങള്‍ നേരിട്ട് കണ്ടത് പോലെ വര്‍ണ്ണിക്കുന്നു ....
                      'ആ പിഞ്ചു കുഞ്ഞിനെ നിഷ്ക്കരുണം നികൃഷ്ടമായി ,പീഡിപ്പിച്ചു ,മൃതപ്രാണന്‍   ആക്കി ..ഇപ്പോഴും അബോധാവസ്ഥയില്‍ കഴിയുന്ന ...
                 എന്ത്.............????????????എന്‍റെ ജെമ്മ മോള് മരിച്ചിട്ടില്ലെന്നോ ....അവള്‍ ജീവനോടെ ....ഹോ ..അതല്ലേ ആ വക്കീല്ലു പറയുന്നത് .
'എനിക്ക് കാണണം ...എനിക്കെന്‍റെ മോളേ കാണണം '-ഞാന്‍ അലറി വിളിച്ചു .
'ഒരു പ്രാവശ്യം..ഒരേ ഒരു പ്രാവശ്യം ..മാത്രം ....

'അവളെ നിനക്ക് കണ്ടിട്ട് എന്തിനാടാ'-ചേടത്തി ....??ബാക്കി ഉള്ള ജീവനും കൂടി തീര്‍ക്കാനോ?ഇട്ടു കൊട് സാറന്മാരെ ആ ചെന്നായുടെ മുന്‍പിലോട്ടു എന്‍റെ മോളേ ..അവന്‍ തിന്നട്ടെ ..അതും പോരെങ്കില്‍ ദേ രണ്ടു ജീവനുകള്‍ ബാക്കി ..നിന്നെ സഹോദരന്‍ ആയി കണ്ടു സ്നേഹിച്ചു വിശ്വസിച്ച ആ മനുഷ്യന്‍ ..പിന്നെ നിനക്ക് വെച്ച് വിളമ്പി തന്ന ഞാനും ..കൊല്ലെടാ ഞങ്ങളെ കൂടെ '
                 ഒരു അമ്മയുടെ വിലാപത്തിന് ആ കോടതി മുറി സാക്ഷ്യം വഹിക്കുകയായിരുന്നു കരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ പ്രതികാരം ജ്വലിക്കുന്നു .എതിര്‍പ്പുകളെ അവഗേണിച്ചു അവര്‍ എന്‍റെ നേര്‍ക്ക്‌ അടുത്തു.
                 'കൊല്ലുമെടാ നിന്നെ ഞാന്‍ ...'പോലീസുകാര്‍ ചേടത്തിയെ പിടിച്ചു മാറ്റാന്‍ ശ്രേമിക്കുന്നു .
'സാറന്മാരെ എന്നെ  വിട് ..എനിക്കിവനെ കൊല്ലണം..എന്‍റെ പോന്നു മോളേ ...ഇവന്‍ ..ആ ശബ്ദം അകന്നു പോകുകയാണ്
വര്‍ക്കിച്ചായന്‍ ഒരു മൂലയ്ക്ക് തലയ്ക്കു കൈയും കൊടുത്തിരിക്കുന്നു ,ഒന്നും മിണ്ടുന്നില്ലെങ്കിലും ആ ഹൃദയം എന്നെ ശപിക്കുന്നുണ്ടാവും ..
                          എന്‍റെ കണ്ണുകള്‍ നിറഞ്ഞു ..എന്നെ തടഞ്ഞു വെച്ചിരിക്കുന്ന ആ പ്രതിക്കൂടിനെ ഭേദിച്ച് ,അലറി വിളിച്ചുകൊണ്ടു ഞാന്‍ ആ കോടതി മുറിയില്‍ നിന്നും ഓടി ..മനസ്സിന്‍റെ കടിഞ്ഞാണ്‍ നക്ഷ്ടമാവുകയാണോ ???ഭ്രാന്തമായ ഒരു വേദന ..ആരൊക്കെയോ എന്നെ പിടിച്ചു വലിക്കുന്നു ..ഞാന്‍ കുതറി മാറാന്‍ ശ്രേമിക്കുന്നുണ്ട് .....
                                   
                                 ബോധം വീഴുമ്പോള്‍ ഞാന്‍ ഒരു മുറിയില്‍ ആണ് ...എന്താണ് സംഭവിച്ചത് ..ഓര്‍മയില്ല ..തലക്കുള്ളില്‍ ആകെ ഒരു വിങ്ങല്‍ ...ഞാന്‍ ചുറ്റും നോക്കി ..എന്‍റെ മോള് ..??/എന്‍റെ കൈകള്‍ കട്ടിലിനോട് ചേര്‍ത്ത് വിലങ്ങിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു ..മുറിക്കു വെളിയില്‍ പോലീസുകാര്‍ ...ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ ഒരു ഭ്രാന്താശുപത്രിയില്‍ ആണെന്ന് ..എന്തിനാണ് എന്നെ ഇവിടെ കൊണ്ട് വന്നത് ,എനിക്ക് ഭ്രാന്തില്ലെല്ലോ ..ഇല്ലേ ..ഉണ്ട് ..എനിക്ക് ഭ്രാന്തുണ്ട് ..എനിക്ക് ഭ്രാന്താണ് ...അതെ ..എനിക്ക് ഭ്രാന്താണ് .........................ഞാന്‍ ഉറക്കെ വിളിച്ചു കൂവി ..                                               ഇതും ഞാന്‍ അനുഭവിക്കണം ..!!!!!അവിടെ എത്ര നാള്‍ ഉണ്ടായിരുന്നു എന്ന് അറിയില്ല
...........................................................................................................................................................
                       
                               ഇന്ന് എന്നെ ജയിലില്‍ കൊണ്ട് പോകുകയാണ് .
അവിടെ ഉള്ളവര്‍ എന്‍റെ വരവിനായി കാത്തിരുന്നത് പോലെ ..ആരോടൊക്കെയോ ഉള്ള പകയും വിദ്വേഷവും എന്‍റെ തെറ്റില്‍; കലര്‍ത്തി അവര്‍ എന്നെ ശിക്ഷിച്ചു ..എല്ലാം അനുഭവിക്കാന്‍ ഞാന്‍ തയ്യാര്‍ ആയിരുന്നു ...ജയിലിന്‍റെ   ഇരുട്ടറകളില്‍ ഒതുങ്ങിക്കൊടാന്‍ ഞാന്‍ ആഗ്രഹിച്ചു .ഏഴു വര്‍ഷം - ഒരു നിമിഷത്തെ തെറ്റിന് ഏഴു വര്‍ഷത്തെ ശിക്ഷ ലെഭിച്ചപ്പോള്‍ അത് പോര എന്ന് കോടതിയില്‍ കേണു കരഞ്ഞു പറഞ്ഞതാണ്‌  ..അവിടെയും വിധി എന്നെ കൈവിട്ടു ...
                       
