2013, മാർച്ച് 8, വെള്ളിയാഴ്‌ച

കുറച്ചു കാലം മാത്രം ...ഒരു പ്രണയം .

                                        അന്നും അവന്‍റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു .എന്നിട്ട് ചിരിച്ചു കൊണ്ട് പറയുകയാണ്‌ പഹയന്‍ ,''കണ്ടോ ,ഇതാടീ എന്‍റെ പ്രണയത്തിന്‍റെ വിജയം ,ഞാനിന്നും അവളെ സ്നേഹിക്കുന്നു ..അവള്‍ എന്നെ വിട്ടു പോയെങ്കിലും ..''

                                       സ്വതവേ പ്രണയ വിരോധിയായ എനിക്ക് പോലും ഒരിത്തിരി പ്രണയം തോന്നിപ്പോയി ....പ്രണയത്തോട് ...!!!പ്രണയത്തിന്‍റെ ശക്തി അറിയണമെങ്കില്‍ പ്രണയിക്കുക തന്നെ വേണം .(ഇത് ഞാന്‍ പറഞ്ഞതല്ല ,ഈ കഥയിലെ കേന്ദ്രകഥാപാത്രത്തിന്‍റെ തന്നെ  വാമൊഴിയാണ്)

                               അവന്‍ ..രതീഷ്‌....,,,പേര് മാറ്റി കൊടുക്കാന്‍ എന്തുകൊണ്ടോ എനിക്ക് മനസ്സ് വരുന്നില്ല .ഈ പ്രണയ കഥ പൂര്‍ത്തി ആകണം എങ്കില്‍ ആ പേര് തന്നെ വേണം ,എന്നൊരു തോന്നല്‍ .എന്‍റെ സുഹൃത്ത് ,അതിലുപരി ഹൃദയഭാഷ തൊട്ടറിയുന്ന ചില വ്യെക്തികളില്ലേ ..ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം കക്ഷിയേ.അവനെ കുറിച്ച് ഒരു പുറത്തില്‍ കവിയാതെ ഉപന്യസിക്കാന്‍ പറഞ്ഞാല്‍ ,പേപ്പര്‍ പോര എന്നേ ഞാന്‍ പറയൂ .എന്നെ ഇത്രയധികം സ്വാധീനിച്ച ഒരു വ്യക്തി ഇല്ല ..എന്‍റെ സുഹൃത്തുക്കള്‍ ഈ വെളിപ്പെടുത്തലുകള്‍ കേട്ട് പിണങ്ങരുത് .അവന്‍ എന്‍റെ സുഹൃത്ത്‌ ആയതില്‍ എനിക്ക് നേരിയ ഒരു അഹങ്കാരം ഇല്ലാതില്ല .ഇനി അവന്‍റെ ആ വിശുദ്ധ പ്രണയത്തെ കുറിച്ച് പറയാം .ഒരു രഹസ്യം ,അവന്‍റെ പ്രണയവും വിരഹവും എനിക്കെന്നും ഒരു തമാശ ആയിരുന്നു .ഈ രണ്ടു കാര്യങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ഞാന്‍ എന്‍റെ വിശ്വ രൂപം എടുക്കുമായിരുന്നു .പക്ഷെ കുറച്ചു ദിവസമായി ..ആ കഥകള്‍ ഞാന്‍ ശ്രെദ്ധിക്കുന്നു .അതിനെ പുറംതള്ലാന്‍ എനിക്ക് ഒരുപാടു വാദഗെതികള്‍ ഉണ്ടായിരുന്നു .എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതിലേക്കു ആഴത്തില്‍ പോകുന്നത് അതിനു പല തലങ്ങള്‍ ഉണ്ടെന്നുള്ള ഒരു മനസ്സിലാക്കലിന്‍റെ പുറത്തായിരുന്നു ..

