2012, ഫെബ്രുവരി 21, ചൊവ്വാഴ്ച

വേവലാതികള്‍

രണ്ടു മത്സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ടു നാവിക സേന അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു .ഇറ്റാലിയന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരും കപ്പലിലെ സുരക്ഷ ഗാര്‍ഡുകളും ആയ lestore marsmilano  ,salvathore gerano എന്നിവര്‍ ആണ് അറസ്റ്റില്‍ ആയതു .തിങ്കള്‍ ആഴ്ചത്തെ പത്രങ്ങളില്‍ നിറഞ്ഞു നിന്നൊരു വാര്‍ത്ത‍ ആണിത് .ക്രൈം ബ്രാഞ്ച് എസ് പി സാം ക്രിസ്ടിയും ,കൂടെ ഉണ്ടായിരുന്ന ഐ ജി പദ്മകുമാരും,പോലീസ് കമ്മിഷണര്‍ അജിത്‌ കുമാറും അഭിനന്ദനം അര്‍ഹിക്കുന്നു .കാരണം കസബിനെ പോലെ ഒരാളെ ഇപ്പോഴും ഇന്ത്യന്‍ ഫുഡ്‌ കൊടുത്തു പരിപോക്ഷിപ്പിക്കുന്ന തികച്ചും ആധിതേയത്വം അതിന്റെ മൂര്‍ധന്യ അവസ്ഥയില്‍ ആചരിക്കുന്ന നമ്മുടെ രാജ്യത്ത് ..അതും കേരളത്തില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥര്‍ അത്തരം ഒരു സാഹസം ചെയ്തത് ശ്രേധയര്‍ഹിക്കുന്നു.
                                     
                                                തന്നെയുമല്ല ഇന്ത്യന്‍ ശിക്ഷ നിയമം 302  വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്താനും അവര്‍ മറന്നില്ല .ഇത് കഥയുടെ തുടക്കം .കുറച്ചു interesting  ആയി വായിച്ചു വരുമ്പോഴാണ് അസ്ഥാനത് കോമഡി പ്രയോഗം ..
                                     
                                        ആദ്യം കോമെടിയും   ആയി ഇറങ്ങിയത്‌ കപ്പിത്താന്‍ തന്നെ ആയിരുന്നു .ഞായര്‍ ആഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം മൂന്നര വരെ ആ കോമഡി ഷോ തുടര്‍ന്നു   ...ചര്‍ച്ച പരാജയം !!!പിന്നീട് അങ്ങ് ഇറ്റലിയില്‍ നിന്നൊരു call ...ഇപ്പൊ വിട്ടു കൊട് പുള്ളാരെ ..ഗവണ്മെന്റ് ..ഇന്ത്യ അല്ലെയോ ,രണ്ടു ദിവസം കഴിയട്ടെ ..നമ്മുക്ക് ഇറക്കാന്നെ!!!കേട്ടൊനെ ഒരു confidence ??കപ്പിത്താന്‍ അനുസരിച്ച് .പുള്ളാര് അകത്തു...  അവര് തുറിച്ചു നോക്കിയെന്നോ ആരൊക്കെയോ പേടിചെന്നോ ഒക്കെ പറയുന്നു ...ആവോ ..അറിയില്ല
                                      എന്നിട്ടും തീര്‍ന്നില്ല കോമെടിയുടെ മാലപ്പടക്കം .കുറ്റവാളികള്‍ ഇറ്റലിക്കാര്‍ അല്ലെയോ ??ജയിലിലെ തറയില്‍ കിടത്താന്‍ പറ്റുമോ ..എന്തോ വിചാരിക്കും അവര് നമ്മളെ പറ്റി,,അവര്‍ക്ക് ഇതൊന്നും ശീലം ഇല്ലത്രെ ..അവര്‍ക്കും കിട്ടി ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ..മത്സ്യ തൊഴിലാളിക്കും തോക്ക് വേണ്ടത് ആയിരുന്നു ..ഹോ !!
                                       
