2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

പടുജെന്മം (മൂന്നാം ഭാഗം )

                                     അപമാന ഭാരത്താലോ ..കുറ്റബോധത്തിന്റെ നീര്‍ചൂളിയിലോ പെട്ട് ആ കാറ് അതിവേഗം മുന്‍പോട്ടു പായുകയാണ് ..പിന്‍ സീറ്റില്‍ അയാള്‍ തല ചായ്ച്ചു കണ്ണുകള്‍ അടച്ചിരിക്കുന്നു ,ജോണിക്കുട്ടി അയാളുടെ മുഖത്ത് ആര്‍ദ്രതയോടെ നോക്കി ,,ആ മുഖത്ത് ഭാവ വ്യെക്ത്യാസങ്ങള്‍ ഇല്ല ..ഉത്തരം കിട്ടാത്ത നിസംഗത മാത്രം ....
                                    മറിയ ചേടത്തിയുടെ ഉറക്കെയുള്ള നിലവിളി .മുഖത്ത് പതിച്ച അവരുടെ വിരലുകള്‍ .അതിനെക്കാള്‍ ഭയാനകം ആയിരുന്നു നിനച്ചിരിക്കാതെ ഉള്ള ആ കണ്ടുമുട്ടല്‍ ..20  വര്‍ഷം  -അതൊരു ചെറിയ കാലയളവ്‌ അല്ല ,അയാള്‍ ഓര്‍ത്തു .ഇനി ഒരിക്കലും കാണരുതേ എന്ന് ആഗ്രഹിച്ചതാണ്‌ ..മാമാ ,എന്ന് വിളിച്ചു എന്‍റെ പിന്നാലെ നടന്നിരുന്ന ആ കുഞ്ഞിന്‍റെ നിഷ്കളങ്ക മുഖം ഇന്നും മായാതെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .  
                            ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും പോലും  നിറഞ്ഞ പുഞ്ചിരിയുമായി കഴിഞ്ഞിരുന്ന ആ കുടുംബം ...രാത്രി വിളക്കിന്‍റെ കൈത്തിരിവെട്ടത്തില്‍ ഇല്ലായ്മകള്‍ സല്ലപിക്കാതെ സന്തോഷവും സ്നേഹവും പകര്‍ന്നു നല്‍കിയ വര്‍ക്കിച്ചായനും മറിയ ചേടത്തിയും ...പിന്നെ,കറുത്ത രാവുകളുടെ നിശബ്ദതയെ മറികടക്കുന്ന വര്‍ക്കിച്ചായന്റെ നാടന്‍ പാട്ടുകള്‍ ...
                              'തന്നന്നം താന തിനന്തോ ...
                             തതിന്നം താനാ തിനന്തോ ....'
മറിയ ചേടത്തി മുറക്ക് കൈ കൊട്ടി താളം ഇടുന്നുണ്ട് ,,ജെമ്മ മോള് അതിനു അനുസരിച്ച് നൃത്തച്ചുവടുകള്‍ വെക്കുന്നു ..വല്യ നൃത്തക്കാരി ആണ് എന്നാ ഭാവത്തില്‍ ...
വര്‍ക്കിച്ചായന്‍ അവളെ വാരി എടുത്തു ഉമ്മ കൊടുത്തു ,കിലുകില കുഞ്ഞി പല്ലുകള്‍ കാട്ടി അവള്‍ ചിരിച്ചു ..  എന്‍റെ ജെമ്മ മോള്‍ ..അവളുടെ കുട്ടി കുറുമ്പുകള്‍ ..അവളുടെ കുസൃതികള്‍ എന്നും അവളോടുള്ള സ്നേഹം കൂട്ടിയിട്ടേ ഉള്ളൂ .കുഞ്ഞി കൈകള്‍ വെച്ച് ചോറ് വാരി തരുന്നതും ,അപ്പച്ചനും അമ്മച്ചിയും പണിക്കു പോകുമ്പോള്‍ ഉള്ള എങ്ങല്‍ അടിച്ചു കരച്ചിലും ...ഹോ !!! എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ...

                                                      '  അമ്മച്ചീ ....
                                                                                                                                                          വലതു കൈ പൊക്കി പിടിച്ചു ജെമ്മ മോള് കരയുകയാണ് -'എന്താ മോളെ ഈ കാണിച്ചത്‌ ,ഈ കുട്ടിയോട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു തീയോടു കളിക്കരുതെന്ന് ,അല്ലെങ്കിലും ഉണ്ട് തിരി തെളിച്ചാല്‍ അപ്പൊ ഒരു കളി '-പൊള്ളിയത്‌ പോങ്ങാതിരിക്കാന്‍ മറിയചേടത്തി സോപ്പിട്ടു കൈ കഴുകിക്കുകയാണ് .പാല്‍പുഞ്ചിരി നിറഞ്ഞ അവളുടെ മുഖം കരഞ്ഞു വീര്‍ത്തു .
'മാമാ.. ..,ചേടത്തിയുടെ ചീത്ത വിളി കേട്ടിട്ടാവണം ,ചിനുങ്ങികൊണ്ട് അവള്‍ എന്റെ അടുത്ത് വന്നു നിന്നത് ...അവളെ ഞാന്‍ വാരി എടുത്തു ആ പൊള്ളിയ കുഞ്ഞി കൈകളില്‍ ഒരു കുഞ്ഞു ഉമ്മ വെച്ച് കൊടുത്തു --'എന്‍റെ മുത്തിന്റെ  വിരല് ആരാടാ പോള്ളിച്ചേ??
പാവം പേടിച്ചു കൈ പുറകോട്ടു വലിച്ചു .

