2013, മാർച്ച് 23, ശനിയാഴ്‌ച

നിര്‍മ്മല

നിര്‍മ്മല ..(ചെറുകഥ )
**********************

                             എല്ലാ നക്ഷ്ട ചിന്തകള്‍ക്കും ഒടുവില്‍ എല്ലാവരേയും പിടിച്ചുയര്ത്തുന്ന ഒരു ശക്തിയുണ്ട് --അതിജീവനത്തിന്‍റെ ശക്തി .അതിനു ഹേതുവാകാനും കാണും ഈശ്വരന്‍ നിയോഗിച്ച കുറെ ജെന്മങ്ങള്‍ ..ആ ജെന്മങ്ങളുടെ തണലും നക്ഷ്ടമായ ഒരു വ്യെക്തിക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞെന്നു വരില്ല .പക്ഷെ ,ഞാന്‍ കാത്തിരിക്കും ..അയാള്‍ തിരിച്ചു വരും എന്ന് എനിക്കുറപ്പുണ്ട് . ...                                                                                                                    

                                     വ്യെക്തി ജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ ഉള്ള അയാളുടെ കയ്യൊപ്പ് മാത്രമായിരുന്നില്ല നിര്‍മ്മലയുടെ വിചാരങ്ങള്‍ക്ക് ...വിശ്വാസങ്ങള്‍ക്ക് ആധാരം .വ്യെക്തമായി സ്വയം പണിത് തീര്‍ത്ത ഒരു ചട്ടക്കൂട്ടില്‍  ജീവിച്ച അവള്‍ക്കു ഒരു പുനര്‍ജെന്മം നല്‍കിയത് അയാളുടെ വാക്കുകള്‍ ആയിരുന്നു .പരാജിതയായ നിര്‍മ്മലയില്‍ നിന്നും ...ഒറ്റപ്പെടലിന്‍റെയും വേദനയുടെയും ലോകത്തുനിന്നും അവളെ കൈപിടിച്ചുയര്‍ത്തിയ ആ അപരിചിതന്‍ ...ഇപ്പോള്‍ നിര്‍മ്മലയുടെ ജീവിതത്തിനു അര്‍ത്ഥമുണ്ട് ..ഒരു സുഖമുണ്ട് ..ഒരു നനുത്ത വേദനയുണ്ട് ..കാത്തിരിപ്പിന്റെ സുഖം ....സ്നേഹത്തിന്‍റെയോ പ്രേണയത്തിന്‍റെയോ ആര്‍ദ്രത ....

                                      നിശീധിനിക്ക് കൂട്ട് നിന്ന ചന്ദ്രന്‍ കിഴക്കന്‍ ചക്രവാളത്തില്‍ ഒളിക്കുന്നു ,,മറ്റൊരു ദിവസം പുലരുന്നതിന്‍റെ സന്തോക്ഷത്തില്‍ പക്ഷികളും ..രാത്രി മുഴുവനും എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ..അയാളുടെ സ്വരം കേള്‍ക്കാത്ത ഒരു പ്രഭാതം കാണാതിരിക്കാന്‍ ആവണം അവള്‍ ജനാല ചേര്ത്തടച്ചു .കണ്ണടയൂരി തലയണക്കരികില്‍ വെച്ച് ഒന്ന് മയങ്ങാന്‍ കണ്ണുകള്‍ അടച്ചു ...ഇന്ന് ക്ലാസ്സ്‌ എടുക്കേണ്ട ഭാഗങ്ങള്‍ മനസ്സില്‍ റീവൈണ്ട്ചെയ്തുകൊണ്ട് ....

                                                                 2
                       
                                          അലസ്സമായി ഉടുത്തിരിക്കുന്ന കോട്ടന്‍ സാരി ,കറുത്ത ഫ്രെയിം ഉള്ള  കണ്ണട ,വലിയ വട്ടപ്പൊട്ട് ,എണ്ണമയം ഉള്ള മുടി പിന്നിക്കെട്ടി വെച്ചിരിക്കുന്നു ,മുഖത്ത് നിഴലിക്കുന്ന വിഷാദതിന്റെയോ പ്രേതിഷേധതിന്റെയോ മൂകഭാവം ,പുസ്തകങ്ങള്‍ക്കിടയില്‍ ഉള്ള ജീവിതം---പ്രായത്തിനു ഉതകുന്നതു അല്ലായിരുന്നുവെങ്കിലും ഇതൊക്കെ ആയിരുന്നു നിര്‍മ്മല .ഇന്നോ ഇന്നലെയോ അല്ല നിര്‍മ്മല ഇങ്ങനെ ആയിത്തീര്‍ന്നത് .വിധി അവളില്‍ തകര്‍ത്താടിയ വേഷപ്പകര്‍ച്ചകള്‍ ആയിരിക്കാം ഇതെല്ലാം .

