2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

പടുജെന്മം( രണ്ടാം ഭാഗം )

23 വയസ്സ് -യവ്വനം തീക്ഷ്ണമായി അതിന്‍റെ ജ്വാലകള്‍ എന്നില്‍ തീര്‍ത്തിരിക്കുന്നു ...സ്വപ്‌നങ്ങള്‍ എന്‍റെ സൌന്ദര്യത്തെ  കൂടുതല്‍ മാധുര്യം ഉള്ളതാക്കി ...എന്‍റെ കണ്ണുകളില്‍ പ്രണയത്തിന്‍റെ തിളക്കം  അലയടിച്ചു ,,എങ്കിലും അപ്പച്ചനും അമ്മച്ചിക്കും  കൊടുത്ത വാക്ക് ..അത് ഞാന്‍ ഒരു ശപഥം പോലെ പാലിക്കുന്നു .കര്‍ത്താവു ,ഇന്നേ ദിവസം വരെ എന്‍റെ മനസിനെ ശക്തിപെടുത്തി കൊണ്ടുപോകുന്നു .എങ്കിലും ഈ കാത്തിരുപ്പ് കഷ്ടമാണ് .വികാരങ്ങളുടെ ഒരു വേലിയിറക്കം ആണ് മനസ്സില്‍ .കര്‍ത്താവിനോടു മുട്ട്കുത്തി പ്രാര്‍ത്ഥിച്ചു .ഞാന്‍ വളരുന്തോറും അമ്മച്ചി ഒരു അഞ്ജാതഭയത്തോടെ എന്നെ ചേര്‍ത്ത് പിടിച്ചു .വീട് ഒരു തടവറ ആകുകയായിരുന്നു .പലപ്പോഴും അസഹനീയം ആയി തോന്നിയെങ്കിലും അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്നേഹത്തിനു മുന്‍പില്‍ അതെല്ലാം അലിഞ്ഞു ചേര്‍ന്നു.
      എന്‍റെ കല്യാണത്തിന് ഉള്ള തിരക്ക് കൂട്ടല്‍ ആണ് ഇപ്പോള്‍ ...
                         നെറ്റി തടങ്ങളില്‍ വീണു  കിടക്കുന്ന കുറുനിരകള്‍ ഒതുക്കി കൊണ്ട് ഞാനും ചിന്തിച്ചു ,ഒരുപക്ഷെ  എന്‍റെ കഴുത്തില്‍ ഒരാള്‍ മിന്നു കെട്ടുന്നതോടുകൂടി,ഒരു രാത്രി എങ്കിലും അവര്‍ സുഖമായി ഉറങ്ങട്ടെ ..ഓര്‍മ വെച്ച നാള്‍ മുതല്‍ കാണുന്നത് ആണ് അപ്പച്ചന്റെയും അമ്മച്ചിയുടെയും മുഖത്തുള്ള ഒരു അഞ്ജാത ഭയം .ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കില്ല .ആരോടെങ്കിലും സംസാരിക്കാനോ കൂട്ടുകൂടാനോ അനുവദിച്ചിട്ടില്ല .പലപ്പോഴും തോന്നിയിട്ടുണ്ട് ഞാന്‍ ഒരു പെണ്ണായി പിറന്നതിന്റെ  ശാപമാണോ ഇതെല്ലാം.അതോ എന്‍റെ അഴക്‌ മറ്റുള്ളവരെ ത്രെസ്സിപ്പിക്കുന്നത് ആണോ ??ഈ ലോകത്ത് ഞാന്‍ മാത്രമല്ലെല്ലോ പെണ്ണ് ആയിട്ട് ഉള്ളത് .എന്നിട്ടും എന്തിനാണ് ഈ അനാവശ്യ ഭയം ..എന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അമ്മച്ചി എനിക്ക് ചുറ്റുമുള്ള തടവറയുടെ അഴികള്‍ കൂട്ടി കൊണ്ടേയിരുന്നു .ഈ ജീവിതം എന്നെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു എന്ന ഘട്ടത്തില്‍ ആണ്  പാപ്പിച്ചായന്‍ ഒരു ആലോചനയുമായി വന്നത് .