                                        വണ്ടി ബ്രേയ്ക്കിട്ടു .....
'ജോണിക്കുട്ടി,,ആ പാട്ട് നിര്‍ത്താന്‍ പറയൂ മോനെ ..'(കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നത് ആ നാടന്‍ പാട്ടിന്‍റെ ഈരടികള്‍ ആണ് ..തന്നന്നം താന ..)

 ജോണിക്കുട്ടി -'ചേട്ടാ ,ആ പാട്ടൊന്നു നിര്‍ത്തുമോ ,അമ്മാച്ചന് ..'
അയാള്‍ വീണ്ടും കണ്ണുകള്‍ അടച്ചിരുന്നു .. കത്തിച്ചു വെച്ച മെഴുകുതിരി വെട്ടതോട് കുസൃതി കാണിക്കാന്‍ ചെന്ന് കൈ പോള്ളിയപ്പോള്‍ അവളെക്കാള്‍ വേദനിച്ചത്‌ ഒരു പക്ഷേ  തനിക്കായിരുന്നു ...

                      എല്ലാവര്‍ക്കും സമ്മതനായിരുന്ന തന്‍റെ ഉള്ളില്‍ ഒരു കാട്ടാളന്‍ വസിക്കുന്നുണ്ടെന്നു തിരിച്ചറിയാന്‍ മദ്യത്തിന്‍റെ അകമ്പടി വേണ്ടി വന്നു .എങ്കിലും ആ പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്താന്‍ മാത്രം ഉള്ള കാമഭ്രാന്ത്‌ തന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നോ  ??      
                                 മദ്യം ...മദ്യം ....മദ്യം
എല്ലാം ഒന്ന് മറക്കാന്‍ ആണ് അന്ന് അത് കഴിച്ചത് ,,കുടുംബം ,സഹോദരങ്ങള്‍ ,ഇച്ചെചിയുടെ  കത്ത് ..അതിലെ വാക്കുകള്‍ ........
;കുട്ടാ ..കുടുംബ വീട് ഭാഗം വെക്കാന്‍ പോകുന്നു  ,എല്ലാം മറക്കണം എന്ന് ഇച്ചേച്ചി   പറയില്ല ,പക്ഷേ നിനക്കൂടെ അവകാശപ്പെട്ടതാണ് ..നീയും ഞങ്ങളില്‍ ഒരാള്‍ അല്ലെ ,ആ ചിന്ത മറ്റുള്ളവര്‍ക്ക് ഇല്ല .ശെരിയാണ് ,നീ എന്നൊരു കൂടെ പിറപ്പു ജീവിച്ചിരിപ്പുണ്ടെന്ന് അവര്‍ കണക്കാക്കുന്നത് ഇല്ല .എങ്കിലും ജീവിതം അല്ലെ മോനെ .ഏറ്റവും ഇളയവന്‍ എന്നാ നിലക്ക് വീടിനു അവകാശം നിനക്കാണ് ,,നീ വരണം ,വന്നേ തീരൂ .'
ഞാന്‍ ഓര്‍ക്കുന്നു ,ഇച്ചേച്ചി മാത്രം ആയിരുന്നു എന്നും തന്നോട് ഇത്തിരിയെങ്കിലും കരുണയോടെ പെരുമാരിയിട്ടുള്ളത്.
                                             തിരസ്ക്കരിക്കപ്പെട്ട ജീവിതത്തിനു ഒരു അന്ത്യം ,,അതിനായിരുന്നു ഈ ഒളിച്ചോട്ടം ... എന്നും അങ്ങനെ ആയിരുന്നു ..ചെറുപ്പത്തിലെ തുടങ്ങിയത് ആണ് ഈ അവഗണന ..പീഡനം രെക്ത ബന്ധങ്ങളില്‍  നിന്ന് ആകുമ്പോള്‍ മൂര്‍ച്ച കൂടും. അച്ഛനും അമ്മയും നക്ഷ്ട്ടപ്പെട്ടു മൂത്ത ചേട്ടന്മാരുടെയും ചേച്ചിമാരുടെയും   ദയാവായ്പിനു   വേണ്ടി  കാത്തു നില്‍ക്കേണ്ടി  വരുന്നവന്റെ  കണ്ണുനീര്‍ ..വെറുപ്പായിരുന്നു  എല്ലാവരോടും, ,ഒരു തരാം അപകര്‍ഷതാബോധവും ..മൂത്തവര്‍ ഇട്ടു പഴകിയാതെ ഇട്ടിട്ടുള്ളൂ ,വേലക്കാരന് തുല്യം ആയ ജീവിതം ,ഞാന്‍ എന്താ അവരുടെ കൂടെ പിറപ്പല്ലായിരുന്നോ??   തല്ലും ശകാരവും മിച്ചം,വീട്ടുകാര്‍ അവഗണിച്ചവനെ മാനിക്കാന്‍ പിന്നെ ആരാണ് ഉള്ളത് ..നാട്ടുകാരോ ,,കൂട്ടുകാരോ ..ഹും !!ഏഴാം ക്ലാസ് വരെ പോയത് ആട്ടും തുപ്പും സഹിച്ചാണ് .ഇളയതായി പോയതിന്‍റെ  ശാപം !!!..സാന്ത്വനം സ്നേഹം ഇതൊന്നും അറിയാതെ ഉള്ള ജീവിതം  ..കുരുന്നു മനസ്സില്‍ തോന്നിയ വേദന പകയായി വളര്‍ന്നു ,സഹോദര സ്നേഹം പൂര്‍ണമായും അകന്നു തുടങ്ങിയത് കൌമാരത്തില്‍ ആയിരുന്നു .സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ   ആരുമില്ല എന്ന ചിന്തയാണ് പിറന്ന മണ്ണും വളര്‍ന്ന നാടും ഉപേക്ഷിച്ചു ആ അടിവാരത്തില്‍ എന്നെ എത്തിച്ചത് .ഒരു നിയോഗം പോലെ സ്നേഹവും സന്തോഷവും പകര്‍ന്നു നല്‍കാന്‍ എത്തിയതാണ് ആ കുടുംബം .മദ്യം എന്ന വിഷം എന്‍റെ സിരകളില്‍ നിന്നും ശിരോ നാഡിവ്യൂഹങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍  ഉള്ളില്‍ തിരസ്ക്കരിക്കപ്പെട്ടതോ അടഞ്ഞു കിടന്നതോ ആയ വൈകാരിക ചിന്തകള്‍ ആ പിഞ്ചു കുഞ്ഞിന്‍റെ മേല്‍ അടിച്ചു ഏല്‍പ്പിക്കുക ആയിരുന്നു  ,   ആരോടൊക്കെയോ ഉള്ള പക ,വെറുപ്പ്‌ ..ഞാന്‍ അറിയാതെ എന്‍റെ ഉള്ളില്‍ ജെന്മം എടുത്ത കാളിയന്‍ എന്നാ വിഷ സര്‍പ്പം തകര്‍ത്തു ആടുക ആയിരുന്നു ...ആരുടെ ഒക്കെയോ ജീവിതം നശിപ്പിക്കാന്‍ ഉള്ള വിഷം ചീറി കൊണ്ട് ...

