2012, ഫെബ്രുവരി 26, ഞായറാഴ്‌ച

പടുജെന്മം (നാലാം ഭാഗം )

ഒരു  വര്‍ഷത്തിനു  ശേഷം ...
-----------------------------------
                     
                                  മനുഷ്യന്‍ കാലത്തിന്‍റെ പിടിയില്‍ അകപ്പെടുമ്പോള്‍ ആര്‍ത്തു ഉല്ലസ്സിച്ചതും വിലപിച്ചതും ആയ നാളുകള്‍ സ്മൃതി പഥങ്ങളില്‍ എവിടെയോ മാഞ്ഞു തുടങ്ങിയിട്ടുണ്ടാവും .ബുദ്ധിമാനായ മനുഷ്യന്‍ പലപ്പോഴും കാലത്തിന്‍റെ ,വിധിയുടെ ഒക്കെ കൊമാളിയാണ്.വെറും ജെന്മങ്ങള്‍ ആയി വിധിയുടെ വിളയാട്ടത്തിലും കാലത്തിന്‍റെ കുത്തൊഴുക്കിലും പെട്ട് അലയുമ്പോഴും എല്ലാം തന്റേതു എന്ന് കരുതി കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രേമിക്കുന്നു.  മാറി മാറി വരുന്ന ഋതുക്കള്‍ അവനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അവന്‍ തിരിച്ചറിയുന്നത്‌ ഒരു പക്ഷെ തിരിച്ചടിയുടെ നിമിഷങ്ങളില്‍ ആയിരിക്കും ..അവിടെയും കളി നിയന്ത്രിക്കുന്നത്‌ കാലം .ഋതു ഭേദത്തിന്റെ  തിരിച്ചടികളെ ഭയന്ന അവന്‍ മറ്റൊരു ലോകത്ത് വിഹരിക്കുന്നത് കാണുമ്പോള്‍ അറിയാതെ ആണെങ്കിലും ഓര്‍ത്തു പോകുന്നു ..'മനുഷ്യാ,നീ മഹാനായ വിഡ്ഢി..!!!
                     
                                 ' ഹോ..എന്തൊരു വെയില്‍ ആണിത് ..ചുട്ടു പൊള്ളുന്നു. '-മുഖത്ത്  നിന്നും വിയര്‍പ്പു തുള്ളികള്‍ പൊടിയുന്നു ,കൈയില്‍ ഉള്ള പൊതി കൊണ്ട് അയാള്‍  തല വെയിലില്‍ നിന്നും രെക്ഷിക്കാന്‍ പാട് പെടുന്നു ..ബസ്‌ ഇറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയും ദൂരം ഉണ്ടെന്നു വിചാരിച്ചില്ല..
                         
                    'ഇത് തന്നെയാണോ വഴി ..കുറെ മാറ്റങ്ങള്‍ ..അതോ അന്നത്തെ പരിഭാന്തിയില്‍  ശ്രേദ്ധിക്കാതെ  പോയതാണോ ?? ആരോടെങ്കിലും ഒന്ന് ചോദിക്കാം എന്ന് വെച്ചാല്‍ ..ഒരാള് പോലും ഇല്ല വഴിയില്‍ ..ഈ  കൊടും ചൂടത്ത് ഇനി എങ്ങോട്ടെന്നു കരുതിയ നടക്കുക .ആരോടെങ്കിലും ചോദിച്ചിട്ടേ ഇനി മുന്നോട്ടുള്ളൂ 'അയാള്‍ നിശ്ചയിച്ചു .
വഴിയോരത്ത് കണ്ട ഒരു പെട്ടിക്കടയെ ലെക്ഷ്യമാക്കി അയാള്‍ നടന്നു .