                              എന്‍റെ സ്വപ്നങ്ങള്‍ക്കും ചിറകുവിരിച്ചു ...എന്‍റെ സ്വപ്നങ്ങളിലെ  അഞ്ജാത മനുഷ്യര്‍ക്ക്‌ വിട..ഇത് വരെ തോന്നാത്ത ഒരു സന്തോഷം ..ഞാന്‍ ആസ്വദിക്കുക ആയിരുന്നു ,സ്വപ്നങ്ങള്‍ക്ക് നിറങ്ങളുടെ ഏഴു വസന്തം ആയിരുന്നു .
'ചെറുക്കനും അമ്മാച്ചനും ആണ് നാളെ വരുന്നത് '.പാപ്പിചായന്റെ    ആ വാക്കുകള്‍ ,അതുവരെ ഇല്ലാതിരുന്ന ഒരു നാണം എന്‍റെ മുഖത്തെ മറച്ചു .മണിക്കൂറുകള്‍ക്കു ദിവസങ്ങളേക്കാള്‍ വ്യാപ്തി .നേരം വെളുപ്പിച്ചത് ഉറങ്ങാതെ ആണ് .അമ്മച്ചിക്ക് എന്നെ ഒരുക്കുന്നതില്‍ അതീവ വ്യെഗ്രത .പൌഡര്‍ ഇടാന്‍ പോലും സമ്മതിക്കാതിരുന്ന അമ്മച്ചി ,, ...ഹാ !!പാവം ,,എന്‍റെ നെറുകയില്‍  ഒരു മുത്തം തന്നപ്പോള്‍ ,,ആ ചുടുനീര്‍ക്കനങ്ങള്‍,ഒരു ആയുസ്സിലെ കാവല്ക്കാരിയുടെ അടക്കിപ്പിടിച്ച മോഹങ്ങള്‍ ആയിരുന്നു .ഒരിക്കല്‍ പോലും എന്നെ ഒരുക്കാന്‍ ഉത്സാഹം കാട്ടാതിരുന്ന അമ്മച്ചി ..ഇന്ന് എന്‍റെ മുഖത്ത് ചാന്തു തൊടാന്‍ വ്യെഗ്രത കാണിക്കുന്നത് കണ്ടപ്പോള്‍ ,ആ മാതൃ ഹൃദയത്തിന്‍റെ തുടിപ്പ് ഞാന്‍ തിരിച്ചറിയുക ആയിരുന്നു .
                                മുറ്റത്ത്‌ഒരു വണ്ടിയുടെ ശബ്ദം .
'ചേട്ടായിയെ ,അവര് വന്നു കേട്ടോ ',പാപ്പിച്ചായന്‍ ആണ് .രാവിലെ വന്നതാണ്‌ ,വന്നപ്പോള്‍ തുടങ്ങിയത് ആണ് ചെറുക്കന്റെ വര്‍ണ്ണന .
                ജെനാലയുടെ വാതില്‍ മെല്ലെ തുറന്നു പാതി വിരിഞ്ഞ നാണത്തോടെ ഞാന്‍ ആ മുഖത്തേക്ക് ഒന്ന് നോക്കി .ഫോട്ടോയില്‍ കണ്ടത് പോലെ തന്നെ .ഇത്തിരി     വണ്ണം കൂടുതല്‍ തോന്നിക്കുന്നുണ്ട് ,ഇതാണോ ഞാന്‍ സ്വപ്നം  കണ്ട എന്‍റെ പ്രണയത്തിന്‍റെ അവകാശി ???..ഛെ ,,ഞാന്‍ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത് .ഞാന്‍ ഒരിക്കല്‍ കൂടി ആ മുഖത്തേക്ക് നോക്കി .അയാളുടെ കണ്ണുകളും ആരെയോ തിരയുന്നുണ്ടോ ?എന്നെ ആയിരിക്കുമോ ??ഞാന്‍ ജെനല്‍   പാളി  മെല്ലെ ചാരി ,കൂടെയുള്ള മധ്യവയസ്ക്കന്‍ അമ്മാച്ചന്‍ ആയിരിക്കും .
'എടാ ...!!!അമ്മച്ചിയുടെ ശബ്ദം കേട്ട് ഞാന്‍ ജെനാല തുറന്നു ;അതെ അമ്മച്ചിയാണ് ..ചെറുക്കന്റെ  കൂടെ ഉള്ള മധ്യവയസ്ക്കന്റെ  ഷര്‍ട്ടില്‍ പിടിച്ചു അലറി വിളിക്കുകയാണ്‌ .അമ്മച്ചിക്ക് ഇത് എന്ത് പറ്റി ..??
                                  ഡാ ..നിന്നെ ഞാന്‍ ......