                                 ' ജെമ്മ മോളേ  ....അച്ചോടാ))) അമ്മച്ചീടെ മോള് ഉറങ്ങിപ്പോയോ ..
                               നമ്മുക്ക് കുളിക്കണ്ടേ ..??
                                ദേ,കണ്ണ് തുറന്നേ ,അമ്മച്ചി വന്നത് കണ്ടില്ലേ മുത്ത്‌ .'
ചേടത്തി  ആണ് .. പണി  കഴിഞ്ഞു  ഓടി  വന്നതാണ്‌ മോളേ കൊണ്ട് പോകാന്‍ .
                                 മുഖം വാടി തളര്‍ന്നിരിക്കുന്നു ,എങ്കിലും കണ്ണുകളില്‍ മാതൃത്വത്തിന്റെ   സ്നേഹം സ്ഫുരിക്കുന്നു ..
                                  ചേടത്തി മോളെ തോളില്ലിട്ടു നടന്നു അകലുമ്പോള്‍ എന്‍റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞിരുന്നു ,ആ നശിച്ച നിമിഷത്തെ ഓര്‍ത്തു വിലപിച്ചു ...
                                  'ഇനി എനിക്ക് മരണം മാത്രം ആണ് രെക്ഷ...,,,ഇല്ല ..എന്നെ പോലെ ഒരുവന്‍ രെക്ഷപ്പെട്ടു കൂടാ  ,മരണം -അതൊരു കുറഞ്ഞ ശിക്ഷ ആണ് '.സ്വയം കാര്‍ന്നു തിന്നുന്ന ഒരുപാടു ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി .
             രാത്രി മുഴുവന്‍ അതെ ഇരിപ്പ് ,,ചേടത്തിയുടെ കരച്ചിലും ,ആശുപത്രിയില്‍ പോയതും എല്ലാം അറിയുന്നുണ്ടായിരുന്നു .
ആ കുഞ്ഞിനു ഒന്നും വരുത്തരുതേ എന്ന് മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു
കരഞ്ഞു തളര്‍ന്നു എപ്പോളോ ഒന്ന് മയങ്ങി .ബഹളം കേട്ടാണ് കണ്ണ് തുറന്നത് ,മനസ്സ് വല്ലാതെ പിടക്കുന്നു ..
                        ജെമ്മ മോള്‍ക്ക്‌ എന്തെങ്കിലും ....കര്‍ത്താവേ ..!!

