2012, ഏപ്രിൽ 3, ചൊവ്വാഴ്ച

വിധിയെഴുത്ത് ****************

വിധിയെഴുത്ത്
****************
ഇത് ഒരിത്തിരി നീണ്ട കവിതയാണ്
സൌകര്യമുള്ളവര്‍ വായിച്ചാല്‍ മതി

എന്‍റെ പോക്കിക്കോടി അറുത്തു മാറ്റിയതിന്റെ
ബാക്കി ഭാഗം എന്‍റെ കൈവെള്ളയില്‍ ഭദ്രം ,
തെല്ല് ഈര്‍ഷ്യയോടെ ഞാന്‍ അതിനെ താലോലിച്ചു .

കാണാന്‍ നല്ല കാഴ്ച്ചകളില്ലാത്ത,
കേള്‍ക്കാന്‍ നല്ല വാക്കുകളില്ലാത്ത,
ശ്വസിക്കാന്‍ ശുദ്ധവായുവുമില്ലാത്ത ,
ഈ ഭൂമിയിലെന്തിനു നീ പിറന്നു ??

പിച്ചവെക്കും നിനക്കൊപ്പം ,
ചുറ്റിക്കളിക്കാന്‍ പൂബാറ്റകളില്ല,
നറുതേനൂറും പൂക്കളില്ല ,
കിന്നാരം ചൊല്ലാന്‍ അണ്ണാറകണ്ണനുമില്ലാ-
ത്തോരീ ഭൂമിയിലെന്തിനു നീ പിറന്നു .?

 മലയും പുഴയും കാടും  മഴയും
കടലും ..നിനക്ക് സ്വന്തം ചിത്രങ്ങളില്‍ മാത്രം !
മിനെറല്‍ വാട്ടെറിന്‍ സന്തതിയാണ് നീ ,
ടിക്ഷ്യു പേപ്പര്‍ കൊണ്ട് നിന്റെ
മലദ്വാരം വൃത്തിയാക്കാന്‍ നീ
ഈ ഭൂമിയിലെന്തിനു പിറന്നു ?

മാക് ഡൊണാള്‍ഡും പിസ്സായും
സ്വന്തമായ നിന്റെ ജീവിതത്തിനു
മുലപ്പാല്‍ ചുരത്താന്‍ കഴിയാതെ പോയ
ഹതഭാഗ്യ ഞാന്‍ .

വ്യാധികള്‍ കോമരം തുള്ളുന്ന നാട്ടില്‍
നിന്നോടോതൂഞ്ഞലാടാന്‍ സുഹൃത്തുക്കളോ
നിനക്ക് പ്രേമിക്കാന്‍ ഹൃദ്രോഗം ഇല്ലാത്ത പെണ്ണോ
ഇല്ലാത്തോരീ ഭൂമിയിലെന്തിനു നീ പിറന്നു ?

അച്ചനാരെന്നു ചോദിച്ചാല്‍ ,നിന്റെ
കൂടെപ്പിറപ്പിന്റെ  ഒട്ടിയ വയറു വീര്‍പ്പിക്കാന -
ന്യന്‍റെ കൂടെക്കിടന്നോരീയമ്മയുള്ള
ഈ ഭൂമിയിലെന്തിനു നീ പിറന്നു ?

ജെനസഖ്യാരോഗം ബാധിച്ച നാട്ടില്‍
അന്യന്റെ വേസ്റ്റ് നിന്റെ ചുമലില്‍
വീഴുന്ന ഫ്ലാറ്റിന്‍ കുടുസ്സു മുറിയില്‍ ,വെള്ളമില്ലാത്ത
വായുമില്ലാത്താ ആഹാരമില്ലാത്ത ,
ഓസോണ്‍പാളിയുടെ പ്രേഹരമെല്‍ക്കാന്‍ വേണ്ടിമാത്രം
ഈ ഭൂമിയിലെന്തിനു നീ പിറന്നു ?

 നരഭോജികളായ ജെന്മങ്ങള്‍ക്ക് നടുവില്‍
നിന്റെ നിഷ്കളങ്ക മുഖവും മേനിയും ,
വളരുന്ന നിന്റെ ചിന്തയും മനസ്സും ,
ചവിട്ടി അരക്കാന്‍ ഈ അമ്മക്കാവില്ല കുഞ്ഞേ  .

''പൊറുക്കുക '' എന്നൊരു വാക്ക് ചൊല്ലി -കാണ്മതോ??
തലയണക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന്‍ കരിനീലിച്ചൊരു
അമ്പതു സെന്ടിമീറ്റെറിന്‍ രൂപം .

കുഴിച്ചിടാനിടമില്ലാതെ കൊത്തിനുറുക്കി,
ക്ലോസെറ്റില്‍ നിക്ഷേപിക്കും
ഒരമ്മതന്‍ മുഖം ചിന്തയില -
ഗ്നി പടര്‍ത്തുന്നു വര്‍ത്തമാനകാല പരിക്ഷകളെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..