                                        ഞാന്‍ അക്ഷമ കാണിച്ചപ്പോള്‍ എല്ലാം ,''പ്രണയം അറിയാത്തവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന ആത്മഗതത്തോടെ അവന്‍ ആ അദ്ധ്യായം സ്വയം അവസാനിപ്പിക്കുകയാണ് പതിവ് .കൂട്ടുകാരല്ലേ .ഒരു വശമെങ്കിലും താഴ്ന്നു കൊടുക്കണ്ടേ,എന്നവന്‍ ചിന്തിചിരിക്കണം
 .ഇതിലുപരി അവന്‍ നല്ലൊരു രാക്ഷ്ട്രീയ ചിന്തകന്‍ ആണ് ,വിപ്ലവം തുടിക്കുന്ന മനസ്സ്  ,ഒരു നല്ല മനുഷ്യന്‍ ,സുഹൃത്ത് ,കലാകാരന്‍ ,എന്ത് കാര്യങ്ങളിലും ഉള്ള തിരിച്ചറിവ് ..ഒരു സര്‍വ്വവിജ്ഞാന കോശം എന്നൊക്കെ പറയാം .ഉയര്‍ന്ന ചിന്തഗതിയുള്ള ,ഇത്തരം ബാഹ്യ രൂപങ്ങള്‍ ഉള്ള ഒരു വ്യക്തിയെ വെറും ഒരു പ്രണയം എങ്ങനെ സ്വാധീനിച്ചു എന്നാവാം .ഞാനും ചിന്തിച്ചിരുന്നു .അതിനും ഉത്തരം ഉണ്ടായിരുന്നു അവനു ..അതാണ് പ്രണയം !!..അവന്‍റെ ജീവിതത്തിലെ പല വഴിത്തിരിവുകളും അവന്‍റെ മനസ്സിലെ പ്രണയത്തിന്‍റ മറ്റൊരു മുഖമായിരുന്നു .പെണ്ണിനെ മാത്രം അല്ല കലയേയും രാക്ഷ്ട്രീയത്തെയും പുസ്തകങ്ങളെയും സുഹൃത്തുക്കളെയും ഒക്കെ പ്രണയത്തില്‍ മാത്രം കണ്ട ഒരു വ്യക്തിത്വം  ..എങ്കിലും പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ..അതിനേക്കാളൊക്കെയേറെ അവന്‍ ..രതീഷ്‌.....,,,,അനിതയെ പ്രണയിച്ചിരുന്നു .

                                              പ്രണയം ഒരു അഗ്നിഗോളമാണ്
                                      അതില്‍[[പ്പെട്ടുപോയ  ഈയാം പാറ്റകള്‍ ..
            ഒരു നല്ല പ്രണയകര്‍ത്താവിനു ഒരു പ്രണയം മാത്രമല്ല ഉണ്ടാകുക .

ഈ പറഞ്ഞതില്‍ എത്രമാത്രം സ്വീകരിക്കാന്‍ പറ്റുമോ എന്തോ ..??എന്തായാലും അനിത അവന്‍റെ ആദ്യത്തെ പ്രണയം അല്ലായിരുന്നു ...അവസാനത്തെയും .പക്ഷെ ,മനസ്സിനെ കോര്‍ത്തുവലിച്ച ചില പ്രണയങ്ങള്‍ ഉണ്ടാവില്ലേ ..അത് പോലെ ഒന്നായിരുന്നു അനിതയോട് അവനുണ്ടായിരുന്നത് ..കലാലയ ജീവിതത്തില്‍ തോന്നിയത് പോലെയുള്ള കേവലം ആകര്‍ഷണമോ പ്രായത്തിന്‍റെ വികാര വിചാരങ്ങളോ ഒന്നുമായിരുന്നില്ല അതിന്‍റെ അടിസ്ഥാനം .പരസ്പരം ഉള്ള ആകര്‍ഷണം ആണ് പ്രണയത്തിന്‍റെ ആദ്യ ചുവടുവെയ്പ്പ് എന്ന് കേട്ടിട്ടുണ്ട് .എന്നാല്‍ ഇവര്‍ തമ്മില്‍ കാണാതെ ആണ് പ്രണയിച്ചു തുടങ്ങിയത് ..ആ പ്രണയം നീണ്ടത് ഒന്നും രണ്ടുമല്ല ..നാല് വര്‍ഷം ആണ്.
                                   പ്രവാസിക്ക് എന്നും കൂട്ട് ഏകാന്തത തന്നെ .ആ ഏകാന്തതയും ഇരുപത്തിയൊന്നു വയസ്സിന്‍റെ തുടിപ്പും അതിന്‍റെ ആക്കം കൂട്ടി .പ്രണയത്തിനു ടെക്നോളജി എന്നോ വഴിയോരമെന്നോ വ്യത്യാസം ഇല്ലെല്ലോ .ഏതു വഴിയും കയറിവരാം.കൂട്ടുകാരന്‍റെ ചാറ്റ് ബോക്സില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ വന്ന  മെസ്സജുകള്‍ ഇടം തേടിയത് രതീഷിന്‍റെ കണ്ണുകളില്‍ ആയിരുന്നു .കൂട്ടുകാരന്‍ അവളെ തമാശക്ക് ആണെങ്കിലും തന്‍റെ പേര് പറഞ്ഞു പ്രോപോസ്‌ ചെയ്തപ്പോള്‍ ഇരുപത്തൊന്നു വയസ്സുകാരന്‍റെ കുസൃതി വിടര്‍ന്നു .അവള്‍ക്കെന്തായാലും പരിചയമായി ,എന്നാല്‍ പിന്നെ ഒരു റിക്വസ്റ്റ് കൊടുക്കാം എന്ന നിലയിലെത്തി എന്നുമാത്രമല്ല കൊടുക്കുകയും ചെയ്തു ..സ്വാഭാവികമായും ആണ്‍ സുഹൃത്തുക്കള്‍ ഉള്ള എല്ലാ പെണ്‍കുട്ടികളെയും പോലെ അനിതയും പ്രവര്‍ത്തിച്ചു .റിക്വസ്റ്റ് വന്ന കാര്യം സുഹൃത്തിനോട് അവതരിപ്പിച്ചു ..ഇത്തിരി പരിഭവത്തോടെ തന്നെ .ഇപ്പോള്‍ അപകടത്തിലായത് സുഹൃത്ത് ആണ് .''നീ എന്തിനാടാ റിക്വസ്റ്റ് കൊടുത്തതെന്ന് ''അടുത്തിരിക്കുന്ന രതീഷിനോട് ചോദിക്കാന്‍ പറ്റുമോ ??''പണി പറ്റിച്ചല്ലേ ,അളിയാ ..എന്ന നിലയിലായി .