പെട്ടെന്നാണ് കുറെപ്പേര്‍ അകത്തേക്ക് കയറി വന്നത് ,അവര്‍ എന്‍റെ കഴുത്തിന്‌ കുത്തി പിടിച്ചു .
                                       'കൊല്ലെടാ  അവനേ  ........'
ഞാന്‍ തളര്‍ന്നു പോയി ..ഇതാ എല്ലാം അവസാനിച്ചു .ഞാന്‍ പാപിയാണ് ..ക്രൂരനായ പാപി ...
'ഇതാ ..എന്നെ ശിക്ഷിച്ചോളൂ.'.എന്തും ഏറ്റു വാങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നു .
ഒന്ന് തടയുക പോലും ചെയ്യാതെ അവരുടെ പ്രഹരങ്ങള്‍ ഞാന്‍ ഏറ്റു വാങ്ങി .അവര്‍ വലിച്ചു ഇഴച്ചുകൊണ്ട് എന്നെ പുറത്തേക്കെറിഞ്ഞു .ഒരു പോലീസ് ജീപ്പ് വന്നു നിന്നു,അവര്‍ നാട്ടുകാരില്‍ നിന്നും എന്നെ പിടിച്ചു മാറ്റി ജീപ്പില്‍ കയറ്റി .
                     
                       'എന്തിനാണ് എന്നെ രെക്ഷിച്ചത്,എന്നെ തല്ലികൊല്ലാന്‍ ഉള്ള അനുമതി മനസ്സാലെ ഞാന്‍ അവര്‍ക്ക് കൊടുത്തു കഴിഞ്ഞു .'
വായില്‍ രെക്തം ..ചുണ്ട് പൊട്ടിയത് ആണ് -ആരുടെയോ കൈക്കരുത്ത്!!ഞാന്‍ വേദന അറിഞ്ഞു തുടങ്ങി ..എങ്കിലും എന്‍റെ മോള് അനുഭവിച്ച വേദന ...???
പോലീസ് ജീപ്പില്‍ ഞാന്‍ തല കുനിച്ചിരുന്നു .

        പോലീസ് സ്റ്റേഷനില്‍  
_____________________________

                                      ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ ആ ജീപ്പ് പായുക ആയിരുന്നു ..എന്‍റെ കൈയിലെ വിലങ്ങിലേക്ക്   ഞാന്‍ നോക്കി .കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണുനീര്‍ ,വിലങ്ങില്‍ കട്ട പിടിച്ചിരുന്ന രേക്തക്കറയെ ഇളക്കിയോ ???ഒന്നും കാണാന്‍ കഴിയുന്നില്ല ..ഞാന്‍ കണ്ണുകള്‍ അടച്ചു തല കുനിച്ചു ഇരുന്നു .
അങ്ങനെ എത്ര നേരം ഇരുന്നു എന്ന് അറിയില്ല .
                 'ഇറങ്ങെടാ ..സ്റ്റേഷന്‍ എത്തി '.ഞാന്‍ തല ഉയര്‍ത്തി നോക്കി .
                'പോലീസ് സ്റ്റേഷന്‍ '-ബോര്‍ഡ്‌ വായിച്ചു .അറവു മൃഗത്തെ കൊണ്ട് പോകുന്നത് പോലെ എന്നെ അകത്തേക്ക് കൊണ്ട് പോയി .
ആദ്യമായാണ് ഒരു പോലീസ് സ്റ്റേഷനില്‍ ..ഞാന്‍ ചുറ്റും നോക്കി ,മനസ്സില്‍ വല്ലാത്തൊരു ഭയം----പോലീസ് സ്റ്റേഷന്‍ !!!
കൃശഗാത്രനായ ഒരു ഉദ്യോഗസ്ഥന്‍ അടുത്തേക്ക് നടന്നു വരുന്നു .എന്‍റെ  ഹൃദയമിടിപ്പിന്‍റെ വേഗത കൂടി .
'നീയാണ് അല്ലേടാ    ആ .....;പറഞ്ഞു തീരും മുന്‍പേ ചെകിട്ടത് അടി വീണു .അടിയുടെ തീവ്രതയില്‍ ഞാന്‍ മറിഞ്ഞു വീണു .അയാള്‍ പറഞ്ഞത് എന്തെന്ന് വ്യെക്തമായില്ല .കുറച്ചു സമയത്തേക്ക് തലക്കകത്ത് ഒരു മരവിപ്പ് ..ചെവിയില്‍ നിന്നും രെക്തം ഒലിച്ചിറങ്ങുന്നു .