                                ' ചേട്ടാ ,ഒരു കൂട് കാജ '
പരിചയമില്ലാത്ത സ്വരം കേട്ട് ,തൂക്കിയിട്ടിരിക്കുന്ന നേന്ത്രക്കുല ഒരു വശത്തേക്ക്  മാറ്റി ,,നെറ്റി ചുളിച്ചു ,ബീഡി നീട്ടിക്കൊണ്ട് ..
                             'വരുത്തന്‍ ആണല്ലേ ...??'
കടയുടെ മുന്‍പില്‍ കത്തിച്ചു വെച്ചിരിക്കുന്ന ചിമ്മിനി വിളക്കില്‍ ബീഡി കത്തിച്ചു കൊണ്ട് അയാള്‍ ഒന്ന് മൂളി ..
                                     '  ഊം ..അതെ
           ബീഡിയുടെ പുക ആസ്വദിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു.
'ഒരാളെ തെടി ഇറങ്ങിയതാ  ,അധികം പരിചയമില്ല ..കണ്ടിട്ടുണ്ട് ..അത്രേയുള്ളൂ ,,എന്നാലും കണ്ടുപിടിക്കണം .
             'ആരാ കക്ഷി ..ഇവിടെയുള്ള വീടുകള്‍ ഒക്കെ എനിക്കറിയാം '
തലയിലെ കെട്ട് ഒന്നുകൂടി അഴിച്ചു കെട്ടി ,അയാള്‍ സഹായിക്കാനുള്ള ഒരു ചിരിയുമായി പുറത്തേക്കിറങ്ങി വന്നു .
              'ചേട്ടാ ..ഒരു വര്‍ക്കിച്ചായനെ അറിയുമോ ??'അയാളുടെ ചോദ്യം മനസിലാകാത്ത വണ്ണം കടക്കാരന്‍ അയാളെ നോക്കി .
'ഓ..അങ്ങേരുടെ ഭാര്യ ഒരു മറിയ ചേടത്തി..ഒരു മോളുണ്ട്‌ ..ജെമ്മ'
                      'അങ്ങനെ വരട്ടെ ..ജെമ്മ ,ഇപ്പൊ പിടികിട്ടി '
അറിവില്ലായ്മയുടെ മുഖത്ത് ഒരു സംശയ ദൃഷ്ടി പടര്‍ന്നു .ഒന്ന് ഊറിച്ചിരിച്ചുകൊണ്ട് കടക്കാരന്‍ തുടര്‍ന്നു ..'അല്ല ,എന്തിനാ ഇപ്പൊ അങ്ങോട്ടേ?
      ' ചേട്ടന് അറിയാമോ അപ്പൊ ..ഉപകാരമായി ..പോകേണ്ട ആവശ്യം ഉണ്ട് ,എനിക്കൊന്നു കാണണം ..കുറച്ചു നാള്‍ മുന്‍പ് ഒന്ന് കണ്ടതാ ..വഴിയൊക്കെ മറന്നു  '
കടക്കാരന്‍ :'നിങ്ങളീ പറയുന്ന വര്‍ക്കിച്ചായനും  മറിയ ചേടത്തിയും  മരിച്ചിട്ട് ഒരു കൊല്ലത്തോളം ആയി ..ഒരു വല്ലാത്ത മരണം ആയിരുന്നു ..ആ പെങ്കൊച്ചിനെ  പെണ്ണ് കാണാന്‍ വന്ന ദിവസാ,,രണ്ടു പേരും ഒരുമിച്ചു ..ഓര്‍ക്കുമ്പോള്‍ ഇപ്പോളും ..എന്‍റെ ഈശോയേ,എന്‍റെ കണ്മുന്നിലുണ്ട് നിശ്ചലമായി കിടക്കുന്ന ആ രണ്ടു ശരീരങ്ങള് ..ഇത്തിരി ദെണ്ണം ഉണ്ടേ ..നെഞ്ച് പൊട്ടിയ അതുങ്ങള് മരിച്ചേ ..
 