                                       ഇറ്റാലിയന്‍ സര്‍ക്കാര് പറഞ്ഞ വാക്ക് പാലിച്ചു .ദോ ..വരുന്നു indassu ..അങ്ങ് ഇറ്റലിയില്‍ നിന്നും ..രാജ്യാന്തര സമുദ്ര അതിര്‍ത്തിയില്‍ ആണ് വെടിവെപ്പ് നടന്നത് ..(അവര് വെടിവെച്ചു ..ഇവര് വല കൊണ്ട് തടഞ്ഞു ..)അത് കൊണ്ട് തന്നെ ,,ഏതു കോടതിയില്‍ വാദം നടക്കും ..ഇന്ത്യയില്‍ വേണോ ഇറ്റലിയില്‍   വേണോ... അതോ കടലിന്‍റെ നടുക്ക് ഒരു താല്‍ക്കാലിക കോടതി ഉണ്ടാക്കിയാലോ ??
                                     
                                  മരിച്ചത് പാവം ഇന്ത്യക്കാര്‍ -മലയാളികള്‍ -മത്സ്യ തൊഴിലാളികള്‍ -മരണം വിധിക്കപ്പെട്ടവര്‍ .പണ്ടും അങ്ങനെ   തന്നെ ആയിരുന്നല്ലോ ..കടലില്‍ മത്സ്യം പിടിക്കാന്‍ പോയാല്‍ തിരികെ വരും എന്ന് എന്താ ഉറപ്പു ..ഒന്നുകില്‍ കടല്‍ കൊള്ളക്കാര്‍    .അല്ലെങ്കില്‍ ഇത് പോലുള്ള കപ്പിതാന്മാര്‍ അതും അല്ലെങ്കില്‍  കടലമ്മ തന്നെ അങ്ങ് എടുത്തോണ്ട് പോകും ..ആര് ചോദിയ്ക്കാന്‍ ..ആരോട് പറയാന്‍ ??അപ്പൊ ഇനി ഇപ്പൊ ജീവനോടെ ഉള്ളത് ittalikkara ..അപ്പൊ പിന്നെ ഇറ്റലിയില്‍ വെച്ച് വാദം അങ്ങ് നടത്തിയാലോ ??എന്നാല്‍ പിന്നെ ഇനി ടി വി നോക്കി ഇരിക്കാം -പണ്ട് മുല്ലപ്പെരിയാര്‍ ഉണ്ടാക്കാന്‍ ഖദറിന്റെ മുകളില്‍ ഉടുപ്പിട്ടൊണ്ട് നേതാക്കന്മാര്   ഡല്‍ഹി പോയില്ലയോ ..അത് പോലെ ഇനി കൂട്ടം ആയിട്ടും ഒറ്റക്കും ഇറ്റലിക്ക് പോയി തുടങ്ങും  ..
                            ഇതിനൊക്കെ പുറമേ ഇറ്റാലിയന്‍ വിദേശ കാര്യാ മന്ത്രി  ഒടുക്കത്തെ തമാശ പൊട്ടിച്ചു ..അവര്‍ക്ക് ഇന്ത്യന്‍ നിയമത്തെയോ ഭരണകൂടതെയോ വിശ്വാസമില്ലെന്ന് .വിശ്വസിക്കരുത് ..വിശ്വസിക്കാന്‍ പാടില്ല ,വിശ്വസിക്കാന്‍ സമയം കൊടുത്തത് ആണെല്ലോ ചെയ്ത തെറ്റ് ..ഒരു പക്ഷെ അവര്‍ കസബിനെ കുറിച്ച് പോലും അറിഞ്ഞിട്ടുണ്ടാവില്ല ..അത് എങ്കിലും അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഇങ്ങനെ പറയുമായിരുന്നോ ..അതൊക്കെ സായിപ്പു  ...   കൊന്നിട്ടെ ലോകം അറിയൂ ...ഒബാമ കൊലപാതകം ലൈവ് ആയി കാണുന്നുണ്ടായിരുന്നു എന്ന് .
                                 