                                ആ പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്താന്‍ മാത്രം ഉള്ള കാമഭ്രാന്ത്‌   തന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നോ ??  കോടതിയുടെ ശിക്ഷയെക്കള്‍ താന്‍ സ്വയം ഏറ്റു വാങ്ങിയ ശിക്ഷ ആയിരുന്നു  ഈ ഏകാന്ത വാസം ..ഇതൊരു ഒളിച്ചോട്ടം ആയിരുന്നില്ല ..തടവറയുടെ ഇരുട്ടില്‍ ഏഴു വര്‍ഷം അല്ല ..ഈ ജെന്മം മുഴുവന്‍ കഴിയാന്‍ വേണ്ടിയാണു അങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത് .ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഒറ്റയ്ക്ക് താമസിക്കാന്‍ കുടുംബ വീട് തിരഞ്ഞെടുത്തത്  ബന്ധങ്ങള്‍ പുതുക്കാന്‍ ആയിരുന്നില്ല .സ്വയം തീര്‍ത്ത ഇരുട്ടില്‍ ഈ പടുജെന്മത്തെ തളച്ചത് ഇരുപതു വര്‍ഷം .വര്‍ഷങ്ങളുടെ ദൈര്‍ഘ്യം പപക്കറയെ തെല്ലും മായിക്കില്ല എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു .മറക്കാന്‍ ഇതു വരെ ശ്രേമിച്ചിട്ടില്ല -ആ കിരാത നിമിഷങ്ങള്‍ ..മറന്നാല്‍ ഒരു പക്ഷെ ,താന്‍  ഈ ശിക്ഷയില്‍ നിന്നും രെക്ഷപെട്ടാലോ,,എന്ന അസ്വസ്ഥമായ ചിന്ത .ആ നീച പ്രവൃത്തി   ഇന്നും എന്നെ കാര്‍ന്നു തിന്നുന്ന ഒരു മുറിവായി അവശേഷിക്കുന്നു .


         
                    വിധിയുടെ നിയോഗം,, അല്ലെങ്കില്‍ പെങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഈ പെണ്ണ് കാണല്‍ ചടങ്ങിനു ഇറങ്ങി തിരിക്കുമായിരുന്നോ ??
    ജീവിതം പൊളിച്ചു മാറ്റാന്‍ തയ്യാറാവാത്ത ഒരു ഏട്.അവരുടെ കാല് പിടിച്ചു മാപ്പ് പറയാന്‍ ആഗ്രഹിച്ച നിമിഷങ്ങള്‍ ഉണ്ടായിരുന്നു .എങ്കിലും പെട്ടെന്നുള്ള കൂടിക്കാഴ്ചയില്‍ സ്തബ്ധനായി നില്‍ക്കാനേ കഴിഞ്ഞുള്ളു .ക്ഷെമ
ചോദിയ്ക്കാന്‍ ഉള്ള അര്‍ഹത ഇല്ല എന്ന് അറിയാം ,എങ്കിലും ഒരു പ്രതീക്ഷ എന്നും എവിടെയോ വിതുംബിയിരുന്നു ..
                                 
                                 എന്‍റെ ജെമ്മ മോള് ..അവളിപ്പോള്‍ വളര്‍ന്നു സുന്ദരിയായിട്ടുണ്ടാകും .വല്യ കുട്ടി ആയി ,ബ്രോക്കര്‍ പറഞ്ഞപ്പോള്‍ ആ ഫോട്ടോ ഒന്ന് കാണേണ്ടത് ആയിരുന്നു .ഇനി പറഞ്ഞിട്ട് കാര്യം ഇല്ല ..എല്ലാം അവസാനിച്ചു .എങ്കിലും ഒരിക്കല്‍ ,,ഒരേ ഒരു പ്രാവശ്യം ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആ കാലില്‍ വീണു മാപ്പിരക്കാമായിരുന്നു;അര്‍ഹത ഇല്ലെങ്കില്‍   പോലും...    താന്‍ ഒരു പെണ്‍കുട്ടി ആണ് എന്ന തിരിച്ചറിവാകും മുന്‍പേ ചാരിത്ര്യം നക്ഷ്ടപ്പെട്ടവള്‍ ...ഇല്ല,,, അവള്‍ ഒരിക്കലും തന്നോട് ക്ഷെമിക്കുകയില്ല,അവളുടെ ശാപവാക്കുകള്‍ കൊണ്ടെങ്കിലും ഈ പാപക്കറ കഴുകി കളയാം എന്ന വ്യാമോഹം ഇല്ല ..എങ്കിലും ഒരു സമാധാനത്തിനു ...ഉറക്കം നക്ഷ്ട്ടപ്പെട്ട രാത്രികള്‍ക്ക് ഒരു ആശ്വാസത്തിന് ...???
                                   .
                                    കുറ്റബോധം കൊണ്ടാവാം ..അതോ ഭയന്നിട്ടോ ..ചേടത്തി വന്നു പല തവണ വിളിച്ചിട്ടും മുന്‍പോട്ടു ചെല്ലാന്‍ അന്ന് കൂട്ടാക്കിയില്ല ..പൊട്ടി കരയുകയായിരുന്നോ ഞാന്‍ ,ഓര്‍മയില്ല ..ബാല്യവും കൌമാരവും യവനവും ഒരു പോലെ പല്ല് ഇളിച്ചു പരിഹസിച്ച ഒരുത്തന്‍റെ മനോവികാരങ്ങള്‍ക്കു ഇത്രയും   ക്രൂരന്‍ ആവാന്‍ കഴിയുമോ ??അതോ തന്‍റെ വികാര വിചാരങ്ങളെ ആരും തിരിച്ചറിഞ്ഞില്ല എന്ന അപകര്‍ഷതാ ബോധമോ ..എതിര്‍ക്കാന്‍ പോലും ശക്തി ഇല്ലാത്ത ആ കുരുന്നിനോട് ..പക വീട്ടുകയയിരുന്നോ എതിര്‍ക്കാന്‍ കഴിയാതിരുന്ന തന്‍റെ ബാല്യത്തോട്..???
                                             
