2012, നവംബർ 28, ബുധനാഴ്‌ച

എന്‍റെ നിഴല്‍ ...

പാറൂട്ടി വിദൂരതയിലേക്ക് കണ്ണ് നട്ടും ഇരിക്കുകയാണ് .

''പാറൂട്ട്യെ,നീ എന്തോ ആലോചിചിരിക്കുവാ ?''അവള്‍ ചോദിച്ചു
പാറൂട്ടിയുടെ മിഴികള്‍ ഒന്ന് താണുപൊങ്ങി ,കഴുത്ത് മുകളിലേക്ക് തിരിച്ചു അര്‍ത്ഥഗെര്ഭമായി ഒന്ന് നോക്കി .വീണ്ടും പഴയ ഇരുപ്പിലേക്ക് ഊളിയിട്ടു പോയി .

അവളും പാറൂട്ടി നോക്കുന്ന വശത്തേക്ക് നോക്കി ..വിജനത മാത്രം .
നോട്ടം തിരിചെടുക്കാതെ പാറൂട്ടി ചോദിച്ചു ,''നീ എന്തെങ്കിലും കാണുന്നുണ്ടോ ?'

സംശയത്തോടെ പാറൂട്ടിയിലെക്കും പാറൂട്ടി നോക്കുന്ന സ്ഥലത്തേക്കും കണ്ണുകളെ പായിച്ചിട്ടു അവള്‍ പറഞ്ഞു ,''ഇല്ല ,ഞാന്‍ ഒന്നും കാണുന്നില്ല ,നീയോ പാറൂട്ടി .??''

''ഞാന്‍ കാണുന്നു...(പാറൂട്ടി )

''നീ എന്താണ് കാണുന്നത് ,പറയൂ ''.അവള്‍ ആകാംക്ഷയോടെ ചോദിച്ചു .

പാറൂട്ടി തുടര്‍ന്നു,''ഒരു നിഴല്‍ ..''

''നിഴലോ ..??''അവള്‍ പേടിച്ചു ഒരു അടി പുറകോട്ടു മാറി നിന്ന് പാറൂട്ടിക്ക് കാത് കൊടുത്തു .

പാറൂട്ടി ,''അതെ ..നിഴല്‍ ..ഒരു നിഴല്‍ ..കറുത്ത രൂപം ..വ്യെക്തമല്ല ..അത് എന്‍റെ അടുക്കലെക്കു വരുന്നു .''

''അടുത്തേക്കോ ??''അവള്‍ ചോദിച്ചു .

''മം ..അടുത്തേക്ക് ..എനിക്കിപ്പോള്‍ ആ കണ്ണുകള്‍ കാണാം ,തീപ്പൊരി പാറുന്ന കണ്ണുകള്‍ ..ആ കണ്ണുകള്‍ക്ക്‌ എന്തോ പറയാനുണ്ട് ..ചുമന്നിരിക്കുന്നു ..ഉറ്റു നോക്കുന്നു ..ഇമവെട്ടല്‍ അന്യം ആയിരിക്കുന്നു ..എന്തിനെയോ തിരയുന്നുണ്ട് ..കണ്‍കോണില്‍ ഒരു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീഴാറായി നില്‍ക്കുന്നു ..പകയുടെ ശക്തി ആ ആര്‍ദ്രതയെ മറക്കുന്നു ...നീ കാണുന്നുണ്ടോ ??''

ഒരു അമ്പരപ്പോടെ അവള്‍ വീണ്ടും നോക്കി ,''ഇല്ല പാറൂട്ട്യെ ,എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല ,നീ കാണുന്നുണ്ടെല്ലോ..പറയൂ .''

''മം .പാറൂട്ടി തുടര്‍ന്നു,''ആ നിഴല്‍ എന്‍റെ അടുത്തേക്ക് വരുന്നു ..ഇപ്പോള്‍ ഒന്ന് കൂടി വ്യെക്തമാകുന്നു ..ആ മുഖത്ത് നിഴലിക്കുന്ന ഭാവം അവ്യെക്തം ആണ് ,ദുഖമോ ,ദേക്ഷ്യമോ ,പകയോ ,ആശയോ ,അഹങ്കാരമോ ..??അറിയില്ല .എല്ലാം ഒരു സ്മേരത്തില്‍ ഒതുക്കിയിരിക്കുന്നു .ആ നിഴല്‍ ഒന്നും ചിന്തിക്കുന്നില്ല .പക്ഷെ ചില ചിന്തകള്‍ അവരെ ഭരിക്കുന്നുണ്ട് ,ഭീകരം എങ്കിലും പ്രസാദത്വം വിട്ടുമാറിയിട്ടില്ല ,മുഖം തുടിക്കുന്നുണ്ട് ,ശ്വാസോച്ച്വാസത്തിന്‍റെ തീവ്രതയില്‍ ശരീരത്തിനു അനിയന്ത്രിതമായ ഒരു ചലനം സൃഷ്ടിക്കപ്പെടുന്നുണ്ട് ...ഒന്ന് മനസ്സിലായി ,ഭയം അല്ല അവരുടെ വികാരം .പക്ഷെ ,അണപോട്ടാന്‍  തയ്യാറായി നില്‍ക്കുന്നപോലെ ഒരു വിഷാദം അവരെ അലട്ടുന്നുണ്ട് ..അതാണോ ,ഇത്ര തീവ്രമായി പല ഭാവങ്ങള്‍ ആയി നിഴലിക്കുന്നത് ..ഒന്നും മനസ്സിലാകുന്നില്ല ,എന്തിനാണ് ആ നിഴല്‍ എന്നെ ഇത്ര അധികം ചിന്താകുഴപ്പത്തില്‍ ആക്കുന്നത് .???''

''അവര്‍ക്ക് എന്ത് പറ്റി..?''അവള്‍ ചോദിച്ചു .

''അറിയില്ല ,ആ നിഴല്‍ ഒന്നും സംസാരിക്കുന്നില്ല ,അത് പാറൂട്ടിയുടെ അടുത്തേക്ക് വരുന്നു ..അവള്‍ക്കു  ഭയം ഉണ്ട് .പക്ഷെ ,പിന്മാറാന്‍ കഴിയുന്നില്ല .ആ നിഴല്‍ കൈകള്‍ ചുരുട്ടി പിടിച്ചിരിക്കുന്നു ..ഇല്ല ..ആയുധങ്ങള്‍ ഇല്ല ..മനശക്തിയെക്കാള്‍ എന്താണ് വലിയ ആയുധം ..ഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്നു ,വിയര്‍പ്പിന്‍ തുള്ളികള്‍ ഇറ്റ് വീഴുന്നുണ്ട് ,ഇടയ്ക്കു മുഷ്‌ട്ടി ഞെരുക്കുന്നുണ്ട് .ഒന്ന് ഉറപ്പാണ്‌ ,അവരെ ഭരിക്കുന്ന വികാരം എന്തായാലും ,ആ ഹൃദയത്തെ കാര്‍ന്നു തിന്നുന്നുണ്ട്,ചടുലമായ നടത്തം ,പാറൂട്ടിയുടെ അടുക്കലേക്ക് വരുന്തോറും വേഗത കൂടി വരുന്നു ,ഇപ്പോള്‍ അവള്‍ക്ക് വ്യെക്തം ആണ് ...വളരെ വ്യെക്തം ..അതെ ..ആ രൂപം അവളുടെ അടുത്ത് ..പാറൂട്ടിയുടെ....''........

പൊടുന്നനെ പാറൂട്ടി ചാടി എഴുന്നേറ്റു .ഞെട്ടി തരിച്ചു നിന്നു..അകലങ്ങള്‍ ഭേദിച്ച് ആ നിഴല്‍ പാറൂട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്നു .പാറൂട്ടി വിവശയായി നിലത്തിരുന്നു .കൈകാലുകള്‍ കുഴയുന്നു .അവള്‍ പാറൂട്ടിയെ വിളിക്കുന്നുണ്ട് ..പാറൂട്ടിക്ക് മറുപടി പറയാന്‍ കഴിയുന്നില്ല .നാക്ക് കുഴയുന്നു .കണ്ണുകള്‍ അടയുന്നു .ഒരു ഗ്ലാസ്‌ വെള്ളം കിട്ടിയിരുന്നെങ്കില്‍ ..പാറൂട്ടി ആശിച്ചു പോയി ...

ആത്മാവും ബ്രെഹ്മവും ചേര്‍ന്ന് ഒന്ന് ആകുന്നതില്‍ അവള്‍ സാക്ഷിയായി ..എന്‍റെ നിഴല്‍...!!!..........

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

പ്രണയം ..

പ്രണയം ..ഒരിക്കലും അസ്തമിക്കാത്ത സൂര്യന്‍ .ഞാന്‍ പ്രണയത്തെ കുറിച്ച് എഴുതുമ്പോഴെല്ലാം പരാജിതയാവുകയാണ് പതിവ് .പ്രണയവും ഞാനും തമ്മില്‍ ,കൌമാരകാലം മുതല്‍ക്കെ തുടങ്ങിയ ഒളിച്ചു കളിയാണ് .ഒരു കാരണം പറഞ്ഞു പ്രണയം എന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുബോഴേക്കും ഞാന്‍ ഓടി മറഞ്ഞിട്ടുണ്ടാവും.അന്ന് പല രൂപത്തിലും ഭാവത്തിലും വന്ന ആ പാവത്തിനെ  ഞാനൊരുപാട് വേദനിപ്പിച്ചു .അന്ന് ആ ''പ്രണയം ''അനുഭവിച്ച അവഗണനയുടെ വേദന ഞാന്‍ അറിയുന്നു .ഇന്നിപ്പോള്‍ ,ഞാന്‍ ഏറ്റം ആഗ്രഹിചിരിക്കുന്ന വേളയില്‍ അതെനിക്ക് നക്ഷ്ടമാകുന്നു .പക്ഷെ ,ഞാന്‍ ചെയ്തത് പോലെ ഓടിയോളിക്കുകയോ അവഗണിക്കുകയോ അല്ല .അതിങ്ങനെ എന്നെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട് .ഞാന്‍ ആ പ്രേണയം തിരിച്ചറിയുന്നുമുണ്ട് .എന്നാല്‍ ,സാഹചര്യങ്ങള്‍ ഭീക്ഷണിയായി  നില്‍ക്കുമ്പോള്‍ ,എന്‍റെ പ്രണയം അതില്‍ ബന്ധനസ്ഥ ആയിരിക്കുന്നു .ഇന്നെന്‍റെ പ്രണയം മൌനിയാണ് .നിതാന്തമായ ആ മൌനത്തിനു കാരണം 'വിധി 'യാണ് .വിധിയുടെ കൊമാളിയാകേണ്ടി വന്നപ്പോള്‍ എനിക്ക് നക്ഷ്ടമായത് എന്‍റെ പ്രേണയത്തെയാണ് .മരണം എന്നെ കാര്‍ന്നു തിന്നുമ്പോഴും ,ഒരിക്കലും മരിക്കാത്ത എന്‍റെ പ്രണയം ഇപ്പോഴും മരണത്തിന്‍റെ ഭീതി പരക്കാത്ത ഹൃദയത്തിന്‍റെ ഒരു അന്ധകാരക്കോണില്‍ സുഖസുഷുപ്തിയില്‍ ആണ് .ഒരു തലോടല്‍ മതി അതിനെ ഉണര്‍ത്താന്‍ .ആ തലോടലിനെ ഒരു കണ്ണുനീര്‍ തുള്ളിയുടെയോ അപേക്ഷയുടെയോ സ്നേഹത്തില്‍ കുതിര്‍ന്ന താക്കീതിന്‍റെയോ ഒക്കെ മറവില്‍ ഞാന്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണ് .എന്‍റെ പ്രണയമേ ..നിന്നെ എനിക്ക് നക്ഷ്ടമാവുന്ന ഈ രാവില്‍ ..നിന്നെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ എങ്കിലും വിധി എനിക്ക് നിഷേധിക്കാതിരിക്കട്ടെ...!!!

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

അയാള്‍ക്ക് പറയാന്‍ ഉള്ളത് ...

                                ഞാന്‍ എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ .നാസര്‍ -കോഴിക്കോട് ആണ് സ്വദേശം .വാപ്പയും ഉമ്മയും, ഞാനും മാത്രം ഉള്ള കുടുംബം .രണ്ടു പേര്‍ക്കും ജോലിയുണ്ട് .പ്രണയ വിവാഹം ആയിരുന്നു എങ്കിലും അവര്‍ രണ്ടുപേരും സ്നേഹത്തോടെ സംസാരിച്ചു നാളിന്നുവരെ എന്‍റെ ഓര്‍മ്മയില്‍ ഞാന്‍ കണ്ടിട്ടില്ല .മനം മടുപ്പിക്കുന്ന ഒരു രാത്രിയില്‍ വീട്ടിലെ വഴക്കുകള്‍ക്കിടയില്‍ ഞാന്‍ വീട് വിട്ടിറങ്ങി .എന്‍റെ ജീവിതം മാറ്റി മറിച്ച യാത്ര ...

                                  ഒരു മനസ്സാന്നിധ്യവും ഇല്ലാതെ നടന്ന എന്‍റെ യാത്ര തിരൂരങ്ങാടിയില്‍ നിന്നു.അവിടെ നിന്നും ഇനി എങ്ങോട്ട് ....??അര്‍ദ്ധ രാത്രി ..കടകള്‍ ഓരോന്നായി അടച്ചു തുടങ്ങിയിരിക്കുന്നു .ആളുകളും കുറഞ്ഞിരിക്കുന്നു .ഉള്ളില്‍ തട്ടിയ ഭയത്തെ അളന്നു കുറിക്കും മുന്‍പേ ആ കൈ എന്‍റെ തോളില്‍ പിടിമുറുക്കി .

                                   ''നീ ഏതാ ,എന്താ ഈ നേരം കേട്ട നേരത്ത് ഒറ്റയ്ക്ക് ഇവിടെ .''
ഉത്തരം ഒന്നും പറഞ്ഞില്ലെങ്കിലും എന്‍റെ കണ്ണുകളിലെ ദൈന്യത കണ്ടിട്ടാവണം അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയി .. എനിക്ക് ബസ്‌ സ്റ്റാന്ടിനു ഉള്ളിലെ ചായക്കടയില്‍ നിന്നും പത്തിരിയും കോഴിക്കറിയും വാങ്ങി തന്നു .ഞാന്‍ അയാളെ കൊയക്കാ ..എന്ന് വിളിച്ചു .പിന്നീട് കൊയക്കാ എന്നെ ഒരു ലോഡ്ജില്‍ കൊണ്ട് ചെന്നാക്കി .ഉറങ്ങിക്കോളാന്‍ പറഞ്ഞു .ഇതിനോടകം കൊയക്കാ എന്നെ കുറിച്ച് എല്ലാം ചോദിച്ചു മനസ്സിലാക്കിയിരുന്നു .തിരികെ വീട്ടില്‍ പോകാന്‍ പലവട്ടം എന്നെ ഉപദേശിച്ചെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല .കോയക്കായുടെ വാക്കുകള്‍ മനസാല്‍ അനുസരിച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു .

                                      പിറ്റേന്ന് രാവിലെ കോയക്കാ  വന്നു .എനിക്ക് ആഹാരം വാങ്ങി തന്നു .പുതിയ ഉടുപ്പും .എനിക്ക് ഒരു ജോലി ശരിയാക്കിയിട്ടുണ്ടെന്നും രണ്ടു പേര്‍ കാണാന്‍ വരുമെന്നും പറഞ്ഞു .ആ അപരിചിതനായ മനുഷ്യന്‍റെ വലിയ മനസ്സിനെ ഞാന്‍ മനസ്സാല്‍ സ്തുതിച്ചു .

                                         കൊയക്കാ പറഞ്ഞ ആളുകള്‍ എത്തി .എന്നോടൊന്നും സംസാരിച്ചില്ല .ഒന്ന് നോക്കി .അതിനു ശേഷം അവര്‍ കൊയക്കായെ മാറ്റി നിര്‍ത്തി സംസാരിച്ചു .ജോലി ശരിയാവണെ എന്നുള്ള പ്രാര്‍ത്ഥന ആയിരുന്നു മനസ്സ് നിറയെ .കോയക്കയുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ ജോലി ശരിയായെന്നു ഞാന്‍ ഉറപ്പിച്ചു .അതിന്‍റെ സന്തോഷത്തില്‍ ഇക്കാ എനിക്ക് ഒരു ജ്യൂസ്‌ വാങ്ങി തന്നു .ഞാന്‍ അറിഞ്ഞിരുന്നില്ല ,നഗരത്തിലെ പകല്‍ മാന്യന്മാരുടെ രതി വൈകൃതത്തിനു നിശ്ചയിക്കപ്പെട്ട  അറവുമാടിനു കൊടുക്കുന്ന മധുര ശീതള പാനീയം ആയിരുന്നു അതെന്നു ..കണ്ണുകള്‍ അടഞ്ഞു പോകുന്നത് പോലെ തോന്നി എനിക്ക് ...

                                                 ആ അര്‍ദ്ധ ബോധാവസ്ഥയില്‍ എനിക്ക് എന്ത് സംഭവിക്കുന്നു എന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല .ബോധം വീണപ്പോള്‍ ,ശരീരം മുഴുവന്‍ മുറിപ്പാടുകളും ആയി നില്‍ക്കുന്ന എന്‍റെ മുന്‍പിലേക്ക് ,പത്തിന്‍റെ കുറെ നോട്ടുകളും ,മദ്യക്കുപ്പിയും  ഇട്ടു തന്ന കോയക്കാക്ക് ഒരു കച്ചവടക്കാരന്‍റെ നിര്‍വൃതി ഉണ്ടായിരുന്നു .ആ ഇരുട്ട് മുറിയില്‍ എന്നെ അടച്ചു അയാള്‍ മടങ്ങുമ്പോള്‍ എന്‍റെ കൈകള്‍ തിരഞ്ഞത് ആ മദ്യക്കുപ്പികളെ ആയിരുന്നു .

                                        അന്ന് രാത്രിയും വന്നു എന്‍റെ ശരീരത്തിനു വില പറഞ്ഞു ആളുകള്‍ .കൈനിറയെ പണം ,വിലകൂടിയ വസ്ത്രങ്ങള്‍ ,ഭക്ഷണം ,മദ്യം ,ലഹരി .പതുക്കെ പതുക്കെ ഞാന്‍ ആ ജീവിതം ആസ്വദിച്ചു തുടങ്ങി .ദുഃഖങ്ങള്‍ ഇല്ല ..നക്ഷ്ടങ്ങള്‍ ഇല്ല ..ദിവസം നാലോ അഞ്ചോ പേരെ സംത്രുപ്തിപ്പെടുത്തുക.നഗരത്തിലെ അറിയപ്പെടുന്ന ഒരു പുരുഷലൈംഗികതൊഴിലാളി ആവാന്‍ എനിക്ക് കാലതാമസം ഇല്ലായിരുന്നു .ഞാന്‍ ആണ്‍കുട്ടി ആയിരുന്നത് കൊണ്ട് കൂടുതല്‍ സൌകര്യപ്രേദം ആയി .സദാചാരവാദികളെയോ പോലിസിനെയോ  ഭയപ്പെടെണ്ടിയിരുന്നില്ല .ചില ലോഡ്ജുകാര്‍ ഈ ലീലാവിലാസങ്ങള്‍ക്ക് സഹായിച്ചും പോന്നു .എന്‍റെ ശമ്പളവും കൂടി ..പത്തില്‍ നിന്നും നൂറിലേക്കും പിന്നെ ആയിരത്തിലെക്കും .നിറങ്ങളുടെയും ,ഭോഗവസ്ത്തുക്കളുടെയും  ലോകത്തുള്ള ആ ജീവിതം എനിക്കും രസിച്ചു.

                                            കഴിഞ്ഞ ഒരു വര്ഷം കൊണ്ട് ഞാന്‍ പല ജാതി ആളുകളുടെയും ഒരു അവിഭാജ്യ ഘടകം ആയി തീര്‍ന്നു .ഇതിനോടകം എന്‍റെ വീട്ടുകാര്‍ എന്നെ തേടിയുള്ള അന്വേക്ഷണം അവസാനിപ്പിച്ചിരുന്നു .പക്ഷെ ,വിധിയെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു ഫാ.മാത്യൂസ്‌ പാലക്കലിന്‍റെ വരവ് .അദേഹത്തിന്‍റെ വാക്കുകള്‍ എന്നെ അത്യധികം സ്വാധീനിച്ചു .ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ ആ വാക്കുകള്‍ അനുസരിച്ചു.അത് എന്നെ എന്‍റെ വീട്ടിലേക്കുള്ള തിരിച്ചുപോക്കിന് ഇടയാക്കി .നേരത്തെ പറഞ്ഞു മനസ്സില്ലാക്കിയിരുന്നത് കൊണ്ടാവാം ഉമ്മയും വാപ്പയും പതിന്നാല് വര്ഷം ഞാന്‍ കാണാത്ത സ്നേഹം നിറഞ്ഞ മനസ്സും മുഖവും ആയി എന്നെ സ്വീകരിച്ചത് .അന്ന് വൈകുന്നേരം നിസ്ക്കരിക്കുമ്പോള്‍ ,രൂപമില്ലാത്ത അല്ലാഹുവിന്‍റെ മുന്‍പില്‍ എന്‍റെ ഉമ്മ പൊട്ടിക്കരയുന്നത് ഞാന്‍ കണ്ടു .

                                                 ഉമ്മയുടെ കണ്ണുനീര് എന്‍റെഹൃദയത്തില്‍ വീണത്‌ കൊണ്ട് ആവാം കുറ്റബോധം കൊണ്ട് ഞാന്‍ നീറി .ഇനി ആ തെറ്റിലേക്ക് ഇല്ലെന്നു ഞാന്‍ മനസ്സാല്‍ ഉറപ്പിച്ചു .എന്‍റെ കഴിഞ്ഞ ഒരു വര്‍ഷക്കാലം എങ്ങനെയെന്നു അറിയാനുള്ള  വ്യഗ്രത സ്വഭാവികം ആയും അയല്‍ക്കാരിലും നാട്ടുകാരിലും ഉണ്ടായിരുന്നു .പരമാവധി അറിയിക്കാതിരിക്കാന്‍ ഞങ്ങളും ശ്രമിച്ചു.എങ്കിലും എന്നെ അത് ഒരു തരത്തിലും ബാധിക്കരുത് എന്ന് കരുതി ,ജനിച്ചു  വളര്‍ന്ന നാട് വിടാന്‍ ഉമ്മയും വാപ്പയും നിര്ബെന്ധിതര്‍ ആയി .

