2012, ഏപ്രിൽ 7, ശനിയാഴ്‌ച

സൂര്യനും മനുഷ്യനും

മഞ്ഞോളി വിതറിയ കിഴക്കന്‍ ദിക്കില്‍
പൊന്നൊളി വിതറിയു -
ദിച്ചുയരുന്നിതാ ഭഗവന്‍ അര്‍ക്കന്‍.
കൊടിയ തപത്താല്‍ മാറിയൊതുങ്ങി
മേഘക്കെട്ടുകള്‍ ഒന്നൊന്നായി .
ഏഴു കുതിരകള്‍ തെളിപ്പും
രഥത്തില്‍ ഉത്സാഹോജ്വലനായി വന്നൂ നാഥന്‍ .
ഒരു തരി വിണ്ണിനെ പിന്നില്‍ തള്ളി
ഒളികണ്ണാല്‍ നോക്കി ഭഗവന്‍
മണി എഴായിട്ടും എട്ടായിട്ടും
ഗൌനിപ്പാന്‍ മറന്നിതു മനുജന്‍
തെല്ലും പരിഭവമോടെ നോക്കി
ഓരോ കോണിലും നാഥന്‍
ഓടുന്നു മണ്ണില്‍ മര്‍ത്ത്യര്‍
സൂര്യനമസ്ക്കാരവും സ്മൃതിയിലുറക്കി
ദേഷ്യം പൂണ്ടിഹ മുന്നോട്ടാഞ്ഞു
ചൂടിനെ ശപിച്ചു അവനിയില്‍ മനുജര്‍
കത്തിക്കുത്തും കൂട്ടക്കൊലയും
കൊള്ളരുതായ്‌മയും കണ്ടു മടുത്തു
കണ്ണും പൂട്ടി ,കാതും പൂട്ടി
തേര് തെളിച്ചു മറഞ്ഞു ഇരുട്ടില്‍
പൊന്നൊളി പോയി രാവിതു വന്നു
ക്ഷീണിതരായി മര്‍ത്ത്യര്‍ .
തെല്ലൊരു ചിന്താശകലം അലട്ടി
തെക്ക് വടക്ക് നടപ്പൂ നാഥന്‍ .
ജാതകദോഷമെന്നിഹ ചൊല്ലാന്‍
നാണക്കെടുണ്ടോ ഭഗവന്‍ ??
ദുരിതധരണിയില്‍ പൊന്നൊളി
വിതറാന്‍ തേരിതിനിനിയും
തെളിക്കണോ സാരഥി ?
എങ്ങനെ പക്ഷെ ഇരിപ്പൂ,
മനസുഖമില്ലിഹ  തെല്ലും ,
സ്മൃതിയില്‍ നിറയും ,
വലയും മര്‍ത്ത്യര്‍ .
ചിന്തയിലാണ്ടു കിടപ്പൂ നാഥന്‍
ഏഴുവെളുപ്പിനുദിച്ചുയരേണം.
കാലം മാറി ,കഥയും മാറി
ഇന്നിതാ നില്‍പ്പൂ രവിയും
മറയില്ലാത്തൊരു പുഞ്ചിരിയോടെ.

1 അഭിപ്രായം:

  1. എവിടെയോ താളം മുടങ്ങുന്നു. എങ്കിലും താളം ഉണ്ട്.
    എന്തെക്കെയോ പറയുവാന്‍ വെമ്പലുണ്ട്....
    എങ്കിലും പറയൂ ....

    മറുപടിഇല്ലാതാക്കൂ

thank you..