 .വിലങ്ങു കയില്‍ വീഴുമ്പോഴും നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചപ്പോളും  പോലീസുകാരന്റെ  മുഷ്ടി ദേഹത്ത് പതിഞ്ഞപ്പോളും  വേദന അറിഞ്ഞിരുന്നില്ല ..ഇന്ന് ഇപ്പോള്‍ വീണ്ടും ,അവരുടെ മുഖം ഒരു നിയോഗം പോലെ മുന്നില്‍ വന്നു പെട്ടപ്പോള്‍,ഒരു മാപ്പ് പോലും പറയാന്‍ ആവാതെ ,തല കുനിച്ചു നില്‍ക്കേണ്ടി വന്നു .ഞാന്‍ ഏല്‍പ്പിച്ച  കളങ്കത്തില്‍ നിന്നും ഇന്നും ആ കുടുംബം മുക്തമായിട്ടില്ല എന്ന് ആ രണ്ടു മൃത പ്രാണരുടെ മുഖങ്ങളില്‍ വ്യെക്തമാണ് ..
                                       മനസ്സിലെ കറനീക്കി പുറത്തു വരണം എന്ന് തെല്ലും ആഗ്രഹിച്ചിട്ടില്ല ..എങ്കിലും പറയാന്‍ ആഗ്രഹിച്ച ഒന്ന് ...മാപ്പ് ...മാപ്പ് ,..!!!


                         'അമ്മാച്ചാ ,,..എഴുനേല്‍ക്കു  വീട് എത്തി ,കയറിയപ്പോള്‍ തൊട്ടു കണ്ണടച്ചിരിക്കുന്നത് ആണ് ..അതോര്‍ത്തു വിഷമിക്കാതെ ..ആ കഥകള്‍ ഒക്കെ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ ,കഴിഞ്ഞത് കഴിഞ്ഞു ..ഇനി മതി ,,ആ തെറ്റിന്റെ പേരില്‍ ജയിലും ഭ്രാന്താശുപത്രിയും  ..പിന്നെ ഇത്രയും നാള്‍ സ്വയം ശിക്ഷിച്ചില്ലേ ...ഇനി മതി .ഇന്ന് അതിന്‍റെ അവസാനം ആയിരുന്നു എന്ന് കണക്കാക്കിയാല്‍ മതി .ജോണിക്കുട്ടി അയാളുടെ തോളില്‍ തട്ടി വിളിച്ചു .ജോണിക്കുട്ടിയുടെ കൈകളെ ഭേദിച്ച് കൊണ്ട് ,ആ വിഴുപ്പു ഭാണ്ഡം അവന്‍റെ മടിയില്‍ വീണു ...മുഖത്ത് ഒഴുകാന്‍ മടി കാണിച്ച  അശ്രുകണങ്ങള്‍ അവശേഷിപ്പിച്ചു പോയ തെളിവുകള്‍ .......           
                                 
                                      

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

പടുജെന്മം( രണ്ടാം ഭാഗം )