                                           വയനാട്ടിലെ പുതിയ അന്തരീക്ഷത്തില്‍ ,പഴയതൊക്കെ മറക്കാന്‍ ശ്രമിച്ചു ഞാന്‍ എന്‍റെ പഠനം തുടര്‍ന്നു.ഉമ്മയുടെയും വാപ്പയുടെയും സ്വാധീനം വളരെ വലുതായിരുന്നു .എല്ലാം ഒന്ന് ആറിതണുത്തു വന്ന സമയത്ത് ആയിരുന്നു വാപ്പയുടെ മരണം .ഒരു ഹൃദയസ്തംഭനം വീണ്ടും ഞങ്ങളുടെ ജീവിതം അര്‍ത്ഥ പ്രതിസന്ധിയില്‍ ആക്കി .എപ്പോഴും വഴക്കടിച്ചു കൊണ്ടിരുന്ന അവര്‍ക്കിടയില്‍ ഇണപിരിയാത്ത വിധം ഒരു സ്നേഹം ഒളിഞ്ഞു കിടന്നിരുന്നുവെന്നു ഉമ്മയുടെ നിസംഗത വ്യക്തമാക്കിയിരുന്നു .

                                        ഇതിനിടയില്‍ ഞാന്‍ പ്ലസ്‌ ടു കഴിഞ്ഞു .എഞ്ചിനീയറിംഗ് ഒരു സ്വപ്നമായിരുന്നതിനാല്‍ അതിനു വേണ്ടി തന്നെ ആയിരുന്നു മുഴുവന്‍ ശ്രമവും .വീട്ടില്‍ നിന്നും ഒരു മാറ്റം ആഗ്രഹിച്ച എനിക്ക് ബാഗ്ലൂര്‍ അഡ്മിഷന്‍ കിട്ടിയത് അനുഗ്രഹമായി .ഉമ്മക്ക് വിടാന്‍ മനസ്സ് ഉണ്ടായിരുന്നില്ല എങ്കിലും എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി സമ്മതിച്ചു .

                                          ഒരു ജീവിതലക്ഷ്യം  മുന്‍പില്‍ കണ്ടു കൊണ്ട് തന്നെയാണ് ഞാന്‍ കോളേജ് ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത് .സ്വയം ആഘോക്ഷിക്കാനും പുതുമുഖങ്ങളെ പിഴിയാനും ഉള്ള 'റാഗിങ്ങു' എന്ന കലാപരിപാടി ആദ്യ ദിവസം തന്നെ തുടങ്ങി .കോളേജില്‍ നിന്നും ഹോസ്റ്റലില്‍ എത്തിയപ്പോഴേക്കും 'സീനിയേഴ്സ്' എന്ന വിഭാഗം ഇരയെ വിഴുങ്ങാന്‍ തയ്യാറെടുത്ത് ഇരിപ്പുണ്ട് .എന്‍റെ റൂം മേറ്റ്‌ ആയി കിട്ടിയതും ഒരു ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയെ .ഭയം മനസ്സിനെ കീഴടക്കിയിരുന്നു .അവരുടെ മൃഗീയവിനോദങ്ങളുടെ അവസാനം എന്‍റെ ശരീരം നഗ്നമാക്കി പ്രദര്‍ശിപ്പിക്കുകയായിരുന്നു .എന്‍റെ നഗ്നത അവരില്‍ ഉണര്‍ത്തിയ ആനന്ദം ബിയറിലും നൃത്തത്തിലും അവര്‍ ആഘോക്ഷിച്ചു.

                                            ആശ്വാസവാക്കുകളുമായി എന്നെ സമീപിച്ച എന്‍റെ റൂം മേറ്റ്‌ എന്നെ മുതലെടുക്കാന്‍ തുടങ്ങിയിരുന്നു .ഉമ്മയുടെ കണ്ണുനീരിന് മുന്‍പില്‍ അവസാനിപ്പിച്ച ആ ജീവിതം വീണ്ടും തുടങ്ങാന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആയി .പക്ഷെ ,ഒന്ന് പറയട്ടെ ,അന്ന് രാത്രി എന്‍റെ റൂം മേറ്റ്‌ എന്‍റെ ശരീരത്തെ സ്നേഹിച്ചപ്പോള്‍ എനിക്കൊരു കുറ്റബോധവും തോന്നിയില്ല .വര്‍ഷങ്ങളായി മനസ്സും ശരീരവും അടക്കിപ്പിടിച്ച് ,വെമ്പല്‍ കൊണ്ടിരുന്ന ഒരു വികാരം പുതിയ ചിറകുകള്‍ മുളച്ചു ഏതോ ഒരു അനന്ത വിഹായസ്സിലേക്ക് യെതെക്ഷ്ടം പറന്നു ഉയരുകയായിരുന്നു .കാരണങ്ങളില്ലാതെ മനസ്സിനെ വര്‍ഷങ്ങള്‍ ആയി അലട്ടിയിരുന്ന ഒരു വിഷാദഭാവം എന്നെ വിട്ടകന്നു ...,മനസ്സ് സ്വതന്ത്രമായ... ,പലവിചാരങ്ങള്‍ ഇല്ലാതെ ..കടന്നു പോയ പല നിദ്രാഹീന രാത്രികള്‍ക്കൊടുവില്‍....,,,ശ്വസമിടിപ്പിന്‍റെ വേഗത കൂടാതെ ..മനസമാധാനമായി ഞാന്‍ ഉറങ്ങി .

                                           ആ ബന്ധം വളര്‍ന്നു .ഇണപിരിയാത്ത വിധം ഞങ്ങള്‍ അടുത്തു.പരസ്പരം കാണാതിരിക്കാന്‍ കഴിയാത്ത അവസ്ഥ .ആ വര്ഷം എങ്ങനെ അത്ര വേഗം കടന്നു പോയെന്നു അറിയില്ല .അവസാന വര്‍ഷ പരീക്ഷയും കഴിഞ്ഞു അവന്‍ ആ കോളേജിന്‍റെ പടിയിറങ്ങുമ്പോള്‍ ,തിരിച്ചു വരുമെന്നു' ഉറപ്പായിരുന്നു .അവനില്ലാത്ത ആ മുറി ഒരു തടവറ തന്നെ ആയിരുന്നു .ദിവസവും വിളിക്കാറുണ്ടായിരുന്നു അവന്‍ ...ക്രെമേണ അത് കുറഞ്ഞു വന്നു .ആ ദിവസങ്ങള്‍ ഞാന്‍ എങ്ങനെ തള്ളി നീക്കിയെന്ന് എനിക്ക് അറിയില്ല .സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അവന്‍ വന്നു എന്ന് അറിഞ്ഞു ഓടിച്ചെന്ന എനിക്ക് കിട്ടിയത് രണ്ടു വരികളില്‍ ഒതുങ്ങുന്ന ഒരു എഴുത്ത് .അവന്‍ അമേരിക്കയിലേക്ക് പോകുന്നുവെന്ന് .മറക്കണം എന്ന് .എന്‍റെ പ്രണയത്തിന്‍റെ തകര്‍ച്ച ആയിരുന്നു അത് .എന്‍റെ വികാരങ്ങളെ ഉണര്‍ത്തി ,ഒരു വര്‍ഷക്കാലം എന്നെ അതിന്‍റെ സ്വപ്നങ്ങളില്‍ പറന്നു ഉയരാന്‍ അനുവദിച്ചു ..എന്നിട്ട് ഇപ്പോള്‍ ..ചിറകറ്റു ഞാന്‍ ഇതാ താഴെ വീണു കിടക്കുന്നു .എന്നില്‍ ഉണ്ടായിരുന്ന ഒരു പ്രകാശം അസ്തമിച്ചത് പോലെ .ആ ഹോസ്റ്റല്‍ ..അവനില്ലാതെ ..കഴിയുമായിരുന്നില്ല ..!!!ഞാന്‍ ആ ഹോസ്റ്റല്‍ വിട്ടു വേറെ മുറിയെടുത്ത് താമസിക്കാന്‍ തീരുമാനിച്ചു .

                                            താമസിയാതെ മജേസ്റ്റിക്കിന് അടുത്തുള്ള ഒരു സ്റ്റുഡിയോ ഫ്ലാറ്റിലേക്ക് ഞാന്‍ താമസം മാറി .അതുവരെ എന്‍റെ കൂട്ടുകാരന്‍ /കാരി ..അല്ലെങ്കില്‍ എന്‍റെ പ്രണയത്തിന്‍റെ അവകാശി എന്നെ വിട്ടു പോയതിന്‍റെ ഒരു വേദന എന്നില്‍ ഉണ്ടായിരുന്നു .അത് ഒരുപക്ഷെ മറക്കാന്‍ വേണ്ടിയാണു വിധി എന്നെ ഇവിടെ എത്തിച്ചത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പിന്നീടുള്ള എന്‍റെ ജീവിതം .ഓരോ അവധിക്കും ഉമ്മ എന്നെ വിളിക്കും .''പഠിക്കാന്‍ ഉണ്ട് ''എന്ന് പറഞ്ഞു മനപൂര്‍വം ഞാന്‍ അതെല്ലാം ഒഴിവാക്കും .അതിനു രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു .ഒന്ന് ഈ ജീവിതം ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നതില്‍ ആണ് എനിക്കേറെ പ്രിയം ഉണ്ടായിരുന്നത് .പക്ഷെ ഞാന്‍ സമൂഹത്തെ ഭയന്നിരുന്നു എന്നതായിരുന്നു രണ്ടാമത്തെ കാരണം.എന്നെ അറിയാവുന്ന സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ ഭയപ്പെട്ടിരുന്നു .അത് കൊണ്ട് തന്നെ നാടിനോടുള്ള എന്‍റെ  ബന്ധം പരമാവധി കുറക്കാന്‍ ഞാന്‍ നിര്ബെന്ധിതന്‍ ആയി .

                                            മജേസ്റ്റിക്കില്‍ എത്തിയതിനു ശേഷം ഞാന്‍ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടില്ല .എന്നെ പോലെ എന്‍റെ മാനസികാവസ്ഥയില്‍ ജീവിക്കുന്ന ഒരുപാടുപേരെ ഞാന്‍ കണ്ടെത്തി .തമ്മില്‍ പരിഭവങ്ങള്‍ ഇല്ല .സ്നേഹം മാത്രം .എന്‍റെ വേഷത്തിലും രൂപത്തിലും ഞാന്‍ വരുത്തിയ മാറ്റങ്ങള്‍ ഒരു പുകമറ ആയിരുന്നു .ഒരുപാടു സൌന്ദര്യ വര്‍ധകവസ്ത്തുക്കള്‍ ഉപയോഗിച്ച് തുടങ്ങി .എന്നിലേക്ക് മറ്റുള്ളവരെ ആകര്‍ക്ഷിക്കുക ആയിരുന്നു ലക്ഷ്യം .ശരീരവും സൌന്ദര്യവും സൂക്ഷിക്കുന്നതില്‍ ഞാന്‍ ഒരു പാട് ശ്രേധിച്ചു .''ഞാന്‍ സെക്സി '' എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കാന്‍ ഒരുപാടു കൊതിച്ചു.അതില്‍ ഒരു പ്രത്യേക ആനന്ദം ഞാന്‍ അനുഭവിച്ചു .മജേസ്റ്റിക്കിലെ ആദ്യ ദിനങ്ങളില്‍ എന്‍റെ ഭോഗേച്ചക്കായി ഞാന്‍ തന്നെ ആളുകളെ കണ്ടു പിടിക്കേണ്ടി വന്നു .ഒരു വിദ്യാര്‍ത്ഥി ആയ എനിക്ക് അതിനുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു .അത് പലപ്പോഴും എന്‍റെ വൈകാരിക നിമിഷങ്ങളെ മുറിപ്പെടുത്തി .സ്വന്തം ആഗ്രഹ പൂര്‍ത്തീകരണത്തിന് മാത്രം ഉള്ളവരെ കണ്ടുപിടിക്കാന്‍ ഒരുപാടു പ്രയാസപ്പെടെണ്ടി വന്നു .ഈ അവസ്ഥക്ക് ഒരു പരിഹാരം എന്ന നിലയില്‍ ആണ് കോയക്ക ഒരിക്കല്‍ പകര്‍ന്നു തന്ന വഴി സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചത് .അങ്ങനെ ഉപേക്ഷിച്ച ആ തോല് വീണ്ടും അണിയാന്‍ ഞാന്‍ ഉറപ്പിച്ചു .മജേസ്റ്റിക്കിന്‍റെ ഇളം വെയില്‍ ഉള്ള സായന്തനങ്ങളില്‍ ഞാന്‍ കണ്ടു ...ഒരുപാട് സ്വര്‍ഗരതിതൊഴിലാളികളെ ..സമൂഹം അവരെ അകറ്റി നിര്‍ത്തുമ്പോഴും ..അവരെ കാണുമ്പോള്‍ ..അവരില്‍ ഒരാള്‍ ആണ് ഞാനും എന്ന് അറിയുമ്പോള്‍ ഞാന്‍ ഒരു പ്രത്യേക നിര്‍വൃതിയില്‍ മനസ്സ് എത്തിയിരുന്നു .എന്നിരുന്നാലും ,വെറും കൂലിക്ക് വേണ്ടി മാത്രം അവരില്‍ ഒരാള്‍ ആവാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു .എനിക്ക് സഹായകം ആയത് ഇന്റര്‍നെറ്റ്‌ ആയിരുന്നു .എനിക്കുള്ള ആവശ്യക്കാരെ ഞാന്‍ കണ്ടെത്തി .ഒരുപാടു കരുതലോടെ ആണ് ആ ദിവസങ്ങള്‍ ഞാന്‍ മുന്നോട്ടു നീക്കിയത് ,എന്‍റെ വഴി ഇതായിരിക്കാം എന്ന് ഞാന്‍ ഉറപ്പിച്ചു .കോളേജിലെ പഠനവും നല്ല രീതിയില്‍ തന്നെ നടന്നു പോന്നു .ആരെയും അധികം  എന്നിലേക്ക് അടുപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു .ഒരു കൈയെത്തും ദൂരത്ത് ഉള്ള സൌഹൃദങ്ങള്‍ ,നല്ല സ്വഭാവത്തിനു ഉടമ ,സഭ്യമായ പെരുമാറ്റം ,കോളേജിലെ നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് എനിക്ക് തന്നെ ആയിരുന്നു .

                               ഉമ്മയുടെ നിര്‍ബന്ധം മുറുകുമ്പോള്‍ ഇടക്കൊക്കെ ഒന്ന് വീട്ടില്‍ പോകേണ്ടി വന്നു .രണ്ടു ദിവസത്തില്‍ കൂടുതല്‍ അവിടെ നില്‍ക്കുക ബുദ്ധിമുട്ടായി തോന്നി .ബാഗ്ലൂര്‍ പഠിക്കാന്‍ വിട്ടത് അബധായി എന്നത് ഉമ്മയുടെ സ്ഥിരം പല്ലവി ആയി .നാട്ടിലേക്ക് പോകുന്നത് എനിക്കും വല്യ ബുദ്ധിമുട്ട് ആയിരുന്നു .ഒരു തയ്യാര്‍ എടുപ്പ് തന്നെ വേണമായിരുന്നു അതിനു .എന്‍റെ ഹെയര്‍ സ്റ്റയിലും ഡ്രെസ്സിങ്ങും എല്ലാത്തിലും ഒരു നാട് ലുക്ക്‌വരണം ആയിരുന്നു .അതിലും ബുദ്ധിമുട്ടായിരുന്നു വീട്ടിലെ ഏകാന്തത .രണ്ടു ദിവസം കഴിയുമ്പോള്‍ മനസ്സ് ഞാന്‍ അറിയാതെ കൈവിട്ടു പറന്നിട്ടുണ്ടാവും .ആ അവസ്ഥ സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ ആണ് വീട്ടിലേക്കു ഉള്ള പോക്ക് വേണ്ട എന്ന് വെച്ചത് .ഇതിനിടയില്‍ ഞാന്‍ എഞ്ചിനീയറിംഗ് പാസ്‌ ആയി .ഒരു ജോലി കിട്ടുന്നിടം വരെ ചെറിയ ചെറിയ ജോലികളില്‍ ഞാന്‍ ഏര്‍പ്പെട്ടു .മാര്‍ക്ക്‌ ഉണ്ടായിരുന്നത് കൊണ്ട് ജോലിക്ക് വേണ്ടി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല .ഒരു വല്യ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഉള്ള ജോലി .ബാഗ്ലൂര്‍ വിട്ടൊരു ജീവിതം എനിക്കില്ല എന്ന് ഉറപ്പിച്ചു .ഉമ്മ എന്നെ വീട്ടിലെത്തിക്കാന്‍ പല വഴികളും നോക്കി .പക്ഷെ ,എനിക്കായി ദൈവം സ്രിഷ്ടിച്ചവരുടെ ലോകത്ത് ജീവിക്കാന്‍ ആയിരുന്നു എനിക്ക് കൂടുതല്‍ താത്പര്യം .                                                                 .
                                    എന്തുകൊണ്ട് ആണ് സമൂഹം ഞങ്ങളെ അകറ്റി നിര്‍ത്തുന്നത് എന്ന് ഞാന്‍ പല വട്ടം ആലോചിച്ചു.ദൈവത്തിന്‍റെ വികൃതി ..സൃഷ്ടിച്ചപ്പോള്‍ ഒരു ക്രോമോസോമിലുള്ള വ്യെതിയാനം ..ചിലര്‍ സാഹചര്യത്തില്‍ പെട്ട് പോയത് .ഇതില്‍ എന്താണ് തെറ്റ് .ഞാന്‍ ഒരു 'ഗേ' ആണ് എന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി .അതിനു സാധിച്ചത് സുപ്രീം കോര്‍ട്ട് സ്വവര്‍ഗരെതിയെ അനുകൂലിച്ചു ..ഞങ്ങളെ മറ്റുള്ളവര്‍ ഉപദ്രെവിക്കുന്നത് ശിക്ഷാകരം എന്ന വിധി പുറപ്പെടുവിപ്പിച്ചപ്പോള്‍ ആയിരുന്നു .അന്ന് ..ആ സന്തോക്ഷത്തില്‍ ബാഗ്ലൂര്‍ നഗരത്തെ ഞെട്ടിപ്പിച്ചുകൊണ്ട്‌ ഒരു പ്രകടനം നടന്നു .ഒരുപക്ഷെ ,ഒരേ മനസ്സുമായി കഴിയുന്ന പതിനായിരങ്ങള്‍ ആ സിറ്റിയില്‍ ഉണ്ടെന്നു ഞാന്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ തിരിച്ചറിഞ്ഞ ദിവസം ആയിരുന്നു അത് .ആ സന്തോഷപ്രേകടനത്തില്‍ ഒരു മുഖം മൂടി ധരിചിട്ടാണെങ്കിലും ഞാനും പങ്കെടുത്തു .അന്ന് വിളിച്ച മുദ്രാവാക്യങ്ങള്‍ മനസ്സില്‍ തളം കെട്ടി കിടന്ന എന്തിന്‍റെയൊക്കെയോ നീരോഴുക്കുകള്‍ ആയിരുന്നു .എന്‍റെ മുന്‍പിലും പുറകിലും വശങ്ങളിലും നിന്ന് സധൈര്യം ഒരു ആലില മറവു പോലും ഇല്ലാതെ സന്തോഷം പ്രകടിപ്പിച്ചു ജാഥ നടത്തിയവരെ നോക്കി ഞാന്‍ അസൂയപ്പെട്ടു .അങ്ങനെ ബാഗ്ലൂര്‍ ഒരു സ്വര്‍ഗം ആയി മാറുക ആയിരുന്നു .ക്ലെബുകള്‍ ,പാര്‍ടികള്‍ ,..അരങ്ങൊഴിഞ്ഞ സമയം  ഇല്ലായിരുന്നു .

                                  കാലം എത്ര ദ്രുതഗതിയില്‍ ആണ് പോകുന്നത് ..നാലഞ്ചു വര്‍ഷം കണ്മുന്നിലൂടെ ഓടിമറഞ്ഞു .ഇതിനിടയില്‍ ഉമ്മ വാര്ധക്ക്യത്തിന്‍റെ ആവലാതികളും ഒറ്റപ്പെടലിന്‍റെ വേദനയും പ്രായമായതിന്‍റെ ബുദ്ധിമുട്ടുകളും എണ്ണിയെണ്ണിപ്പറഞ്ഞു  എന്നെ നിക്കാഹിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു . ഉമ്മയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ സമ്മതിക്കേണ്ടി വന്നു .പക്ഷെ അത്തരം ഒരു ബന്ധത്തിന് എനിക്ക് കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു .ഒരു ദാമ്പത്യ ജീവിതം ഞാന്‍ സ്വപ്നം കാണുന്നു പോലും ഉണ്ടായിരുന്നില്ല .എന്‍റെ വര്‍ഗത്തില്‍ പെട്ട  ഒട്ടു മിക്ക ആളുകളും സുഖ ദാമ്പത്യം അനുഷ്ടിക്കുന്നത് എനിക്ക് പ്രചോദനം ആയി .ഉമ്മ നേരത്തെ കണ്ടു വെച്ചത് പോലെ പെട്ടെന്ന് തന്നെ ഒരു കുട്ടിയെ റെഡി ആക്കി .ജെനിച്ച വീടും സ്ഥലവും അല്ലതിരുന്നതിനാല്‍ ആര്‍ക്കും ഞങ്ങളുടെ ഭൂതകാലം അറിയില്ലായിരുന്നു .തന്നെയുമല്ല നാട്ടുകാര്‍ക്ക് ഞാന്‍ എന്നും ഒരു വിദേശി ആയിരുന്നു .അതുകൊണ്ട് തന്നെ അധികം അന്വേക്ഷണവും ബഹളവും ഇല്ലാതെ ആ നിക്കാഹു നടന്നു .ഒരു പാവം പെണ്ണ് ..അങ്ങനെയാണ് അവളെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് .വീട്ടുകാരുടെ മുന്‍പിലും നാട്ടുകാരുടെ മുന്‍പിലും ഞാന്‍ എന്‍റെ മാന്യത നിലനിര്‍ത്തി.അവരുടെയൊക്കെ അരുമയാവാന്‍ എനിക്ക് വളരെ കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ .പക്ഷെ ,മനസ്സ് ശരീരത്തിന് കീഴടങ്ങണം എന്നില്ലെല്ലോ .അന്ന് രാത്രി ..അത് എനിക്ക് മനസ്സിലാവുക ആയിരുന്നു .എന്‍റെ ഭാര്യയുടെ മുന്‍പില്‍ ഞാന്‍ തോറ്റു പിന്മാറി .അത് എനിക്കേറ്റ പരാജയം തന്നെയായിരുന്നു .അരണ്ട വെളിച്ചത്തിലും അവളുടെ മുഖം വിളറുന്നത് ഞാന്‍ കണ്ടു .പിറ്റേന്ന് ,അവളുടെ മുഖത്ത് നോക്കാന്‍ എനിക്ക് കഴിഞ്ഞില്ല .എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപെടണം എന്ന് തോന്നി .കല്യാണം കഴിഞ്ഞ ഉടനെ പോകാനും പറ്റില്ല .ജോലിയില്‍ ഉടന്‍ കയറണം എന്നും പറഞ്ഞു അവളെയും കൂട്ടി ഞാന്‍ ബാഗ്ലൂര്‍ക്ക് വണ്ടി കയറി .മനസ്സിലെ ഭാരം കൊണ്ടാവാം എനിക്ക് അവളോട്‌ ഒന്ന് സംസാരിക്കാനോ എന്തിനേറെ ഒന്ന് ചിരിക്കാന്‍ പോലും കഴിയുമായിരുന്നില്ല .ഒരുപാടു സ്വപ്നം കണ്ട പെണ്ണ് ..അവളോട്‌ എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു .ഞാന്‍ അവള്‍ക്കു മുന്‍പില്‍ ഒരു ചതിയന്‍റെ മുഖവുമായി ..!!