                               നീ എന്‍റെ കൊച്ചിനെ ...
                             ഇനിയും മതിയായില്ലെടാ നിനക്ക് ..
            ഇനി ഞങ്ങളെ ജീവനോടെ ചുട്ടു തിന്നാലെ   നിന്‍റെ  വിശപ്പ്‌ അടങ്ങുവുള്ലോ?? 
കര്‍ത്താവെ എന്താണിത് ,അമ്മച്ചി എന്തോന്നാ ഈ കാണിക്കുന്നത് ??അപ്പച്ചന്‍ അമ്മച്ചിയെ പിടിച്ചുമാറ്റാന്‍ ശ്രേമിക്കുന്നുണ്ട് .അടുത്ത വീട്ടില്‍ ഉള്ളവരൊക്കെ നോക്കുന്നു ..
       പാപ്പിച്ചായന്‍ അന്തം വിട്ടു നില്‍ക്കുക ആണ് .
ആ മനുഷ്യന്‍ ഒന്നും പറയാതെ ,ഒന്ന് എതിര്‍ക്കുക പോലും ചെയ്യാതെ തല കുനിച്ചു നില്‍ക്കുന്നു .അമ്മച്ചിയെ പിടിച്ചു മാറ്റി അപ്പച്ചന്‍  തൊഴു കൈകളോടെ  അയാളോട് പറഞ്ഞു ,'ഇനിയും ഞങ്ങളെ    ഉപദ്രവിക്കരുത് ,ഒരു ജെന്മം മുഴുവന്‍ അനുഭവിക്കാന്‍ ഉള്ള വേദനയും അനുഭവിച്ചു തീര്‍ത്തു ..ഇല്ല ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു.നിന്‍റെ നിഴലിനെ പോലും കാണരുത് എന്ന് കരുതിയാണ് നാടായ നാടെല്ലാം ഞങ്ങള്‍ ഓടി നടന്നത് .കഴിഞ്ഞ 20 വര്‍ഷം ആയി  എന്‍റെ മറിയ ഉറങ്ങിയിട്ടില്ല .കണ്ണടച്ചാല്‍ നിന്‍റെ   മുഖമാണ് .ഇനിയും തൃപ്തി ആയില്ലേ ,ഒന്ന് ഇറങ്ങി പോക്കൂടെ ...
               'എന്നോട് ക്ഷേമിക്കണം ',,ആ മനുഷ്യന്‍ അത് പറഞ്ഞു തീരും മുന്‍പേ അമ്മച്ചി അയാളുടെ കരണത്ത് അടിച്ചു കഴിഞ്ഞു .
                    ഞാന്‍ ഇറങ്ങി ചെന്നു,'എന്താ അമ്മച്ചി ഇത് ? '
       'പിഴച്ച സന്താനമേ ,,,കയറിപ്പോടി അകത്തു '...ഞാന്‍ ഒരു നിമിഷം സ്ഥബ്ധയായിപ്പോയി .
പിഴച്ച സന്താനം !!!!എന്‍റെ അമ്മച്ചി തന്നെയാണോ ഇത് ,ഞാന്‍ ആ മുഖത്തേക്ക് നോക്കി .
            സ്നേഹവും ഭയവും വമിച്ചിരുന്ന ആ കണ്ണുകളില്‍  പകയുടെ അഗ്നി ആയിരുന്നു .ആരെയോ ദഹിപ്പിക്കാന്‍   ഉള്ള ശക്തി അതിനു ഉണ്ടെന്നു എനിക്ക് തോന്നി .എന്‍റെ കാലിനടിയിലെ മണ്ണ് ഒലിച്ചു ഇറങ്ങിയത്‌ പോലെ ..ഞാന്‍ പിഴച്ച സന്താനമോ???


                  പാപ്പിച്ചായന്‍ ഒച്ച ഇടുകയാണ് .നല്ല ഒരു ആലോചന കൊണ്ട് വന്നിട്ട് ബുദ്ധി മോശം കാട്ടിയത്രെ .പാപ്പിച്ചായന്നു ആകെ നാണക്കേടായി പോലും .
                അമ്മച്ചി അകത്തു തളര്‍ന്നു കിടക്കുന്നു .ആ കണ്ണുകളില്‍ കണ്ണുനീരില്ല ..മുഖത്ത് നിസഹായത മാത്രം   ..അപ്പച്ചന്‍ ചാര് കസേരയില്‍ കണ്ണ് തുറന്നു ഇരിക്കുന്നു എന്ന് മാത്രം .