പിന്നെയും അയാള്‍ അടിക്കാന്‍ തയ്യാര്‍ എടുക്കുന്നു ...അയാളുടെ കാലു പിടിച്ചു ഞാന്‍ കരഞ്ഞു ...
                         'എന്നെ കൊന്നോളൂ സാര്‍ ,കൊന്നോളൂ ..ഞാന്‍ ആണ് ആ മഹാ പാപം ചെയ്തത് .രെക്ഷപെടെണം എന്ന് ആഗ്രഹം ഇല്ല ..ഏറ്റവും കൂടിയ ശിക്ഷ തന്നെ  എനിക്ക് വാങ്ങി തരണം, '.
എന്‍റെ അപേക്ഷ ശിരസാവഹിച്ചു കൊണ്ട് അവര്‍ എന്നെ അവരുടെ ഷൂസിനു അടിയില്‍ ഇട്ടു ചവിട്ടി അരച്ചു..
ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ ആ ശിക്ഷ ആസ്വദിക്കുക ആയിരുന്നു ..ആ കുരുന്നു പ്രാണന്‍ ഞെരിഞ്ഞമര്‍ന്ന വേദന ഇതിലും കൂടുതല്‍ ആയിരിക്കില്ലേ ..??
                            മൃത പ്രാണന്‍ ആയ എന്നെ അവര്‍ തൂക്കിയെടുത്തു ജയിലില്‍ ഇട്ടു .നാളെ കോടതിയില്‍ ഹാജെരാക്കും.
എന്‍റെ വിധി നാളെ നിശ്ചയിക്കും ..??തൂക്ക്കുമാരത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും ഞാന്‍ ആഗ്രഹിക്കുന്നില്ല .

        കോടതിയില്‍ :-
      ________________
         
                                          കോടതി വളപ്പില്‍ പോലീസ് ജീപ്പ് നിര്‍ത്തിയപ്പോള്‍ എന്നെ ഇറങ്ങാന്‍ അനുവദിക്കാതെ ജെനക്കൂട്ടം വളഞ്ഞു ..ആര്‍ക്കും വേണ്ടാതെ എവിടെയോ കിടന്ന ഒരുത്തന്‍റെ മാംസത്തിനായി  കൊതിക്കുന്ന പ്രതികരിക്കുന്ന സമൂഹം !!!പോലീസ് അവരെ നിയന്ത്രിക്കാന്‍ പാട് പെടുന്നുണ്ട് .ഒരു വിധം അവര്‍ എന്നെ കോടതി മുറിയില്‍ എത്തിച്ചു.എല്ലാവരും എന്നെ   അറപ്പോടും വെറുപ്പോടും കൂടി നോക്കുന്നു .അവരുടെ കണ്ണുകള്‍ എന്നെ ചൂഴ്ന്നു എടുക്കുന്നത് പോലെ  ...
                           കറുത്ത തുണി കൊണ്ട് കണ്ണടച്ച് കെട്ടിയിരിക്കുന്ന നീതി ദേവതയെ ഞാന്‍ നോക്കി ..എന്തിനാണ് ഈ പ്രഹസനം ..ഒരു വാദ പ്രതിവാദം ..എന്തും സ്വീകരിക്കാന്‍ തയ്യാര്‍ ആണ് -ഞാന്‍ ചിന്തിച്ചു .എനിക്ക് വേണ്ടി വാദിക്കാന്‍ ആരും ഉണ്ടായിരുന്നില്ല ,അങ്ങനെ ആഗ്രഹിച്ചിരുന്നില്ല ..അല്ലെങ്കില്‍ തന്നെ എന്ത് വാദിക്കാന്‍..എനിക്ക് കൊല്ലാന്‍ ഇനിയും കുരുന്നു ജീവനുകളെ കൊടുക്കണമെന്നോ ???
                 ഒരു വക്കീല് എഴുനേറ്റു ഞാന്‍ ചെയ്ത കുറ്റ കൃത്യങ്ങള്‍ നേരിട്ട് കണ്ടത് പോലെ വര്‍ണ്ണിക്കുന്നു ....
                      'ആ പിഞ്ചു കുഞ്ഞിനെ നിഷ്ക്കരുണം നികൃഷ്ടമായി ,പീഡിപ്പിച്ചു ,മൃതപ്രാണന്‍   ആക്കി ..ഇപ്പോഴും അബോധാവസ്ഥയില്‍ കഴിയുന്ന ...
                 എന്ത്.............????????????എന്‍റെ ജെമ്മ മോള് മരിച്ചിട്ടില്ലെന്നോ ....അവള്‍ ജീവനോടെ ....ഹോ ..അതല്ലേ ആ വക്കീല്ലു പറയുന്നത് .
'എനിക്ക് കാണണം ...എനിക്കെന്‍റെ മോളേ കാണണം '-ഞാന്‍ അലറി വിളിച്ചു .
'ഒരു പ്രാവശ്യം..ഒരേ ഒരു പ്രാവശ്യം ..മാത്രം ....