                                             ബാഗ്ലൂര്‍ എത്തിയപ്പോള്‍ എനിക്കെന്‍റെ ലോകം തിരിച്ചു കിട്ടിയത് പോലെ ആയി .രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ കൂടെ ഉള്ളത് ഒരു ബുദ്ധിമുട്ടായി തോന്നി .ക്രെമേണ എനിക്ക് എന്നെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നു .ഗതികെട്ടിട്ടാവണം അവള്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു ,''ഈ മുറിയില്‍ ഇങ്ങനെ അടച്ചിടാന്‍ ആണെങ്കില്‍ എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് ,ഞാന്‍ എന്നൊരു മനുഷ്യ ജീവി  ഇവിടെ  ഉള്ളതായി നിങ്ങള്‍ ചിന്തിക്കാറുണ്ടോ ,ഒരക്ഷരം എങ്കിലും എന്നോട് ഒന്ന് സംസാരിച്ചു കൂടെ .''അതൊരു വല്യ കാരണം ആക്കി ഞാന്‍ അവളോട്‌ മനപൂര്‍വം കയര്‍ത്തു .പിറ്റേന്ന് തന്നെ അവളെ വണ്ടി കയറ്റി വിടുകയും ചെയ്തു .ആ ബന്ധത്തെ ഓര്‍ത്തു ഞാന്‍ വിഷമിച്ചിട്ടില്ല .കാരണം എനിക്ക് വേണ്ടവര്‍ എന്നെ കത്ത് അക്ഷമരായി പുറത്തുണ്ടായിരുന്നു .ഉമ്മയും അവളുടെ വീട്ടുകാരും അനുനയിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പലവുരി നടത്തി .മനപൂര്‍വം ഞാന്‍ അതെല്ലാം ഒഴിവാക്കി .അവസാനം ആ ബന്ധം നിയമപരമായി തന്നെ പിരിഞ്ഞു .ആ ബന്ധം പിരിഞ്ഞതില്‍ എനിക്ക് വേദന ലെവലേശം തോന്നിയില്ല .പക്ഷെ ,അതിനു അവളുയര്‍ത്തിയ വാദഗതികള്‍ അവളെ സംബന്ധിച്ച് ശരി ആയിരുന്നെങ്കില്‍ പോലും ,എന്‍റെ ഹൃദയത്തില്‍ ഒരു വിള്ളല്‍ സൃഷ്ടിച്ചു .ഞാന്‍ ഒരു അര്‍ത്ഥത്തിലും ഭര്‍ത്താവല്ല എന്ന് അവള്‍ വാദിച്ചു .എന്‍റെ കഴിവുകേടുകള്‍ അവള്‍ വിളിച്ചു കൂവി .അതെനിക്ക് സഹിക്കാന്‍ പറ്റിയില്ല .കാരണം എന്‍റെ സാമിപ്യം ആഗ്രഹിക്കുന്നവര്‍ അത് അംഗീകരിക്കുമോ എന്നാണ് ഞാന്‍ ചിന്തിച്ചത് .ഒരുപാടു സ്വവര്‍ഗങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് തിരശീലയിട്ട എനിക്ക് ഒരു പെണ്ണിന് മുന്‍പില്‍ അടിയറവു പറയേണ്ടി വന്ന മാനക്കെടിനെ ഞാന്‍ പലതവണ മനസിലിട്ട് കുഴിച്ചു മൂടാന്‍ നോക്കി .

                                             അങ്ങനെ നാളുകള്‍ കടന്നു പോയി .ഉമ്മ എന്നെ എന്‍റെ വഴിക്ക് വിട്ടു .വീണ്ടും കല്യാണം ആലോചിക്കാന്‍ മുതിര്‍ന്നെങ്കിലും ഞാന്‍ തയ്യാറായില്ല .ഒരു പെണ്ണ് കാരണം എന്‍റെ ജീവിതം ഇങ്ങനെ വിവാഹം പോലും വേണ്ടാതെ നടക്കാന്‍ പാകത്തിന് ആയെന്നു പാവം ഉമ്മ വിശ്വസിച്ചു .ഞാന്‍ ഉമ്മയുടെ വിശ്വാസം തകര്‍ക്കാന്‍ പോയില്ല .വര്‍ഷങ്ങള്‍ മുന്‍പിലൂടെ ശരവേഗം കടന്നു പോയി .ഞാന്‍ എന്‍റെ ജോലിയും എന്‍റെ ഇഷ്ടങ്ങളും ആയി കഴിഞ്ഞു കൂടി .ചില സമയം എനിക്ക് പറ്റിയ ആളുകളെ കിട്ടാതെ വരുമ്പോള്‍ ഭ്രാന്തമായ ഒരു അവസ്ഥയില്‍ ഞാന്‍ എത്തിചേരും .പക്ഷെ ,അതിനും പരിഹാരം ഉണ്ടാക്കിയത് ബാഗ്ലൂരില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന ഇടനിലക്കാര്‍ ആണ് .കൊച്ചു കുട്ടികളെ വരെ അവര്‍ എന്‍റെ കാമ പൂര്‍ത്തിക്കായി തന്നു .ചിലര്‍ ഒരു എക്സ്ചേഞ്ച്‌ സിസ്റ്റം നടപ്പിലാക്കി .കൂടെ ഒരു രാത്രി കഴിയാം .പക്ഷെ ,ഭാര്യയെ ത്രിപ്ത്തിപ്പെടുത്തണം എന്ന് വരെ പറഞ്ഞു .ഒരു പാട് പേരെ പരിചയമുള്ള എനിക്ക് അതൊക്കെ ഒരു നിസാരം ആയിരുന്നു .എന്നെ അത്ഭുതപ്പെടുത്തിയത് പെണ്ണുങ്ങള്‍ അതിനു സമ്മതിച്ചു എന്നതാണ് .അവരുടെ സാഹചര്യം ആയിരിക്കാം .സ്വന്തം ഭര്‍ത്താവിന്‍റെ കഴിവില്ലായ്മയും ഏറിയ കഴിവുകളും അവസാന നിമിഷം തിരിച്ചറിഞ്ഞ പാവങ്ങള്‍ ആകാം .എന്തോ ,അതിനെ കുറിച്ച് കൂടുതല്‍ അറിയില്ല .

                                             എനിക്കേറ്റവും സ്നേഹവും വേദനയും തോന്നിയത് ''രാഖി ''എന്ന പെണ്ണായ ആണിനോട് ആയിരുന്നു .വലിയ മാനസിക സംഘട്ടനം അനുഭവിച്ച നാളുകളില്‍ പെണ്ണ് ആകണം എന്നാ ത്വരയില്‍ വീട് വിട്ടിറങ്ങുകയും പിന്നീട് അവയവമാറ്റ ശസ്ത്രക്ക്രിയ നടത്തുകയും ചെയ്തു അവള്‍ എന്നോട് പറഞ്ഞിട്ടുള്ളത് അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ നെഞ്ചു പൊട്ടി മരിച്ചേനെ എന്നാണ് .വീട്ടുകാരെയും നാട്ടുകാരെയും വേറുപ്പിക്കേണ്ടി വന്നു .ഒരു ജീവിതം കൊതിക്കുന്നുണ്ടെങ്കിലും അത് ഒരു സ്വപ്നം മാത്രം ആണ് .എങ്കിലും അനുഭവിക്കുന്ന സമാധാനത്തിനു പകരം ഒന്നുമാവില്ല .എനിക്ക് പനി ആയി ഒരാഴ്ച കിടന്നപ്പോള്‍ അവളാണ് സ്നേഹപൂര്‍വ്വം എന്നെ പരിപാലിച്ചത് .അയല്‍ക്കാരോടു ആരോടും എനിക്ക് അടുപ്പം ഇല്ലായിരുന്നെങ്കിലും അവള്‍ വീട്ടില്‍ വരുന്നത് ആരെങ്കിലും കാണുമോ എന്നാ ഭയം എനിക്ക് ഉണ്ടായിരുന്നു .അതിനും പരിഹാരം കണ്ടത് അവള്‍ ആണ് .പര്‍ദ്ദ ധരിച്ചാണ് അവള്‍ വന്നിരുന്നത് .പകരം അവള്‍ ആവശ്യപ്പെട്ടത് എന്‍റെ ശരീരവും .

                                             കുറച്ചു നാളുകള്‍ക്കു ശേഷം എന്‍റെ ലിംഗത്തില്‍ നിന്നും രക്തം വരുന്നത് എന്‍റെ ശ്രേധയില്‍ പെട്ടു.തന്നെയുമല്ല ,ഒരു വല്ലാത്ത ക്ഷീണവും ,വേദനയും .ഞാന്‍ ആശുപത്രിയില്‍ പോയി .വിശദമായ ചെക്ക്‌ അപ്പ്‌ വേണമെന്ന് പറഞ്ഞു .എന്തൊക്കെയോ സംശയിക്കുന്നതായും .ഡോക്ടര്‍ എന്നോട് എന്‍റെ ജീവിത രീതികളെ പറ്റിയും സെക്ഷ്വല്‍ ലൈഫിനെ പറ്റിയും ചോദിച്ചു .പറയാന്‍ മടി കാണിച്ചെങ്കിലും ,പറയാതെ നിവൃത്തിയില്ലെന്നു ആയി .ഡോക്ടര്‍ ആശ്വസിപ്പിക്കാന്‍ ഓരോ വാക്കുകള്‍ പറയുമ്പോഴും റിസള്‍ട്ട്‌ പോസിറ്റീവ് ആകരുതേ എന്ന് പ്രാര്‍ത്ഥിക്കുക ആയിരുന്നു .എന്നെ ഇങ്ങനെ സൃഷ്‌ടിച്ച ദൈവത്തിനോട് അനന്തമായ സമരം പ്രേഘ്യാപിച്ചിരുന്ന ഞാന്‍ അന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു .റിസള്‍ട്ട്‌ കയില്‍ തരുമ്പോള്‍ ,ഞാന്‍ വിറക്കുന്നുണ്ടായിരുന്നു .നീല സീലിനടിയില്‍ ഞാന്‍ കണ്ടു ,''എച്ച് ഐ വി  പോസിറ്റീവ് ''.ദേഹമാസകലം ചുട്ടു പൊള്ളുന്നത് പോലെ തോന്നി .ഡോക്ടര്‍ തുടര്‍ന്നു.അഭ്യസ്ത വിദ്യനായ എന്നോട് ഒന്നും വിശദീകരിക്കെണ്ടല്ലോ എന്നാ മുഖവുരയോടെ .ഒരു പാലിയേട്ടിവ്‌ കെയര്‍ മാത്രം .മരണം സുഗമം ആക്കുക .അതില്‍ കൂടുതല്‍ ഒന്നുമില്ല .ഭാവിയെ കുറിച്ച് സ്വപ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെകിലും ,ജീവിതം ഇങ്ങനെ പുഴുവരിക്കുന്നത് കാണാന്‍ ഉള്ള മനക്കരുത്ത് എനിക്കില്ലായിരുന്നു .ആശുപത്രിയുടെ പടി ഇറങ്ങുമ്പോള്‍ ആത്മഹത്യ ആയിരുന്നു ലെക്ഷ്യം .റെയില്‍വേ സ്റ്റേക്ഷന്‍ ലക്ഷ്യമാക്കി നടന്നു .പിന്നില്‍ നിന്നുള്ള വിളി കേട്ട് ആണ് നിന്നത് .''ഇന്നൊരു രാത്രി ...''അയാള്‍ കെഞ്ചി .ഞാന്‍ എയിഡ്സ് രോഗി ആണ് എന്ന് പറയാന്‍ തുനിഞ്ഞെങ്കിലും ഒരു നിമിഷം ഈ ലോകത്തോട് മുഴുവന്‍ ഉള്ള പക എന്നെ തിരിച്ചു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു .ബയോളജിക്കല്‍ വാര്‍ ന്‍റെ പേരില്‍ എച്ച് ഐ വി വയറസ്സിനെ സൃഷ്‌ടിച്ച അമേരിക്കക്കാരനോടും ഉള്തിരിഞ്ഞു വന്ന പകയില്‍ ആ രാത്രി അയാളുടെ കൂടെ ..പിന്നീട് പല രാത്രികള്‍ പലരുടെ കൂടെ ..ഒരു വാശിയില്‍ ഞാന്‍ തീര്‍ക്കുക ആയിരുന്നു .രോഗലെക്ഷണങ്ങള്‍ എന്‍റെ ബാഹ്യ ശരീരത്തും ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ കമ്പനി മെഡിക്കല്‍ ടെസ്റ്റ്‌ ആവശ്യപ്പെട്ടു .അവിടെ നിന്നും പുറന്തള്ളപ്പെട്ടു .എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ആരുമില്ലാത്ത ജോലിയും ഇല്ലാത്ത ബാഗ്ലൂര്‍ ഇനി എനിക്ക് വേണ്ട എന്ന് ഞാന്‍ നിശ്ചയിച്ചു .മറ്റൊരിടത്തേക്ക് എന്നാണ് ആദ്യം കരുതിയത്‌ .പക്ഷെ ആരോഗ്യം സമ്മതിച്ചില്ല .തുടക്കം അല്ലായിരുന്നല്ലോ .രോഗത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ അല്ലെ ഞാന്‍ അറിയുന്നത് .ഒരുപാടു താമസിച്ചിരുന്നു .നേരെ വയനാട്ടിലേക്ക്‌ ...

                                            ഇതാ അങ്ങോട്ട്‌ നോക്കൂ ..ആ കറുത്ത തുണിയില്‍ എല്ലും തോലുമായ ഒരു രൂപം വരുന്നത് കാണുന്നില്ലേ .ജീവച്ഛവം പോലെ .ഒരു ആയുസ്സിന്‍റെ മുഴുവന്‍ വേദനയും എനിക്ക് കാണാം..  ,ആ മുഖത്ത് ;ഈ സര്‍ക്കാര്‍ ആശുപത്രിയുടെ  കോണില്‍ ,അഴുകിയ ചുമരില്‍ ചാരി ഇരുന്നുകൊണ്ട് ,തുരുമ്പിച്ച ജനലിന്‍റെ മാറാലക്കിടയിലൂടെ ...അതെന്‍റെ ഉമ്മയാണ് .കയിലെ തൂക്കു പാത്രത്തില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ദാനം ആയികിട്ടിയ കഞ്ഞിയും അതിലേറെ വെള്ളവും ആയി നടന്നു വരുന്നത് .കുറെ നാളുകള്‍ ആയി ,അതാണ് ഞങ്ങളുടെ ആഹാരം ...ഇവിടുത്തെ ഈ പട്ടികള്‍ക്കും പൂച്ചകള്‍ക്കുംഒപ്പം അന്തേവാസി ആയതിനു ശേഷം ..ഈ ശിക്ഷ ഞാന്‍ ഇരന്നു വാങ്ങിയത് ആണ് .ചെയ്തികള്‍ക്കെല്ലാം ഇത് ഒരു അറുതിയാവട്ടെ .ഇനിയും ഈ ഭൂമിയില്‍ ജെനിക്കാന്‍ ഇട വന്നാല്‍ ഈ പാപഭാരവും ചുമന്നു നടക്കാന്‍ ഇടവരരുത് .ഒരു ആണ് ആയി തന്നെ ജനിക്കണം ..ഒരു കുറവുകളും കൂടുതലും ഇല്ലാതെ ..പക്ഷെ എന്‍റെ ഉമ്മ ...

കൊണ്ട് വന്ന കഞ്ഞി നീട്ടി വെച്ച് കൊണ്ട് ഉമ്മ എന്നെ വിളിച്ചു ''മോനേ...''
എന്താണ് ആ കണ്ണുകളില്‍ ,അനുകമ്പയോ ,സ്നേഹമോ അതോ ഇതിലും നല്ലത് മരണം അല്ലെ മോനേ എന്നുള്ള വിലാപമോ ...???ഇല്ല ഉമ്മ ഇപ്പോള്‍ മരിക്കാന്‍ പാടില്ല .എന്‍റെ കഥ ലോകം അറിയണം .ഇനി ഒരു എഴുത്ത് എനിക്കാവില്ല .ഒരാള്‍ വരും എന്‍റെ കഥ കേള്‍ക്കാന്‍ ..ലോകത്തോട് പറയാന്‍ ..പറയണം ..ഒരാള്‍ എങ്കിലും കേള്‍ക്കാന്‍ കാണുമല്ലോ .എന്നെ പോലുള്ള ആയിരകണക്കിനു ജന്മങ്ങള്‍ ..ജീവിച്ചിരിപ്പുണ്ട് എന്ന് ലോകം അറിയട്ടെ ..അറിഞ്ഞവര്‍ കണ്ണ് തുറക്കട്ടെ ...ദൈവത്തിനു മുന്‍പില്‍ അപേക്ഷയും ആയി ചെല്ലട്ടെ ..കയ്യോ കാലോ ഇല്ലാതെ സൃഷ്ടിക്കൂ ..ആണും പെണ്ണും കേട്ടതായി ശിക്ഷിക്കരുതേ ..സമൂഹത്തിനു വിപത്തെന്നു ഒരു കൂട്ടര്‍ ..എങ്ങനെ ആയാലും ജീവിതകാലം മുഴുവന്‍ പേറുന്ന ഒറ്റപ്പെടലും അവഗണനയും കളിയാക്കലുകളും ഒടുക്കം ആത്മഹത്യയോ നരകിച്ച മരണമോ .....???എന്‍റെ കഥ പറഞ്ഞു തീര്‍ക്കും വരെ മരണത്തെ ഞാന്‍ അകറ്റി നിര്‍ത്തും ..അവള്‍ വരും എന്‍റെ കഥ കേള്‍ക്കാന്‍ ...

2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

നിസ്വാര്‍ത്ഥ പ്രണയം

നിസ്വാര്‍ത്ഥ പ്രണയത്തിന്‍
ഉറവിടം തേടി അലഞ്ഞു ഞാന്‍..
കാലം ഒരോര്‍മ്മ മാത്രമായ്‌ പോയ്മറഞ്ഞു
കടലും ആകാശവും പ്രണയം
നുകരുന്നത് ഞാന്‍ അറിഞ്ഞു.
മഴ തന്‍ പ്രണയിനി മണ്ണിനെ
സ്നേഹ ഹര്ഷത്താല്‍
പുളകിതയാക്കിയതും അറിഞ്ഞു ഞാന്‍ .
നിസ്വാര്‍ത്ഥ പ്രണയത്തിന്‍
ഉറവിടമാം പ്രകൃതിയില്‍
എന്‍ പ്രണയത്തെ തേടി ഞാന്‍ അലഞ്ഞൂ.
കടന്നു പോയ്‌ മുഖങ്ങള്‍ പലതും ,
കാകദ്രിഷ്ടിയിന്‍ ശീല്ക്കാരത്തോടെ.
ശപിച്ചു പോയ്‌ ഈ നരജെന്മത്തെ ,
മംസക്കൊതിയരാം മനുക്ഷ്യര്‍ക്കിടയിലോ,
പ്രണയമെന്ന മാമാങ്കം .

അന്വേഷി ഇന്‍ ''THE DIRTY PICTURE''