                                            ''നിനക്ക് പ്രശ്നമില്ലെങ്കില്‍ അസ്സെപ്റ്റ്‌ ചെയ്തോ ,കുഴപ്പക്കാരനല്ല .'' എന്ന് ഇലക്കും മുള്ളിനും കേട് തെറ്റാത്ത  രീതിയില്‍ ഒരു മറുപടി .ഇത് പണ്ട് മുതല്‍ക്കെ കാണുന്ന ഒരു ഏര്‍പ്പാടാണ് .സുഹൃത്തിന്‍റെ സുഹൃത്ത് ഒന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്‌താല്‍ ,പ്രത്യേകിച്ചും എതിര്‍വര്‍ഗത്തില്‍ പെട്ടത് ആണെങ്കില്‍ ,വെറുതെയെങ്കിലും ഒന്നുമറിയാത്ത ആ പാവം സുഹൃത്തിന് മുന്‍പില്‍ ഒരു അനുവാദ  പെറ്റിക്ഷന്‍ സമര്‍പ്പിക്കല്‍ .അവന്‍// /അല്ലെങ്കില്‍ അവള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട അവസ്ഥ .കൂട്ടുകാരനും സംതൃപ്തി ..അവള്‍ തനിക്ക് നല്‍കിയ പരിഗണന ഓര്‍ത്തു ..ഒരു പ്രത്യേക വാത്സല്യം ഒക്കെ തോന്നും .ഇവിടെ എന്തായാലും അനിത അസ്സെപ്റ്റ്‌ ചെയ്തു .രതീഷിനും സന്തോഷം .തനിക്ക് ഒരു പ്രത്യേക സ്ഥാനം ഒക്കെ ഇന്ന് കിട്ടിയതല്ലേ ,കൂട്ടുകാരന്‍ ,നല്ല രീതിയില്‍ തന്നെ രതീഷിനെ ഉപദേശിച്ചു .അവന്‍റെ ബെസ്റ്റ്‌ ഫ്രണ്ട് ,സഹോദരി അങ്ങനെ കുറെ പദങ്ങളും പ്രയോഗിച്ചു .നല്ല കുട്ടിയായ അനിതയെ കുറിച്ച് പറയാന്‍ വാക്കുകളില്ലാത്ത അവസ്ഥ .സ്വതവേ സ്നേഹത്തിന്‍റെ കാര്യത്തില്‍ ലോലഹൃദയനായ നമ്മുടെ കഥാപാത്രത്തിനു ഇതില്‍പ്പരം എന്ത് വേണം .നാട്ടില്‍ ഉള്ള എല്ലാ പെണ്‍കുട്ടികളെക്കാളും മേലെ ആയി അനിതയുടെ സ്ഥാനം .