'അവളെ നിനക്ക് കണ്ടിട്ട് എന്തിനാടാ'-ചേടത്തി ....??ബാക്കി ഉള്ള ജീവനും കൂടി തീര്‍ക്കാനോ?ഇട്ടു കൊട് സാറന്മാരെ ആ ചെന്നായുടെ മുന്‍പിലോട്ടു എന്‍റെ മോളേ ..അവന്‍ തിന്നട്ടെ ..അതും പോരെങ്കില്‍ ദേ രണ്ടു ജീവനുകള്‍ ബാക്കി ..നിന്നെ സഹോദരന്‍ ആയി കണ്ടു സ്നേഹിച്ചു വിശ്വസിച്ച ആ മനുഷ്യന്‍ ..പിന്നെ നിനക്ക് വെച്ച് വിളമ്പി തന്ന ഞാനും ..കൊല്ലെടാ ഞങ്ങളെ കൂടെ '
                 ഒരു അമ്മയുടെ വിലാപത്തിന് ആ കോടതി മുറി സാക്ഷ്യം വഹിക്കുകയായിരുന്നു കരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ പ്രതികാരം ജ്വലിക്കുന്നു .എതിര്‍പ്പുകളെ അവഗേണിച്ചു അവര്‍ എന്‍റെ നേര്‍ക്ക്‌ അടുത്തു.
                 'കൊല്ലുമെടാ നിന്നെ ഞാന്‍ ...'പോലീസുകാര്‍ ചേടത്തിയെ പിടിച്ചു മാറ്റാന്‍ ശ്രേമിക്കുന്നു .
'സാറന്മാരെ എന്നെ  വിട് ..എനിക്കിവനെ കൊല്ലണം..എന്‍റെ പോന്നു മോളേ ...ഇവന്‍ ..ആ ശബ്ദം അകന്നു പോകുകയാണ്
വര്‍ക്കിച്ചായന്‍ ഒരു മൂലയ്ക്ക് തലയ്ക്കു കൈയും കൊടുത്തിരിക്കുന്നു ,ഒന്നും മിണ്ടുന്നില്ലെങ്കിലും ആ ഹൃദയം എന്നെ ശപിക്കുന്നുണ്ടാവും ..
                          എന്‍റെ കണ്ണുകള്‍ നിറഞ്ഞു ..എന്നെ തടഞ്ഞു വെച്ചിരിക്കുന്ന ആ പ്രതിക്കൂടിനെ ഭേദിച്ച് ,അലറി വിളിച്ചുകൊണ്ടു ഞാന്‍ ആ കോടതി മുറിയില്‍ നിന്നും ഓടി ..മനസ്സിന്‍റെ കടിഞ്ഞാണ്‍ നക്ഷ്ടമാവുകയാണോ ???ഭ്രാന്തമായ ഒരു വേദന ..ആരൊക്കെയോ എന്നെ പിടിച്ചു വലിക്കുന്നു ..ഞാന്‍ കുതറി മാറാന്‍ ശ്രേമിക്കുന്നുണ്ട് .....
                                   
                                 ബോധം വീഴുമ്പോള്‍ ഞാന്‍ ഒരു മുറിയില്‍ ആണ് ...എന്താണ് സംഭവിച്ചത് ..ഓര്‍മയില്ല ..തലക്കുള്ളില്‍ ആകെ ഒരു വിങ്ങല്‍ ...ഞാന്‍ ചുറ്റും നോക്കി ..എന്‍റെ മോള് ..??/എന്‍റെ കൈകള്‍ കട്ടിലിനോട് ചേര്‍ത്ത് വിലങ്ങിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു ..മുറിക്കു വെളിയില്‍ പോലീസുകാര്‍ ...ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ ഒരു ഭ്രാന്താശുപത്രിയില്‍ ആണെന്ന് ..എന്തിനാണ് എന്നെ ഇവിടെ കൊണ്ട് വന്നത് ,എനിക്ക് ഭ്രാന്തില്ലെല്ലോ ..ഇല്ലേ ..ഉണ്ട് ..എനിക്ക് ഭ്രാന്തുണ്ട് ..എനിക്ക് ഭ്രാന്താണ് ...അതെ ..എനിക്ക് ഭ്രാന്താണ് .........................ഞാന്‍ ഉറക്കെ വിളിച്ചു കൂവി ..                                               ഇതും ഞാന്‍ അനുഭവിക്കണം ..!!!!!അവിടെ എത്ര നാള്‍ ഉണ്ടായിരുന്നു എന്ന് അറിയില്ല
...........................................................................................................................................................
                       