എനിക്ക് ഒന്നും മനസിലായില്ല ..ഒന്നുമാത്രം ,,സ്വപ്നം കാണാന്‍ ഉള്ള അര്‍ഹത എനിക്ക് വീണ്ടും നിഷേധിക്കപ്പെട്ടിരിക്കുന്നു .
            പാപ്പിച്ചായന്‍ ഒച്ച ഇടുകയാണ് .
പാപ്പീ ...................അപ്പച്ചന്റെ ഉറക്കെ ഉള്ള വിളി കേട്ട് ആ വീട് പെട്ടെന്ന് നിശബ്ദമായി .
പാപ്പി ,നിനക്കറിയുമോ ..അവന്‍ ..ആ നീചന്‍ എന്‍റെ കൊച്ചിനെ ..
മൂന്നു വയസ്സ് മാത്രം ഉള്ള എന്‍റെ പൊന്നുമോളെ ...ആ ശബ്ദം ഇടറി
.......................................................................
അന്ന് തുടങ്ങിയതാ പാപ്പി നാട് മുഴുവനും ഉള്ള ഞങ്ങളുടെ ഈ മരണപ്പാച്ചില്‍ ..എന്‍റെ മറിയയുടെ ഒടുങ്ങാത്ത ഭയം ,ഈ കുടുംബത്തിന്‍റെ  ചിരിയും സന്തോഷവും നക്ഷ്ടപ്പെട്ടിട്ടു 20  വര്‍ഷം  കഴിഞ്ഞു ,ആ ചെകുത്താന്റെ മുഖം ഒരിക്കല്‍ കൂടി കാണരുത് എന്ന് കരുതിയതാണ് .കര്‍ത്താവു എന്‍റെ പോന്നു മോളെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത് ..നെഞ്ച് പൊട്ടി കരഞ്ഞു കൊണ്ട് ഒരു കുമ്പസാര കൂട്ടില്‍ എന്ന പോലെ കഴിഞ്ഞ കല നിയതികളെ അപ്പച്ചന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ..പകച്ചു പോയത് ഞാന്‍ ആണ് .ഞാന്‍ അമ്മച്ചിയെ ദയനീയമായി നോക്കി ..ഞാന്‍ പിഴച്ച സന്താനം ആണല്ലേ ???നീരുറവ വറ്റിയ ആ മിഴികളില്‍ ഇപ്പോളും ഭയം തളം കെട്ടി കിടക്കുന്നു .
                                 എന്‍റെ ശരീരം ആകെ തളര്‍ന്നു .ഹൃദയമിടിപ്പിന്‍റെ വേഗത തിരിച്ചു അറിയാന്‍ പറ്റാതെ ആയിരിക്കുന്നു   .എന്‍റെ കൈതടകള്‍ കൊണ്ട് ഞാന്‍ എന്‍റെ ശരീരത്തെ ഒന്ന് തലോടി ..ചുട്ടു പോള്ളുന്നുവോ??ഞാന്‍ അപ്പച്ചന്റെ അടുത്ത് ചെന്നു ആ മടിയില്‍ തല വെച്ച് ഇരുന്നു .എന്‍റെ കണ്ണ് നീരിനു അത് വരെ ഇല്ലാത്ത   ഒരു വേദന ഉണ്ടായിരുന്നു .നിറകണ്ണുകളോടെ ഞാന്‍ അപ്പച്ചനെ വിളിച്ചു .
             'അപ്പച്ചാ ..(ഒന്നും മിണ്ടുന്നില്ല )...............അപ്പച്ചാ !!!
എന്‍റെ ശ്വസമിടിപ്പ് ഒരു നിമിഷം ...ഞാന്‍ ആ കരങ്ങളില്‍ ചേര്‍ത്ത് പിടിച്ചു .ഇല്ല ,,,,..എന്‍റെ അപ്പച്ചന് ഇത്രയും തണുത്ത കൈകള്‍ അല്ല .............
അപ്പച്ചനെ വീണ്ടും വീണ്ടും കുലുക്കി വിളിക്കുമ്പോള്‍ എന്‍റെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു .തല ചുറ്റുന്നത്‌ പോലെ തോന്നി .
                    'പാപ്പിചായാ ..,,എന്‍റെ അപ്പച്ചന്‍ ???എന്‍റെ ശബ്ദം പുറത്തേക്കു വരുന്നില്ല ...........................നിലവിളിച്ചു കൊണ്ട് അകത്തേക്ക് ഓടിയ ഞാന്‍ .............ആ കാഴ്ച ..
