2012, മാർച്ച് 23, വെള്ളിയാഴ്‌ച

മാനുഷരെല്ലാരും ഒന്നുപോലെ ...ഒരു ''ജെഗതി'' വിശകലനം

                         കഴിഞ്ഞ  ദിവസം അവിചാരിതമായി യു ടുബില്‍ കാണാനിടയായ ഒരു വീഡിയോ ആണ് ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് .ഒരു ഓണാഘോക്ഷ പരിപാടിയില്‍, 'ഓണം  എന്താണ്' എന്ന്  മലയാളത്തിന്‍റെ അതുല്യ നടന്‍ ആയ ജെഗതി  ശ്രീകുമാര്‍ സമര്‍ത്ഥിക്കുന്നതിനെ  സംബധിച്ചാണ് ആ വീഡിയോ( http://www.youtube.com/watch?v=GiY8UNAoSrY).കുറിക്കു കൊള്ളുന്ന ഭാഷയില്‍ നര്‍മ്മം കലര്‍ത്തി  അദ്ദേഹം  തന്‍റെ കര്‍മം  ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു .അദ്ദേഹത്തിന്‍റെ വാക്കുകള്‍ രാക്ഷ്ട്രീയവും വ്യെക്തിപരവുമായ കേരളീയ വശങ്ങളെ ചോദ്യം ചെയ്യുന്നു .

                           'മാവേലി നാട് വാണീടും കാലം ' എന്ന് തുടങ്ങുന്ന രണ്ടാം ക്ലാസ്സിലെ കാവ്യഭാഗം ഹൃദിസ്ഥം ആക്കിയത് മുതല്‍ നാളിന്നു  വരെ ,മലയാളിയുടെ ചുണ്ടില്‍ അറിയാതെ എങ്കിലും ഈണം ഇടുന്ന ആ ഓണപ്പാട്ടിനെ അപഗ്രെഥിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍..ഓണം എന്ന നമ്മുടെ സങ്കല്പത്തെ പറ്റി,ആ ചരിത്രത്തെ സ്മരിച്ചു  കൊണ്ട് തന്നെ അദേഹം ആരംഭിച്ചു.ലെളിതമായ ഭാഷ..വശ്യമായ വാക്ചാതുര്യം .
                             
                                  ''പണ്ട് മഹാബലി എന്നൊരു ചക്രവര്‍ത്തി രാജ്യം ഭരിച്ചിരുന്നു ,നമ്മള് കേരളം ഏതു രീതിയില്‍ കാണണം എന്ന് ആഗ്രഹിച്ച,ഒരു രീതിയില്‍ ഭരിച്ചിരുന്ന ഒരു ചക്രവര്‍ത്തി ആയിരുന്നു അദ്ദേഹം .'മാനുഷരെല്ലാരും ഒന്നുപോലെ ...'അദേഹത്തിന്റെ വാക്കുകള്‍ .ഇന്ന് എല്ലാ രാക്ഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും പറയുന്നത് അത് തന്നെ ,അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു .ഇന്ത്യ ഒരു മതേതര രാക്ഷ്ട്രം എന്ന് പറയുമ്പോഴും .പ്രത്യേകിച്ചും നമ്മള്‍ മലയാളികള്‍ ,ഞാന്‍ ഉള്‍പ്പെടെ ,അന്യമതക്കാര്‍ തെറ്റ് കാണിച്ചാല്‍ ,അത് തെറ്റ് എന്ന് ഉറക്കെ വിളിച്ചു പറയാന്‍ മടികാണിക്കുന്നു .അഥവാ,ഒരുവന്‍  ചോദ്യം ചെയ്‌താല്‍ അവന്‍ വര്‍ഗീയ വാദിയോ കമ്മ്യൂണിസ്റ്റോ ആയി .അയാളെ ചോദ്യം ചെയ്യാനും കശാപ്പ് ചെയ്യാനും കാണും കുറെ നാണം കേട്ട രാക്ഷ്ട്രീയക്കാരും മതവാദികളും  പിന്നെ കീശ നോക്കി ചുമപ്പും പച്ചയും കാവിയും കോടി മാറി മാറി പിടിക്കുന്ന ബുദ്ധിയുള്ള ജെനങ്ങളും ..അഭിപ്രായ സ്വാതന്ത്ര്യം ഒരുതരത്തില്‍ നക്ഷ്ടമായ ബാക്കി ഭാഗം ജെനങ്ങള്‍ മുടിപ്രശ്നത്തിലും കര്‍ദിനാളിന്‍റെ വീരകഥകളിലും  ശബരിമല പ്രശ്നത്തിലും മനസ്സ് തുറന്നു പച്ചത്തെറി വിളിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ തിരഞ്ഞെടുത്തപ്പോള്‍ അവനു എഫ ബിയില്‍ കിടന്നു വായിട്ടലക്കുന്ന ബുദ്ധിജീവി എന്ന് പേര് .മതം ഒരു ഭയം ആയി കടന്നു കൂടിയിരിക്കുന്ന ഈ നൂറ്റാണ്ടില്‍ നമ്മുക്കും ആ മന്ത്രം സ്വീകരിക്കാം 'മാനുഷരെല്ലാരും ഒന്ന് പോലെ .'