23 വയസ്സ് -യവ്വനം തീക്ഷ്ണമായി അതിന്‍റെ ജ്വാലകള്‍ എന്നില്‍ തീര്‍ത്തിരിക്കുന്നു ...സ്വപ്‌നങ്ങള്‍ എന്‍റെ സൌന്ദര്യത്തെ  കൂടുതല്‍ മാധുര്യം ഉള്ളതാക്കി ...എന്‍റെ കണ്ണുകളില്‍ പ്രണയത്തിന്‍റെ തിളക്കം  അലയടിച്ചു ,,എങ്കിലും അപ്പച്ചനും അമ്മച്ചിക്കും  കൊടുത്ത വാക്ക് ..അത് ഞാന്‍ ഒരു ശപഥം പോലെ പാലിക്കുന്നു .കര്‍ത്താവു ,ഇന്നേ ദിവസം വരെ എന്‍റെ മനസിനെ ശക്തിപെടുത്തി കൊണ്ടുപോകുന്നു .എങ്കിലും ഈ കാത്തിരുപ്പ് കഷ്ടമാണ് .വികാരങ്ങളുടെ ഒരു വേലിയിറക്കം ആണ് മനസ്സില്‍ .കര്‍ത്താവിനോടു മുട്ട്കുത്തി പ്രാര്‍ത്ഥിച്ചു .ഞാന്‍ വളരുന്തോറും അമ്മച്ചി ഒരു അഞ്ജാതഭയത്തോടെ എന്നെ ചേര്‍ത്ത് പിടിച്ചു .വീട് ഒരു തടവറ ആകുകയായിരുന്നു .പലപ്പോഴും അസഹനീയം ആയി തോന്നിയെങ്കിലും അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്നേഹത്തിനു മുന്‍പില്‍ അതെല്ലാം അലിഞ്ഞു ചേര്‍ന്നു.
      എന്‍റെ കല്യാണത്തിന് ഉള്ള തിരക്ക് കൂട്ടല്‍ ആണ് ഇപ്പോള്‍ ...
                         നെറ്റി തടങ്ങളില്‍ വീണു  കിടക്കുന്ന കുറുനിരകള്‍ ഒതുക്കി കൊണ്ട് ഞാനും ചിന്തിച്ചു ,ഒരുപക്ഷെ  എന്‍റെ കഴുത്തില്‍ ഒരാള്‍ മിന്നു കെട്ടുന്നതോടുകൂടി,ഒരു രാത്രി എങ്കിലും അവര്‍ സുഖമായി ഉറങ്ങട്ടെ ..ഓര്‍മ വെച്ച നാള്‍ മുതല്‍ കാണുന്നത് ആണ് അപ്പച്ചന്റെയും അമ്മച്ചിയുടെയും മുഖത്തുള്ള ഒരു അഞ്ജാത ഭയം .ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കില്ല .ആരോടെങ്കിലും സംസാരിക്കാനോ കൂട്ടുകൂടാനോ അനുവദിച്ചിട്ടില്ല .പലപ്പോഴും തോന്നിയിട്ടുണ്ട് ഞാന്‍ ഒരു പെണ്ണായി പിറന്നതിന്റെ  ശാപമാണോ ഇതെല്ലാം.അതോ എന്‍റെ അഴക്‌ മറ്റുള്ളവരെ ത്രെസ്സിപ്പിക്കുന്നത് ആണോ ??ഈ ലോകത്ത് ഞാന്‍ മാത്രമല്ലെല്ലോ പെണ്ണ് ആയിട്ട് ഉള്ളത് .എന്നിട്ടും എന്തിനാണ് ഈ അനാവശ്യ ഭയം ..എന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അമ്മച്ചി എനിക്ക് ചുറ്റുമുള്ള തടവറയുടെ അഴികള്‍ കൂട്ടി കൊണ്ടേയിരുന്നു .ഈ ജീവിതം എന്നെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു എന്ന ഘട്ടത്തില്‍ ആണ്  പാപ്പിച്ചായന്‍ ഒരു ആലോചനയുമായി വന്നത് .
                              എന്‍റെ സ്വപ്നങ്ങള്‍ക്കും ചിറകുവിരിച്ചു ...എന്‍റെ സ്വപ്നങ്ങളിലെ  അഞ്ജാത മനുഷ്യര്‍ക്ക്‌ വിട..ഇത് വരെ തോന്നാത്ത ഒരു സന്തോഷം ..ഞാന്‍ ആസ്വദിക്കുക ആയിരുന്നു ,സ്വപ്നങ്ങള്‍ക്ക് നിറങ്ങളുടെ ഏഴു വസന്തം ആയിരുന്നു .
'ചെറുക്കനും അമ്മാച്ചനും ആണ് നാളെ വരുന്നത് '.പാപ്പിചായന്റെ    ആ വാക്കുകള്‍ ,അതുവരെ ഇല്ലാതിരുന്ന ഒരു നാണം എന്‍റെ മുഖത്തെ മറച്ചു .മണിക്കൂറുകള്‍ക്കു ദിവസങ്ങളേക്കാള്‍ വ്യാപ്തി .നേരം വെളുപ്പിച്ചത് ഉറങ്ങാതെ ആണ് .അമ്മച്ചിക്ക് എന്നെ ഒരുക്കുന്നതില്‍ അതീവ വ്യെഗ്രത .പൌഡര്‍ ഇടാന്‍ പോലും സമ്മതിക്കാതിരുന്ന അമ്മച്ചി ,, ...ഹാ !!പാവം ,,എന്‍റെ നെറുകയില്‍  ഒരു മുത്തം തന്നപ്പോള്‍ ,,ആ ചുടുനീര്‍ക്കനങ്ങള്‍,ഒരു ആയുസ്സിലെ കാവല്ക്കാരിയുടെ അടക്കിപ്പിടിച്ച മോഹങ്ങള്‍ ആയിരുന്നു .ഒരിക്കല്‍ പോലും എന്നെ ഒരുക്കാന്‍ ഉത്സാഹം കാട്ടാതിരുന്ന അമ്മച്ചി ..ഇന്ന് എന്‍റെ മുഖത്ത് ചാന്തു തൊടാന്‍ വ്യെഗ്രത കാണിക്കുന്നത് കണ്ടപ്പോള്‍ ,ആ മാതൃ ഹൃദയത്തിന്‍റെ തുടിപ്പ് ഞാന്‍ തിരിച്ചറിയുക ആയിരുന്നു .