    മരിച്ചത്................ഒരുമിച്ചു ...........ഒരുദിവസം ..............???????
അയാള്‍ തെല്ലൊരു നടുക്കത്തോടെ കടക്കാരനെ നോക്കി .ഒരു ദീര്‍ഘ നിശ്വാസത്തോടെ കടക്കാരന്‍ തുടര്‍ന്നു...
                'ങ്ഹാ ...കര്‍ത്താവു അത്രയേ വിധിച്ചിട്ടു ഉണ്ടായിരുന്നുള്ളൂ. '
           'അപ്പോള്‍ അവരുടെ മകള് ..?'-ജോണിക്കുട്ടി
'ഫൂ ..മകള് ..??ആ നല്ല മനുഷ്യര്‍ക്ക്‌ ഇങ്ങനെ ഒരു പിഴച്ച സന്താനം ഉണ്ടായല്ലോ ...അവള്‍ ഇപ്പോള്‍ ഈ നാടിന്‍റെ പൊതുമുതല്‍ അല്ലേ..നാണം കെട്ടവള്‍  ..എങ്ങനെ വളര്‍ത്തി കൊണ്ടുവന്നതാണെന്ന് അറിയുമോ ..വീടിനു പുറത്തിറക്കാതെ വളര്ത്തിയിട്ടു ഇപ്പൊ എന്തായി  ...നശിക്കാന്‍ ഉള്ളതൊക്കെ എങ്ങനെ ഒക്കെ പൂട്ടി ഇട്ടാലും നശിക്കും ..ഒരു കണക്കിന് അതുങ്ങളെ ദൈവം തമ്പുരാന്‍ നേരത്തെ വിളിച്ചത് നന്നായി ..ഇതൊന്നും കാണേണ്ടി വന്നില്ലെല്ലോ '

                         കടക്കാരനോട് നന്ദി പറഞ്ഞു ഇറങ്ങുമ്പോള്‍ അയാളുടെ മനസ്സ് നിര്‍ത്താതെ ഉരുവിടുക ആയിരുന്നു ;;പിഴച്ച സന്താനം ...മരണം ...ജെമ്മ.....!!! അയാളുടെ നടത്തത്തിനു  പതിവിലും അധികം വേഗത ..ആ വാക്കുകള്‍ കാതുകളില്‍ ഇപ്പോളും മുഴങ്ങുന്നു .ഒരു നാടിന്‍റെ മുഴുവന്‍ ശാപവും പരിഹാസവും അതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു .കടക്കാരന്‍ പറഞ്ഞത് അനുസരിച്ച് ഇനി ഒരു വളവു കൂടിയുണ്ട് .ഒരു നൂറു ചോദ്യങ്ങള്‍ ഉയരുന്നുണ്ട് മനസ്സില്‍ ..മുഖത്തെ വിയര്‍പ്പു തുള്ളികള്‍ മുണ്ടിന്‍റെ തലപ്പ്‌ കൊണ്ട് തുടച്ചു കൊണ്ട് അയാള്‍ നടത്തം തുടര്‍ന്നു ..
              'പോക്കെറ്റില്‍  കാശുണ്ടെങ്കില്‍ ,ഏതു തെണ്ടിക്കും .ആ വീടിന്‍റെ പടി കടക്കാം ,അവള്‍ ..ആ പിഴച്ച സന്താനം ആര്‍ക്കും പായ  വിരിക്കും ..'കടക്കാരന്റെ വെറുപ്പ്‌ നിറഞ്ഞ വാക്കുകള്‍ ആ ചുട്ടു പൊള്ളുന്ന വെയിലിലും അയാളെ പിന്തുടരുകയാണ് ..

                ഗെയിറ്റിന്റെ  മുന്‍പില്‍ എത്തിയപ്പോള്‍ അയാള്‍  ഒന്ന് നിന്നു..
                          ' പട്ടിയുണ്ട് സൂക്ഷിക്കുക ;..അയാള്‍ ആ ബോര്‍ഡ്‌ വായിച്ചു ..പഴയ ആ ചെറിയ വീടിന്‍റെ സ്ഥാനത്ത് സാമാന്യം വലുപ്പം ഉള്ള ഒരു വീട് ..ചുറ്റുമതില്‍ ...ചെടികള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്നു ..പ്രകൃതിയുടെ കള്ളത്തരം കൊണ്ടാണോ അതോ ..എല്ലാം ആകെ വാടി തളര്‍ന്നിരിക്കുന്നു ..അന്ന് ആ കൊച്ചു വീടിന്‍റെ മുന്‍പില്‍ വിടര്‍ന്നു നിന്നിരുന്ന റോസാപ്പൂവിന്റെ   പ്രസരിപ്പ്   ഒന്നിനും കാണാനില്ല ..എന്തോ പറയാനുള്ളത് പോലെ ..ഒരു ദുഃഖം തളം കെട്ടി    നില്‍ക്കുന്നു  എന്നൊരു തോന്നല്‍    ..പരിചയം ഇല്ലാത്ത ആളെ കണ്ടിട്ടാവും നായ അതിന്‍റെ പ്രതിഷേധം   അറിയിച്ചു ..അത് വക വെക്കാതെ അയാള്‍ തന്‍റെ     പാദങ്ങള്‍  ആ  ഉരുളന്‍ കല്ലുകള്‍ക്ക്  മുകളിലൂടെ ശരവേഗം പായിച്ചു   .