                                                ഇനി ഇതൊക്കെ അന്വേഷിക്കാന്‍ ഒരു അന്വേഷണ   സംഘത്തെ .ഏര്‍പ്പെടുത്തി .അപ്പോഴാണ് ആ ചോദ്യം ഉയര്‍ന്നത് ..'അല്ല മച്ചു..ആ വെടി വെച്ച തോക്കെന്ത്യെ?????'മോനെ മനസ്സില്‍ ....ഹ ഹ !!ഇറ്റലി അടുത്ത തമാശ അപ്പൊ ഇറക്കി ,,തൊട്ടു പോകരുത് ഞങ്ങളുടെ കപ്പലിനെ ..കപ്പല് അറസ്റ്റ് ചെയ്താല്‍ വിവരം അറിയുമെന്ന് ..ദാ കിടക്കുന്നു!!!!.ഞങ്ങളുടെ കയില്‍ ആകെ ആ മത്സ്യ തൊഴിലാളികളുടെ കൈയില്‍ ഉണ്ടായിരുന്ന ആയുധമേ ഉള്ളൂ ,ലോക്കല്‍ പോലീസിന്‍റെ മൊഴി --മീന്‍ വല !!!!forensic ഉദ്യോഗസ്ഥര്‍ ,അവിടെ കപ്പലില്‍ കിടക്കുന്നത് കണ്ടായിരുന്നു അത്രേ ..ഇപ്പൊ അന്വേഷണ സംഘം ഓടിയെക്കുവാ തോക്കെടുക്കാന്‍ ..
വാലറ്റം :-ബഹുമാനപ്പെട്ട   APJ ,താങ്കള്‍ വെറും ശാസ്ത്രഞ്ജന്‍ ,ഇന്ത്യയുടെ പ്രസിഡന്റ്‌ ആയിരുന്ന ഒരു സാധു ..അവരൊക്കെ ഇറ്റലിയിലെ വല്യ നാവിക ഉദ്യോഗസ്ഥര്..അവര്‍ക്ക് എന്തും ആകാം പോലീസിന്‍റെ മുന്‍പില്‍ നിന്ന് കോടതി വളപ്പില്‍ സിഗരറ്റു വലിച്ചാലും ആര്‍ക്കും ആക്ഷേപം ഇല്ല ,,കോടതിക്കും ഇല്ല പോലീസിനും ഇല്ല ഡല്‍ഹി പോണ പാര്‍ടിക്കും മുടി മുറിക്കാന്‍ നടക്കുന്ന പാര്‍ടിക്കും ഇല്ല ...ഇനിയിപ്പോ ഇത്രയും ദിവസം വള്ളം ഇവിടെ ഇട്ടതിനു പാവം ആ മത്സ്യ തൊഴിലാളിയുടെ കുടുംബം അങ്ങോട്ട്‌ പൈസ കൊടുക്കേണ്ടി വരുമോ എന്തോ ..അതിനുള്ള ശ്രേമം അവര് തുടങ്ങി കഴിഞ്ഞു ..തലയാട്ടന്‍ നമ്മളും ..ഇപ്പൊ ഞാനും പറഞ്ഞു പോകുവാ...'എന്‍റെ സര്‍ക്കാരെ നിങ്ങളെ കൊണ്ട് പറ്റൂല്ലെങ്കില്‍ വിട്ടു പിടി കോയാ'.
                                                        

3 അഭിപ്രായങ്ങൾ:

  1. കൊള്ളാം നന്നായിട്ടുണ്ട് സായിപ്പിന്റെ മുന്നില്‍ കവാത്തുമറന്നില്ലേ അത് പാപം അല്ലെ അതുമല്ലെങ്കില്‍ അത് ചില പ്രമാണിമാര്‍ ഇന്നു സ്വയംകരുതുന്ന ചിലരുടെ പാരമ്പര്യമല്ലേ ചക്യാലുള്ളത് തൂത്താല്‍ പോകുമോ പ്രിയ കൂട്ടുകാരി .............

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം നന്നായിട്ടുണ്ട് സായിപ്പിന്റെ മുന്നില്‍ കവാത്തുമറന്നില്ലേ അത് പാപം അല്ലെ അതുമല്ലെങ്കില്‍ അത് ചില പ്രമാണിമാര്‍ ഇന്നു സ്വയംകരുതുന്ന ചിലരുടെ പാരമ്പര്യമല്ലേ ചക്യാലുള്ളത് തൂത്താല്‍ പോകുമോ പ്രിയ കൂട്ടുകാരി

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട് !! പ്രവാസിയായ ഈ എഴുത്തുകാരിക്ക് ഉള്ളതിന്റെ നൂറില്‍ ഒരു ഭാഗം വേവലാതി നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ !!!!!

    മറുപടിഇല്ലാതാക്കൂ

thank you..