                                മുറ്റത്ത്‌ഒരു വണ്ടിയുടെ ശബ്ദം .
'ചേട്ടായിയെ ,അവര് വന്നു കേട്ടോ ',പാപ്പിച്ചായന്‍ ആണ് .രാവിലെ വന്നതാണ്‌ ,വന്നപ്പോള്‍ തുടങ്ങിയത് ആണ് ചെറുക്കന്റെ വര്‍ണ്ണന .
                ജെനാലയുടെ വാതില്‍ മെല്ലെ തുറന്നു പാതി വിരിഞ്ഞ നാണത്തോടെ ഞാന്‍ ആ മുഖത്തേക്ക് ഒന്ന് നോക്കി .ഫോട്ടോയില്‍ കണ്ടത് പോലെ തന്നെ .ഇത്തിരി     വണ്ണം കൂടുതല്‍ തോന്നിക്കുന്നുണ്ട് ,ഇതാണോ ഞാന്‍ സ്വപ്നം  കണ്ട എന്‍റെ പ്രണയത്തിന്‍റെ അവകാശി ???..ഛെ ,,ഞാന്‍ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത് .ഞാന്‍ ഒരിക്കല്‍ കൂടി ആ മുഖത്തേക്ക് നോക്കി .അയാളുടെ കണ്ണുകളും ആരെയോ തിരയുന്നുണ്ടോ ?എന്നെ ആയിരിക്കുമോ ??ഞാന്‍ ജെനല്‍   പാളി  മെല്ലെ ചാരി ,കൂടെയുള്ള മധ്യവയസ്ക്കന്‍ അമ്മാച്ചന്‍ ആയിരിക്കും .
'എടാ ...!!!അമ്മച്ചിയുടെ ശബ്ദം കേട്ട് ഞാന്‍ ജെനാല തുറന്നു ;അതെ അമ്മച്ചിയാണ് ..ചെറുക്കന്റെ  കൂടെ ഉള്ള മധ്യവയസ്ക്കന്റെ  ഷര്‍ട്ടില്‍ പിടിച്ചു അലറി വിളിക്കുകയാണ്‌ .അമ്മച്ചിക്ക് ഇത് എന്ത് പറ്റി ..??
                                  ഡാ ..നിന്നെ ഞാന്‍ ......
                               നീ എന്‍റെ കൊച്ചിനെ ...
                             ഇനിയും മതിയായില്ലെടാ നിനക്ക് ..
            ഇനി ഞങ്ങളെ ജീവനോടെ ചുട്ടു തിന്നാലെ   നിന്‍റെ  വിശപ്പ്‌ അടങ്ങുവുള്ലോ?? 
കര്‍ത്താവെ എന്താണിത് ,അമ്മച്ചി എന്തോന്നാ ഈ കാണിക്കുന്നത് ??അപ്പച്ചന്‍ അമ്മച്ചിയെ പിടിച്ചുമാറ്റാന്‍ ശ്രേമിക്കുന്നുണ്ട് .അടുത്ത വീട്ടില്‍ ഉള്ളവരൊക്കെ നോക്കുന്നു ..
       പാപ്പിച്ചായന്‍ അന്തം വിട്ടു നില്‍ക്കുക ആണ് .
ആ മനുഷ്യന്‍ ഒന്നും പറയാതെ ,ഒന്ന് എതിര്‍ക്കുക പോലും ചെയ്യാതെ തല കുനിച്ചു നില്‍ക്കുന്നു .അമ്മച്ചിയെ പിടിച്ചു മാറ്റി അപ്പച്ചന്‍  തൊഴു കൈകളോടെ  അയാളോട് പറഞ്ഞു ,'ഇനിയും ഞങ്ങളെ    ഉപദ്രവിക്കരുത് ,ഒരു ജെന്മം മുഴുവന്‍ അനുഭവിക്കാന്‍ ഉള്ള വേദനയും അനുഭവിച്ചു തീര്‍ത്തു ..ഇല്ല ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു.നിന്‍റെ നിഴലിനെ പോലും കാണരുത് എന്ന് കരുതിയാണ് നാടായ നാടെല്ലാം ഞങ്ങള്‍ ഓടി നടന്നത് .കഴിഞ്ഞ 20 വര്‍ഷം ആയി  എന്‍റെ മറിയ ഉറങ്ങിയിട്ടില്ല .കണ്ണടച്ചാല്‍ നിന്‍റെ   മുഖമാണ് .ഇനിയും തൃപ്തി ആയില്ലേ ,ഒന്ന് ഇറങ്ങി പോക്കൂടെ ...
               'എന്നോട് ക്ഷേമിക്കണം ',,ആ മനുഷ്യന്‍ അത് പറഞ്ഞു തീരും മുന്‍പേ അമ്മച്ചി അയാളുടെ കരണത്ത് അടിച്ചു കഴിഞ്ഞു .
                    ഞാന്‍ ഇറങ്ങി ചെന്നു,'എന്താ അമ്മച്ചി ഇത് ? '
       'പിഴച്ച സന്താനമേ ,,,കയറിപ്പോടി അകത്തു '...ഞാന്‍ ഒരു നിമിഷം സ്ഥബ്ധയായിപ്പോയി .
പിഴച്ച സന്താനം !!!!എന്‍റെ അമ്മച്ചി തന്നെയാണോ ഇത് ,ഞാന്‍ ആ മുഖത്തേക്ക് നോക്കി .
            സ്നേഹവും ഭയവും വമിച്ചിരുന്ന ആ കണ്ണുകളില്‍  പകയുടെ അഗ്നി ആയിരുന്നു .ആരെയോ ദഹിപ്പിക്കാന്‍   ഉള്ള ശക്തി അതിനു ഉണ്ടെന്നു എനിക്ക് തോന്നി .എന്‍റെ കാലിനടിയിലെ മണ്ണ് ഒലിച്ചു ഇറങ്ങിയത്‌ പോലെ ..ഞാന്‍ പിഴച്ച സന്താനമോ???