                                 ഉച്ച ഊണ് കഴിഞ്ഞു ,ചാരുകസേരയില്‍ തല ചായ്ച്ചു ഇരിക്കുകയാണ് -ജെമ്മ ,അപ്പച്ചന്‍ ഉപയോഗിച്ചിരുന്ന കസേരയാണ് .ഊണ് കഴിഞ്ഞു അതില്‍ ഒരിത്തിരി നേരം ഇരിക്കുക പതിവുള്ളതാണ് ...കുറെ ഓര്‍മ്മകള്‍ ...മനസ്സിലൂടെ കടന്നു പോകും ,,ജീവിക്കാനുള്ള ..പൊരുതി നില്‍ക്കാനുള്ള ..ഒരു   കച്ചിതുരുമ്പ് ....റൂമില്‍ ഒഴുകിയെത്തുന്ന മെലടി..അവളുടെ ചിന്തകളെ രെമ്യപ്പെടുതുന്നുണ്ടാവാം  ..?
കൊള്ലിംഗ് ബെല്‍ അവളുടെ ചിന്തകള്‍ക്ക് കോട്ടം വരുത്തിയെന്ന് തോന്നുന്നു .മുറിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കില്‍ സമയം 2 .45 ...
                               ......................................................................................

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി ....,,,,,ജെമ്മ !!!!
തനിക്കു നക്ഷ്ടമായ സൌന്ദര്യം ,,അയാളുടെ കണ്ണുകളില്‍ ജെമ്മ വീണ്ടും സുന്ദരി ആയിരിക്കുന്നു .ഇളം നീല വര്‍ണ്ണത്തില്‍ ഉള്ള ഷിഫോണ്‍ സാരി ..അലസ്സമായി കിടക്കുന്ന മുടി ..പാതി മയങ്ങിയ കണ്ണുകളില്‍ ഉറക്ക ക്ഷീണം    കാണുന്നുണ്ട് ..എങ്കിലും ഒരു ആകര്‍ഷണീയത ആ കണ്ണുകള്‍ക്ക്‌ ....
                                 'ആരാണ് ...എന്ത് വേണം ??
അവളുടെ ശബ്ദം കേട്ട് അയാള്‍ തന്‍റെ കണ്ണുകളെ  പിന്‍വലിച്ചു .
                'ഞാന്‍ ...ഞാന്‍ ..എന്നെ ഓര്‍മ്മയുണ്ടോ ??
(എവിടെയോ കണ്ടു മറന്നത് പോലെ ).'.ഇല്ല ,,എനിക്ക്  മനസ്സിലായില്ല ,..ആരാണ് ??
'ഞാന്‍ ...ജോണിക്കുട്ടി ..ഒരിക്കല്‍ ജെമ്മയെ കാണാന്‍ വന്നിട്ടുണ്ട് ..അന്ന് അതിനു കഴിഞ്ഞില്ല .'-പ്രതീക്ഷയോടെ അയാള്‍  പറഞ്ഞു നിര്‍ത്തി .
                   