                               ഇന്ന് എന്നെ ജയിലില്‍ കൊണ്ട് പോകുകയാണ് .
അവിടെ ഉള്ളവര്‍ എന്‍റെ വരവിനായി കാത്തിരുന്നത് പോലെ ..ആരോടൊക്കെയോ ഉള്ള പകയും വിദ്വേഷവും എന്‍റെ തെറ്റില്‍; കലര്‍ത്തി അവര്‍ എന്നെ ശിക്ഷിച്ചു ..എല്ലാം അനുഭവിക്കാന്‍ ഞാന്‍ തയ്യാര്‍ ആയിരുന്നു ...ജയിലിന്‍റെ   ഇരുട്ടറകളില്‍ ഒതുങ്ങിക്കൊടാന്‍ ഞാന്‍ ആഗ്രഹിച്ചു .ഏഴു വര്‍ഷം - ഒരു നിമിഷത്തെ തെറ്റിന് ഏഴു വര്‍ഷത്തെ ശിക്ഷ ലെഭിച്ചപ്പോള്‍ അത് പോര എന്ന് കോടതിയില്‍ കേണു കരഞ്ഞു പറഞ്ഞതാണ്‌  ..അവിടെയും വിധി എന്നെ കൈവിട്ടു ...
                       
                                ആ പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്താന്‍ മാത്രം ഉള്ള കാമഭ്രാന്ത്‌   തന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നോ ??  കോടതിയുടെ ശിക്ഷയെക്കള്‍ താന്‍ സ്വയം ഏറ്റു വാങ്ങിയ ശിക്ഷ ആയിരുന്നു  ഈ ഏകാന്ത വാസം ..ഇതൊരു ഒളിച്ചോട്ടം ആയിരുന്നില്ല ..തടവറയുടെ ഇരുട്ടില്‍ ഏഴു വര്‍ഷം അല്ല ..ഈ ജെന്മം മുഴുവന്‍ കഴിയാന്‍ വേണ്ടിയാണു അങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത് .ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഒറ്റയ്ക്ക് താമസിക്കാന്‍ കുടുംബ വീട് തിരഞ്ഞെടുത്തത്  ബന്ധങ്ങള്‍ പുതുക്കാന്‍ ആയിരുന്നില്ല .സ്വയം തീര്‍ത്ത ഇരുട്ടില്‍ ഈ പടുജെന്മത്തെ തളച്ചത് ഇരുപതു വര്‍ഷം .വര്‍ഷങ്ങളുടെ ദൈര്‍ഘ്യം പപക്കറയെ തെല്ലും മായിക്കില്ല എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു .മറക്കാന്‍ ഇതു വരെ ശ്രേമിച്ചിട്ടില്ല -ആ കിരാത നിമിഷങ്ങള്‍ ..മറന്നാല്‍ ഒരു പക്ഷെ ,താന്‍  ഈ ശിക്ഷയില്‍ നിന്നും രെക്ഷപെട്ടാലോ,,എന്ന അസ്വസ്ഥമായ ചിന്ത .ആ നീച പ്രവൃത്തി   ഇന്നും എന്നെ കാര്‍ന്നു തിന്നുന്ന ഒരു മുറിവായി അവശേഷിക്കുന്നു .


         
                    വിധിയുടെ നിയോഗം,, അല്ലെങ്കില്‍ പെങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഈ പെണ്ണ് കാണല്‍ ചടങ്ങിനു ഇറങ്ങി തിരിക്കുമായിരുന്നോ ??
    ജീവിതം പൊളിച്ചു മാറ്റാന്‍ തയ്യാറാവാത്ത ഒരു ഏട്.അവരുടെ കാല് പിടിച്ചു മാപ്പ് പറയാന്‍ ആഗ്രഹിച്ച നിമിഷങ്ങള്‍ ഉണ്ടായിരുന്നു .എങ്കിലും പെട്ടെന്നുള്ള കൂടിക്കാഴ്ചയില്‍ സ്തബ്ധനായി നില്‍ക്കാനേ കഴിഞ്ഞുള്ളു .ക്ഷെമ
ചോദിയ്ക്കാന്‍ ഉള്ള അര്‍ഹത ഇല്ല എന്ന് അറിയാം ,എങ്കിലും ഒരു പ്രതീക്ഷ എന്നും എവിടെയോ വിതുംബിയിരുന്നു ..
                                 