                                         അച്ഛനും അമ്മയും ഓര്‍മ്മകള്‍ മാത്രം ..അവരുടെ മരണത്തിന് കാരണം തന്‍റെ ജെന്മം എന്ന് വിശ്വസിക്കുന്ന അമ്മാവന്റെയും അമ്മായിയുടെയും നടുവിലുള്ള ജീവിതം ,പത്താം ക്ലാസ്സ്‌ വരെ    പഠിപ്പിക്കാന്‍ അവര്‍ കാണിച്ച സന്മനസ്സ് ആണ് അവരില്‍ നിന്നും കിട്ടിയ ഏക സമ്പാദ്യം.ജീവിതത്തിലെ ചില ദുസ്വപ്നങ്ങള്‍ ചില നന്മകള്‍ ആയി കാലാന്തരത്തില്‍ കാലാന്തരത്തില്‍ പരിണമിചേക്കാം,അല്ലെങ്കില്‍ ,അമ്മായിയുടെ അനന്തിരവന് തോന്നിയ സ്നേഹത്തില്‍ കുതിര്‍ന്ന കുസൃതി നിര്‍മ്മലയുടെ ആ വീട്ടിലെ ജീവിതം അവസാനിപ്പിക്കാന്‍ ..നിര്‍മ്മലയുടെ ഭാഷയില്‍ പറഞ്ഞാല്‍ ,,ആ വീടിന്റെ ഇരുട്ടറയില്‍ നിന്നും ഉള്ള മോചനത്തിന് കാരണം ആകില്ലായിരുന്നു ..വേദനിച്ചിരുന്നു ..സ്നേഹത്തിന്‍റെ കാപട്യം തിരിച്ചറിഞ്ഞപ്പോള്‍ ..ശപിച്ചു പോയി അഗതിയായ പെണ്ണിന്‍റെ സൌന്ദര്യത്തെ...

                                          തന്നോടൊപ്പം വലിച്ചെറിഞ്ഞ പുസ്തക കെട്ടുകളില്‍ നിന്നും അവള്‍ ആകെ എടുത്തത്‌ പത്താം ക്ലാസ്സ്‌ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ആയിരുന്നു .അതും ചുരുട്ടി പിടിച്ചുള്ള യാത്രയില്‍..വിശന്നു വലഞ്ഞു തളര്‍ന്നു വീണപ്പോള്‍ എടുത്തുകൊണ്ട് പോയി വെള്ളവും ഭക്ഷണവും തന്നു ,പിന്നീട് ജീവിക്കാനുള്ള ഇചാശക്തി പകര്‍ന്നു തന്ന ചായ കടക്കാരി ജാനകി .നിര്‍മ്മലയുടെ ജാനമ്മയില്‍ ആണ് അവള്‍ ആദ്യമായി ദൈവത്തെ കണ്ടത് .

                                     ജീവിതത്തിന്‍റെ ഊക്ഷര കൊണിലൂടെയുള്ള യാത്രയില്‍ നിര്‍മ്മല എന്നും ഏക ആയിരുന്നു ,,മൂക ഭാവം അവളിലെ സൌന്ദര്യത്തെ മറച്ചു .അവള്‍ എല്ലാത്തിനെയും സ്നേഹിച്ചിരുന്നു ..കാറ്റിനെ കടലിനെ പക്ഷികളെ എല്ലാത്തിനെയും ..മനുഷ്യരെ വല്ലാതെ ഭയപ്പെട്ടിരുന്നു .യവ്വനം തീക്ഷ്ണമായ ഒരു പെണ്ണിന് സമൂഹത്തിന്‍റെ കണ്ണുകള്‍ വെട്ടിച്ചു ഓടിയോളിക്കെണ്ടാതായി വരും .തന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം ഒരു കോട്ടന്‍ സാരിയിലോ കറുത്ത കണ്ണടക്കുല്ലിലോ ഒളിപ്പിച്ചു അവള്‍ യാത്ര തുടര്‍ന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..