                               ജെമ്മ ഒരു നിമിഷം സ്തബ്ധയായി .....
ജോണിക്കുട്ടി .....എങ്ങനെ മറക്കാനാവും ..മൂന്നാല് ദിവസം  മനസ്സില്‍ സൂക്ഷിച്ചു ,പ്രണയത്തില്‍ തലോടിയ ആ പേര് ...നേരിട്ട് കാണാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരുന്ന ദിവസങ്ങള്‍ ...പിന്നെ ..പിന്നെ ..ഒരുപാടു നക്ഷ്ടങ്ങള്‍ ..തിരിച്ചെടുക്കാന്‍ പറ്റാത്ത നക്ഷ്ടങ്ങള്‍ തന്ന ആ ദിവസം ..ഒറ്റപ്പെടല്‍  ..ങ്ഹാ !!ഒരു മിന്നായം പോലെ എല്ലാം ആ മനസ്സിലൂടെ കടന്നു പോയി ..കുറെ മുഖങ്ങളും ,അപ്പച്ചന്‍ ,അമ്മച്ചി ..അവരുടെ മരണം ..പിന്നെ അയാള്‍ !!!! കണ്ണുകള്‍ ഈറന്‍ അണിഞ്ഞത് കൊണ്ടാവാം അവള്‍ മുഖം തിരിച്ചു കളഞ്ഞു .
                                     'കയറി വരൂ .'
ജോണി കുട്ടിക്ക് കുടിക്കാന്‍ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കൊടുത്ത ശേഷം ജെമ്മ അയാള്‍ക്ക് എതിരായി ഇരുന്നു ..അവള്‍ അയാളെ ഒരു ചോദ്യ ഭാവേന നോക്കി ..ആ നോട്ടത്തില്‍ പ്രണയമില്ല ..ഒരു ആകാംഷ ..നിനച്ചിരിക്കാതെ ഉള്ള ഈ പുനസമാഗമം ..ഇനി അടുത്ത ദുരന്തം ആയിരിക്കുമോ ??..എന്തിനായിരിക്കും ജോണി കുട്ടി എന്നെ തേടി വന്നത് ??ഈ ജീവിതം ഇനി ആര്‍ക്കു മുന്‍പിലാണ് അടിയറവു പറയേണ്ടത്?? .സംശയങ്ങള്‍ ഒരു ചോദ്യ ചിഹ്നം ആയി അവളില്‍ പൊന്തി വന്നു .
പകുതി ഗ്ലാസ്‌ വെള്ളം ടീ പോയില്‍ വെച്ചിട്ട് അവളുടെ വിചാരങ്ങള്‍ക്ക്‌ വിരാമം ഇടും വണ്ണം ജോണി കുട്ടി സംസാരിച്ചു തുടങ്ങി .
                'ജെമ്മാ ...ഞാന്‍  പറയുന്ന കാര്യങ്ങള്‍ നിന്നെ വേദനിപ്പിച്ചേക്കാം...'
അവളുടെ ഹൃദയമിടിപ്പ്‌ അയാള്‍ ശ്രേധിക്കുന്നുണ്ടായിരുന്നു ...ആ മുഖത്തെ ഭാവ വ്യെക്ത്യാസങ്ങളും ... ഒരു നെരിപ്പോട് പോലെ അവള്‍ ഉരുകുക ആയിരുന്നു  .അയാള്‍ തുടര്‍ന്നു ...
               'എനിക്ക് കുറച്ചൊക്കെ കാര്യങ്ങള്‍ അറിയാം .അതൊക്കെ മറക്കണം എന്നോ .ക്ഷെമിക്കണം എന്നോ ഞാന്‍ പറയില്ല .ഒരു ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും കയ്പ്പേറിയ ദുരന്തങ്ങള്‍ നീ അനുഭവിച്ചു കഴിഞ്ഞു ....എങ്കിലും ക്ഷെമിച്ചു  കൂടെ ,മരണം കാത്തു കിടക്കുന്ന ഒരു മനുഷ്യനോടു  കാട്ടുന്ന ഔദാര്യം ...അന്ന് ഇവിടെ നിന്നു പോയപ്പോള്‍ തളര്‍ന്നു വീണതാണ് ..പിന്നെ എഴുനെറ്റിട്ടില്ല,കഴിഞ്ഞ ദിവസങ്ങളില്‍ അസുഖം കുറച്ചു കൂടുതല്‍ ആയിരുന്നു .ഇപ്പോള്‍ ഒരു നേരിയ കുറവുണ്ട് ..എന്നാലും ഇനി എത്ര നാള്‍ ..??ജെമ്മയെ ഒന്ന് കാണണം എന്ന് പറയുന്നു ..