                                        അദ്ദേഹം തുടര്‍ന്നു  ,''എള്ളോളം ഇല്ല  പൊളിവചനവും ,'ഇങ്ങനെയൊക്കെ സമത്വ സുന്ദരമായ കേരളം ഭരിച്ചിരുന്ന ഒരു ചക്രവര്‍ത്തിയെ എന്ത് കാരണത്താല്‍ ആണ് എന്നറിയില്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്രേ .അദ്ദേഹം ഭരണത്തില്‍ മോശക്കാരന്‍ ആയത് കൊണ്ട് ആണോ ,അതോ പ്രജകളെ നല്ല രീതിയില്‍ സംരെക്ഷിക്കാത്തവന്‍ ആയത് കൊണ്ടാണോ എന്നറിയില്ല .പക്ഷെ ,എങ്കിലും എത്ര നന്നായി ഭരിച്ചാലും നോക്കിയാലും അവന്‍റെ ഗെതി ..അവസാനം ..പാതാളത്തില്‍ തന്നെ എന്നാണ് ഓണത്തിന്‍റെ ഐതിഹ്യം.ഒരു പക്ഷെ ഈ കാരണത്താല്‍ ആവാം നമ്മളെ ഭരിക്കുന്നവര്‍ ഒരു അല്പം പൊളിവചനം ചേര്‍ത്ത് ഭരിക്കാന്‍ തുടങ്ങിയത് .സമ്പാദിച്ചു കൂടിയത് അത്രയും അനുഭവിക്കാന്‍ യോഗം ഇല്ലാണ്ട് പോയാല്ലോ ??ഖജനാവിലെ ലാഭം ..കൂട്ടത്തല്ലും ഒളിപ്പോരും നടത്തി ഉണ്ടാക്കിയത് .ഇനി പണ്ടാരടങ്ങാന്‍ ആര്‍ക്കെങ്കിലും ബോധോദയം ഉണ്ടായി നന്നായി ഭരിക്കാം എന്ന് വെച്ചാല്‍ ,ഈ ചരിത്രത്തിനു ഒരു മറുപുറം ഉള്ളത് പോലെ (ഇന്ദ്രന് കുശുമ്പ് മൂത്ത് വിഷ്ണുവിന്‍റെ കാല്‍ക്കല്‍ വീണതും ,വാമനന്‍ ആയി വിഷ്ണു വന്നതും )അവരുടെ കുറുകാല്‍ വെട്ടാന്‍ ഡല്‍ഹിയില്‍ നിന്നും  റോമില്‍ നിന്നും ഇപ്പൊ ഇതാ അമേരിക്കയില്‍ നിന്നും ഇറ്റലിയില്‍ നിന്നും വരെ വി ഐ പി വാമനന്മാര്‍ എത്തും ..അവരുടെ യാത്രാചിലവ് എയര്‍ ഇന്ത്യ വഹിക്കും ...ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെങ്കിലും .പാവപ്പെട്ട പ്രവാസിക്ക് അപ്പന് ഒരു ഉരുള ബെലിച്ചൊറു കൊടുക്കാന്‍  കഴിഞ്ഞില്ലെങ്കിലും.