                  പാപ്പിച്ചായന്‍ ഒച്ച ഇടുകയാണ് .നല്ല ഒരു ആലോചന കൊണ്ട് വന്നിട്ട് ബുദ്ധി മോശം കാട്ടിയത്രെ .പാപ്പിച്ചായന്നു ആകെ നാണക്കേടായി പോലും .
                അമ്മച്ചി അകത്തു തളര്‍ന്നു കിടക്കുന്നു .ആ കണ്ണുകളില്‍ കണ്ണുനീരില്ല ..മുഖത്ത് നിസഹായത മാത്രം   ..അപ്പച്ചന്‍ ചാര് കസേരയില്‍ കണ്ണ് തുറന്നു ഇരിക്കുന്നു എന്ന് മാത്രം .
എനിക്ക് ഒന്നും മനസിലായില്ല ..ഒന്നുമാത്രം ,,സ്വപ്നം കാണാന്‍ ഉള്ള അര്‍ഹത എനിക്ക് വീണ്ടും നിഷേധിക്കപ്പെട്ടിരിക്കുന്നു .
            പാപ്പിച്ചായന്‍ ഒച്ച ഇടുകയാണ് .
പാപ്പീ ...................അപ്പച്ചന്റെ ഉറക്കെ ഉള്ള വിളി കേട്ട് ആ വീട് പെട്ടെന്ന് നിശബ്ദമായി .
പാപ്പി ,നിനക്കറിയുമോ ..അവന്‍ ..ആ നീചന്‍ എന്‍റെ കൊച്ചിനെ ..
മൂന്നു വയസ്സ് മാത്രം ഉള്ള എന്‍റെ പൊന്നുമോളെ ...ആ ശബ്ദം ഇടറി
.......................................................................
അന്ന് തുടങ്ങിയതാ പാപ്പി നാട് മുഴുവനും ഉള്ള ഞങ്ങളുടെ ഈ മരണപ്പാച്ചില്‍ ..എന്‍റെ മറിയയുടെ ഒടുങ്ങാത്ത ഭയം ,ഈ കുടുംബത്തിന്‍റെ  ചിരിയും സന്തോഷവും നക്ഷ്ടപ്പെട്ടിട്ടു 20  വര്‍ഷം  കഴിഞ്ഞു ,ആ ചെകുത്താന്റെ മുഖം ഒരിക്കല്‍ കൂടി കാണരുത് എന്ന് കരുതിയതാണ് .കര്‍ത്താവു എന്‍റെ പോന്നു മോളെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത് ..നെഞ്ച് പൊട്ടി കരഞ്ഞു കൊണ്ട് ഒരു കുമ്പസാര കൂട്ടില്‍ എന്ന പോലെ കഴിഞ്ഞ കല നിയതികളെ അപ്പച്ചന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ..പകച്ചു പോയത് ഞാന്‍ ആണ് .ഞാന്‍ അമ്മച്ചിയെ ദയനീയമായി നോക്കി ..ഞാന്‍ പിഴച്ച സന്താനം ആണല്ലേ ???നീരുറവ വറ്റിയ ആ മിഴികളില്‍ ഇപ്പോളും ഭയം തളം കെട്ടി കിടക്കുന്നു .
                                 എന്‍റെ ശരീരം ആകെ തളര്‍ന്നു .ഹൃദയമിടിപ്പിന്‍റെ വേഗത തിരിച്ചു അറിയാന്‍ പറ്റാതെ ആയിരിക്കുന്നു   .എന്‍റെ കൈതടകള്‍ കൊണ്ട് ഞാന്‍ എന്‍റെ ശരീരത്തെ ഒന്ന് തലോടി ..ചുട്ടു പോള്ളുന്നുവോ??ഞാന്‍ അപ്പച്ചന്റെ അടുത്ത് ചെന്നു ആ മടിയില്‍ തല വെച്ച് ഇരുന്നു .എന്‍റെ കണ്ണ് നീരിനു അത് വരെ ഇല്ലാത്ത   ഒരു വേദന ഉണ്ടായിരുന്നു .നിറകണ്ണുകളോടെ ഞാന്‍ അപ്പച്ചനെ വിളിച്ചു .
             'അപ്പച്ചാ ..(ഒന്നും മിണ്ടുന്നില്ല )...............അപ്പച്ചാ !!!
എന്‍റെ ശ്വസമിടിപ്പ് ഒരു നിമിഷം ...ഞാന്‍ ആ കരങ്ങളില്‍ ചേര്‍ത്ത് പിടിച്ചു .ഇല്ല ,,,,..എന്‍റെ അപ്പച്ചന് ഇത്രയും തണുത്ത കൈകള്‍ അല്ല .............
അപ്പച്ചനെ വീണ്ടും വീണ്ടും കുലുക്കി വിളിക്കുമ്പോള്‍ എന്‍റെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു .തല ചുറ്റുന്നത്‌ പോലെ തോന്നി .
                    'പാപ്പിചായാ ..,,എന്‍റെ അപ്പച്ചന്‍ ???എന്‍റെ ശബ്ദം പുറത്തേക്കു വരുന്നില്ല ...........................നിലവിളിച്ചു കൊണ്ട് അകത്തേക്ക് ഓടിയ ഞാന്‍ .............ആ കാഴ്ച ..
അമ്മച്ചി ---അഭയമായി കണ്ട ആ കൈതടങ്ങളിലും അപ്പച്ചന്റെ അതെ തണുപ്പ് അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ആ സത്യത്തെ സ്വീകരിക്കുകയായിരുന്നു ...ശൂന്യത മാത്രം നിലനിര്‍ത്തി കൊണ്ട് കടന്നു പോയ രണ്ടു ആല്‍മാക്കള്‍ ..
.................................................................................................................................................
                               .............................................................................
അപ്പച്ചന്റെയും അമ്മച്ചിയുടെയും കുഴിയില്‍ അവസാന പിടി മണ്ണ് വാരി ഇടുമ്പോള്‍ എന്‍റെ മനസ് ശൂന്യം ആയിരുന്നു .കണ്ണുകളിലെ നിസഹായത എന്‍റെ ഹൃദയത്തെ കാര്‍ന്നു തിന്നു .ഒരു നിമിഷം കൊണ്ട് അനാഥമാക്കപ്പെട്ട ജീവിതം .ഒരു ജീവിതകാലം മുഴുവന്‍ കാവലാളായ് ജീവിച്ചു തീര്‍ത്ത  രണ്ടുപടു ജെന്മങ്ങള്‍ ,,ഇന്നിതാ..ഈ മണ്ണിനു അടിയില്‍ സ്വസ്ഥമായി ഉറങ്ങുന്നു .പക്ഷെ അവര്‍ക്ക് എങ്ങനെ ഉറങ്ങാന്‍ സാധിക്കും ??നീണ്ട 20  വര്‍ഷം ..അവര്‍ നിധി പോലെ കാത്ത സംരെക്ഷണ വസ്തു .ഇന്ന് ഇതാ ഈ ലോകത്തില്‍ ഒരു തടവറയും ഇല്ലാതെ  ..കാവല്ക്കാരില്ലാതെ നിരാലംബ ആയി ഒന്ന് കരയാന്‍ പോലും കഴിയാതെ നില്‍ക്കുന്നു .ആ കണ്ണുകളില്‍ പ്രതീക്ഷകള്‍ ഇല്ല ..സ്വപ്‌നങ്ങള്‍ ഇല്ല ..മരവിപ്പ് മാത്രം .പോയ നക്ഷ്ടങ്ങളും കൈവന്ന അറിവുകളും എന്‍റെ ഹൃദയത്തെ  കാര്‍ന്നു തിന്നുന്ന ചെന്നായ്ക്കള്‍ ആണ് .ഇനി എങ്ങോട്ട് എന്ന ചോദ്യം ഇല്ല ,,ഇനി എന്തിനു എന്നതിന്റെ ഉത്തരം ഒരു പക്ഷെ മരണം മാത്രമാവും ..എന്‍റെ മൌനം കൂടി നിന്ന് സഹതാപം അഭിനയിച്ചവരില്‍ ഭയം ഉളവാക്കിയത് കൊണ്ടാവാം ,രണ്ടു ദിവസം കൂട്ട് കിടക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു .ആളുകളുടെ സഹതാപവും നോട്ടവും അസഹനീയം ആയി തോന്നി ..ഒറ്റക്കിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു .ഇപ്പോള്‍ എന്‍റെ ഏകാന്തതയില്‍ സ്വപ്‌നങ്ങള്‍ കൂട്ടിനില്ല ..നിറം മങ്ങിയ നിഴലുകള്‍ മാത്രം ...
                                          ക്രെമേണ ആളുകള്‍ പടി ഇറങ്ങി തുടങ്ങി .ആ വീടിന്‍റെ ഇരുട്ടില്‍ ,ഒളിമങ്ങിയ ഓര്‍മകളും ആയി സ്വയം സൃഷ്ടിക്കപ്പെട്ട തടവറയില്‍ ഞാന്‍ തല കുനിച്ചിരുന്നു .വരണ്ട മിഴികളില്‍ നിന്നും ഒരു തുള്ളി കണ്ണ് നീര്‍ എന്‍റെ എതിര്‍പ്പിനെ അവഗണിച്ചു ഒഴുകി എന്‍റെ ചുണ്ടില്‍ അലിഞ്ഞു ചേര്‍ന്നു ...  