                    പ്രണയം നിമിക്ഷാര്‍ധം ആണ് .അങ്ങനെ അല്ലായിരുന്നുവെങ്കില്‍  അക്ഷരങ്ങളിലൂടെ മാത്രം സ്നേഹിച്ച ..അടുത്തറിഞ്ഞ അവര്‍ക്ക് ,ഏതോ നിമിഷത്തില്‍ ഉതിര്‍ന്നു വന്ന ചില വാക്കുകള്‍ പ്രണയത്തിന്റെ പൂനിലാവ് തീര്‍ക്കില്ലായിരുന്നു .ആര് മാസത്തോളം നീണ്ട അവരുടെ സംസാരം ,ഒരു ജെന്മാദിന ആശംസയോടുകൂടിപൂവണിയുക ആയിരുന്നു .ആണ്‍കുട്ടികള്‍ക്ക് ഇത്രയും ചാഞ്ചല്ല്യം ഉണ്ടാകുമോ ??പ്രണയം വ്യെക്തികള്‍ക്ക് അതിക്ഷ്ടിതം ആണല്ലോ അല്ലെ ?അതോ ,പ്രണയത്തിനു അത്രയധികം ഉള്‍ക്കരുത്ത് ഉണ്ടാകുമോ ?അത് വരെ മനസ്സില്‍ സൌഹൃദം മാത്രം സൂക്ഷിച്ച വ്യെക്തികള്‍ പ്രണയം എന്നാ അഗാധ ഗെര്ത്തതിലേക്ക് വീഴുന്നത് അന്നാണ് ...ആ ഒക്ടോബര്‍ മാസം .-അവന്‍റെ ജെന്മദിനത്തിന് .ജെന്മാദിനം പോലെയുള്ള സംഭവങ്ങള്‍ പബ്ലിക്‌ ആക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വ്യെക്തിയുടെ സ്വകാര്യത കണ്ടു പിടിക്കുക .ഐ എസ ടി വിളിച്ചു ആശംസിക്കുക ..ഇത്രയൊക്കെ മതിയാകുമോ ഒരു പെണ്ണിനോട് തത്പ്പര്യം തോന്നാന്‍ .?ആരാലും പ്രശംസ ഇഷ്ടപ്പെടാത്ത വ്യെക്തിക്ക് ആണ് എറണാകുളത്ത് നിന്നും  ദുബായിലേക്ക് ഒരു  കാള്‍ വരുന്നത് ...ഒരു ജെന്മാദിനം ആശംസിക്കാന്‍ വേണ്ടി മാത്രം .മനസ്സിന്റെ വികാരങ്ങള്‍ക്ക് മുന്‍പില്‍ എന്നും ഒരു പുഞ്ചിരിയോടെ നിന്ന രതീഷിനു ,തന്‍റെ സ്നേഹം മറക്കപ്പെട്ട ഒരു കനി ഒന്നുമല്ലായിരുന്നു .ആശംസക്ക് പകര അവന്‍ അവള്‍ക്കു നല്‍കാന്‍ തീരുമാനിച്ചത് അവന്‍റെ ജീവിതം തന്നെയായിരുന്നു .ആദ്യത്തെ ഒഴിഞ്ഞു മാറല്‍ പിന്നീട് ഒരു സമ്മതം കലര്‍ന്ന മൂളല്‍ ആയി പരിണെമിച്ചപ്പോള്‍,അവന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ''നാണം കെട്ടവന് ലോട്ടെറി അടിച്ചതിനു തുല്യമായി .''

                                  പകലും രാവും തിരിച്ചറിയാതെയുള്ള  സംസാരങ്ങള്‍ .അവരുടെ ലോകം ..അവര്‍ മാത്രം .മറ്റാരെയും അവര്‍ കാണുന്നുണ്ടായിരുന്നില്ല .പരസ്പ്പരം നിര്‍മ്മിച്ച സ്നേഹക്കൂട്ടില്‍ അവര്‍ പ്രണയിച്ചു .അനിതയെ അവന്‍ ഭ്രാന്തമായി സ്നേഹിച്ചു എന്ന് വേണം പറയാന്‍ .ഒരുതരത്തിലും പിരിയാന്‍ കഴിയാത്ത വിധം ..അത്രക്കിഷ്ടമായിരുന്നു .അവളില്‍ ഉണ്ടാകുന്ന ചെറിയ ഒരു വ്യെതിയാന്നം പോലും തിരിച്ചറിയത്തക്കവണ്ണം.അവരുടെ സംസാരങ്ങളില്‍ അവര്‍ സഞ്ചരിക്കുന്ന എല്ലാ തലങ്ങളും കടന്നു വന്നു .അത് പിന്നെ അങ്ങനെ ആണെല്ലോ ..പ്രണയിക്കുന്നവര്‍ തമ്മില്‍ അത്തരം ഒരു വിശ്വാസം വളര്‍ത്തിയെടുക്കുവാന്‍ ചെറുതും വലുതുമായ എല്ലാ കാര്യവും പറയും ..മറക്കേണ്ട കാര്യങ്ങള്‍ മറച്ചു കൊണ്ട് തന്നെ .അല്ലെങ്കില്‍ ഒരു പൊടിമറ ഇട്ടു കൊണ്ട് തന്നെ .എങ്കിലും ആ സമയം അതൊക്കെ വേദ വാക്യങ്ങള്‍ ആണ് .വിശ്വാസത്തില്‍ കലര്‍ന്ന ചില avishw

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..