2012, ഫെബ്രുവരി 11, ശനിയാഴ്‌ച

THE DEATH


ഒരു ഓഷോ കഥയില്‍ നിന്നും തുടങ്ങാം..

ഒരാളുടെ അമ്മ മരിച്ച അന്നു രാത്രി അയാള്‍ സിനിമയ്ക്ക് പോയി. അത് കണ്ട് ഒരാള്‍ ചോദിച്ചു. എന്തൊരു വൃത്തികേടാണു കാണിച്ചത്.? 'താങ്കള്‍ അമ്മ മരിച്ച അന്നു രാത്രി സിനിമയ്ക്ക് പോയത് തെറ്റായി പോയെ'ന്ന്. അയാള്‍ പറഞ്ഞു 'കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞാന്‍ എന്റെ അമ്മയെ പരിപാലിക്കുകയായിരുന്നു.. ഉറങ്ങാതെയും ഉണ്ണാതെയും. ഇപ്പോള്‍ അമ്മ മരിച്ചു. ഇനി എന്റെ ആവശ്യം അമ്മയ്ക്കില്ല. ഞാന്‍ സിനിമ കാണാന്‍ പോയി, അതില്‍ എന്തേ തെറ്റ്..? ഞാന്‍ അമ്മ മരിച്ച് മൂന്നാം നാളോ ഒരു വര്‍ഷം കഴിഞ്ഞോ അത് ചെയ്യുന്നുവെങ്കില്‍ താങ്കള്‍ എന്ത് പറയും...? താങ്കള്‍ എന്റെ അമ്മയെ അല്ല സ്നേഹിക്കുന്നത് സമയത്തെയാണു..!'

ഇനി നമുക്ക് ക്രിസ്തുവിലേയ്ക്ക് ചെല്ലാം... അദ്ദേഹം ശിഷ്യന്മാരുമായി നടന്നു പോകവേ, ഗ്രാമത്തില്‍ നിന്നൊരാള്‍ വന്നു പറഞ്ഞു. അവിടെ ആള്‍ക്കാര്‍ മരിച്ചിരിക്കുന്നുവെന്ന്. തിരിച്ചുപോയി ആ ശവം മറവ് ചെയ്യ്‌തുവരാമെന്ന് പറഞ്ഞ ശിഷ്യരോട് ക്രിസ്തു പറഞ്ഞു... പോകേണ്ട, മരിച്ചവരെ മരിച്ചവര്‍ സംസ്ക്കരിച്ചുകൊള്ളും.

ശ്രീ നാരായണ ഗുരു മരിച്ചു കഴിഞ്ഞാല്‍ ശവം എന്തുചെയ്യണമെന്ന് സന്ദേഹപ്പെട്ടൊരാളോട് ചക്കിലിട്ട് ആട്ടാനാണു നിര്‍ദ്ദേശിച്ചത്...അദ്ദേഹം 'അഹം ബ്രഹ്മാസ്മി' പഠിച്ച അത്രയും ആഴത്തില്‍ കേരളത്തില്‍ ഒരാളും ഉപനിഷത്തുക്കളും വേദങ്ങളും പഠിച്ചിട്ടില്ല.

മഹാനായ സോക്രട്ടീസ് മരിച്ച് കഴിഞ്ഞാല്‍ തന്റെ ശവം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയാനാണു ശിഷ്യനോട് ആവശ്യപ്പെട്ടത്.. 'അയ്യോ അപ്പോള്‍ അങ്ങയുടെ ശവം കുറുക്കന്മാര്‍ തിന്നില്ലേ?' എന്ന് ചോദിച്ച ശിഷ്യനോട് 'എന്നാല്‍ കൈയ്യില്‍ ഒരു വടി കൂടിപ്പിടിപ്പിച്ചേക്കൂ' എന്ന് നാണം കെടുത്താനും അദ്ദേഹം മടിച്ചില്ല.

മരണം എല്ലാവര്‍ക്കും ലഭിച്ചിരിക്കുന്ന പ്രകൃതിയുടെ വരമാണു. ആ മരണത്തെ അത്രയും വലിയ പ്രശ്നമായി എന്തിനാണു കാണുന്നത്...? മരിച്ചവരെ വിമര്‍ശിക്കരുതെന്ന് പറയുന്നവര്‍, മരണം ഇല്ലെന്ന് സ്വയം വിചാരിക്കുന്നവരാണു. 

മരിച്ചവരെ വെറും ആദരാഞ്ജലിയുടെ മേനി പറച്ചിലില്‍ ഒതുക്കുന്നവരെക്കാള്‍ എത്രയോ ഭേദമാണു മരിച്ച മനുഷ്യന്‍ ജീവിച്ചിരുന്നപ്പോള്‍ എടുത്ത നിലപാടുകളെ വിലയിരുത്തുന്നത്. അതില്‍ ആത്മാര്‍ത്ഥതയുണ്ട്. ആത്മര്‍ത്ഥത നശ്ശിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്ത് അഭിനയങ്ങള്‍ക്കാണല്ലോ പ്രാധാന്യം...?

വരിക........സങ്കോചലേശമെന്യേ കാപട്യത്തിന്റെ ഗ്ലിസറിന്‍ കണ്ണുകളില്‍ തേക്കൂ... പിന്നീട് എങ്ങിയേങ്ങി കരയൂ......! ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറക്കണ്ണുകള്‍ പൂട്ടുന്നതുവരെ നമുക്ക് അഭിനയിച്ചല്ലേ പറ്റൂ....... !

1 അഭിപ്രായം:

thank you..