ജെമ്മയോടു ചെയ്ത തെറ്റിന് അമ്മാച്ചന്‍ ഈ ജീവിതം കൊണ്ട് ഇപ്പോള്‍ തന്നെ ഒരുപാടു ശിക്ഷ അനുഭവിച്ചു കഴിഞ്ഞു .ഒരു ജെന്മം മുഴുവന്‍ സ്വയം ശിക്ഷിച്ച ആ ജെന്മം ..ഇപ്പോഴും ജീവന്‍റെ സ്പന്ദനം അവശേഷിപ്പിക്കുന്നത് ജെമ്മയെ ഒന്ന് കാണാനും ...മാപ്പ് അപേക്ഷിക്കാനും ആണ് ..അതുകൊണ്ടെങ്കിലും ആ മനുഷ്യന്‍ സമാധാനം ആയി കണ്ണുകള്‍ അടക്കട്ടെ    എന്ന് കരുതിയാണ് ഞാന്‍ ...
                           ജെമ്മാ .....കഴിയുമെങ്കില്‍ ...??'
അപ്പച്ചന്റെയും അമ്മച്ചിയുടെയും  ഫോട്ടോയില്‍ നിറമിഴികളോടെ നോക്കി നില്‍ക്കുക ആയിരുന്ന ജെമ്മയെ അയാള്‍ പ്രതീക്ഷയോടെ നോക്കി .ആ കണ്ണുകള്‍ നിറഞ്ഞു ഒഴുകുക ആയിരുന്നു .അവളോട്‌ പിന്നെ ഒന്നും പറയാന്‍ ജോണി കുട്ടിക്ക് കഴിഞ്ഞില്ല .അയാള്‍ എഴുനേറ്റു .
                      'ശെരി ജെമ്മ ,നിനക്ക് കഴിയില്ലെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല .എങ്കില്‍ ഞാന്‍ .....'
അവള്‍ ആ ഫോട്ടോയില്‍ തന്നെ ദൃഷ്ടി പതിപ്പിചിരിക്കുകയാണ് .അനുവാദത്തിനു കാത്തു നില്‍ക്കാതെ അയാള്‍ നടന്നു തുടങ്ങി .
                          'അയാള്‍ ചത്തില്ല അല്ലേ ....????'
അവളുടെ ഗാംഭീര്യം  കലര്‍ന്ന സ്വരം അയാളെ പിടിച്ചു നിര്‍ത്തി ..ഒരു വല്ലാത്ത ഭാവം അവളുടെ മുഖത്ത് ....
                                'ഞാന്‍ വരാം.'-ജെമ്മ
ജോണി കുട്ടി ആകെ തരിച്ചു നില്‍ക്കുകയാണ് -ഒരു പൊട്ടിത്തെറിയും ഇറക്കി വിടലും ആണ് പ്രതീക്ഷിച്ചത് .മനസ്സില്‍ വന്ന സ്നേഹത്തോടും സന്തോഷത്തോടും അതിലേറെ നന്ദിയോടും കൂടി അയാള്‍ ജെമ്മയെ നോക്കി .അവള്‍ അങ്ങനെ തന്നെ നില്‍ക്കുകയാണ് ...മുഖം ഭവ വ്യെക്ത്യാസങ്ങള്‍ ഇല്ലാതെ ശൂന്യം ആണ് ...
                                'എപ്പോള്‍..??'   അയാള്‍ ശബ്ദം താഴ്ത്തി ചോദിച്ചു .
                            'ഇപ്പോള്‍ തന്നെ '-അവളുടെ വാക്കുകള്‍ ..അതിലെ ധൃടത അയാളെ ഓരോ നിമിഷവും അല്ഭുതപ്പെടുത്തുക ആയിരുന്നു .അത് അവളുടെ സൌന്ദര്യത്തിനു ഭൂഷണം അല്ലെന്നു ജോണി കുട്ടിക്ക് തോന്നി .
              'ശെരി ഞാന്‍ കവലയില്‍ ചെന്ന് ഒരു ഓട്ടോ കിട്ടുമോന്നു നോക്കട്ടെ '
ജെമ്മ :'വേണ്ട ,ഇവിടെ നിന്നാല്‍ ബസ്‌ വരും .എന്താ ..ജോണി കുട്ടിക്ക് എന്നെ കൂടെ കൊണ്ട് പോകുവാന്‍ നാണക്കേട്‌ ഉണ്ടോ ??
ജോണി കുട്ടി ഒരു അല്പം ജാള്യതയോടെ അവളെ നോക്കി ,
              ' ഇല്ല ജെമ്മ .ഒരിക്കലും ഇല്ല .'