അമ്മച്ചി ---അഭയമായി കണ്ട ആ കൈതടങ്ങളിലും അപ്പച്ചന്റെ അതെ തണുപ്പ് അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ആ സത്യത്തെ സ്വീകരിക്കുകയായിരുന്നു ...ശൂന്യത മാത്രം നിലനിര്‍ത്തി കൊണ്ട് കടന്നു പോയ രണ്ടു ആല്‍മാക്കള്‍ ..
.................................................................................................................................................
                               .............................................................................
അപ്പച്ചന്റെയും അമ്മച്ചിയുടെയും കുഴിയില്‍ അവസാന പിടി മണ്ണ് വാരി ഇടുമ്പോള്‍ എന്‍റെ മനസ് ശൂന്യം ആയിരുന്നു .കണ്ണുകളിലെ നിസഹായത എന്‍റെ ഹൃദയത്തെ കാര്‍ന്നു തിന്നു .ഒരു നിമിഷം കൊണ്ട് അനാഥമാക്കപ്പെട്ട ജീവിതം .ഒരു ജീവിതകാലം മുഴുവന്‍ കാവലാളായ് ജീവിച്ചു തീര്‍ത്ത  രണ്ടുപടു ജെന്മങ്ങള്‍ ,,ഇന്നിതാ..ഈ മണ്ണിനു അടിയില്‍ സ്വസ്ഥമായി ഉറങ്ങുന്നു .പക്ഷെ അവര്‍ക്ക് എങ്ങനെ ഉറങ്ങാന്‍ സാധിക്കും ??നീണ്ട 20  വര്‍ഷം ..അവര്‍ നിധി പോലെ കാത്ത സംരെക്ഷണ വസ്തു .ഇന്ന് ഇതാ ഈ ലോകത്തില്‍ ഒരു തടവറയും ഇല്ലാതെ  ..കാവല്ക്കാരില്ലാതെ നിരാലംബ ആയി ഒന്ന് കരയാന്‍ പോലും കഴിയാതെ നില്‍ക്കുന്നു .ആ കണ്ണുകളില്‍ പ്രതീക്ഷകള്‍ ഇല്ല ..സ്വപ്‌നങ്ങള്‍ ഇല്ല ..മരവിപ്പ് മാത്രം .പോയ നക്ഷ്ടങ്ങളും കൈവന്ന അറിവുകളും എന്‍റെ ഹൃദയത്തെ  കാര്‍ന്നു തിന്നുന്ന ചെന്നായ്ക്കള്‍ ആണ് .ഇനി എങ്ങോട്ട് എന്ന ചോദ്യം ഇല്ല ,,ഇനി എന്തിനു എന്നതിന്റെ ഉത്തരം ഒരു പക്ഷെ മരണം മാത്രമാവും ..എന്‍റെ മൌനം കൂടി നിന്ന് സഹതാപം അഭിനയിച്ചവരില്‍ ഭയം ഉളവാക്കിയത് കൊണ്ടാവാം ,രണ്ടു ദിവസം കൂട്ട് കിടക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു .ആളുകളുടെ സഹതാപവും നോട്ടവും അസഹനീയം ആയി തോന്നി ..ഒറ്റക്കിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു .ഇപ്പോള്‍ എന്‍റെ ഏകാന്തതയില്‍ സ്വപ്‌നങ്ങള്‍ കൂട്ടിനില്ല ..നിറം മങ്ങിയ നിഴലുകള്‍ മാത്രം ...
                                          ക്രെമേണ ആളുകള്‍ പടി ഇറങ്ങി തുടങ്ങി .ആ വീടിന്‍റെ ഇരുട്ടില്‍ ,ഒളിമങ്ങിയ ഓര്‍മകളും ആയി സ്വയം സൃഷ്ടിക്കപ്പെട്ട തടവറയില്‍ ഞാന്‍ തല കുനിച്ചിരുന്നു .വരണ്ട മിഴികളില്‍ നിന്നും ഒരു തുള്ളി കണ്ണ് നീര്‍ എന്‍റെ എതിര്‍പ്പിനെ അവഗണിച്ചു ഒഴുകി എന്‍റെ ചുണ്ടില്‍ അലിഞ്ഞു ചേര്‍ന്നു ...  

2 അഭിപ്രായങ്ങൾ:

thank you..