                              ''THE DIRTY PICTURE'' കാണാനിടയായത് ഇപ്പോഴാണ് .എന്താണ് ആ സിനിമയുടെ ഉള്‍ക്കാഴ്ച എന്നത് ഒരുതരം അവ്യെക്തമായി ഉള്ളപ്പോഴും ,ചില അകാര്യങ്ങള്‍ വല്ലാതെ പ്രതിഫലിക്കുന്നു .വൈകൃതമായതോ  അനിയന്ത്രിതമായതോ  ആയ  മനുഷ്യ മനസ്സിന്‍റെ വ്യാപാരങ്ങളെ ആകുമോ അത് പ്രതിനിധാനം ചെയ്യുന്നത് .അതോ അനിയന്ത്രിതം ആയ പെണ്‍മനസ്സിനെയോ ..??
                             എണ്‍പതുകളില്‍ തരംഗംആയി മാറിയ 'സില്‍ക്ക്‌ സ്മിത 'എന്നാ അഭിനേത്രിയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമ മനുഷ്യമനസ്സിന്‍റെ പല തലങ്ങളിലെക്കുള്ള ചൂണ്ടു പലകയാണ് .സിനിമ എന്ന അല്ഭുതലോകത്തോടുള്ള അടക്കാനാവാത്ത ആവേശം സ്മിതയെ നഗരങ്ങളില്‍ എത്തിക്കുന്നു .സിനിമയുടെ തുടക്കത്തില്‍ പറയുന്ന സ്മിതയുടെ അമ്മയുടെ വാക്കുകള്‍ ശ്രേധേയം ആണ് .ഗ്രാമത്തിന്‍റെ ചൊല്‍പ്പടിയില്‍ ,അല്ലെങ്കില്‍ ,അമ്മയുടെ ലാളനയില്‍ വളര്‍ന്നാല്‍ ശ്രേയസ് ഉണ്ടാകും ,നാഗരികതയെ നീ സ്വീകരിച്ചാല്‍ നിനക്ക് ആപത്ത് എന്നും.നാഗരികത എന്നത് ആടംബരങ്ങളുടെ ലോകമായി കണക്കാക്കപ്പെടുന്നു .ചിന്തകള്‍ക്ക് സ്ഥാനമില്ല .ഒന്നിനെ കുറിച്ച് ആലോചിക്കാത ആഗ്രഹങ്ങളുടെ പ്രൌഡലോകമായി ചിത്രീകരിച്ചിരിക്കുന്നു .ആ ലോകത്തേക്ക് ആണ് സ്മിത കല്യാണ തലേന്ന് രാത്രി ഒളിചോടിയെത്തുന്നത് .ആശകള്‍ക്ക് മീതെ പറക്കുന്ന മനുക്ഷ്യ മനസ്സിനെ സ്മിത അല്ലെങ്കില്‍ ചിത്രത്തിലെ രേക്ഷ്മ പ്രതിനിധാനം ചെയ്യുന്നു .
                                    ആ വലിയ സ്ക്രീനില്‍ തന്‍റെ മുഖം കാണണം എന്ന് മാത്രം ആഗ്രഹിച്ചവള്‍ മറ്റൊന്നിനെകുറിച്ചും ആകുലപ്പെടുന്നില്ല .എങ്കില്‍ പോലും ചെറുപ്പം മുതല്‍ താന്‍ മനസാല്‍ ആരാധിച്ചു വന്ന സൂര്യകാന്ത് എന്ന സൂപ്പര്‍ സ്റ്റാറിനു ഒപ്പം നൃത്തം ചെയ്യേണ്ടി വന്നപ്പോള്‍ അവള്‍ പരവശ ആകുന്നു .അവള്‍ തന്‍റെ അഴകിനെ ആഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ അടിയറവു വെക്കുന്നു .ലെക്ഷ്യം മാര്‍ഗത്തേക്കാള്‍ പ്രധാനം എന്ന് ഊട്ടിയുറപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ധാരാളമായി ഉണ്ട് .
                                     ആഗ്രഹങ്ങള്‍ക്കും അതീതമായി മനുക്ഷ്യനെ നിലനിര്‍ത്തുന്ന മറ്റു വികാരങ്ങളും ഉണ്ടെന്നു ചിത്രം സമര്‍ഥിക്കുന്നുണ്ട് .ലെക്ഷ്യ പൂര്‍ത്തീകാരണത്തിന് ശേഷം ആണ് അല്ലെങ്കില്‍ ഒരു പതനം നേരിടുമ്പോള്‍ മാത്രം ആണ് ആരും ഒന്ന് തിരിഞ്ഞു ചിന്തിക്കുന്നത് .അത് ഇവിടെയും അന്വര്‍ത്ഥമാക്കുന്നു.മറ്റുള്ളവരില്‍ നിന്നുള്ള അവഹേളനമോ ഗോസ്സിപ്പുകളോ അതുവരെ ബാധിക്കാതിരുന്ന സ്മിതയ്ക്ക് ,തന്നെക്കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോള്‍ ആണ് കഥയില്‍ വൈകാരികതയുടെ മാറ്റങ്ങള്‍ ഉണ്ടാകുന്നതു .
                                     ഭോഗാസക്തികള്‍ക്ക് മുന്‍ഗണന കൊടുക്കുന്നുണ്ടെങ്കിലും ഒരുസ്ത്രീയെന്ന നിലയിലോ മനുഷ്യന്‍ എന്നാ നിലയിലോ ഉള്ള മാനസിക വ്യാപാരങ്ങളും എടുത്തു പറയേണ്ടത് ആണ് .ഒരു പതനത്തില്‍ തനിക്ക് നക്ഷ്ടമായ ലോകവും പ്രേമവും ജീവിതവും അവളെ അലോസരപ്പെടുത്തുന്നു .'സ്ത്രീ' എന്ന നിലയില്‍ അവള്‍ ചിന്തിച്ചു തുടങ്ങുന്നു .ലവ്വ്കീകമായ സുഖങ്ങള്‍ക്കു വേണ്ടി തന്‍റെ ശരീരത്തെ സ്നേഹിച്ചവര്‍ തന്‍റെ ഉള്ളിലെ തുടുപ്പിന്‍റെ അവസാന വാക്കല്ല എന്ന തിരിച്ചറിവ് അതുവരെ അക്ഷരങ്ങള്‍ കാണാതെ മറ്റുള്ളവര്‍ കാമാത്ത്തോടെ നോക്കിയിരുന്ന തന്‍റെ ചിത്രങ്ങള്‍ സൂക്ഷിച്ചു വെച്ച സ്മിത ,ലോകം തന്നെ കാണുന്നത് എപ്രകാരം എന്ന് ആ പത്രങ്ങളിലൂടെ അറിയാന്‍ ശ്രേമിക്കുന്നു .മറ്റൊരുതരത്തില്‍ അവള്‍ സ്വയം അറിയാന്‍ ശ്രേമിക്കുന്നതിന്‍റെ ചവിട്ടുപടികളില്‍ ഒന്നായിരുന്നു അത് .മാനസിക വിഹ്വലതകള്‍ക്ക് അവസാനം ഉപേക്ഷിച്ചു പോന്ന ഗ്രാമത്തെയും അമ്മയെയും തേടി ചെല്ലുന്നതും ഒരു അഭയ സ്ഥാനം തേടി മാത്രം ആണ് .
                                    അടങ്ങാത്ത മനസ്സ് സഞ്ചരിക്കാന്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെ അനിയന്ത്രിതമായി സഞ്ചരിച ഒരു പെണ്ണ് ,അവളുടെ ഉയര്‍ച്ചയും താഴ്ചയും.,ആഗ്രഹങ്ങള്‍ മനുഷ്യനില്‍ ആണ്‍ പെണ്‍ ഭേദമില്ലാതെയുണ്ട് എന്ന് കാണിക്കുവാന്‍ മറ്റു കഥാപാത്രങ്ങളും ശ്രേമിക്കുന്നുണ്ട് .തന്‍റെ കുടുംബം പ്രശസ്തി എന്നിവയോടുള്ള തീക്ഷ്ണത ഭോഗാസക്തിക്ക് പിന്നിലെ ഉള്ളൂ എന്ന്  സൂര്യയും രമാകാന്തും പ്രതിനിധാനം ചെയ്യുന്നു .രമാകാന്ത്‌ സ്മിതയോട് അയല്‍ക്കുള്ളത് ആത്മാര്‍ഥമായ പ്രേമം ആണെന്നോ ആവേശം മാത്രം ആണെന്നോ തിരിച്ചറിയുന്നതിനു മുന്‍പേ തന്‍റെ ഭാവിക്കു വേണ്ടി അയാള്‍ അവളെ തള്ളിപ്പറയുന്നു .എനിക്ക് വേണ്ടുന്നത് 'നിന്റെ ശരീരം മാത്രമാണ്'എന്ന ആഹ്വാനവുമായി വരുന്നത് സ്മിത തന്‍റെ ഭാഗ്യം എന്ന് വിശേഷിപ്പിച്ച ചെറുപ്പക്കാരന്‍ ആണ് .അവന്‍റെ ആഗ്രഹത്തിനു വേണ്ടി പത്തും അന്‍പതും ആയിരവും ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്നതും സിനിമ കാണിക്കുന്നു .എല്ലാവരിലും കുടികൊള്ളുന്നത് ഒടുങ്ങാത്ത അഭിലാക്ഷങ്ങള്‍ മാത്രം .
                                      എന്നാല്‍ എല്ലാ വ്യെക്തിചിന്തകള്‍ക്കും അതീതമാണ് പ്രണയം എന്ന് സ്ഥാപിക്കുവാനും സംവിധായകന്‍ ശ്രമിക്കുന്നു .നിസ്വാര്‍ത്ഥ പ്രണയത്തിന്‍റെ സാക്ഷികളായി സ്മിതയും എബ്രഹാമും മാറുന്നത് അപ്രകാരം ആണ് .തന്‍റെ മനസ്സിലെ പ്രണയത്തെ ശരീരത്തെക്കാളും ആഗ്രഹങ്ങളെക്കാളും അതീതമായി അവള്‍ സ്നേഹിച്ചു തുടങ്ങുമ്പോള്‍ ആണ് അതുവരെ ഉണ്ടായിരുന്നത് എല്ലാം വെറും ഭ്രേമം മാത്രമായിരുന്നെന്നും-സൂര്യ ഉള്‍പ്പെടെ- ,പ്രണയം എന്തെന്നും അവള്‍ തിരിച്ചറിയുന്നത്‌ .സ്നേഹം  ആഗ്രഹം പ്രണയം  ദുഃഖം  എന്നിവയൊന്നും കൂടാതെ വിദ്വെക്ഷവും മനസ്സിനെ ഭരിക്കുന്നുണ്ടെന്ന് രമാകാന്തുമായുള്ള സ്മിതയുടെ അടുപ്പം ചൂണ്ടിക്കാട്ടുന്നു .തനിക്കെല്‍ക്കുന്ന തിരിച്ചടികളെ അതിജീവിച്ചു മുനീരാനുള്ള ശ്രേമാമാണ് ,തന്നെ കാണാന്‍ കൂട്ടാക്കാത്ത പത്രപ്രേവര്തകയുടെ പാര്‍ട്ടി കുളമാക്കുന്നതും ,സിനിമയെടുക്കാന്‍ ശ്രേമിക്കുന്നതും എല്ലാം .
                                  മനുക്ഷ്യനില്‍ പരാജയ ഭീതിനിഴലിക്കുമ്പോള്‍ അവന്‍ പരാജയപ്പെട്ടു തുടങ്ങുന്നു .സ്മിതയുടെ ജീവിതത്തിന്‍റെ ആദ്യഘട്ടം തന്‍റെ തീവ്ര തീക്ഷ്ണ സഫലീകരിക്കാനുള്ള പ്രയാണം ആയിരുന്നു .അതില്‍ അവള്‍ക്കു ഒന്നും തടസ്സം ആയിരുന്നില്ല .ഒന്നിനെകുറിച്ചും ചിന്തിക്കാതെ ജീവിത മൂല്യങ്ങളെ കുറിച്ച് ചിന്തിക്കാതെ ജീവിച്ച അവള്‍ക്ക്കിട്ടുന്നതെല്ലാം സൌഭാഗ്യങ്ങള്‍ ആയി കണ്ടു .മനസ്സില്‍ നിറഞ്ഞു നിന്ന ആഗ്രഹം മാത്രമാണ് അവളെ നയിച്ചത് ,എന്നാല്‍ സൂര്യയോടുള്ള സ്നേഹം ആഗ്രഹങ്ങള്‍ക്കും അപ്പുറം പറന്നപ്പോള്‍ അവള്‍ തന്‍റെ മനസ്സിനെ നോക്കിക്കാണാന്‍ ശ്രേമിച്ചു .ഒരു കുതിരയെപ്പോലെ തല ഉയര്‍ത്തിപ്പിടിച്ചു ഓടിയിരുന്ന അവള്‍ പിന്തിരിഞ്ഞു തുടങ്ങുന്നത് വികാരങ്ങള്‍ അല്ലെങ്കില്‍ ചിന്തകള്‍ അവളെ കീഴ്പ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ആണ് .സിനിമയിലെ ഒരു വാചകം പ്രസക്തമാണ് ''സ്മിത (രേക്ഷ്മ )നീ ഒരിക്കലും നിന്നെ കുറിച്ച് ചിന്തിക്കരുത് ,അങ്ങനെ ചിന്തിച്ചാല്‍ നീ ദുഖിക്കേണ്ടി വരും .'''മദിച്ചു നടന്ന ഒരു കുതിര എന്ന് വിശേഷിപ്പിക്കുമ്പോളും  നാം ഓരോരുത്തരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സ്മിത തന്നെയല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .നിഗൂഡമായ മനുക്ഷ്യ മനസ്സിനെ പുറത്ത് കാണിക്കാന്‍ ദൈവത്തിന്‍റെ ഒരു വികൃതി എന്ന് വിശേക്ഷിപ്പിക്കെണ്ടിയിരിക്കുന്നു സില്‍ക്ക്‌ സ്മിതയെ മറ്റുള്ളവര്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ അവള്‍ പുറമേ കാണിച്ചു എന്ന് പറയുന്നത് ആകും പരമാര്‍ത്ഥം .അതുവരെ തന്‍റെ ശരീരം പോലും പങ്കു വെച്ച് ആഘോക്ഷിച്ച സ്മിത എബ്രഹാമിനെ പ്രണയിച്ചു  തുടങ്ങുമ്പോള്‍ അതിലൊക്കെ വിരക്തി ഉണ്ടാകുന്നതും ഒരു അപകര്‍ഷതാ ബോധം തോന്നുന്നതും എടുത്തു കാണിക്കുന്നു .അവസാന ഭാഗത്ത് ഒരു വേശ്യാലയത്തില്‍ എത്തി പെടുന്ന അവള്‍ പതറണ്ട ആവശ്യകത ഇല്ല ..മുന്‍പുള്ള ജീവിതം കണക്കിലെടുത്താല്‍ ..എന്നാല്‍ ഇപ്പുറത്ത് എബ്രഹാമിനെ കാണിക്കുമ്പോള്‍ ആ മനസ്സ് പൂര്‍ണമാകുന്നു .ശരിക്കും എന്താണ് ആ ജീവിതത്തെ ഭരിച്ചിരുന്നത് അടങ്ങാത്ത ഭോഗാസക്തിയോ ,ഒടുങ്ങാത്ത ആഗ്രഹങ്ങളോ ,അതോ മാനുഷിക വികാരങ്ങളുടെ സ്പോടനമോ??എന്തായാലും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ ബാക്കി വെച്ച് ആ രാപ്പാടി യാത്രയായി ..എല്ലാ വേദോപനിക്ഷത്തുകളുംതേടുന്ന ഉത്തരം ആയിരിക്കുംആ മനസ്സും തേടിയിരുന്നത് ..എല്ലാത്തിന്‍റെയും അവസാനം മരണം എന്ന് കണക്ക് കൂടിയിരിക്കാം ..അടങ്ങാത്ത മനസ്സിന് സ്വസ്ഥമായി ഉറങ്ങാല്ലോ..!!
                                      

2012, ഏപ്രിൽ 7, ശനിയാഴ്‌ച

സൂര്യനും മനുഷ്യനും

മഞ്ഞോളി വിതറിയ കിഴക്കന്‍ ദിക്കില്‍
പൊന്നൊളി വിതറിയു -
ദിച്ചുയരുന്നിതാ ഭഗവന്‍ അര്‍ക്കന്‍.
കൊടിയ തപത്താല്‍ മാറിയൊതുങ്ങി
മേഘക്കെട്ടുകള്‍ ഒന്നൊന്നായി .
ഏഴു കുതിരകള്‍ തെളിപ്പും
രഥത്തില്‍ ഉത്സാഹോജ്വലനായി വന്നൂ നാഥന്‍ .
ഒരു തരി വിണ്ണിനെ പിന്നില്‍ തള്ളി
ഒളികണ്ണാല്‍ നോക്കി ഭഗവന്‍
മണി എഴായിട്ടും എട്ടായിട്ടും
ഗൌനിപ്പാന്‍ മറന്നിതു മനുജന്‍
തെല്ലും പരിഭവമോടെ നോക്കി
ഓരോ കോണിലും നാഥന്‍
ഓടുന്നു മണ്ണില്‍ മര്‍ത്ത്യര്‍
സൂര്യനമസ്ക്കാരവും സ്മൃതിയിലുറക്കി
ദേഷ്യം പൂണ്ടിഹ മുന്നോട്ടാഞ്ഞു
ചൂടിനെ ശപിച്ചു അവനിയില്‍ മനുജര്‍
കത്തിക്കുത്തും കൂട്ടക്കൊലയും
കൊള്ളരുതായ്‌മയും കണ്ടു മടുത്തു
കണ്ണും പൂട്ടി ,കാതും പൂട്ടി
തേര് തെളിച്ചു മറഞ്ഞു ഇരുട്ടില്‍
പൊന്നൊളി പോയി രാവിതു വന്നു
ക്ഷീണിതരായി മര്‍ത്ത്യര്‍ .
തെല്ലൊരു ചിന്താശകലം അലട്ടി
തെക്ക് വടക്ക് നടപ്പൂ നാഥന്‍ .
ജാതകദോഷമെന്നിഹ ചൊല്ലാന്‍
നാണക്കെടുണ്ടോ ഭഗവന്‍ ??
ദുരിതധരണിയില്‍ പൊന്നൊളി
വിതറാന്‍ തേരിതിനിനിയും
തെളിക്കണോ സാരഥി ?
എങ്ങനെ പക്ഷെ ഇരിപ്പൂ,
മനസുഖമില്ലിഹ  തെല്ലും ,
സ്മൃതിയില്‍ നിറയും ,
വലയും മര്‍ത്ത്യര്‍ .
ചിന്തയിലാണ്ടു കിടപ്പൂ നാഥന്‍
ഏഴുവെളുപ്പിനുദിച്ചുയരേണം.
കാലം മാറി ,കഥയും മാറി
ഇന്നിതാ നില്‍പ്പൂ രവിയും
മറയില്ലാത്തൊരു പുഞ്ചിരിയോടെ.

2012, ഏപ്രിൽ 3, ചൊവ്വാഴ്ച

വിധിയെഴുത്ത് ****************

വിധിയെഴുത്ത്
****************
ഇത് ഒരിത്തിരി നീണ്ട കവിതയാണ്
സൌകര്യമുള്ളവര്‍ വായിച്ചാല്‍ മതി

എന്‍റെ പോക്കിക്കോടി അറുത്തു മാറ്റിയതിന്റെ
ബാക്കി ഭാഗം എന്‍റെ കൈവെള്ളയില്‍ ഭദ്രം ,
തെല്ല് ഈര്‍ഷ്യയോടെ ഞാന്‍ അതിനെ താലോലിച്ചു .

കാണാന്‍ നല്ല കാഴ്ച്ചകളില്ലാത്ത,
കേള്‍ക്കാന്‍ നല്ല വാക്കുകളില്ലാത്ത,
ശ്വസിക്കാന്‍ ശുദ്ധവായുവുമില്ലാത്ത ,
ഈ ഭൂമിയിലെന്തിനു നീ പിറന്നു ??

പിച്ചവെക്കും നിനക്കൊപ്പം ,
ചുറ്റിക്കളിക്കാന്‍ പൂബാറ്റകളില്ല,
നറുതേനൂറും പൂക്കളില്ല ,
കിന്നാരം ചൊല്ലാന്‍ അണ്ണാറകണ്ണനുമില്ലാ-
ത്തോരീ ഭൂമിയിലെന്തിനു നീ പിറന്നു .?

 മലയും പുഴയും കാടും  മഴയും
കടലും ..നിനക്ക് സ്വന്തം ചിത്രങ്ങളില്‍ മാത്രം !
മിനെറല്‍ വാട്ടെറിന്‍ സന്തതിയാണ് നീ ,
ടിക്ഷ്യു പേപ്പര്‍ കൊണ്ട് നിന്റെ
മലദ്വാരം വൃത്തിയാക്കാന്‍ നീ
ഈ ഭൂമിയിലെന്തിനു പിറന്നു ?

മാക് ഡൊണാള്‍ഡും പിസ്സായും
സ്വന്തമായ നിന്റെ ജീവിതത്തിനു
മുലപ്പാല്‍ ചുരത്താന്‍ കഴിയാതെ പോയ
ഹതഭാഗ്യ ഞാന്‍ .

വ്യാധികള്‍ കോമരം തുള്ളുന്ന നാട്ടില്‍
നിന്നോടോതൂഞ്ഞലാടാന്‍ സുഹൃത്തുക്കളോ
നിനക്ക് പ്രേമിക്കാന്‍ ഹൃദ്രോഗം ഇല്ലാത്ത പെണ്ണോ
ഇല്ലാത്തോരീ ഭൂമിയിലെന്തിനു നീ പിറന്നു ?

അച്ചനാരെന്നു ചോദിച്ചാല്‍ ,നിന്റെ
കൂടെപ്പിറപ്പിന്റെ  ഒട്ടിയ വയറു വീര്‍പ്പിക്കാന -
ന്യന്‍റെ കൂടെക്കിടന്നോരീയമ്മയുള്ള
ഈ ഭൂമിയിലെന്തിനു നീ പിറന്നു ?

ജെനസഖ്യാരോഗം ബാധിച്ച നാട്ടില്‍
അന്യന്റെ വേസ്റ്റ് നിന്റെ ചുമലില്‍
വീഴുന്ന ഫ്ലാറ്റിന്‍ കുടുസ്സു മുറിയില്‍ ,വെള്ളമില്ലാത്ത
വായുമില്ലാത്താ ആഹാരമില്ലാത്ത ,
ഓസോണ്‍പാളിയുടെ പ്രേഹരമെല്‍ക്കാന്‍ വേണ്ടിമാത്രം
ഈ ഭൂമിയിലെന്തിനു നീ പിറന്നു ?

 നരഭോജികളായ ജെന്മങ്ങള്‍ക്ക് നടുവില്‍
നിന്റെ നിഷ്കളങ്ക മുഖവും മേനിയും ,
വളരുന്ന നിന്റെ ചിന്തയും മനസ്സും ,
ചവിട്ടി അരക്കാന്‍ ഈ അമ്മക്കാവില്ല കുഞ്ഞേ  .

''പൊറുക്കുക '' എന്നൊരു വാക്ക് ചൊല്ലി -കാണ്മതോ??
തലയണക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന്‍ കരിനീലിച്ചൊരു
അമ്പതു സെന്ടിമീറ്റെറിന്‍ രൂപം .

കുഴിച്ചിടാനിടമില്ലാതെ കൊത്തിനുറുക്കി,
ക്ലോസെറ്റില്‍ നിക്ഷേപിക്കും
ഒരമ്മതന്‍ മുഖം ചിന്തയില -
ഗ്നി പടര്‍ത്തുന്നു വര്‍ത്തമാനകാല പരിക്ഷകളെ.

2012, മാർച്ച് 28, ബുധനാഴ്‌ച

വിധിവൈപരീത്യം

ഇനി രണ്ടാഴ്ച കൂടി ,വീട്ടില്‍ എത്താന്‍ ...ഒരു വര്‍ഷത്തെ കാത്തിരിപ്പിനെക്കള്‍ അസഹനീയം ആണ് ദിവസം അടുക്കുമ്പോള്‍ ഉള്ള മണിക്കൂറുകളുടെ വ്യാപ്തി .കഴിഞ്ഞ പത്തു പന്ത്രണ്ടു വര്‍ഷമായി ഇതൊരു തുടര്‍ക്കഥ ആണെങ്കിലും ഈ അവസാനഘട്ട കാത്തിരിപ്പ്‌ എന്നും പുതുമയാണ് .സ്വപ്നങ്ങള്‍ക്കും ഓര്‍മകള്‍ക്കും ശക്തി കൂടുന്ന സമയം.മനസ്സില്‍ നൂറു പ്ലാനുകള്‍ ആണ് ,വിരലില്‍ എണ്ണാവുന്നതെ നടക്കാറുള്ളൂ എന്നത് സത്യം.ഹോസ്റ്റല്‍ വിട്ടു കാറില്‍ കയറുമ്പോള്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാന്‍ തോന്നിയിട്ടില്ല  ,ഫ്ലൈറ്റ് പറന്നുയരുമ്പോള്‍ ഈ മരുഭൂമിയിലെ ഒരു ജീവാണു പോലും മനസ്സില്‍ ഉണ്ടാവാറില്ല .എത്രയും പെട്ടെന്ന് വീടണയാന്‍ ഉള്ള തിടുക്കം .നിദ്ര ദൂരത്തെ സാധൂകരിക്കും എന്നാ വിശ്വസത്താല്‍ ആണ് എത്രയും പെട്ടെന്ന് അതിനെ പുല്‍കാന്‍ ശ്രേമിക്കുന്നത് .

                        ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്യുമ്പോള്‍ ഉള്ള ആളുകളുടെ തത്രപ്പാട് കാണുമ്പോള്‍ തോന്നും പ്രവാസികള്‍ ...അല്ല ,അങ്ങനെ പറയാന്‍ ഒക്കില്ല ,...നാട് വിട്ടു കഴിയുന്നവര്‍ ആകാം ഒരു പക്ഷെ നാടിനെ കൂടുതല്‍ സ്നേഹിക്കുന്നത് എന്ന് .ആള്‍ക്കൂട്ടത്തിനിടയില്‍ വീട്ടുകാരെ തിരയുമ്പോള്‍ ,രണ്ടു കണ്ണിനു പകരം നൂറു കണ്ണ് തന്നിരുന്നെങ്കില്‍ എന്നത് ഒരു അബദ്ധ ചിന്തയാണ് .കെട്ടിപ്പിടുത്തത്തിന്‍റെയും പൊട്ടിക്കരയിലിന്‍റെയും പരിഭവങ്ങളുടെയും അവസാനം കാറില്‍ കയറുമ്പോള്‍ ക്ഷീണിത ആയിട്ടുണ്ടാവും.അമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടക്കുമ്പോഴും അച്ഛന്‍റെ ലാളന ഏറ്റു വാങ്ങിയുള്ള സുഖ നിദ്ര .ആശിച്ചു മോഹിച്ചുണ്ടായ കുഞ്ഞനിയനെ അഞ്ചു വയസ്സ് തികയും മുന്‍പേ പിരിയേണ്ടി വന്നതാണ്.അത് കൊണ്ട് തന്നെ അവന്‍റെ സ്നേഹത്തിനും കുസൃതികള്‍ക്കും ഞാന്‍ അവന്‍റെതു മാത്രം ആണ് എന്ന് വാദിക്കാന്‍ ഉള്ള ഒരു ശക്തി ഉണ്ട്.