                                              ''അപ്പോള്‍ ഇവിടെ സത്യസന്ധത വേണ്ട,ധര്‍മം ,ന്യായം ,നീതി ഒന്നും വേണ്ട ,ഇവയൊക്കെ ചെയ്ത ഒരുത്തന്‍റെ ആദ്യത്തെ അവസ്ഥ എന്ന് പറഞ്ഞാല്‍ എവിടെ നിന്നോ വന്ന ഒരു കുള്ളന്‍ ,നമ്മുടെ വെട്ടൂര്‍ പുരുഷന്‍റെ സൈസില്‍ ഉള്ള  ഒരു കുള്ളന്‍ ഒരു ഓലക്കുടയും ആയി വന്നിട്ട് ചവിട്ടി അങ്ങ് താഴ്ത്തി.കാരണം പ്രജകളെ അങ്ങനെ ഭംഗിയായി താന്‍ ഭരിക്കേണ്ട കാര്യമില്ല ,''-ഭരിച്ചാലും അടുത്ത പ്രാവശ്യം അവന്‍ മറ്റേ പാര്‍ടിക്കേ കുത്തൂ .യാഥാര്‍ത്ഥ്യം വിളിച്ചു പറയാന്‍ നര്‍മം സ്വീകരിക്കുക ,അറിയാവുന്നവന്‍ എയ്താല്‍ അത് കൊള്ളേണ്ടിടത്തു തന്നെ കൊള്ളും.ഒരു പക്ഷെ അതുകൊണ്ടാവാം അദ്ദേഹം മറ്റുള്ളവരുടെ കണ്ണിലെ കരട് ആയതും ,'മൂണ്‍ മാന്‍ 'എന്നാ വിളിപ്പേര് പല പത്രങ്ങളിലും പ്രസിദ്ധീകരിച്ചതും.

                                     അന്നും ഇന്നും മുകളില്‍ ഉള്ളവര്‍ തന്നെ കുറുകാല്‍ വെട്ടുന്നു ,അന്ന് തുടങ്ങിയത് ആണ് കേരളത്തിന്‍റെ ദുരവസ്ഥ!!നെഞ്ചില്‍ കൈ വെച്ച് ഞാന്‍ പാതാളത്തിലേക്ക് പോകാന്‍ റെഡി  ആണ് എന്ന് പറയാന്‍ പറ്റുന്ന പേരിനു എങ്കിലും ഒരു ഭരണാധികാരി നമ്മുക്കുണ്ടോ ??കുടുംബത്തിനും ആശ്രിതര്‍ക്കും വേണ്ടിയുള്ള വെട്ടിപ്പിടുത്തങ്ങള്‍ മാത്രം .അടുത്ത ജെന്മം എങ്കിലും അറ്റ്‌ ലീസ്റ്റ് ഒരു എം എല്‍ എ യുടെ അകന്ന ബന്ധു ആയെങ്കിലും ജെനിച്ചാല്‍ മതിയായിരുന്നു .പിന്നെ ഇടക്കാലത്ത് കേട്ടത് .പി ജെ ജോസെഫിനെ മുല്ലപ്പെരിയാറില്‍ ചവിട്ടി താഴ്ക്കാന്‍ സാധ്യത ഉണ്ട് എന്നായിരുന്നു .അത് ഭയന്നിട്ടാവാണം,കുറെ നാളായി ''ജോസഫ്‌ തിരുവചനങ്ങള്‍ ''മീഡിയക്ക് അന്യം ആയിരിക്കുന്നു .ഇനിയുമുണ്ടെല്ലോ ഒന്ന് രണ്ടു വര്‍ഷം,ഇളിഭ്യനായി ചിരിച്ചു കൊണ്ട് വരും മന്ത്രി പു൦ഗവന്‍,,വോട്ടു ചോദിയ്ക്കാന്‍ ..തെണ്ടാന്‍ മറന്നിട്ട് ഇല്ലെങ്കില്‍ ..??

