2012, മാർച്ച് 13, ചൊവ്വാഴ്ച

ഒരു കവിത സല്ലാപം (ഞാനും എന്‍റെ സുഹൃത്തുമായി നടത്തിയ ഒരു chating )


സുചി : കൊഴിഞ്ഞു പോയത് പ്രാണനില്‍ പാതിയാണു ,
വീണ്ടുമുണരുന്നത് കൂരിരുള്‍ രാവാണു ,
എന്നോട് പൊറുക്കുക , -
നിന്നെ ഞാന്‍ പ്രണയിച്ചതില്‍ ,
മറക്കാനാവത്തതില്‍ ,
ഒരിക്കലും നിന്നോട് പറയാത്തതില്‍ ...! 

അഞ്ചു :ഭാവിയിലെ കവി ,സൌദിയില്‍ കിടന്നു മുരടിക്കുന്നു ,നീ ഒരു ഇമ്മിണി ബല്യ സംഭവം തന്നെ !!

സുചി : വീണിതഹോ കിടക്കുന്നീമരുഭൂമിയിൽ... ചേതനയറ്റ, കരിന്തിരി, കണ്ണുമായ്.. നോക്കുമീ ദിക്കൊക്കെ മാറാലകെട്ടിയ...സ്വപ്നവും, സ്വപ്നത്തിൻ കല്ലറക്കൂട്ടവും....! 

അഞ്ചു :കല്ലറകളെ ഭേദിച്ച് വന്നിടെഹോ 
അക്ഷരക്കൂട്ടതിന്‍ ലോകത്തില്‍ 
എന്തിനിനിയും അമാന്തം 
വാണീ ദേവി അകന്നിടും എന്ന ഭയമോ 
ചൊല്ലിടട്ടെ ,മാറാലയും സ്വപ്നവും 
കല്ലരക്കൂട്ടവും നിന്നുള്ളില്‍ തിളങ്ങുന്ന 
അക്ഷരമല്ലെയോ..??സ്നേഹിക്കു 
കുഞ്ഞേ ഹരിശ്രീ കുറിച്ച പിതാവിനെയും 
സ്മരിക്കൂ നീ കളരിയില്‍ അക്ഷരം 
ചൊല്ലിപ്പടിപ്പിച്ച ഗുരുനാഥനെയും
വീണിതോ കിടക്കുന്ന പൂവിനും 
ഉണ്ടാകും ചൊല്ലുവാന്‍ ഏറെ കഥകള്‍ 

സുചി : അടർത്തി മാറ്റിയ കവിതത്തുണ്ടിൻ
കടക്കലായീക്കുറിപ്പു കണ്ടീ-
ട്ടെടുപ്പു വീണ്ടും പടക്കുവാനായ്
എടുപ്പുകെട്ടീത്തടിച്ച പേന ...!!

അഞ്ചു : പേന എടുത്തു ഉടുപ്പ് കൊട്ടി 
പട നയിച്ച്‌ വരുന്നോരീ 
വില്ലാളിയെ കണ്ടൊരീ -
മാത്രയില്‍ തെളിഞ്ഞു 
സ്മൃതി പഥങ്ങളില്‍ എന്‍ 
സുഹൃത്തിന്‍ സുസ്മേര വദനവും 
തോളില്‍ കവിത തന്‍ മാറാപ്പും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..