                            ഇനി കുറച്ചു നിമിഷങ്ങള്‍ മാത്രം ..എന്‍റെ നാട്ടില്‍ എത്താന്‍'.കണ്ണ് പായുന്നത് വണ്ടിയെക്കള്‍ വേഗത്തില്‍ ആണ് .മാറ്റങ്ങള്‍ അറിയാന്‍ .അറിയുന്ന മുഖങ്ങളെ കാണുമ്പോള്‍ ഒരു സന്തോഷം .ക്ഷീണം എല്ലാം അകന്നു പോയിരിക്കുന്നു .നാടിന്‍റെ ഗന്ധം അത് ഞാന്‍ അനുഭവിക്കുനുണ്ട് .ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കളിച്ചു നടന്ന അമ്പല മുറ്റം കണ്ടപ്പോള്‍ മധുര സ്മൃതികളുടെ ഒരു നീരൊഴുക്ക് മനസ്സില്‍ കടന്നു വന്നു .ഒരു പക്ഷെ എന്‍റെ തോന്നല്‍ ആയിരിക്കാം ...ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പരിഭവങ്ങളും സന്തോഷങ്ങളും എല്ലാം പറഞ്ഞു കേള്‍പ്പിച്ചു ,എല്ലാം ക്ഷമയോടെ കേട്ട് കൊണ്ടിരുന്ന ,എന്തിനേറെ പറയുന്നു സൌദിയില്‍ എന്‍റെ റൂമില്‍ ഞാന്‍ പ്രേതിഷ്ടിച്ചിരുന്ന കള്ളക്കണ്ണന്‍ ഇതാ ശ്രീകോവിലില്‍ നിന്നും ഇറങ്ങി ആല്‍ത്തറയില്‍ എന്നെ കാണാന്‍ വന്നിരിക്കുന്നു.അപ്പോള്‍ തോന്നിയ ഭക്തിയിലോ സ്നേഹത്തിലോ തൊഴുകൈകളോടെ ഞാന്‍ നിന്നു ,ശൂന്യമായ അമ്പലമുറ്റത് ആനയും അമ്പാരിയും എല്ലാം ഞാന്‍ കാണുന്നുണ്ട് ...നക്ഷ്ടമായ ഉത്സവ ദിനങ്ങള്‍ .ഞങ്ങളു പിള്ളേര് സെറ്റ്‌ എല്ലാരും കൂടെ ആനക്കാരന്‍റെ പുറകെ ആണ് ..ആനവാല് കിട്ടാന്‍ ,അതൊക്കെ ഒരു കാലം .

                                അടുത്ത വളവു തിരിഞ്ഞാല്‍ വീട്ടിലേക്കുള്ള ഊടു വഴിയായി .ഞാന്‍ സ്കൂളിലേക്ക് പോയിരുന്ന വഴിത്താരകള്‍ ആണ് ഇതൊക്കെ .ബാഗും തോളത്തിട്ടു വാട്ടര്‍ ബോട്ടിലും തൂക്കി ചാറ്റല്‍ മഴയില്‍ കുട എടുക്കാന്‍ മടിച്ചു ,ബസ്‌ പിടിക്കാന്‍ ഒരു ഓട്ടമാണ് .കാവിലെ ഭഗവതിയെ തൊഴുതു വീട്ടിലേക്കു തിരിയുമ്പോള്‍ ഇടനെഞ്ചില് തീ ആളിക്കത്തുകയാണ് .എന്‍റെ നാട് ...എന്‍റെ വീട് !!ആ കാറില് ഞാന്‍ ആണെന്ന് അറിയാവുന്നത് കൊണ്ടാവാം ഊളിയിട്ടു നോക്കുന്നുണ്ട് ഷീന ചേച്ചിയുടെ അമ്മ .ആ നോട്ടം എന്നില്‍ ഉടക്കിയത് കൊണ്ടാവാം വണ്ടി നിര്‍ത്താന്‍ ഞാന്‍ പറഞ്ഞത് .ഇറങ്ങി അവരെ കെട്ടിപ്പിടിക്കുമ്പോള്‍ പണ്ട് അവിടുന്നുണ്ട ചോറിന്റെ സ്വാദ് നാവില്‍ തങ്ങി നിന്നു....

                                    അവിടെ നിന്ന് മാത്രം അല്ല ഈ വീടുകളില്‍ പലതും ചെറുപ്പത്തില്‍ എന്‍റെ  ഊട്ടുപുര ആയിരുന്നു.അച്ഛനും അമ്മയും ജോലിക്ക് പോയി കഴിഞ്ഞാല്‍ വാനരപ്പട മുഴുവന്‍ വീടിനു മുന്‍പില്‍ ഹാജര്‍ ആണ് .പിന്നെ ഞങ്ങളുടെ വിഹാര കേന്ദ്രങ്ങള്‍ ആണ് ഓരോ വീടും തൊടിയും .വഴിയിലൂടെ നടന്നത് കൊണ്ടാവാം സ്നേഹാന്വേഷണങ്ങളുമായി എല്ലാവരും ചുറ്റും കൂടി .ക്ഷീണിച്ചതിന്‍റെയും വണ്ണം വെച്ചതിന്‍റെയും കണക്കെടുപ്പുകള്‍ .ഏറ്റവും ഈര്‍ഷ്യ തോന്നിയത് ആശ്രയമ്മ 'ഇനി തിരിച്ചു എപ്പോഴാണ് എന്നു ചോദിച്ചപ്പോള്‍ ആണ്.അതിന്‍റെ പരിഭവം എന്ന വണ്ണം ചുക്കി ചുളിഞ്ഞ ആ കൈകളില്‍ ഒരു ഞെക്ക് കൊടുത്തു ,മുഖം വീര്‍പ്പിച്ചു പിണക്കം നടിച്ചു ഞാന്‍ നടന്നു .

                                       ലെഗ്ഗെജ് ഒക്കെ ഇറക്കി വെച്ച് അച്ഛനും അമ്മയും അനിയനും വീട്ടില്‍ കാത്തിരിക്കുകയാണ് .പൊതു ജന സമ്പര്‍ക്ക പരിപാടി കഴിഞ്ഞു ഞാന്‍ വീട്ടില്‍ എത്തി ,ഒരു മാറ്റവും ഇല്ല ,പെയിന്‍റ് പോയ ഭാഗങ്ങള്‍ വരെ അതേ പടി ..കുറച്ചു മങ്ങല്‍ ഉണ്ടോ എന്ന് ഒരു സംശയം .ആദ്യമായിട്ട് കാണുന്നത് പോലെ ഉള്ള ഒരു ആകാംക്ഷ ആണ് എന്‍റെ മുഖത്ത് .മുററത്ത്‌ പുതിയ ചെടികള്‍ ഒക്കെ സ്ഥാനം പിടിച്ചിരിക്കുന്നു .എന്‍റെ നിരീക്ഷണം കണ്ടിട്ടാവണം അച്ഛന്‍ പറഞ്ഞു ,'എന്‍റെ കുട്ട്യേ ,നീ വരുന്നൂന്നു അറിഞ്ഞിട്ടവാണം മാവും പ്ലാവും ഞാവലും പേരയുമെല്ലാം കായ്ച്ചിട്ടുണ്ട്.''വീട്ടിലെ ചോറിനെക്കാള്‍ തൊടിയിലെ മരങ്ങളില്‍ ഊഞ്ഞലാടിയും കാക്കയും അണ്ണാറക്കന്നനെയും ഒക്കെ ചീത്ത വിളിച്ചും കൊണ്ട് പേരക്കയും മാങ്ങയും ഒക്കെ തിന്നു നടന്ന ബാല്യം ..!!!

                                   വീട്ടിലേക്കു കയറേണ്ടി വന്നില്ല ,അതിനു മുന്‍പേ ഒരു വര്‍ഷം. മുഴുവന്‍ സൂക്ഷിച്ചു വെച്ച സ്നേഹത്തോടെ എന്‍റെ കുഞ്ഞനിയന്‍ തോളത്ത് കയറി ,ഹയി!!കാല് നിലത്ത് മുട്ടിയിട്ടും അവന്‍റെ വിചാരം അവന്‍ കുഞ്ഞു ആണെന്നാ.എല്ലാരുടെയും കണ്ണുകളില്‍ വിരിയുന്ന ആനന്ദാശ്രു സ്വീകരിച്ചു കൊണ്ട് തന്നെ അടുക്കളയിലേക്ക് ഓടി .എന്‍റെ ഊഹം തെറ്റിയില്ല ,പതിവുപോലെ എന്നെ കാത്തു ഒരു കുല വാഴപ്പഴവും ചക്കയും ഒക്കെ ഇരിപ്പുണ്ട് .ഡൈനിങ്ങ്‌ ടേബിളിലെ പാത്രങ്ങള്‍ ഓരോന്ന് തുറന്നു നോക്കുമ്പോഴും വിശപ്പ്‌ കൂടുക ആയിരുന്നു ,അവിയലും സാമ്പാറും ചക്കക്കുരു മാങ്ങയും ,മോര് കൂട്ടാന്‍ ..ഹാ ...!!!കുറച്ചു അവിയല്‍ എടുത്തു വായില്‍ ഇട്ടു ഒരു താത്ക്കാലിക ശമനം ഉണ്ടാക്കി .

                                    കഴിച്ചതിനു ശേഷം തൊടിയില്‍ ഇറങ്ങി എല്ലാ പക്ഷി മൃഗാദികളോടും കുശലം ചോദിച്ചു .ചിലരൊക്കെ പുതുമുഖങ്ങള്‍ ,എന്തൊരു പച്ചപ്പാണ് ചുറ്റും ...ഞാന്‍ നട്ട മാവ് നിറയെ ഉണ്ണി മാങ്ങകളുമായി നില്‍ക്കുന്നു .അതിനെ ഒന്ന് തലോടിയപ്പോള്‍ ചില്ലകള്‍ അനക്കി അത് സ്നേഹം പ്രകടിപ്പിച്ചു .കഴിഞ്ഞ പ്രാവശ്യം പേടിപ്പിച്ചത് കൊണ്ടാവാം വരിക്കപ്ലാവ് ഒരു കുഞ്ഞി ചക്ക ഇത്തവണ തന്നിട്ടുണ്ട് .ആ മാവിന്‍റെ അടുത്ത് ഒന്നുകൂടി പോയി നില്ക്കാന്‍ തോന്നി .അതിന്‍റെ ചുവട്ടില്‍ ആയിരുന്നു ഞങ്ങളുടെ ആ കൊച്ചു വീട് ഉണ്ടായിരുന്നത് .ഇത്തിരി പോന്ന എന്നെയും നടുക്ക് കിടത്തി അച്ഛനും അമ്മയും താരാട്ട് പാടി ഉറക്കിയിരുന്നത്,കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ കണ്ടിരുന്നത് ,ഒരുപാട് സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ച ഞങ്ങളുടെ കൊച്ചു സ്വര്‍ഗം .ഇന്ന് അതവിടെ ഇല്ല .ഒരു മഴവെള്ളപ്പാച്ചിലില്‍ അത്രയും നാള്‍ ഞങ്ങളെ സംരെക്ഷിച്ചിരുന്ന വീട് പുതിയ ഭവനത്തിന്‍റെ ഗര്‍വ്വ് കണ്ടതിനാല്‍ ആവാം സ്വയം ഒഴുകിപ്പോയത് .ആ വീടിനോട് ഉള്ള എന്‍റെ പ്രത്യേക വാത്സല്യം കൊണ്ടാവാം പുതിയ വീട്ടിലേക്ക് ചേക്കേറിയിട്ടും  ഒരു കസേരയും കട്ടിലും ആയി എന്‍റെ സ്വര്‍ഗം ഞാന്‍ അവിടെ പുനപ്രേതിഷ്ടിച്ചത്.

                                          വീട്ടില്‍ ഞാന്‍ ഉപയോഗിച്ചിരുന്ന ഓരോ സാധനങ്ങളും പൊടി തട്ടി എടുക്കുമ്പോള്‍ ഒരു വല്ലാത്ത ഉണര്‍വ്വ് ആയിരുന്നു .എന്‍റെ ടി ഷര്‍ട്ടും ,പാന്‍സും എല്ലാം ഇപ്പോള്‍ എന്‍റെ അനിയന്‍റെ കസ്റ്റ്ടിയില്‍ ആണ് എന്നറിഞ്ഞിട്ടും അവനോടു തെല്ലും വിദ്വേഷം തോന്നിയില്ല .അമ്പലവും സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആയി വീട് ഒരു ഉത്സവ തിമിര്‍പ്പില്‍ ആയിരുന്നു .അഞ്ചുക്കുട്ടി വന്നാല്‍ വീടോന്നു ഇളകി മറിയും എന്നുള്ള എന്‍റെ വല്യമ്മ കുട്ടീസ്സിന്‍റെ കമന്‍റ് ഇത്തവണയും ഉണ്ടായിരുന്നു .എനിക്ക് ശാസനയോടെ ചോറ് വാരിത്തരികയും കളിപ്പിക്കുകയും ഒക്കെ ചെയ്ത വല്യമ്മ സെറ്റിലെ രണ്ടുമൂന്നു പേരുടെ മരണം അറിഞ്ഞിരുന്നെങ്കിലും അവരില്ലാത്ത ആ ഉമ്മറപ്പടികള്‍  കണ്ണ് നനയിച്ചു .സന്തോഷ ലഹരിയില്‍ ദിവസങ്ങള്‍ പോയത് അറിഞ്ഞില്ല .ഇനി രണ്ടു മൂന്നു ദിവസങ്ങള്‍ .കൊണ്ട് പോകാന്‍ ഉള്ളതൊക്കെ തയ്യാറാക്കുംബോളും,അച്ഛന്‍റെയും  അമ്മയുടെയും പരിഭവങ്ങളും അടക്കി പിടിച്ച വിതുമ്പലുകളും അവര്‍ അറിയാതെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു .നക്ഷ്ടപ്പെട്ടു പോകുമോ എന്നാ ഭയത്താല്‍ ആയിരിക്കാം എന്‍റെ അനിയന്‍ എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നത് .അമ്മയുടെ കൈവിരലുകള്‍ തലമുടിയിഴകളില്‍ ഓടിനടക്കുന്നുണ്ട് ,അച്ഛന് സംസാരിച്ചിട്ടും പോരായ്മ ഉള്ളത് പോലെ ചെറുപ്പത്തിലെ കുസൃതികള്‍ ഓരോന്നായി അയവിറക്കി കൊണ്ടിരിക്കുന്നു .

                                           ഇന്ന് എല്ലാത്തിനോടും യാത്ര പറഞ്ഞു ഇറങ്ങുകയാണ്.തൊടിയിലെ പൂക്കള്‍ക്കും മരങ്ങള്‍ക്കും എല്ലാം ഞാന്‍ പോകുന്നുന്നത് കൊണ്ടാണോ എന്നറിയില്ല ഒരു മ്ലാനത .പ്ലാവില്‍ നിന്നും ഇന്ന് അധികമായി ഇല കൊഴിയുന്നുണ്ട് .ഒരു മന്ദമാരുതന്‍ എന്നെ തഴുകി കടന്നു പോയപ്പോഴേക്കും ഞാന്‍ കാറിനുള്ളില്‍ ഇടം തേടിയിരുന്നു . ചിരിച്ചു യാത്ര അയക്കുമ്പോഴും വിതുമ്പുന്ന ഹൃദയങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു .ഞാന്‍ സ്നേഹിച്ചിരുന്ന സന്തോഷം കണ്ടെത്തിയിരുന്ന എന്‍റെ വീടും തൊടിയും നാടും എല്ലാം വീണ്ടും എനിക്ക് അന്യമാവുക ആണ് ,ആ സുരക്ഷിതത്വം വീണ്ടും എനിക്ക് നക്ഷ്ടമാകുന്നു ,വീണ്ടും മണല്ക്കാറ്റിന്‍റെയും ഈന്തപ്പനകളുടെയും കാത്തിരുപ്പിന്‍റെയും ലോകത്തേക്ക് .എയര്‍പോര്‍ടിലേക്ക് യാത്ര പറഞ്ഞു  കയറുമ്പോള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു ആറു കണ്ണുകള്‍ നിറഞ്ഞുകവിയുന്നത് .എന്‍റെ കണ്ണുകള്‍ നിറയുന്നത് കാണാതിരിക്കാന്‍ പുറം തിരിഞ്ഞു നടക്കുമ്പോഴും വെറുതെ എങ്കിലും മനസ്സില്‍ ആശിച്ചു ,''ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കില്‍ ...???''അമ്മയുടെ ചാരത്ത് കിടക്കുമ്പോള്‍ ഉള്ള ആ സുഖം ...ചൂട് ..സ്നേഹം അത് ഇനി എന്ന് കിട്ടാന്‍ .അച്ഛന്‍റെ കരവലയത്തില്‍ ഒതുങ്ങി ഇനി എന്ന് തമാശകള്‍ പറഞ്ഞു ചിരിക്കാന്‍ ?എന്‍റെ അനിയന്‍ കുട്ടനെ ലാളിച്ചു കൊതി തീര്‍ന്നിട്ടില്ല ...ഇല്ല ..ഇനി തിരിഞ്ഞു നോക്കരുത് ....ഇനി എന്‍റെ ലോകത്ത് എണ്ണപ്പലഹാരങ്ങളുടെയും അച്ചാറിന്‍റെയും ഗന്ധം മാത്രം ...

                                            ഹോ....മനസ്സില്‍ മായാതെ നില്‍ക്കുന്ന ചില നനുത്ത ഓര്‍മ്മകള്‍ ..എല്ലാം നക്ഷ്ടമാവുന്നു ..ഈ നശിച്ച ജീവിതം നക്ഷ്ടങ്ങള്‍ക്ക് മാത്രം ഉള്ളതോ ...???എ സി യുടെ തണുപ്പില്‍ മരവിച്ച ഓര്‍മ്മകളും പേറി ഇനി ഒരു വര്‍ഷത്തെ കാത്തിരുപ്പ് .ചില നിമിഷങ്ങള്‍ ഭ്രാന്തമായി പോകുമെന്ന് ഒരു തോന്നല്‍ .മിസ്സിംഗ്‌ എന്ന ഓമനപ്പേരില്‍ അതിനെ ലാളിക്കാം .ഓണ്‍ലൈനും സുഹൃത്തുക്കളും വീട്ടില്‍ നിന്നും വരുന്ന ഫോണ്‍ വിളികളും ഒക്കെ ആയി ഒരു കാത്തിരിപ്പ് ..നാടും വീടും ഉപേക്ഷിച്ചുള്ള ഈ ജീവിതം മതിയാക്കാം എന്ന് വെച്ചാല്‍ ...മുന്നില്‍ നൃത്തം ചെയ്യുന്ന പ്രശ്നങ്ങള്‍ക്ക് ആര് ഉത്തരം നല്‍കും ??എങ്കിലും ആശിക്കുന്നു ..ഓരോ നിമിഷവും ..ഒരു പിന്‍വിളിക്കായി ....

                                       

                                 

2012, മാർച്ച് 25, ഞായറാഴ്‌ച

ശ്മശാനം

ഹാ ,ഇന്നുഞാനുമീ ശ്മാശാനതിനധിപന്‍
വെന്തുകരിഞ്ഞ മംസതിന-
തിര്‍വരമ്പുകള്‍ തീര്‍ക്കാത്തൊരിടത്തില്‍
നക്ഷ്ടമായ സ്വാര്‍ത്ഥതയും പോര്‍വിളികളും .

പോരാടിതളര്‍ന്ന ജീവിതങ്ങള്‍,സൌന്ദര്യ -
വസ്തുക്കള്‍ ലേപനം ചെയ്തു സൂക്ഷിച്ച ,
ദേഹമുപെക്ഷിച്ചു ദേഹിയായ്‌ വിരഹിക്കുന്നു...നഗ്നമായ്‌.

ഇരുപതു വര്‍ഷമായ്‌ ഈ അസ്ഥിക്കൂട്ടതിനിടയില്‍
തന്‍ വാരിയെല്ലിനായ്‌ കാത്തിരിക്കൊന്നോരാള്‍,
പേരറിയാനാകാംക്ഷയോടാരാഞ്ഞെങ്കിലും ,
മന്ദഹസിച്ചുത്തരം നല്‍കിയതിത്രമാത്രം--''ആത്മാവ്''!!

വെറുതെയെങ്കിലും ചോദിച്ചു ഞാനുമൊരു വെള്ളയുടുപ്പ്
പോട്ടിച്ചിരിച്ചാര്‍ത്തട്ടഹസ്സിച്ചുകൊണ്ടവര്‍ ചൊല്ലി ,
എന്തിനുഹേ,വെള്ളയുടുപ്പീ കത്തിക്കരിഞ്ഞ ചാരത്തിനോ,
നാണം മറക്കാന്‍ ..??

ചെയ്തപാപങ്ങളോക്കെയുമീ അന്ധകാരത്തി-
ലലഞ്ഞു തീര്‍ത്തിന്നിതാപോകുന്നു നക്ഷത്രമാ-
യൊന്നരാത്മാവ് യാത്രപറഞ്ഞിറങ്ങുന്നു.

മക്കളുരുട്ടിയ ബെലിചോറിന്‍ നിര്‍വൃതിയില്‍ തിരിഞ്ഞുനോക്കവേ ,
തൊട്ടടുത്തിതാ ഉയരുന്നടുത്താഗ്നിനാളം
പിരിഞ്ഞുപോകുന്നോരാള്‍ക്കൂട്ടത്തെ-
നോക്കിയലറിക്കരയുന്നു ..നിശബ്ദമായ്...

2012, മാർച്ച് 23, വെള്ളിയാഴ്‌ച

മാനുഷരെല്ലാരും ഒന്നുപോലെ ...ഒരു ''ജെഗതി'' വിശകലനം

                         കഴിഞ്ഞ  ദിവസം അവിചാരിതമായി യു ടുബില്‍ കാണാനിടയായ ഒരു വീഡിയോ ആണ് ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് .ഒരു ഓണാഘോക്ഷ പരിപാടിയില്‍, 'ഓണം  എന്താണ്' എന്ന്  മലയാളത്തിന്‍റെ അതുല്യ നടന്‍ ആയ ജെഗതി  ശ്രീകുമാര്‍ സമര്‍ത്ഥിക്കുന്നതിനെ  സംബധിച്ചാണ് ആ വീഡിയോ( http://www.youtube.com/watch?v=GiY8UNAoSrY).കുറിക്കു കൊള്ളുന്ന ഭാഷയില്‍ നര്‍മ്മം കലര്‍ത്തി  അദ്ദേഹം  തന്‍റെ കര്‍മം  ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു .അദ്ദേഹത്തിന്‍റെ വാക്കുകള്‍ രാക്ഷ്ട്രീയവും വ്യെക്തിപരവുമായ കേരളീയ വശങ്ങളെ ചോദ്യം ചെയ്യുന്നു .