                                     അദ്ദേഹത്തെ പറഞ്ഞിട്ടും കാര്യമില്ല .ഇപ്പൊ മാവേലി വരുമ്പോള്‍ ,ശ്രീമാന്‍ ജെഗതി പറഞ്ഞത് പോലെ നമ്മള്‍ അഭിനയിക്കുവല്ലേ.?പ്ലാസ്റ്റിക്‌ പൂക്കളങ്ങളും റെഡി മെയിട് സദ്യയും ..എന്തിനേറെ ആണ്‍കുട്ടികളുടെ തിരുവാതിരകളി ആണ് ലെയ്ട്ടസ്റ്റ്‌ ട്രെന്‍ഡ്.ഇതൊക്കെ കണ്ടു മാവേലി തമ്പുരാന്‍ സന്തോഷത്തോടെ മടങ്ങിപ്പോകുന്നു .യാഥാര്‍ത്യങ്ങള്‍ മറച്ചു വെച്ചുകൊണ്ടുള്ള ഒരു ഫെയ്ക്‌ ഓണം.യാഥാര്‍ത്യങ്ങള്‍ മറച്ചു വെച്ച് എ ജി എന്ന വാമനനെ കോടതിയില്‍ കയറ്റി കുരങ്ങു കളിപ്പിച്ചു കേരളത്തെ ഒന്നടങ്കം മുല്ലപ്പെരിയാറില്‍ ചവിട്ടി താഴ്ത്തിയ ഇന്ദ്രന്റെ അപര മുഖം ആയ ഉമ്മച്ചാ ,,താങ്കള്‍ പാവം മലയാളികളുടെ കണ്ണില്‍ ഒരു രൂപയുടെ അരി വാരിയിട്ടില്ലേ .പഠിക്കില്ല എത്ര ചവിട്ടു കിട്ടിയാലും കോടിയുടെ നിറം നോക്കുന്ന അഭ്യസ്ത വിദ്യര്‍ പഠിക്കില്ല.അത് മാത്രമോ,ഭൂമിദാനം പോലെ ആദിവാസികള്‍ക്ക് മഹത്തായ കര്‍മം കാഴ്ച വെച്ചിട്ട് അതിന്‍റെ പേരില്‍ സദ്യയും ഉണ്ട പോതുജെനവും പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും ഒരിക്കല്‍ എങ്കിലും അന്വേഷിച്ചിട്ടുണ്ടോഅത് അനുഭവിക്കുന്ന മേലാളന്മാര്‍ ആരൊക്കെ ആണ് എന്ന് .അവര്‍ക്ക് ഇത് തന്നെ കിട്ടണം,താഴെക്കിടയില്‍ നിന്നും ഉയര്‍ന്നു വരാന്‍ നോക്കേണ്ടതിനു  പകരം .പട്ടിക ജാതി പട്ടിക വര്‍ഗം എന്ന ഫയ്ക്‌ഐ ഡി ഉണ്ടാക്കി സംവരണം വാങ്ങാന്‍ ഇരിക്കുന്ന പൂണൂല്‍ ഇട്ടതും ഇടാത്തതും ആയ ബ്രാഹ്മണരുടെ കൌബീനം അലക്കി ഉണക്കാന്‍ പുറകെ പോകുന്നവര്‍ക്ക് ഇത് തന്നെ വേണം .

                                   സമത്വ സുന്ദരമായ ഒരു കേരളം നമ്മുക്കിനി സ്വപ്നം കാണാം .പുരോഗമനംഎന്ന ഓമന പേരിട്ടു കാടായ കാടും നാടായ നാടും എല്ലാം വെട്ടി നശിപ്പിക്കുന്ന മനുഷ്യാ .അടുക്കള വളപ്പില്‍ ഒരു കാന്താരി ചെടി എങ്കിലും നട്ടുപിടിപ്പിക്കൂ.മരം മുറിക്കും മുന്‍പ് ,അതിനെ തലോടി ,മനസ്സില്‍ പ്രാര്‍ത്ഥിച്ചു ,നിശബ്ദം വൃക്ഷത്തിനോട് അനുവാദം ചോദിച്ചിരുന്ന പെരുന്തച്ചന്‍ ജീവിച്ചിരുന്ന മണ്ണ് ആണിത് .ഭരണാധികാരികളെ എന്തായാലും ഇന്നത്തെ കാലത്ത് ഒരു വാമനനും ചവിട്ടി താഴ്ത്തില്ല .ക്ഷെമകെട്ട പൊതുജെനം സ്വയം കല്‍ക്കി അവതാരം എടുക്കുവോളം അവര്‍ മല്‍സരിക്കട്ടെ ''കസേരകള്‍ക്ക് വേണ്ടി... ''

                                      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..