ജെമ്മ :'എങ്കില്‍ ഒരു നിമിഷം നില്‍ക്കൂ ,ഞാന്‍ ഒന്ന് റെഡി ആയി വരാം .
                            ..........................................................................
                                 'നമ്മുക്ക് ഇറങ്ങാം '-ജെമ്മ
                                       'ങ്ഹാ ...'
              ജോണി കുട്ടി മുന്‍പിലും ജെമ്മ പുറകിലുമായി നടന്നു .
ആരെങ്കിലും തങ്ങളെ കാണുന്നുണ്ടോ എന്ന് ജോണി കുട്ടി ഇടയ്ക്കിടെ നോക്കുന്നുണ്ട് .വഴിയരികില്‍ നില്‍ക്കുന്ന ചെടികള്‍ക്ക് പോലും കണ്ണുകള്‍ ഉള്ളതായി അയാള്‍ക്ക് തോന്നി .ജെമ്മയുടെ നടത്തത്തിന്റെ വേഗത പലപ്പോഴും അയാളെ മറികടക്കാന്‍ ഒരുങ്ങുന്നുണ്ട് .ഇച്ചിചെത്    എന്തോ നേടി എടുക്കാന്‍ ഉള്ള വ്യെഗ്രതയോടെ ആണ് അവളുടെ നടത്തം .ആ മുഖത്ത് അത് പ്രകടമാണ് .
                   'നന്നായി  ബസ്‌ സ്റ്റോപ്പില്‍ ആരും ഇല്ലാത്തതു .അല്ലെങ്കില്‍ ..(അയാള്‍ ഓര്‍ത്തു)
ജെമ്മ അല്പം മാറിയാണ് നില്‍ക്കുന്നത് ...ഒരു പക്ഷെ താന്‍ മനസ്സില്‍ ചിന്തിക്കുന്നത് ഒക്കെ ജെമ്മ മനസിലാക്കുന്നുണ്ടാകുമോ ??
                 അമ്മാച്ചനോട് ജെമ്മയെ കൊണ്ടുവരാം എന്ന് വാക്ക് പറയുമ്പോഴും മനസ്സില്‍ തീരെ പ്രതീക്ഷ ഇല്ലായിരുന്നു .പിന്നെ ഒരു കുറ്റബോധം പാടില്ലെല്ലോ ?അതാ ഇറങ്ങി തിരിച്ചേ .പക്ഷേ ജെമ്മ -അവള്‍ അത്ഭുതപ്പെടുത്തി കളഞ്ഞു .അമ്മച്ചനോട് പൊറുക്കാന്‍ ഉള്ള വലുപ്പം ആ മനസ്സിന് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല .അയാള്‍ അവളെ കൃതഞ്ഞതയോടെ നോക്കി ..ഇല്ല ..അവള്‍ ഈ ലോകത്ത് എങ്ങുമല്ല.
                                             ബസ്‌ വന്നു .
അടിവാരത്ത് നിന്നും ആ ബസ്‌ പതുക്കെ നീങ്ങിത്തുടങ്ങി ...മരങ്ങള്‍ എല്ലാം പുറകോട്ടു സഞ്ചരിക്കുന്നു ..എന്‍റെ ഓര്‍മകളും ...ഞാന്‍ ആരെയാണ് കാണാന്‍ പോകുന്നത് ...ഒരു നിഴല്‍ പോലെയേ ഓര്‍മയുള്ളൂ .എങ്കിലും അയാള്‍ ഏല്‍പ്പിച്ച മുറിപ്പാടുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല ...ആ ഓര്മ ഈ യാത്രയോടെ അവസാനിക്കണം .
                                            'ടിക്കറ്റ്‌ ...ടിക്കറ്റ്‌ '
              'മുക്കൂട്ടുതറ ..രണ്ടു '(ജോണി കുട്ടി ടിക്കറ്റ്‌ എടുത്തു)
                                            മുക്കൂട്ടുതറ .....????

                 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..