                                 എന്‍റെ ജെമ്മ മോള് ..അവളിപ്പോള്‍ വളര്‍ന്നു സുന്ദരിയായിട്ടുണ്ടാകും .വല്യ കുട്ടി ആയി ,ബ്രോക്കര്‍ പറഞ്ഞപ്പോള്‍ ആ ഫോട്ടോ ഒന്ന് കാണേണ്ടത് ആയിരുന്നു .ഇനി പറഞ്ഞിട്ട് കാര്യം ഇല്ല ..എല്ലാം അവസാനിച്ചു .എങ്കിലും ഒരിക്കല്‍ ,,ഒരേ ഒരു പ്രാവശ്യം ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആ കാലില്‍ വീണു മാപ്പിരക്കാമായിരുന്നു;അര്‍ഹത ഇല്ലെങ്കില്‍   പോലും...    താന്‍ ഒരു പെണ്‍കുട്ടി ആണ് എന്ന തിരിച്ചറിവാകും മുന്‍പേ ചാരിത്ര്യം നക്ഷ്ടപ്പെട്ടവള്‍ ...ഇല്ല,,, അവള്‍ ഒരിക്കലും തന്നോട് ക്ഷെമിക്കുകയില്ല,അവളുടെ ശാപവാക്കുകള്‍ കൊണ്ടെങ്കിലും ഈ പാപക്കറ കഴുകി കളയാം എന്ന വ്യാമോഹം ഇല്ല ..എങ്കിലും ഒരു സമാധാനത്തിനു ...ഉറക്കം നക്ഷ്ട്ടപ്പെട്ട രാത്രികള്‍ക്ക് ഒരു ആശ്വാസത്തിന് ...???
                                   .
                                    കുറ്റബോധം കൊണ്ടാവാം ..അതോ ഭയന്നിട്ടോ ..ചേടത്തി വന്നു പല തവണ വിളിച്ചിട്ടും മുന്‍പോട്ടു ചെല്ലാന്‍ അന്ന് കൂട്ടാക്കിയില്ല ..പൊട്ടി കരയുകയായിരുന്നോ ഞാന്‍ ,ഓര്‍മയില്ല ..ബാല്യവും കൌമാരവും യവനവും ഒരു പോലെ പല്ല് ഇളിച്ചു പരിഹസിച്ച ഒരുത്തന്‍റെ മനോവികാരങ്ങള്‍ക്കു ഇത്രയും   ക്രൂരന്‍ ആവാന്‍ കഴിയുമോ ??അതോ തന്‍റെ വികാര വിചാരങ്ങളെ ആരും തിരിച്ചറിഞ്ഞില്ല എന്ന അപകര്‍ഷതാ ബോധമോ ..എതിര്‍ക്കാന്‍ പോലും ശക്തി ഇല്ലാത്ത ആ കുരുന്നിനോട് ..പക വീട്ടുകയയിരുന്നോ എതിര്‍ക്കാന്‍ കഴിയാതിരുന്ന തന്‍റെ ബാല്യത്തോട്..???
                                             
 .വിലങ്ങു കയില്‍ വീഴുമ്പോഴും നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചപ്പോളും  പോലീസുകാരന്റെ  മുഷ്ടി ദേഹത്ത് പതിഞ്ഞപ്പോളും  വേദന അറിഞ്ഞിരുന്നില്ല ..ഇന്ന് ഇപ്പോള്‍ വീണ്ടും ,അവരുടെ മുഖം ഒരു നിയോഗം പോലെ മുന്നില്‍ വന്നു പെട്ടപ്പോള്‍,ഒരു മാപ്പ് പോലും പറയാന്‍ ആവാതെ ,തല കുനിച്ചു നില്‍ക്കേണ്ടി വന്നു .ഞാന്‍ ഏല്‍പ്പിച്ച  കളങ്കത്തില്‍ നിന്നും ഇന്നും ആ കുടുംബം മുക്തമായിട്ടില്ല എന്ന് ആ രണ്ടു മൃത പ്രാണരുടെ മുഖങ്ങളില്‍ വ്യെക്തമാണ് ..
                                       മനസ്സിലെ കറനീക്കി പുറത്തു വരണം എന്ന് തെല്ലും ആഗ്രഹിച്ചിട്ടില്ല ..എങ്കിലും പറയാന്‍ ആഗ്രഹിച്ച ഒന്ന് ...മാപ്പ് ...മാപ്പ് ,..!!!


                         'അമ്മാച്ചാ ,,..എഴുനേല്‍ക്കു  വീട് എത്തി ,കയറിയപ്പോള്‍ തൊട്ടു കണ്ണടച്ചിരിക്കുന്നത് ആണ് ..അതോര്‍ത്തു വിഷമിക്കാതെ ..ആ കഥകള്‍ ഒക്കെ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ ,കഴിഞ്ഞത് കഴിഞ്ഞു ..ഇനി മതി ,,ആ തെറ്റിന്റെ പേരില്‍ ജയിലും ഭ്രാന്താശുപത്രിയും  ..പിന്നെ ഇത്രയും നാള്‍ സ്വയം ശിക്ഷിച്ചില്ലേ ...ഇനി മതി .ഇന്ന് അതിന്‍റെ അവസാനം ആയിരുന്നു എന്ന് കണക്കാക്കിയാല്‍ മതി .ജോണിക്കുട്ടി അയാളുടെ തോളില്‍ തട്ടി വിളിച്ചു .ജോണിക്കുട്ടിയുടെ കൈകളെ ഭേദിച്ച് കൊണ്ട് ,ആ വിഴുപ്പു ഭാണ്ഡം അവന്‍റെ മടിയില്‍ വീണു ...മുഖത്ത് ഒഴുകാന്‍ മടി കാണിച്ച  അശ്രുകണങ്ങള്‍ അവശേഷിപ്പിച്ചു പോയ തെളിവുകള്‍ .......           
                                 
                                      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..