DAIVAMEEEE...

മുപ്പതുമുക്കൊടി ദൈവങ്ങള്‍ ഉള്ലോരീ-
ലോകത്തില്‍ ഞാനും ആരാധിക്കുന്നു 
പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു പൂജകള്‍ -
ചെയ്തു പറ്റിക്കുന്നു ;തലയും 
വായും കൈയും കാലും 
ഇല്ലാത്തോരീ ബിംബത്തെ ..

2012, ഫെബ്രുവരി 12, ഞായറാഴ്‌ച

പടുജെന്മം(ഒന്നാം ഭാഗം )

                     ഒന്നാം ഭാഗം 
            ഞാന്‍ ജെമ്മ...ഒരു അഞ്ചു മിനിറ്റു നിങ്ങള്ഞാന്‍  പറയുന്നത് കേള്‍ക്കുമോ ??ദേഷ്യം തോന്നുണ്ടോ ?ഞാനും ഭയങ്കര ദേഷ്യക്കാരി ആയിരുന്നു ..വാശിക്കാരി എന്ന് പറയുന്നതാവും നല്ലത് എങ്ങനെ ദേഷ്യം വരാതിരിക്കും ‍ ഞാന്‍ കുട്ടിയല്ലേ ??...മൂന്നു വയസ്സ്  പ്രായം ;എന്നെ അടുത്തുള്ള മാമന്‍റെ വീട്ടില്ആക്കിയിട്ടു അപ്പച്ചനും അമ്മച്ചിയും പണിക്കു പോകുമ്പോള്‍ ,..എനിക്ക് ഭയങ്കര സങ്കടം ആണ് .എല്ലാ ദിവസവും വാശി കാണിക്കും .പക്ഷെ അപ്പച്ചനും അമ്മച്ചിയും എന്നെ ചേര്ത്ത് നിര്‍ത്തി  എന്‍റെ തുടുത്ത കവിളില്മുത്തം നല്കിയിട്ട് പോകും .പണിക്കു പോയാലെ മാമുണ്ണാന്പറ്റുള്ളൂ എന്നാ  അമ്മച്ചി പറയുന്നത് ..ആവോ ,എനിക്കറിയില്ല ..ഞാന്‍കൊച്ചല്ലേ !!
                                                                    അടിവാരത്ത് ഞങ്ങള്പുതിയ താമസക്കാരാണ്. മാമനെ മാത്രമാണ് പരിചയമുള്ളത് .എന്നെ ഭയങ്കര ഇഷ്ടമാണ് .എന്നെ എടുത്തു കൊണ്ട് നടക്കും .കളിപ്പിക്കും .മാമന്‍റെ കടയില്നിന്നും മുട്ടായി  തരും ,ചോറ് വാരി തരും ,ഉമ്മ തരും -നല്ല രെസമാണ്,എനിക്കും മാമനെ ഭയങ്കര ഇഷ്ടമാണ് .ഒരു ആഴ്ച്ചയെ ആയുള്ളൂ അമ്മച്ചി എന്നെ മാമന്‍റെ  അടുത്താക്കിയിട്ടു പോകാന്‍  തുടങ്ങിയിട്ട് .എനിക്ക് ഒത്തിരി ഉടുപ്പും മിടായിയും കളിപ്പാട്ടങ്ങളും  ഒക്കെ വാങ്ങി തരണമെങ്കില്ഞാന്‍ മാമന്‍റെ  കൂടെ നില്ക്കണം എന്ന് അമ്മച്ചി പറഞ്ഞു .പിന്നേ അടുത്ത വര്‍ഷം പുത്തന്‍ ഉടുപ്പൊക്കെ ഇട്ടു എനിക്ക് നേഴ്സറി യില്പോകേണ്ടതാണ് .പൊക്കോട്ടേ,,അമ്മച്ചിയും അപ്പച്ചന്റെ കൂടെ പണിക്കു പൊക്കോട്ടേ .

                                                                  
ഇന്നും എന്നെ മാമന്‍റെ  അടുത്താക്കിയിട്ടു അപ്പച്ചനും അമ്മച്ചിയും പോയി .കുറച്ചു നേരം കരഞ്ഞു .പിന്നെ ,മാമന്‍ ഉണ്ടെല്ലോ .ഞാന്‍ നോക്കുമ്പോള് മാമന്‍ എന്തോ കുടിക്കുന്നു .എനിക്കും വേണമെന്ന് ഞാന്‍ പറഞ്ഞു .
                            '
മോള് കുടിക്കേണ്ട ,ഇത് മരുന്നാണ് ,കയ്പാണ് .'ഞാന്‍ വാശിക്കാരിയല്ലേ,വേണമെന്ന് വാശി പിടിച്ചു .മാമന്‍  ഇത്തിരി തൊട്ടു നാവില്വെച്ച് തന്നു
            
ബുഹാ,,എന്തൊരു കയിപ്പു ,ഞാന്‍ തുപ്പി കളഞ്ഞു ,വല്ലാത്തൊരു മണവും .പാവം മാമന്അസുഖായതുകൊണ്ടാവും ഇത് കഴിക്കുന്നെ .
                                                                
ഇന്ന് എന്നാണോ മാമന് എന്നോട് ഭയങ്കര സ്നേഹം .എന്നെ ചേര്‍ത്ത്  കിടത്തി ,,കളിയ്ക്കാന്‍ വിടുന്നില്ല ,എനിക്കൊരുപാട് മുത്തം ഒക്കെ തന്നു .മാമന്‍ എന്നെ എന്തിനാ ഇത്ര മുറുക്കെ പിടിക്കണേ ,,വേദനിക്കുനുണ്ട് എനിക്ക് -ഞാന്‍ കരഞ്ഞു .അപ്പോള്‍ മാമന്‍ എനിക്ക് മുട്ടായി തന്നു .പിന്നെ എപ്പോളോ ഞാന്‍ ഉറങ്ങി പോയി .
               
ഹാ ,അമ്മച്ചി ..അമ്മച്ചി വന്നു .അമ്മച്ചിയുടെ സ്വരം കേട്ട് ഞാന്‍ ഉണര്‍ന്നു .ശോ ,എന്തൊരു ഉറക്കമായിരുന്നു ഇന്ന് ,കളിക്കാനൊന്നും പറ്റിയില്ല .അമ്മച്ചി എന്നെ കുളിപ്പിക്കാന്ഉടുപ്പൊക്കെ ഊരി .

