2012, ഫെബ്രുവരി 11, ശനിയാഴ്‌ച

മഴ

കര്‍ക്കിടകം തകര്‍ത്തു പെയ്യുന്നു ..ഇത്തിരി പോന്ന എന്നെയും ഗെര്‍ഭിനി ആയ എന്‍റെ അമ്മയെയും അച്ഛന്‍ കട്ട വെച്ച് പൊക്കിയ കട്ടിലിന്‍റെ മുകളില്‍ ഇരുത്തിയേക്കുവാന്..ആ കണ്ണുകളില്‍ നിഴലിക്കുന്ന ഭയം.. ഒരു കാറ്റു ശക്തി ആയി വീശിയാല്‍ ഇടിഞ്ഞു വീഴുന്ന ആ മേല്‍ക്കൂരയില്‍ നിലയുറപ്പിച്ചു ..മഴത്തുള്ളികള്‍ സംഗീതാല്‍മകമായി പുരക്കുളിലേക്ക് തത്തി കളിച്ചു വരുന്നു ..മീനുകള്‍ ആ കട്ടിലിനു ചുറ്റും ഓടിക്കളിക്കുന്നു ..എന്ത് രെസമാണ്!!അച്ഛന്‍റെ കണ്ണുകള്‍ പുരക്കും ചുറ്റും ഉണ്ട് ..പാവം ഇനി എന്തെങ്കിലും മുകളില്‍ കയറ്റി വെക്കാനുണ്ടോ എന്ന് തപ്പുകയാണ്‌ ..കഴുത്തറ്റം വരുന്ന വെള്ളത്തില്‍ അച്ഛന്‍ വല്യ ഇഷ്ടിക എടുത്തുകൊണ്ടു വന്നു വെച്ചു...രാത്രിയില്‍ എന്നെയും അമ്മയെയും ചേര്‍ത്ത് പിടിച്ചു ഇമാവെട്ടാതേ അച്ഛന്‍ കാവലിരുന്നു ..മിന്നലിന്റെ ഭംഗിയില്‍ പ്രകൃതി തീര്‍ത്ത ആഘോഷങ്ങളില്‍ മഴ തത്തി കളിക്കുമ്പോള്‍ അത് ആസ്വദിച്ചുകൊണ്ട്‌ ...

1 അഭിപ്രായം:

  1. എന്നിട്ട് മഴ അവസാനിച്ചുവോ...? അതാണ് .. കുഞ്ഞുങ്ങള്‍ ആശംഗ ഇല്ലാത്തവരാണ് ..മുതിര്നവര്‍ മുന്നില്‍ കാണുന്നവര്‍ അവരുടെ ലോകം നിറം മങ്ങിയത്.. .. കൊള്ളാം...നല്ല ഭാവന !

    മറുപടിഇല്ലാതാക്കൂ

thank you..