                           'മാവേലി നാട് വാണീടും കാലം ' എന്ന് തുടങ്ങുന്ന രണ്ടാം ക്ലാസ്സിലെ കാവ്യഭാഗം ഹൃദിസ്ഥം ആക്കിയത് മുതല്‍ നാളിന്നു  വരെ ,മലയാളിയുടെ ചുണ്ടില്‍ അറിയാതെ എങ്കിലും ഈണം ഇടുന്ന ആ ഓണപ്പാട്ടിനെ അപഗ്രെഥിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍..ഓണം എന്ന നമ്മുടെ സങ്കല്പത്തെ പറ്റി,ആ ചരിത്രത്തെ സ്മരിച്ചു  കൊണ്ട് തന്നെ അദേഹം ആരംഭിച്ചു.ലെളിതമായ ഭാഷ..വശ്യമായ വാക്ചാതുര്യം .
                             
                                  ''പണ്ട് മഹാബലി എന്നൊരു ചക്രവര്‍ത്തി രാജ്യം ഭരിച്ചിരുന്നു ,നമ്മള് കേരളം ഏതു രീതിയില്‍ കാണണം എന്ന് ആഗ്രഹിച്ച,ഒരു രീതിയില്‍ ഭരിച്ചിരുന്ന ഒരു ചക്രവര്‍ത്തി ആയിരുന്നു അദ്ദേഹം .'മാനുഷരെല്ലാരും ഒന്നുപോലെ ...'അദേഹത്തിന്റെ വാക്കുകള്‍ .ഇന്ന് എല്ലാ രാക്ഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും പറയുന്നത് അത് തന്നെ ,അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു .ഇന്ത്യ ഒരു മതേതര രാക്ഷ്ട്രം എന്ന് പറയുമ്പോഴും .പ്രത്യേകിച്ചും നമ്മള്‍ മലയാളികള്‍ ,ഞാന്‍ ഉള്‍പ്പെടെ ,അന്യമതക്കാര്‍ തെറ്റ് കാണിച്ചാല്‍ ,അത് തെറ്റ് എന്ന് ഉറക്കെ വിളിച്ചു പറയാന്‍ മടികാണിക്കുന്നു .അഥവാ,ഒരുവന്‍  ചോദ്യം ചെയ്‌താല്‍ അവന്‍ വര്‍ഗീയ വാദിയോ കമ്മ്യൂണിസ്റ്റോ ആയി .അയാളെ ചോദ്യം ചെയ്യാനും കശാപ്പ് ചെയ്യാനും കാണും കുറെ നാണം കേട്ട രാക്ഷ്ട്രീയക്കാരും മതവാദികളും  പിന്നെ കീശ നോക്കി ചുമപ്പും പച്ചയും കാവിയും കോടി മാറി മാറി പിടിക്കുന്ന ബുദ്ധിയുള്ള ജെനങ്ങളും ..അഭിപ്രായ സ്വാതന്ത്ര്യം ഒരുതരത്തില്‍ നക്ഷ്ടമായ ബാക്കി ഭാഗം ജെനങ്ങള്‍ മുടിപ്രശ്നത്തിലും കര്‍ദിനാളിന്‍റെ വീരകഥകളിലും  ശബരിമല പ്രശ്നത്തിലും മനസ്സ് തുറന്നു പച്ചത്തെറി വിളിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ തിരഞ്ഞെടുത്തപ്പോള്‍ അവനു എഫ ബിയില്‍ കിടന്നു വായിട്ടലക്കുന്ന ബുദ്ധിജീവി എന്ന് പേര് .മതം ഒരു ഭയം ആയി കടന്നു കൂടിയിരിക്കുന്ന ഈ നൂറ്റാണ്ടില്‍ നമ്മുക്കും ആ മന്ത്രം സ്വീകരിക്കാം 'മാനുഷരെല്ലാരും ഒന്ന് പോലെ .'

                                        അദ്ദേഹം തുടര്‍ന്നു  ,''എള്ളോളം ഇല്ല  പൊളിവചനവും ,'ഇങ്ങനെയൊക്കെ സമത്വ സുന്ദരമായ കേരളം ഭരിച്ചിരുന്ന ഒരു ചക്രവര്‍ത്തിയെ എന്ത് കാരണത്താല്‍ ആണ് എന്നറിയില്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്രേ .അദ്ദേഹം ഭരണത്തില്‍ മോശക്കാരന്‍ ആയത് കൊണ്ട് ആണോ ,അതോ പ്രജകളെ നല്ല രീതിയില്‍ സംരെക്ഷിക്കാത്തവന്‍ ആയത് കൊണ്ടാണോ എന്നറിയില്ല .പക്ഷെ ,എങ്കിലും എത്ര നന്നായി ഭരിച്ചാലും നോക്കിയാലും അവന്‍റെ ഗെതി ..അവസാനം ..പാതാളത്തില്‍ തന്നെ എന്നാണ് ഓണത്തിന്‍റെ ഐതിഹ്യം.ഒരു പക്ഷെ ഈ കാരണത്താല്‍ ആവാം നമ്മളെ ഭരിക്കുന്നവര്‍ ഒരു അല്പം പൊളിവചനം ചേര്‍ത്ത് ഭരിക്കാന്‍ തുടങ്ങിയത് .സമ്പാദിച്ചു കൂടിയത് അത്രയും അനുഭവിക്കാന്‍ യോഗം ഇല്ലാണ്ട് പോയാല്ലോ ??ഖജനാവിലെ ലാഭം ..കൂട്ടത്തല്ലും ഒളിപ്പോരും നടത്തി ഉണ്ടാക്കിയത് .ഇനി പണ്ടാരടങ്ങാന്‍ ആര്‍ക്കെങ്കിലും ബോധോദയം ഉണ്ടായി നന്നായി ഭരിക്കാം എന്ന് വെച്ചാല്‍ ,ഈ ചരിത്രത്തിനു ഒരു മറുപുറം ഉള്ളത് പോലെ (ഇന്ദ്രന് കുശുമ്പ് മൂത്ത് വിഷ്ണുവിന്‍റെ കാല്‍ക്കല്‍ വീണതും ,വാമനന്‍ ആയി വിഷ്ണു വന്നതും )അവരുടെ കുറുകാല്‍ വെട്ടാന്‍ ഡല്‍ഹിയില്‍ നിന്നും  റോമില്‍ നിന്നും ഇപ്പൊ ഇതാ അമേരിക്കയില്‍ നിന്നും ഇറ്റലിയില്‍ നിന്നും വരെ വി ഐ പി വാമനന്മാര്‍ എത്തും ..അവരുടെ യാത്രാചിലവ് എയര്‍ ഇന്ത്യ വഹിക്കും ...ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെങ്കിലും .പാവപ്പെട്ട പ്രവാസിക്ക് അപ്പന് ഒരു ഉരുള ബെലിച്ചൊറു കൊടുക്കാന്‍  കഴിഞ്ഞില്ലെങ്കിലും.

                                              ''അപ്പോള്‍ ഇവിടെ സത്യസന്ധത വേണ്ട,ധര്‍മം ,ന്യായം ,നീതി ഒന്നും വേണ്ട ,ഇവയൊക്കെ ചെയ്ത ഒരുത്തന്‍റെ ആദ്യത്തെ അവസ്ഥ എന്ന് പറഞ്ഞാല്‍ എവിടെ നിന്നോ വന്ന ഒരു കുള്ളന്‍ ,നമ്മുടെ വെട്ടൂര്‍ പുരുഷന്‍റെ സൈസില്‍ ഉള്ള  ഒരു കുള്ളന്‍ ഒരു ഓലക്കുടയും ആയി വന്നിട്ട് ചവിട്ടി അങ്ങ് താഴ്ത്തി.കാരണം പ്രജകളെ അങ്ങനെ ഭംഗിയായി താന്‍ ഭരിക്കേണ്ട കാര്യമില്ല ,''-ഭരിച്ചാലും അടുത്ത പ്രാവശ്യം അവന്‍ മറ്റേ പാര്‍ടിക്കേ കുത്തൂ .യാഥാര്‍ത്ഥ്യം വിളിച്ചു പറയാന്‍ നര്‍മം സ്വീകരിക്കുക ,അറിയാവുന്നവന്‍ എയ്താല്‍ അത് കൊള്ളേണ്ടിടത്തു തന്നെ കൊള്ളും.ഒരു പക്ഷെ അതുകൊണ്ടാവാം അദ്ദേഹം മറ്റുള്ളവരുടെ കണ്ണിലെ കരട് ആയതും ,'മൂണ്‍ മാന്‍ 'എന്നാ വിളിപ്പേര് പല പത്രങ്ങളിലും പ്രസിദ്ധീകരിച്ചതും.

                                     അന്നും ഇന്നും മുകളില്‍ ഉള്ളവര്‍ തന്നെ കുറുകാല്‍ വെട്ടുന്നു ,അന്ന് തുടങ്ങിയത് ആണ് കേരളത്തിന്‍റെ ദുരവസ്ഥ!!നെഞ്ചില്‍ കൈ വെച്ച് ഞാന്‍ പാതാളത്തിലേക്ക് പോകാന്‍ റെഡി  ആണ് എന്ന് പറയാന്‍ പറ്റുന്ന പേരിനു എങ്കിലും ഒരു ഭരണാധികാരി നമ്മുക്കുണ്ടോ ??കുടുംബത്തിനും ആശ്രിതര്‍ക്കും വേണ്ടിയുള്ള വെട്ടിപ്പിടുത്തങ്ങള്‍ മാത്രം .അടുത്ത ജെന്മം എങ്കിലും അറ്റ്‌ ലീസ്റ്റ് ഒരു എം എല്‍ എ യുടെ അകന്ന ബന്ധു ആയെങ്കിലും ജെനിച്ചാല്‍ മതിയായിരുന്നു .പിന്നെ ഇടക്കാലത്ത് കേട്ടത് .പി ജെ ജോസെഫിനെ മുല്ലപ്പെരിയാറില്‍ ചവിട്ടി താഴ്ക്കാന്‍ സാധ്യത ഉണ്ട് എന്നായിരുന്നു .അത് ഭയന്നിട്ടാവാണം,കുറെ നാളായി ''ജോസഫ്‌ തിരുവചനങ്ങള്‍ ''മീഡിയക്ക് അന്യം ആയിരിക്കുന്നു .ഇനിയുമുണ്ടെല്ലോ ഒന്ന് രണ്ടു വര്‍ഷം,ഇളിഭ്യനായി ചിരിച്ചു കൊണ്ട് വരും മന്ത്രി പു൦ഗവന്‍,,വോട്ടു ചോദിയ്ക്കാന്‍ ..തെണ്ടാന്‍ മറന്നിട്ട് ഇല്ലെങ്കില്‍ ..??

                                     അദ്ദേഹത്തെ പറഞ്ഞിട്ടും കാര്യമില്ല .ഇപ്പൊ മാവേലി വരുമ്പോള്‍ ,ശ്രീമാന്‍ ജെഗതി പറഞ്ഞത് പോലെ നമ്മള്‍ അഭിനയിക്കുവല്ലേ.?പ്ലാസ്റ്റിക്‌ പൂക്കളങ്ങളും റെഡി മെയിട് സദ്യയും ..എന്തിനേറെ ആണ്‍കുട്ടികളുടെ തിരുവാതിരകളി ആണ് ലെയ്ട്ടസ്റ്റ്‌ ട്രെന്‍ഡ്.ഇതൊക്കെ കണ്ടു മാവേലി തമ്പുരാന്‍ സന്തോഷത്തോടെ മടങ്ങിപ്പോകുന്നു .യാഥാര്‍ത്യങ്ങള്‍ മറച്ചു വെച്ചുകൊണ്ടുള്ള ഒരു ഫെയ്ക്‌ ഓണം.യാഥാര്‍ത്യങ്ങള്‍ മറച്ചു വെച്ച് എ ജി എന്ന വാമനനെ കോടതിയില്‍ കയറ്റി കുരങ്ങു കളിപ്പിച്ചു കേരളത്തെ ഒന്നടങ്കം മുല്ലപ്പെരിയാറില്‍ ചവിട്ടി താഴ്ത്തിയ ഇന്ദ്രന്റെ അപര മുഖം ആയ ഉമ്മച്ചാ ,,താങ്കള്‍ പാവം മലയാളികളുടെ കണ്ണില്‍ ഒരു രൂപയുടെ അരി വാരിയിട്ടില്ലേ .പഠിക്കില്ല എത്ര ചവിട്ടു കിട്ടിയാലും കോടിയുടെ നിറം നോക്കുന്ന അഭ്യസ്ത വിദ്യര്‍ പഠിക്കില്ല.അത് മാത്രമോ,ഭൂമിദാനം പോലെ ആദിവാസികള്‍ക്ക് മഹത്തായ കര്‍മം കാഴ്ച വെച്ചിട്ട് അതിന്‍റെ പേരില്‍ സദ്യയും ഉണ്ട പോതുജെനവും പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും ഒരിക്കല്‍ എങ്കിലും അന്വേഷിച്ചിട്ടുണ്ടോഅത് അനുഭവിക്കുന്ന മേലാളന്മാര്‍ ആരൊക്കെ ആണ് എന്ന് .അവര്‍ക്ക് ഇത് തന്നെ കിട്ടണം,താഴെക്കിടയില്‍ നിന്നും ഉയര്‍ന്നു വരാന്‍ നോക്കേണ്ടതിനു  പകരം .പട്ടിക ജാതി പട്ടിക വര്‍ഗം എന്ന ഫയ്ക്‌ഐ ഡി ഉണ്ടാക്കി സംവരണം വാങ്ങാന്‍ ഇരിക്കുന്ന പൂണൂല്‍ ഇട്ടതും ഇടാത്തതും ആയ ബ്രാഹ്മണരുടെ കൌബീനം അലക്കി ഉണക്കാന്‍ പുറകെ പോകുന്നവര്‍ക്ക് ഇത് തന്നെ വേണം .

                                   സമത്വ സുന്ദരമായ ഒരു കേരളം നമ്മുക്കിനി സ്വപ്നം കാണാം .പുരോഗമനംഎന്ന ഓമന പേരിട്ടു കാടായ കാടും നാടായ നാടും എല്ലാം വെട്ടി നശിപ്പിക്കുന്ന മനുഷ്യാ .അടുക്കള വളപ്പില്‍ ഒരു കാന്താരി ചെടി എങ്കിലും നട്ടുപിടിപ്പിക്കൂ.മരം മുറിക്കും മുന്‍പ് ,അതിനെ തലോടി ,മനസ്സില്‍ പ്രാര്‍ത്ഥിച്ചു ,നിശബ്ദം വൃക്ഷത്തിനോട് അനുവാദം ചോദിച്ചിരുന്ന പെരുന്തച്ചന്‍ ജീവിച്ചിരുന്ന മണ്ണ് ആണിത് .ഭരണാധികാരികളെ എന്തായാലും ഇന്നത്തെ കാലത്ത് ഒരു വാമനനും ചവിട്ടി താഴ്ത്തില്ല .ക്ഷെമകെട്ട പൊതുജെനം സ്വയം കല്‍ക്കി അവതാരം എടുക്കുവോളം അവര്‍ മല്‍സരിക്കട്ടെ ''കസേരകള്‍ക്ക് വേണ്ടി... ''

                                      

2012, മാർച്ച് 15, വ്യാഴാഴ്‌ച

ഒരു അന്വേഷിയുടെ വേവലാതികള്‍ .. ******************************

ഒരു അന്വേഷിയുടെ വേവലാതികള്‍ ..
******************************

നമ്മുടെ പോലീസ് എമാനമാര്‍ ഇപ്പൊ ശെരിക്കും സദാചാര പോലീസ് ആയി മാറിയോ ..ഇറ്റലിക്കാരുടെ കോണകം കഴുകി തുടങ്ങിയെന്ന നാണക്കേട് മാറുന്നതിനു മുന്‍പേ തന്നെ ഇതാ അടുത്ത വിവാദം ..നമ്മുടെ ചാമി ആണ് ഇത്തവണ അവരെ പേടിപ്പിച്ചത് ..കഴിഞ്ഞ ദിവസം വരെ കേട്ടത് തമിഴ്‌നാട്ടില്‍ നിന്നും പുളിസാദം കൊണ്ട് കൊടുക്കാഞ്ഞിട്ടു ജയില്‍ വാര്‍ഡനെ തള്ളിയിട്ടെന്നോ മറ്റോ ആയിരുന്നു ..അതോ മറ്റേ കജ്ജാവ് വേണമെന്ന് പറഞ്ഞു വാര്‍ഡനെ തല്ലിയത് ആരെങ്കിലും അറിഞ്ഞു കാണുമോ ആവോ ??എന്തായാലും ആളു പുലിയാണ് കേട്ടോ ..സി സി ടി വി ആണ് ദേഷ്യം വന്നു എറിഞ്ഞ് ഉടച്ചിരിക്കുന്നത് ..ആ കൂടെ ഏതോ പോലീസുകാരെ പിച്ചിഎന്നോ മാന്തിയെന്നോ ഒക്കെ പറയുന്നു .എന്തായാലും മുഖ്യന് പരാതി പോയിട്ടുണ്ട് .തമിഴ്നാട്ടില്‍ നിന്നും സാദം കൊണ്ട് കൊടുത്തപോലെ ഇനി കജ്ജാവും കൊടുക്കുമായിരിക്കും ..ഇനി അതിനു മുഖ്യന്‍ നേരിട്ട് തന്നെ ഇറങ്ങുമായിരിക്കും .ബാക്കി പോലിസുകാരൊക്കെ ഇറ്റലിക്കാരെ സേവിക്കുന്ന തിരക്കില്‍ ആണെല്ലോ ??പിന്നെയുള്ള കുറേപ്പേര് നാട്ടുകാരെ ഊതിക്കാന്‍ നടക്കുവല്ലേ ..പത്തു പെറ്റി തടയണം എങ്കില്‍ നാട്ടുകാരുടെ പോക്കെറ്റില്‍ തന്നെ കൈ ഇടണം .ങ്ഹാ..കജ്ജാവ് കൊടുത്തില്ലെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് അമ്മച്ചി ഒരു വരവ് ഇങ്ങു വരും ...മുല്ലപ്പെരിയാറു വേരോടെ പറിച്ചോണ്ട് പോകാന്‍ ..ഇല്ല ..അത് എന്തായാലും ഉണ്ടാവില്ല എന്ന് ആശ്വസിക്കാം ..നമ്മുടെ മുഖ്യന്‍ അല്ലെ ...എത്ര ബഹു ദൂരം ആണേലും അദേഹം അതിവേഗം ഓടിച്ചെന്നു കാലു പിടിചോളും..എന്നിട്ട് പണ്ട് ആരോ മോങ്ങിയ പോലെ ''കൊല്ലരുതേ ...കൊല്ലരുതേ ..ഞങ്ങളെ കൊല്ലരുതേ 'എന്ന് ഒരു ഹമ്മിങ്ങും...അല്ല ഞാന്‍ എന്തിനാ ഇപ്പൊ ആ പാവങ്ങളെ കുട്ടപ്പെടുതുന്നെ ..തല്ലെടാ എന്ന് മുകളില്‍ ഉള്ളവന്‍ പറഞ്ഞാല്‍ ആറ്റുകാല്‍ പൊങ്കാല ഇടുന്നത് പെറ്റമ്മ ആണോന്നു നോക്കരുത് എന്നല്ലേ മുകളില്‍ ഉള്ളവന്‍ പറഞ്ഞെല്‍ക്കുന്നത് ..ഇതും ഇതിലപ്പുറവും കാണാന്‍ ഇരിക്കുന്നു ..ഇത് ഒരു തുടക്കം മാത്രം . 

2012, മാർച്ച് 13, ചൊവ്വാഴ്ച

ഭ്രാന്ത്

ഞങ്ങള്‍ക്കിടയിലെ സാമ്യങ്ങളെക്കാള്‍
വൈരുധ്യങ്ങള്‍  അല്ലെയോ ഏറെയും
എങ്കിലും അവന്‍റെ ചോദ്യശരങ്ങള്‍
എന്നില്‍ കൊടുങ്കാറ്റു ഉയെര്‍തിയോ??
മനുഷ്യന്‍ ബോധമനസ്സിനു-
റവിടം തേടി തുടങ്ങുമ്പോള് -
യരുന്ന നിക്ഷ്കളങ്ക ചോദ്യം ,
അല്ല ,അവന്‍റെ ചോദ്യങ്ങളൊക്കെയും അത്രതന്നെ
ഉത്തരം നിഷ്കളങ്കമാല്ലെന്നു സാരം .
ഭേദിക്കിലും,ആ ചോദ്യത്തിന്‍ ഒളിയമ്പുകള്‍                                                                        എന്നെ കുത്തിനോവിച്ചു ഉണര്‍ത്തിയ-
തിനുത്തരം തേടി അലയാതിനി വയ്യ ..

ജെരാനരകള്‍ ബാധിച്ച വൃധനോടാ-
യെന്നാദ്യാന്വേക്ഷണം .
മുന്‍നിര പല്ലുകള്‍ എല്ലാം കാലത്തിന്‍
കയിലകപ്പെട്ടിട്ടും ,പിന്നെയും കാലത്തിന്‍
കുസൃതിയില്‍ രെസിക്കുന്നിതാ വൃദ്ധന്‍
ഉത്തരം ഞെട്ടിച്ചു -താനും പകച്ചുപോയ്‌ .
ആ ചോദ്യത്തിന്‍ മുന്‍പില്‍
ഒരുനാള്‍ മക്കള്‍ ഉന്നയിച്ചപ്പോള്‍ എന്ന്
ആ പാവം ഗെദ്‌ഗേദം മന്ത്രിച്ചുപോയ് ...ഇടറിയ സ്വരത്താല്‍ !!

ഉത്തരം ഇല്ലാത്ത ഒരു ചോദ്യവും കൂടി
ആ പാവം പിതാവിനോ ,ചോദ്യങ്ങള്‍
മുഴക്കിയ പോറ്റിവളര്‍ത്തിയ മക്കള്‍ക്കോ ,
നിനക്കോ .അതോ ഇത് എഴുതി-
കൂടിയ എനിക്കോ വട്ട് ??

ഇത്തരം പലവിധം ചിന്തിച്ചു ചിന്തിച്ചു
വഴിത്താരകള്‍ പിന്നിടുമ്പോള്‍
കലാപ കൊടിയുമായ് നില്‍ക്കുന്നിതാ മുന്‍പില്‍
രാജ്യത്തിന്‍ ഭാവി പ്രതീക്ഷകള്‍
കേരളം ഭ്രാന്താലയമെന്ന് ഉള്ഘോക്ഷിചൊരാ-
പുണ്യ ആല്മാവിനെയും ശെരിവെച്ചാര്‍ -
തട്ടഹസ്സിക്കുന്നിതാ ഇവിടെ .
അച്ഛനേയും അമ്മയെയും എന്തിനേറെ -
ബന്ധങ്ങള്‍ ഒക്കെയും തള്ളി -
പ്പറഞ്ഞു കൊണ്ട് ഓടുന്നിതാ  നിക്ഷ്ക്രിയ ജെന്മങ്ങള്‍ .