       
എന്‍റെ  കര്‍ത്താവേ  !!ഇതെന്താ മോളെ നീ എവിടാ ഇന്ന് കളിച്ചേ ,ദേഹം മുഴുവന്വീണു ഉരഞ്ഞിരിക്കുന്നു.
അമ്മച്ചി എന്താ പറയുന്നേ ,ഞാന്‍ അതിനു ഇന്ന് കളിചിട്ടില്ലെല്ലോ ??മനസ്സില്വിചാരിച്ചു .
അമ്മച്ചി വെള്ളം ഒഴിച്ചപ്പോള്ഞാന്‍ കരഞ്ഞു .എനിക്ക് ആകെ നീറി പുകഞ്ഞു .

.  
എങ്ങാണ്ട് ഒക്കെ കയറി മറിഞ്ഞിട്ടു വന്നിട്ട് അവള് മോങ്ങുന്നു -അമ്മച്ചി .

കുളിച്ചിട്ടും എന്‍റെ  ക്ഷീണം  മാറിയില്ല .മാമുണ്ണാന്വിളിച്ചിട്ട് കൂട്ടാക്കിയില്ല .അമ്മച്ചി എന്‍റെ  നെറ്റിയില്തൊട്ടു നോക്കി .
                        '
ഇവള്ക്ക് പനിക്കുന്നുണ്ട് ഇച്ചായ,ഞാന്‍ അപ്പോഴേ വിചാരിച്ചു ,രാത്രിയില്ഉറക്കില്ലന്നു '.
ശെരിയാ,എനിക്ക് പനിയാ,തണുക്കുന്നുമുണ്ട് ,,അമ്മച്ചി എന്നെ പുതപ്പിച്ചു ,,കെട്ടിപ്പിടിച്ചു കിടന്നു .
ദേ,അമ്മച്ചി കരയുന്നു ,എന്തിനാ കരയണേ..എന്നെ ആശുപത്ര്യില്കൊണ്ട് പോകുവല്ലേ .എനിക്കും കരച്ചില് വന്നു .അപ്പച്ചനും അമ്മച്ചിയും ഞാന്കരയാതിരിക്കാന്എന്തൊക്കെയോ പറയുന്നു .പിന്നെയും പിന്നെയും ഞാന്‍ കരഞ്ഞു .എന്തിനാ ഞാന്‍ ഇങ്ങനെ കരയണേ ..??
............................................................................................................................................................................................................................................................................................................

                                   
ആശുപത്രിയില്പരിചയമില്ലാത്ത കുറെ മുഖങ്ങള്‍ ,വെള്ള ഉടുപ്പിട്ട ചേച്ചിമാര്‍ ..എനിക്കും ഉണ്ട് നല്ല ഭംഗിയുള്ള വെള്ള ഉടുപ്പ് ;ആരും എന്നോട് ഒന്നും മിണ്ടുന്നില്ല .എനിക്ക് ആണെങ്കില്ആരെയും വ്യെക്തമാകുന്നില്ല .എന്നെ ആരൊക്കെയോ ചേര്‍ന്ന്  പിടിച്ചിട്ടുണ്ട് .അവര്എന്തൊക്കെയോ ചെയ്യുന്നു .ഒന്നും മനസിലാകുന്നില്ല .ഹോ !!എന്തൊരു വേദന ,എന്‍റെ  കരച്ചിലും കുതറലും അവരുടെ ശക്തിയില്ഇല്ലാതായി .
                                    
പിറ്റേ ദിവസം കണ്ണ് തുറന്നപ്പോള്‍ ,എന്‍റെ ചുറ്റിനും കുറേപ്പേര്‍ ,എനിക്ക് പേടിയായി ,ഞാന്‍ കരയാന്‍ തുടങ്ങി ,അമ്മച്ചിയും അപ്പച്ചനും അടുത്തുണ്ട് .അവര്കരയുന്നുണ്ടോ ??ഞാന്‍ കരഞ്ഞിട്ടാണോ അവരും കരയുന്നത് .അതാവില്ല ,കാരണം അമ്മച്ചി എന്നെ എത്ര പ്രാവശ്യം അടിച്ചിരിക്കുന്നു .എന്നിട്ടും ഞാന്‍ കരയുമ്പോള്അമ്മച്ചി കരയാറു ഇല്ലെല്ലോ???
                                    
കൂടിനില്ക്കുന്നവര്എന്നോട് എന്തൊക്കെയോ ചോദിക്കുന്നു .എല്ലാവരും മാമനെ കുറിച്ചാണ് ചോദിക്കുന്നത് .ഞാന്‍ ചുറ്റും നോക്കി .മാമന്‍ മാത്രം ഇല്ല .എനിക്ക് പനിയാണെന്നു മാമന്‍ അറിഞ്ഞു കാണില്ലേ ??പാവം മാമന്‍ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും ,എന്നാലും എന്നെ കാണാന്‍ വന്നൂടെ ,മാമന്‍  വന്നിരുന്നേല്മുട്ടായി തന്നേനെ .മാമന്‍ എന്ത്യെന്നു എനിക്ക് ചോദിയ്ക്കാന്‍ തോന്നി .പക്ഷെ എനിക്ക് ഒന്നും പറയാന്‍ സാധിക്കുന്നില്ല .ആകെ ഒരു ക്ഷീണം .ആരൊക്കെയോ എന്‍റെ  ഫോട്ടോ എടുക്കുന്നുണ്ട് ..പനി ആയിട്ട് ഇരിക്കുമ്പോഴാ ഇവര് ഫോട്ടോ എടുക്കണേ ..പനി മാറി കുളിച്ചിട്ടു അപ്പച്ചന്‍  വാങ്ങി തന്ന വെള്ള ഉടുപ്പൊക്കെ ഇട്ടു സുന്ദരി ആയിട്ട് വന്നിട്ട് ഫോട്ടോ എടുത്താല്എന്ത് ഭംഗി ആയിരിക്കും ..
                                             ................................................................................

ഇന്ന് അമ്മച്ചി എന്നെയും എടുത്തുകൊണ്ടു വെളിയിലൂടെയ് ഒക്കെ നടന്നു .ഇന്ന് ഞങ്ങള് ആശുപത്രിയില്നിന്നും പോകുവാ
...
പുതിയ വീട്ടിലേക്കു ..അപ്പോള്ഇനി എന്‍റെ  മാമനെ .....???