നിനക്കാതെ വയ്യ ,ഇനി ഇവരാണോ
എന്‍ ചോദ്യതിനുത്തരമാം ഭ്രാന്തന്മാര്‍ ??

വഴിയില്‍ കണ്ടൊരീ തകരപ്പാട്ടയെ
തല്ലി തെറിപ്പിച്ചുല്ലസ്സിക്കവേ,എന്നുള്ളില്‍
കത്തുന്ന ജ്വാലയെ അണക്കുവാന്‍,
വെല്ലുന്ന ആ പൈതലിന്‍
നിഷ്കളങ്ക പുഞ്ചിരി ,പല്ലില്ലാ മോണ-
കാട്ടിയെങ്കിലും ,എന്നെ തണുപ്പിച്ചു
ലോകം എന്തെന്ന് അറിയാത്ത ആ ഇളം പൈത-
ലിനോടെന്തിനാണ് സ്ത്രീയേ
നീ നിന്‍ രോദനപ്പെട്ടി  തുറക്കുന്നത് ??
എത്ര വിലപിചാലും അവനും -
വളരും ,യുവത്വം തളിര്‍ക്കും
ഭാവിതന്‍ പ്രതീക്ഷയും -നിന്‍റെയും,
ഈ ലോകത്തിന്‍റെയും..
എങ്കിലും അവനും പകരും
ഈ പുലമ്പും ഭ്രാന്തു ;അവന്‍
അവനെ തിരിച്ചറിയുന്ന നാള്‍ മുതല്‍
കാരണം ,പാല്‍ പുഞ്ചിരി വിടരുമ്പോഴും
ആ കുരുന്നിന്‍ ഉപബോധമനസ്സില്‍
നീ നിന്‍ വിലാപം കുത്തി നിറയ്ക്കുകയല്ലെയോ ?

സ്ത്രീയേ ,വളരട്ടെ അവനെങ്കിലും
സ്വസ്ഥമായ് ,ഈ ഭ്രാന്താലയത്തില്‍ .
'അമ്മ' എന്ന് പറയും മുന്‍പേ തേടാണോ
'വേശ്യ 'എന്ന പദത്തിനര്‍ത്ഥം ?
ക്രോധാഗ്നി  വളര്‍ത്തി ,ആ കുഞ്ഞിളം
ഹൃദയത്തിലും നിറക്കണോ കലാപത്തിന്‍ വിത്തുകള്‍ ?
പെറ്റമ്മയെയും പോറ്റമ്മയെയും തിരിച്ചറിയുന്ന
കാലത്ത് അവനും വിലപിക്കണോ
ചെയ്തു കൂട്ടിയ ഭ്രാന്തുകള്‍ ഓര്‍ത്തു ?
ഒരു ജെന്മം നിന്നില്‍ പിറവിയെടുതപ്പോഴേ-
നിശ്ചയിചൊരീ വിധിയേ
തിരുത്തി എഴുതിക്കൂടെ ഇനിയെങ്കിലും .
സ്വസ്ഥമായി ഉറങ്ങാല്ലോ...ഒരു നിമിഷം എങ്കിലും.
ഇത്തരം പലവിധം ചൊല്ലീ ശപിച്ചു കൊണ്ടീ -
യുള്ളവളും  വിടവാങ്ങുന്നിതാ
ഈ ഭ്രാന്തന്‍ ലോകക്കൂട്ടായ്മയില്‍ നിന്നും .
മനസ്സില്‍ വിടരുന്നോരീ പരിഹാസം
പറയാതെ വയ്യ ,,'നിനക്ക് ഭ്രാന്തുണ്ടോ ??' എന്ന
ചോദ്യത്തിന്‍ മുന്‍പില്‍ ഉറഞ്ഞു തുള്ളുന്നു
ഈ ഭ്രാന്തന്‍ ലോകം !!



ഒരു കവിത സല്ലാപം (ഞാനും എന്‍റെ സുഹൃത്തുമായി നടത്തിയ ഒരു chating )


സുചി : കൊഴിഞ്ഞു പോയത് പ്രാണനില്‍ പാതിയാണു ,
വീണ്ടുമുണരുന്നത് കൂരിരുള്‍ രാവാണു ,
എന്നോട് പൊറുക്കുക , -
നിന്നെ ഞാന്‍ പ്രണയിച്ചതില്‍ ,
മറക്കാനാവത്തതില്‍ ,
ഒരിക്കലും നിന്നോട് പറയാത്തതില്‍ ...! 

അഞ്ചു :ഭാവിയിലെ കവി ,സൌദിയില്‍ കിടന്നു മുരടിക്കുന്നു ,നീ ഒരു ഇമ്മിണി ബല്യ സംഭവം തന്നെ !!

സുചി : വീണിതഹോ കിടക്കുന്നീമരുഭൂമിയിൽ... ചേതനയറ്റ, കരിന്തിരി, കണ്ണുമായ്.. നോക്കുമീ ദിക്കൊക്കെ മാറാലകെട്ടിയ...സ്വപ്നവും, സ്വപ്നത്തിൻ കല്ലറക്കൂട്ടവും....! 

അഞ്ചു :കല്ലറകളെ ഭേദിച്ച് വന്നിടെഹോ 
അക്ഷരക്കൂട്ടതിന്‍ ലോകത്തില്‍ 
എന്തിനിനിയും അമാന്തം 
വാണീ ദേവി അകന്നിടും എന്ന ഭയമോ 
ചൊല്ലിടട്ടെ ,മാറാലയും സ്വപ്നവും 
കല്ലരക്കൂട്ടവും നിന്നുള്ളില്‍ തിളങ്ങുന്ന 
അക്ഷരമല്ലെയോ..??സ്നേഹിക്കു 
കുഞ്ഞേ ഹരിശ്രീ കുറിച്ച പിതാവിനെയും 
സ്മരിക്കൂ നീ കളരിയില്‍ അക്ഷരം 
ചൊല്ലിപ്പടിപ്പിച്ച ഗുരുനാഥനെയും
വീണിതോ കിടക്കുന്ന പൂവിനും 
ഉണ്ടാകും ചൊല്ലുവാന്‍ ഏറെ കഥകള്‍ 

സുചി : അടർത്തി മാറ്റിയ കവിതത്തുണ്ടിൻ
കടക്കലായീക്കുറിപ്പു കണ്ടീ-
ട്ടെടുപ്പു വീണ്ടും പടക്കുവാനായ്
എടുപ്പുകെട്ടീത്തടിച്ച പേന ...!!

അഞ്ചു : പേന എടുത്തു ഉടുപ്പ് കൊട്ടി 
പട നയിച്ച്‌ വരുന്നോരീ 
വില്ലാളിയെ കണ്ടൊരീ -
മാത്രയില്‍ തെളിഞ്ഞു 
സ്മൃതി പഥങ്ങളില്‍ എന്‍ 
സുഹൃത്തിന്‍ സുസ്മേര വദനവും 
തോളില്‍ കവിത തന്‍ മാറാപ്പും .

2012, ഫെബ്രുവരി 26, ഞായറാഴ്‌ച

പടുജെന്മം (നാലാം ഭാഗം )

ഒരു  വര്‍ഷത്തിനു  ശേഷം ...
-----------------------------------
                     
                                  മനുഷ്യന്‍ കാലത്തിന്‍റെ പിടിയില്‍ അകപ്പെടുമ്പോള്‍ ആര്‍ത്തു ഉല്ലസ്സിച്ചതും വിലപിച്ചതും ആയ നാളുകള്‍ സ്മൃതി പഥങ്ങളില്‍ എവിടെയോ മാഞ്ഞു തുടങ്ങിയിട്ടുണ്ടാവും .ബുദ്ധിമാനായ മനുഷ്യന്‍ പലപ്പോഴും കാലത്തിന്‍റെ ,വിധിയുടെ ഒക്കെ കൊമാളിയാണ്.വെറും ജെന്മങ്ങള്‍ ആയി വിധിയുടെ വിളയാട്ടത്തിലും കാലത്തിന്‍റെ കുത്തൊഴുക്കിലും പെട്ട് അലയുമ്പോഴും എല്ലാം തന്റേതു എന്ന് കരുതി കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രേമിക്കുന്നു.  മാറി മാറി വരുന്ന ഋതുക്കള്‍ അവനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അവന്‍ തിരിച്ചറിയുന്നത്‌ ഒരു പക്ഷെ തിരിച്ചടിയുടെ നിമിഷങ്ങളില്‍ ആയിരിക്കും ..അവിടെയും കളി നിയന്ത്രിക്കുന്നത്‌ കാലം .ഋതു ഭേദത്തിന്റെ  തിരിച്ചടികളെ ഭയന്ന അവന്‍ മറ്റൊരു ലോകത്ത് വിഹരിക്കുന്നത് കാണുമ്പോള്‍ അറിയാതെ ആണെങ്കിലും ഓര്‍ത്തു പോകുന്നു ..'മനുഷ്യാ,നീ മഹാനായ വിഡ്ഢി..!!!
                     
                                 ' ഹോ..എന്തൊരു വെയില്‍ ആണിത് ..ചുട്ടു പൊള്ളുന്നു. '-മുഖത്ത്  നിന്നും വിയര്‍പ്പു തുള്ളികള്‍ പൊടിയുന്നു ,കൈയില്‍ ഉള്ള പൊതി കൊണ്ട് അയാള്‍  തല വെയിലില്‍ നിന്നും രെക്ഷിക്കാന്‍ പാട് പെടുന്നു ..ബസ്‌ ഇറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയും ദൂരം ഉണ്ടെന്നു വിചാരിച്ചില്ല..
                         
                    'ഇത് തന്നെയാണോ വഴി ..കുറെ മാറ്റങ്ങള്‍ ..അതോ അന്നത്തെ പരിഭാന്തിയില്‍  ശ്രേദ്ധിക്കാതെ  പോയതാണോ ?? ആരോടെങ്കിലും ഒന്ന് ചോദിക്കാം എന്ന് വെച്ചാല്‍ ..ഒരാള് പോലും ഇല്ല വഴിയില്‍ ..ഈ  കൊടും ചൂടത്ത് ഇനി എങ്ങോട്ടെന്നു കരുതിയ നടക്കുക .ആരോടെങ്കിലും ചോദിച്ചിട്ടേ ഇനി മുന്നോട്ടുള്ളൂ 'അയാള്‍ നിശ്ചയിച്ചു .
വഴിയോരത്ത് കണ്ട ഒരു പെട്ടിക്കടയെ ലെക്ഷ്യമാക്കി അയാള്‍ നടന്നു .

                                ' ചേട്ടാ ,ഒരു കൂട് കാജ '
പരിചയമില്ലാത്ത സ്വരം കേട്ട് ,തൂക്കിയിട്ടിരിക്കുന്ന നേന്ത്രക്കുല ഒരു വശത്തേക്ക്  മാറ്റി ,,നെറ്റി ചുളിച്ചു ,ബീഡി നീട്ടിക്കൊണ്ട് ..
                             'വരുത്തന്‍ ആണല്ലേ ...??'
കടയുടെ മുന്‍പില്‍ കത്തിച്ചു വെച്ചിരിക്കുന്ന ചിമ്മിനി വിളക്കില്‍ ബീഡി കത്തിച്ചു കൊണ്ട് അയാള്‍ ഒന്ന് മൂളി ..
                                     '  ഊം ..അതെ
           ബീഡിയുടെ പുക ആസ്വദിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു.
'ഒരാളെ തെടി ഇറങ്ങിയതാ  ,അധികം പരിചയമില്ല ..കണ്ടിട്ടുണ്ട് ..അത്രേയുള്ളൂ ,,എന്നാലും കണ്ടുപിടിക്കണം .
             'ആരാ കക്ഷി ..ഇവിടെയുള്ള വീടുകള്‍ ഒക്കെ എനിക്കറിയാം '
തലയിലെ കെട്ട് ഒന്നുകൂടി അഴിച്ചു കെട്ടി ,അയാള്‍ സഹായിക്കാനുള്ള ഒരു ചിരിയുമായി പുറത്തേക്കിറങ്ങി വന്നു .
              'ചേട്ടാ ..ഒരു വര്‍ക്കിച്ചായനെ അറിയുമോ ??'അയാളുടെ ചോദ്യം മനസിലാകാത്ത വണ്ണം കടക്കാരന്‍ അയാളെ നോക്കി .
'ഓ..അങ്ങേരുടെ ഭാര്യ ഒരു മറിയ ചേടത്തി..ഒരു മോളുണ്ട്‌ ..ജെമ്മ'
                      'അങ്ങനെ വരട്ടെ ..ജെമ്മ ,ഇപ്പൊ പിടികിട്ടി '
അറിവില്ലായ്മയുടെ മുഖത്ത് ഒരു സംശയ ദൃഷ്ടി പടര്‍ന്നു .ഒന്ന് ഊറിച്ചിരിച്ചുകൊണ്ട് കടക്കാരന്‍ തുടര്‍ന്നു ..'അല്ല ,എന്തിനാ ഇപ്പൊ അങ്ങോട്ടേ?
      ' ചേട്ടന് അറിയാമോ അപ്പൊ ..ഉപകാരമായി ..പോകേണ്ട ആവശ്യം ഉണ്ട് ,എനിക്കൊന്നു കാണണം ..കുറച്ചു നാള്‍ മുന്‍പ് ഒന്ന് കണ്ടതാ ..വഴിയൊക്കെ മറന്നു  '
കടക്കാരന്‍ :'നിങ്ങളീ പറയുന്ന വര്‍ക്കിച്ചായനും  മറിയ ചേടത്തിയും  മരിച്ചിട്ട് ഒരു കൊല്ലത്തോളം ആയി ..ഒരു വല്ലാത്ത മരണം ആയിരുന്നു ..ആ പെങ്കൊച്ചിനെ  പെണ്ണ് കാണാന്‍ വന്ന ദിവസാ,,രണ്ടു പേരും ഒരുമിച്ചു ..ഓര്‍ക്കുമ്പോള്‍ ഇപ്പോളും ..എന്‍റെ ഈശോയേ,എന്‍റെ കണ്മുന്നിലുണ്ട് നിശ്ചലമായി കിടക്കുന്ന ആ രണ്ടു ശരീരങ്ങള് ..ഇത്തിരി ദെണ്ണം ഉണ്ടേ ..നെഞ്ച് പൊട്ടിയ അതുങ്ങള് മരിച്ചേ ..
 
    മരിച്ചത്................ഒരുമിച്ചു ...........ഒരുദിവസം ..............???????
അയാള്‍ തെല്ലൊരു നടുക്കത്തോടെ കടക്കാരനെ നോക്കി .ഒരു ദീര്‍ഘ നിശ്വാസത്തോടെ കടക്കാരന്‍ തുടര്‍ന്നു...
                'ങ്ഹാ ...കര്‍ത്താവു അത്രയേ വിധിച്ചിട്ടു ഉണ്ടായിരുന്നുള്ളൂ. '
           'അപ്പോള്‍ അവരുടെ മകള് ..?'-ജോണിക്കുട്ടി
'ഫൂ ..മകള് ..??ആ നല്ല മനുഷ്യര്‍ക്ക്‌ ഇങ്ങനെ ഒരു പിഴച്ച സന്താനം ഉണ്ടായല്ലോ ...അവള്‍ ഇപ്പോള്‍ ഈ നാടിന്‍റെ പൊതുമുതല്‍ അല്ലേ..നാണം കെട്ടവള്‍  ..എങ്ങനെ വളര്‍ത്തി കൊണ്ടുവന്നതാണെന്ന് അറിയുമോ ..വീടിനു പുറത്തിറക്കാതെ വളര്ത്തിയിട്ടു ഇപ്പൊ എന്തായി  ...നശിക്കാന്‍ ഉള്ളതൊക്കെ എങ്ങനെ ഒക്കെ പൂട്ടി ഇട്ടാലും നശിക്കും ..ഒരു കണക്കിന് അതുങ്ങളെ ദൈവം തമ്പുരാന്‍ നേരത്തെ വിളിച്ചത് നന്നായി ..ഇതൊന്നും കാണേണ്ടി വന്നില്ലെല്ലോ '

                         കടക്കാരനോട് നന്ദി പറഞ്ഞു ഇറങ്ങുമ്പോള്‍ അയാളുടെ മനസ്സ് നിര്‍ത്താതെ ഉരുവിടുക ആയിരുന്നു ;;പിഴച്ച സന്താനം ...മരണം ...ജെമ്മ.....!!! അയാളുടെ നടത്തത്തിനു  പതിവിലും അധികം വേഗത ..ആ വാക്കുകള്‍ കാതുകളില്‍ ഇപ്പോളും മുഴങ്ങുന്നു .ഒരു നാടിന്‍റെ മുഴുവന്‍ ശാപവും പരിഹാസവും അതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു .കടക്കാരന്‍ പറഞ്ഞത് അനുസരിച്ച് ഇനി ഒരു വളവു കൂടിയുണ്ട് .ഒരു നൂറു ചോദ്യങ്ങള്‍ ഉയരുന്നുണ്ട് മനസ്സില്‍ ..മുഖത്തെ വിയര്‍പ്പു തുള്ളികള്‍ മുണ്ടിന്‍റെ തലപ്പ്‌ കൊണ്ട് തുടച്ചു കൊണ്ട് അയാള്‍ നടത്തം തുടര്‍ന്നു ..
              'പോക്കെറ്റില്‍  കാശുണ്ടെങ്കില്‍ ,ഏതു തെണ്ടിക്കും .ആ വീടിന്‍റെ പടി കടക്കാം ,അവള്‍ ..ആ പിഴച്ച സന്താനം ആര്‍ക്കും പായ  വിരിക്കും ..'കടക്കാരന്റെ വെറുപ്പ്‌ നിറഞ്ഞ വാക്കുകള്‍ ആ ചുട്ടു പൊള്ളുന്ന വെയിലിലും അയാളെ പിന്തുടരുകയാണ് ..

                ഗെയിറ്റിന്റെ  മുന്‍പില്‍ എത്തിയപ്പോള്‍ അയാള്‍  ഒന്ന് നിന്നു..
                          ' പട്ടിയുണ്ട് സൂക്ഷിക്കുക ;..അയാള്‍ ആ ബോര്‍ഡ്‌ വായിച്ചു ..പഴയ ആ ചെറിയ വീടിന്‍റെ സ്ഥാനത്ത് സാമാന്യം വലുപ്പം ഉള്ള ഒരു വീട് ..ചുറ്റുമതില്‍ ...ചെടികള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്നു ..പ്രകൃതിയുടെ കള്ളത്തരം കൊണ്ടാണോ അതോ ..എല്ലാം ആകെ വാടി തളര്‍ന്നിരിക്കുന്നു ..അന്ന് ആ കൊച്ചു വീടിന്‍റെ മുന്‍പില്‍ വിടര്‍ന്നു നിന്നിരുന്ന റോസാപ്പൂവിന്റെ   പ്രസരിപ്പ്   ഒന്നിനും കാണാനില്ല ..എന്തോ പറയാനുള്ളത് പോലെ ..ഒരു ദുഃഖം തളം കെട്ടി    നില്‍ക്കുന്നു  എന്നൊരു തോന്നല്‍    ..പരിചയം ഇല്ലാത്ത ആളെ കണ്ടിട്ടാവും നായ അതിന്‍റെ പ്രതിഷേധം   അറിയിച്ചു ..അത് വക വെക്കാതെ അയാള്‍ തന്‍റെ     പാദങ്ങള്‍  ആ  ഉരുളന്‍ കല്ലുകള്‍ക്ക്  മുകളിലൂടെ ശരവേഗം പായിച്ചു   .

                                 ഉച്ച ഊണ് കഴിഞ്ഞു ,ചാരുകസേരയില്‍ തല ചായ്ച്ചു ഇരിക്കുകയാണ് -ജെമ്മ ,അപ്പച്ചന്‍ ഉപയോഗിച്ചിരുന്ന കസേരയാണ് .ഊണ് കഴിഞ്ഞു അതില്‍ ഒരിത്തിരി നേരം ഇരിക്കുക പതിവുള്ളതാണ് ...കുറെ ഓര്‍മ്മകള്‍ ...മനസ്സിലൂടെ കടന്നു പോകും ,,ജീവിക്കാനുള്ള ..പൊരുതി നില്‍ക്കാനുള്ള ..ഒരു   കച്ചിതുരുമ്പ് ....റൂമില്‍ ഒഴുകിയെത്തുന്ന മെലടി..അവളുടെ ചിന്തകളെ രെമ്യപ്പെടുതുന്നുണ്ടാവാം  ..?
കൊള്ലിംഗ് ബെല്‍ അവളുടെ ചിന്തകള്‍ക്ക് കോട്ടം വരുത്തിയെന്ന് തോന്നുന്നു .മുറിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കില്‍ സമയം 2 .45 ...
                               ......................................................................................

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി ....,,,,,ജെമ്മ !!!!
തനിക്കു നക്ഷ്ടമായ സൌന്ദര്യം ,,അയാളുടെ കണ്ണുകളില്‍ ജെമ്മ വീണ്ടും സുന്ദരി ആയിരിക്കുന്നു .ഇളം നീല വര്‍ണ്ണത്തില്‍ ഉള്ള ഷിഫോണ്‍ സാരി ..അലസ്സമായി കിടക്കുന്ന മുടി ..പാതി മയങ്ങിയ കണ്ണുകളില്‍ ഉറക്ക ക്ഷീണം    കാണുന്നുണ്ട് ..എങ്കിലും ഒരു ആകര്‍ഷണീയത ആ കണ്ണുകള്‍ക്ക്‌ ....
                                 'ആരാണ് ...എന്ത് വേണം ??
അവളുടെ ശബ്ദം കേട്ട് അയാള്‍ തന്‍റെ കണ്ണുകളെ  പിന്‍വലിച്ചു .
                'ഞാന്‍ ...ഞാന്‍ ..എന്നെ ഓര്‍മ്മയുണ്ടോ ??
(എവിടെയോ കണ്ടു മറന്നത് പോലെ ).'.ഇല്ല ,,എനിക്ക്  മനസ്സിലായില്ല ,..ആരാണ് ??
'ഞാന്‍ ...ജോണിക്കുട്ടി ..ഒരിക്കല്‍ ജെമ്മയെ കാണാന്‍ വന്നിട്ടുണ്ട് ..അന്ന് അതിനു കഴിഞ്ഞില്ല .'-പ്രതീക്ഷയോടെ അയാള്‍  പറഞ്ഞു നിര്‍ത്തി .
                   
                               ജെമ്മ ഒരു നിമിഷം സ്തബ്ധയായി .....
ജോണിക്കുട്ടി .....എങ്ങനെ മറക്കാനാവും ..മൂന്നാല് ദിവസം  മനസ്സില്‍ സൂക്ഷിച്ചു ,പ്രണയത്തില്‍ തലോടിയ ആ പേര് ...നേരിട്ട് കാണാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരുന്ന ദിവസങ്ങള്‍ ...പിന്നെ ..പിന്നെ ..ഒരുപാടു നക്ഷ്ടങ്ങള്‍ ..തിരിച്ചെടുക്കാന്‍ പറ്റാത്ത നക്ഷ്ടങ്ങള്‍ തന്ന ആ ദിവസം ..ഒറ്റപ്പെടല്‍  ..ങ്ഹാ !!ഒരു മിന്നായം പോലെ എല്ലാം ആ മനസ്സിലൂടെ കടന്നു പോയി ..കുറെ മുഖങ്ങളും ,അപ്പച്ചന്‍ ,അമ്മച്ചി ..അവരുടെ മരണം ..പിന്നെ അയാള്‍ !!!! കണ്ണുകള്‍ ഈറന്‍ അണിഞ്ഞത് കൊണ്ടാവാം അവള്‍ മുഖം തിരിച്ചു കളഞ്ഞു .
                                     'കയറി വരൂ .'
ജോണി കുട്ടിക്ക് കുടിക്കാന്‍ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കൊടുത്ത ശേഷം ജെമ്മ അയാള്‍ക്ക് എതിരായി ഇരുന്നു ..അവള്‍ അയാളെ ഒരു ചോദ്യ ഭാവേന നോക്കി ..ആ നോട്ടത്തില്‍ പ്രണയമില്ല ..ഒരു ആകാംഷ ..നിനച്ചിരിക്കാതെ ഉള്ള ഈ പുനസമാഗമം ..ഇനി അടുത്ത ദുരന്തം ആയിരിക്കുമോ ??..എന്തിനായിരിക്കും ജോണി കുട്ടി എന്നെ തേടി വന്നത് ??ഈ ജീവിതം ഇനി ആര്‍ക്കു മുന്‍പിലാണ് അടിയറവു പറയേണ്ടത്?? .സംശയങ്ങള്‍ ഒരു ചോദ്യ ചിഹ്നം ആയി അവളില്‍ പൊന്തി വന്നു .
പകുതി ഗ്ലാസ്‌ വെള്ളം ടീ പോയില്‍ വെച്ചിട്ട് അവളുടെ വിചാരങ്ങള്‍ക്ക്‌ വിരാമം ഇടും വണ്ണം ജോണി കുട്ടി സംസാരിച്ചു തുടങ്ങി .
                'ജെമ്മാ ...ഞാന്‍  പറയുന്ന കാര്യങ്ങള്‍ നിന്നെ വേദനിപ്പിച്ചേക്കാം...'
അവളുടെ ഹൃദയമിടിപ്പ്‌ അയാള്‍ ശ്രേധിക്കുന്നുണ്ടായിരുന്നു ...ആ മുഖത്തെ ഭാവ വ്യെക്ത്യാസങ്ങളും ... ഒരു നെരിപ്പോട് പോലെ അവള്‍ ഉരുകുക ആയിരുന്നു  .അയാള്‍ തുടര്‍ന്നു ...
               'എനിക്ക് കുറച്ചൊക്കെ കാര്യങ്ങള്‍ അറിയാം .അതൊക്കെ മറക്കണം എന്നോ .ക്ഷെമിക്കണം എന്നോ ഞാന്‍ പറയില്ല .ഒരു ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും കയ്പ്പേറിയ ദുരന്തങ്ങള്‍ നീ അനുഭവിച്ചു കഴിഞ്ഞു ....എങ്കിലും ക്ഷെമിച്ചു  കൂടെ ,മരണം കാത്തു കിടക്കുന്ന ഒരു മനുഷ്യനോടു  കാട്ടുന്ന ഔദാര്യം ...അന്ന് ഇവിടെ നിന്നു പോയപ്പോള്‍ തളര്‍ന്നു വീണതാണ് ..പിന്നെ എഴുനെറ്റിട്ടില്ല,കഴിഞ്ഞ ദിവസങ്ങളില്‍ അസുഖം കുറച്ചു കൂടുതല്‍ ആയിരുന്നു .ഇപ്പോള്‍ ഒരു നേരിയ കുറവുണ്ട് ..എന്നാലും ഇനി എത്ര നാള്‍ ..??ജെമ്മയെ ഒന്ന് കാണണം എന്ന് പറയുന്നു ..ജെമ്മയോടു ചെയ്ത തെറ്റിന് അമ്മാച്ചന്‍ ഈ ജീവിതം കൊണ്ട് ഇപ്പോള്‍ തന്നെ ഒരുപാടു ശിക്ഷ അനുഭവിച്ചു കഴിഞ്ഞു .ഒരു ജെന്മം മുഴുവന്‍ സ്വയം ശിക്ഷിച്ച ആ ജെന്മം ..ഇപ്പോഴും ജീവന്‍റെ സ്പന്ദനം അവശേഷിപ്പിക്കുന്നത് ജെമ്മയെ ഒന്ന് കാണാനും ...മാപ്പ് അപേക്ഷിക്കാനും ആണ് ..അതുകൊണ്ടെങ്കിലും ആ മനുഷ്യന്‍ സമാധാനം ആയി കണ്ണുകള്‍ അടക്കട്ടെ    എന്ന് കരുതിയാണ് ഞാന്‍ ...
                           ജെമ്മാ .....കഴിയുമെങ്കില്‍ ...??'
അപ്പച്ചന്റെയും അമ്മച്ചിയുടെയും  ഫോട്ടോയില്‍ നിറമിഴികളോടെ നോക്കി നില്‍ക്കുക ആയിരുന്ന ജെമ്മയെ അയാള്‍ പ്രതീക്ഷയോടെ നോക്കി .ആ കണ്ണുകള്‍ നിറഞ്ഞു ഒഴുകുക ആയിരുന്നു .അവളോട്‌ പിന്നെ ഒന്നും പറയാന്‍ ജോണി കുട്ടിക്ക് കഴിഞ്ഞില്ല .അയാള്‍ എഴുനേറ്റു .
                      'ശെരി ജെമ്മ ,നിനക്ക് കഴിയില്ലെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല .എങ്കില്‍ ഞാന്‍ .....'
അവള്‍ ആ ഫോട്ടോയില്‍ തന്നെ ദൃഷ്ടി പതിപ്പിചിരിക്കുകയാണ് .അനുവാദത്തിനു കാത്തു നില്‍ക്കാതെ അയാള്‍ നടന്നു തുടങ്ങി .
                          'അയാള്‍ ചത്തില്ല അല്ലേ ....????'
അവളുടെ ഗാംഭീര്യം  കലര്‍ന്ന സ്വരം അയാളെ പിടിച്ചു നിര്‍ത്തി ..ഒരു വല്ലാത്ത ഭാവം അവളുടെ മുഖത്ത് ....
                                'ഞാന്‍ വരാം.'-ജെമ്മ
ജോണി കുട്ടി ആകെ തരിച്ചു നില്‍ക്കുകയാണ് -ഒരു പൊട്ടിത്തെറിയും ഇറക്കി വിടലും ആണ് പ്രതീക്ഷിച്ചത് .മനസ്സില്‍ വന്ന സ്നേഹത്തോടും സന്തോഷത്തോടും അതിലേറെ നന്ദിയോടും കൂടി അയാള്‍ ജെമ്മയെ നോക്കി .അവള്‍ അങ്ങനെ തന്നെ നില്‍ക്കുകയാണ് ...മുഖം ഭവ വ്യെക്ത്യാസങ്ങള്‍ ഇല്ലാതെ ശൂന്യം ആണ് ...
                                'എപ്പോള്‍..??'   അയാള്‍ ശബ്ദം താഴ്ത്തി ചോദിച്ചു .
                            'ഇപ്പോള്‍ തന്നെ '-അവളുടെ വാക്കുകള്‍ ..അതിലെ ധൃടത അയാളെ ഓരോ നിമിഷവും അല്ഭുതപ്പെടുത്തുക ആയിരുന്നു .അത് അവളുടെ സൌന്ദര്യത്തിനു ഭൂഷണം അല്ലെന്നു ജോണി കുട്ടിക്ക് തോന്നി .
              'ശെരി ഞാന്‍ കവലയില്‍ ചെന്ന് ഒരു ഓട്ടോ കിട്ടുമോന്നു നോക്കട്ടെ '
ജെമ്മ :'വേണ്ട ,ഇവിടെ നിന്നാല്‍ ബസ്‌ വരും .എന്താ ..ജോണി കുട്ടിക്ക് എന്നെ കൂടെ കൊണ്ട് പോകുവാന്‍ നാണക്കേട്‌ ഉണ്ടോ ??
ജോണി കുട്ടി ഒരു അല്പം ജാള്യതയോടെ അവളെ നോക്കി ,
              ' ഇല്ല ജെമ്മ .ഒരിക്കലും ഇല്ല .'
ജെമ്മ :'എങ്കില്‍ ഒരു നിമിഷം നില്‍ക്കൂ ,ഞാന്‍ ഒന്ന് റെഡി ആയി വരാം .
                            ..........................................................................
                                 'നമ്മുക്ക് ഇറങ്ങാം '-ജെമ്മ
                                       'ങ്ഹാ ...'
              ജോണി കുട്ടി മുന്‍പിലും ജെമ്മ പുറകിലുമായി നടന്നു .
ആരെങ്കിലും തങ്ങളെ കാണുന്നുണ്ടോ എന്ന് ജോണി കുട്ടി ഇടയ്ക്കിടെ നോക്കുന്നുണ്ട് .വഴിയരികില്‍ നില്‍ക്കുന്ന ചെടികള്‍ക്ക് പോലും കണ്ണുകള്‍ ഉള്ളതായി അയാള്‍ക്ക് തോന്നി .ജെമ്മയുടെ നടത്തത്തിന്റെ വേഗത പലപ്പോഴും അയാളെ മറികടക്കാന്‍ ഒരുങ്ങുന്നുണ്ട് .ഇച്ചിചെത്    എന്തോ നേടി എടുക്കാന്‍ ഉള്ള വ്യെഗ്രതയോടെ ആണ് അവളുടെ നടത്തം .ആ മുഖത്ത് അത് പ്രകടമാണ് .
                   'നന്നായി  ബസ്‌ സ്റ്റോപ്പില്‍ ആരും ഇല്ലാത്തതു .അല്ലെങ്കില്‍ ..(അയാള്‍ ഓര്‍ത്തു)
ജെമ്മ അല്പം മാറിയാണ് നില്‍ക്കുന്നത് ...ഒരു പക്ഷെ താന്‍ മനസ്സില്‍ ചിന്തിക്കുന്നത് ഒക്കെ ജെമ്മ മനസിലാക്കുന്നുണ്ടാകുമോ ??
                 അമ്മാച്ചനോട് ജെമ്മയെ കൊണ്ടുവരാം എന്ന് വാക്ക് പറയുമ്പോഴും മനസ്സില്‍ തീരെ പ്രതീക്ഷ ഇല്ലായിരുന്നു .പിന്നെ ഒരു കുറ്റബോധം പാടില്ലെല്ലോ ?അതാ ഇറങ്ങി തിരിച്ചേ .പക്ഷേ ജെമ്മ -അവള്‍ അത്ഭുതപ്പെടുത്തി കളഞ്ഞു .അമ്മച്ചനോട് പൊറുക്കാന്‍ ഉള്ള വലുപ്പം ആ മനസ്സിന് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല .അയാള്‍ അവളെ കൃതഞ്ഞതയോടെ നോക്കി ..ഇല്ല ..അവള്‍ ഈ ലോകത്ത് എങ്ങുമല്ല.
                                             ബസ്‌ വന്നു .
അടിവാരത്ത് നിന്നും ആ ബസ്‌ പതുക്കെ നീങ്ങിത്തുടങ്ങി ...മരങ്ങള്‍ എല്ലാം പുറകോട്ടു സഞ്ചരിക്കുന്നു ..എന്‍റെ ഓര്‍മകളും ...ഞാന്‍ ആരെയാണ് കാണാന്‍ പോകുന്നത് ...ഒരു നിഴല്‍ പോലെയേ ഓര്‍മയുള്ളൂ .എങ്കിലും അയാള്‍ ഏല്‍പ്പിച്ച മുറിപ്പാടുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല ...ആ ഓര്മ ഈ യാത്രയോടെ അവസാനിക്കണം .
                                            'ടിക്കറ്റ്‌ ...ടിക്കറ്റ്‌ '
              'മുക്കൂട്ടുതറ ..രണ്ടു '(ജോണി കുട്ടി ടിക്കറ്റ്‌ എടുത്തു)
                                            മുക്കൂട്ടുതറ .....????

                 

2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

വേവലാതികള്‍

രണ്ടു മത്സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ടു നാവിക സേന അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു .ഇറ്റാലിയന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരും കപ്പലിലെ സുരക്ഷ ഗാര്‍ഡുകളും ആയ lestore marsmilano  ,salvathore gerano എന്നിവര്‍ ആണ് അറസ്റ്റില്‍ ആയതു .തിങ്കള്‍ ആഴ്ചത്തെ പത്രങ്ങളില്‍ നിറഞ്ഞു നിന്നൊരു വാര്‍ത്ത‍ ആണിത് .ക്രൈം ബ്രാഞ്ച് എസ് പി സാം ക്രിസ്ടിയും ,കൂടെ ഉണ്ടായിരുന്ന ഐ ജി പദ്മകുമാരും,പോലീസ് കമ്മിഷണര്‍ അജിത്‌ കുമാറും അഭിനന്ദനം അര്‍ഹിക്കുന്നു .കാരണം കസബിനെ പോലെ ഒരാളെ ഇപ്പോഴും ഇന്ത്യന്‍ ഫുഡ്‌ കൊടുത്തു പരിപോക്ഷിപ്പിക്കുന്ന തികച്ചും ആധിതേയത്വം അതിന്റെ മൂര്‍ധന്യ അവസ്ഥയില്‍ ആചരിക്കുന്ന നമ്മുടെ രാജ്യത്ത് ..അതും കേരളത്തില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥര്‍ അത്തരം ഒരു സാഹസം ചെയ്തത് ശ്രേധയര്‍ഹിക്കുന്നു.
                                     
                                                തന്നെയുമല്ല ഇന്ത്യന്‍ ശിക്ഷ നിയമം 302  വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്താനും അവര്‍ മറന്നില്ല .ഇത് കഥയുടെ തുടക്കം .കുറച്ചു interesting  ആയി വായിച്ചു വരുമ്പോഴാണ് അസ്ഥാനത് കോമഡി പ്രയോഗം ..
                                     
                                        ആദ്യം കോമെടിയും   ആയി ഇറങ്ങിയത്‌ കപ്പിത്താന്‍ തന്നെ ആയിരുന്നു .ഞായര്‍ ആഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം മൂന്നര വരെ ആ കോമഡി ഷോ തുടര്‍ന്നു   ...ചര്‍ച്ച പരാജയം !!!പിന്നീട് അങ്ങ് ഇറ്റലിയില്‍ നിന്നൊരു call ...ഇപ്പൊ വിട്ടു കൊട് പുള്ളാരെ ..ഗവണ്മെന്റ് ..ഇന്ത്യ അല്ലെയോ ,രണ്ടു ദിവസം കഴിയട്ടെ ..നമ്മുക്ക് ഇറക്കാന്നെ!!!കേട്ടൊനെ ഒരു confidence ??കപ്പിത്താന്‍ അനുസരിച്ച് .പുള്ളാര് അകത്തു...  അവര് തുറിച്ചു നോക്കിയെന്നോ ആരൊക്കെയോ പേടിചെന്നോ ഒക്കെ പറയുന്നു ...ആവോ ..അറിയില്ല
                                      എന്നിട്ടും തീര്‍ന്നില്ല കോമെടിയുടെ മാലപ്പടക്കം .കുറ്റവാളികള്‍ ഇറ്റലിക്കാര്‍ അല്ലെയോ ??ജയിലിലെ തറയില്‍ കിടത്താന്‍ പറ്റുമോ ..എന്തോ വിചാരിക്കും അവര് നമ്മളെ പറ്റി,,അവര്‍ക്ക് ഇതൊന്നും ശീലം ഇല്ലത്രെ ..അവര്‍ക്കും കിട്ടി ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ..മത്സ്യ തൊഴിലാളിക്കും തോക്ക് വേണ്ടത് ആയിരുന്നു ..ഹോ !!
                                       
                                       ഇറ്റാലിയന്‍ സര്‍ക്കാര് പറഞ്ഞ വാക്ക് പാലിച്ചു .ദോ ..വരുന്നു indassu ..അങ്ങ് ഇറ്റലിയില്‍ നിന്നും ..രാജ്യാന്തര സമുദ്ര അതിര്‍ത്തിയില്‍ ആണ് വെടിവെപ്പ് നടന്നത് ..(അവര് വെടിവെച്ചു ..ഇവര് വല കൊണ്ട് തടഞ്ഞു ..)അത് കൊണ്ട് തന്നെ ,,ഏതു കോടതിയില്‍ വാദം നടക്കും ..ഇന്ത്യയില്‍ വേണോ ഇറ്റലിയില്‍   വേണോ... അതോ കടലിന്‍റെ നടുക്ക് ഒരു താല്‍ക്കാലിക കോടതി ഉണ്ടാക്കിയാലോ ??
                                     
                                  മരിച്ചത് പാവം ഇന്ത്യക്കാര്‍ -മലയാളികള്‍ -മത്സ്യ തൊഴിലാളികള്‍ -മരണം വിധിക്കപ്പെട്ടവര്‍ .പണ്ടും അങ്ങനെ   തന്നെ ആയിരുന്നല്ലോ ..കടലില്‍ മത്സ്യം പിടിക്കാന്‍ പോയാല്‍ തിരികെ വരും എന്ന് എന്താ ഉറപ്പു ..ഒന്നുകില്‍ കടല്‍ കൊള്ളക്കാര്‍    .അല്ലെങ്കില്‍ ഇത് പോലുള്ള കപ്പിതാന്മാര്‍ അതും അല്ലെങ്കില്‍  കടലമ്മ തന്നെ അങ്ങ് എടുത്തോണ്ട് പോകും ..ആര് ചോദിയ്ക്കാന്‍ ..ആരോട് പറയാന്‍ ??അപ്പൊ ഇനി ഇപ്പൊ ജീവനോടെ ഉള്ളത് ittalikkara ..അപ്പൊ പിന്നെ ഇറ്റലിയില്‍ വെച്ച് വാദം അങ്ങ് നടത്തിയാലോ ??എന്നാല്‍ പിന്നെ ഇനി ടി വി നോക്കി ഇരിക്കാം -പണ്ട് മുല്ലപ്പെരിയാര്‍ ഉണ്ടാക്കാന്‍ ഖദറിന്റെ മുകളില്‍ ഉടുപ്പിട്ടൊണ്ട് നേതാക്കന്മാര്   ഡല്‍ഹി പോയില്ലയോ ..അത് പോലെ ഇനി കൂട്ടം ആയിട്ടും ഒറ്റക്കും ഇറ്റലിക്ക് പോയി തുടങ്ങും  ..
                            ഇതിനൊക്കെ പുറമേ ഇറ്റാലിയന്‍ വിദേശ കാര്യാ മന്ത്രി  ഒടുക്കത്തെ തമാശ പൊട്ടിച്ചു ..അവര്‍ക്ക് ഇന്ത്യന്‍ നിയമത്തെയോ ഭരണകൂടതെയോ വിശ്വാസമില്ലെന്ന് .വിശ്വസിക്കരുത് ..വിശ്വസിക്കാന്‍ പാടില്ല ,വിശ്വസിക്കാന്‍ സമയം കൊടുത്തത് ആണെല്ലോ ചെയ്ത തെറ്റ് ..ഒരു പക്ഷെ അവര്‍ കസബിനെ കുറിച്ച് പോലും അറിഞ്ഞിട്ടുണ്ടാവില്ല ..അത് എങ്കിലും അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഇങ്ങനെ പറയുമായിരുന്നോ ..അതൊക്കെ സായിപ്പു  ...   കൊന്നിട്ടെ ലോകം അറിയൂ ...ഒബാമ കൊലപാതകം ലൈവ് ആയി കാണുന്നുണ്ടായിരുന്നു എന്ന് .
                                 
                                                ഇനി ഇതൊക്കെ അന്വേഷിക്കാന്‍ ഒരു അന്വേഷണ   സംഘത്തെ .ഏര്‍പ്പെടുത്തി .അപ്പോഴാണ് ആ ചോദ്യം ഉയര്‍ന്നത് ..'അല്ല മച്ചു..ആ വെടി വെച്ച തോക്കെന്ത്യെ?????'മോനെ മനസ്സില്‍ ....ഹ ഹ !!ഇറ്റലി അടുത്ത തമാശ അപ്പൊ ഇറക്കി ,,തൊട്ടു പോകരുത് ഞങ്ങളുടെ കപ്പലിനെ ..കപ്പല് അറസ്റ്റ് ചെയ്താല്‍ വിവരം അറിയുമെന്ന് ..ദാ കിടക്കുന്നു!!!!.ഞങ്ങളുടെ കയില്‍ ആകെ ആ മത്സ്യ തൊഴിലാളികളുടെ കൈയില്‍ ഉണ്ടായിരുന്ന ആയുധമേ ഉള്ളൂ ,ലോക്കല്‍ പോലീസിന്‍റെ മൊഴി --മീന്‍ വല !!!!forensic ഉദ്യോഗസ്ഥര്‍ ,അവിടെ കപ്പലില്‍ കിടക്കുന്നത് കണ്ടായിരുന്നു അത്രേ ..ഇപ്പൊ അന്വേഷണ സംഘം ഓടിയെക്കുവാ തോക്കെടുക്കാന്‍ ..
വാലറ്റം :-ബഹുമാനപ്പെട്ട   APJ ,താങ്കള്‍ വെറും ശാസ്ത്രഞ്ജന്‍ ,ഇന്ത്യയുടെ പ്രസിഡന്റ്‌ ആയിരുന്ന ഒരു സാധു ..അവരൊക്കെ ഇറ്റലിയിലെ വല്യ നാവിക ഉദ്യോഗസ്ഥര്..അവര്‍ക്ക് എന്തും ആകാം പോലീസിന്‍റെ മുന്‍പില്‍ നിന്ന് കോടതി വളപ്പില്‍ സിഗരറ്റു വലിച്ചാലും ആര്‍ക്കും ആക്ഷേപം ഇല്ല ,,കോടതിക്കും ഇല്ല പോലീസിനും ഇല്ല ഡല്‍ഹി പോണ പാര്‍ടിക്കും മുടി മുറിക്കാന്‍ നടക്കുന്ന പാര്‍ടിക്കും ഇല്ല ...ഇനിയിപ്പോ ഇത്രയും ദിവസം വള്ളം ഇവിടെ ഇട്ടതിനു പാവം ആ മത്സ്യ തൊഴിലാളിയുടെ കുടുംബം അങ്ങോട്ട്‌ പൈസ കൊടുക്കേണ്ടി വരുമോ എന്തോ ..അതിനുള്ള ശ്രേമം അവര് തുടങ്ങി കഴിഞ്ഞു ..തലയാട്ടന്‍ നമ്മളും ..ഇപ്പൊ ഞാനും പറഞ്ഞു പോകുവാ...'എന്‍റെ സര്‍ക്കാരെ നിങ്ങളെ കൊണ്ട് പറ്റൂല്ലെങ്കില്‍ വിട്ടു പിടി കോയാ'.