2013, മാർച്ച് 23, ശനിയാഴ്‌ച

പടുജെന്മമം(അഞ്ചാം ഭാഗം)

                       ഉച്ചസമയം ആയത് കൊണ്ടാവാം ബസില്‍ നന്നേ ആളു കുറവാണു .ചൂടുകാറ്റ് അകത്തേക്ക് വീശി അടിക്കുന്നു .
                     മുക്കൂട്ടുതറ-ഒരു വര്‍ഷത്തിനു മുന്‍പാണ്‌ ആദ്യമായി ആ സ്ഥലം കേള്‍ക്കുന്നത് .ഇന്ന് ആ ദിവസം ഓര്‍ക്കുമ്പോള്‍ വെള്ളയില്‍ പൊതിഞ്ഞ രണ്ടു ശരീരങ്ങള്‍ ആണ് കണ്മുന്നില്‍ തെളിഞ്ഞു വരുന്നത് -അപ്പച്ചനും അമ്മച്ചിയും ;അവള്‍ ഒന്ന് വിതുമ്പി .കണ്ണുകള്‍ അവളുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ കവിഞ്ഞൊഴുകി .സാരി തലപ്പുകൊണ്ട് ആരും  കാണാതിരിക്കാന്‍ അവള്‍ ആ കണ്ണുനീര്‍ തുടച്ചു .ജെമ്മ തന്‍റെ കൈകള്‍  ചുരുട്ടി പിടിച്ചു..ആ തണുപ്പ് ഇന്നും ആ കൈകളില്‍ ഉണ്ട് .
                             ജോണിക്കുട്ടി ജെമ്മയില്‍ തന്നെ കണ്ണ് നട്ടിരിക്കുകയാണ്.അവളെ കാണാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ ഉണ്ടായിരുന്ന ആകാംക്ഷ ,വഴി മദ്ധ്യേ തോന്നിയ സംശയം കലര്‍ന്ന ചോദ്യങ്ങള്‍ ,കണ്ടപ്പോള്‍ ഉണ്ടായ നിസംഗത-മിന്നുകെട്ടു സ്വപ്നം കണ്ടു നടന്ന പെണ്‍കുട്ടി ആണ് .എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത് .എങ്കിലും ഒരു ചോദ്യം ബാക്കി ,നാട്ടുകാരുടെ ശാപവാക്കുകള്‍ സ്വീകരിക്കാന്‍ മാത്രം അവള്‍ എങ്ങനെ ആണ് അധപതിച്ചത് ...????
                           കമ്പിയില്‍ തല ചായ്ച്ചു ജെമ്മ ഇരിക്കുകയാണ് .നഖം കൊണ്ട് കമ്പിയുടെ തുരുമ്പിനെ മറക്കുന്ന പെയിന്‍റ്നെ  അവള്‍ ചുരണ്ടിയെടുക്കുന്നു -തുരുമ്പില്‍ വെള്ളപൂശിയ ജീവിതങ്ങള്‍ ...
                             ....................................................................
                                 .............................................
                           മുറിയുടെ ഇരുട്ടില്‍ രണ്ടു ദിവസമായി അതേ കിടപ്പാണ് .ഒരു നിമിഷം കൊണ്ട് എല്ലാം നക്ഷ്ടപ്പെട്ടു ജീവിതത്തില്‍ ഒറ്റപ്പെട്ടവള്‍ --കരഞ്ഞു വീര്‍ത്ത കണ്പോലകള്‍ മുന്‍പോട്ടുള്ള ജീവിതത്തെ ഓര്‍ത്തു ഭയന്നിട്ടാവണം ഇറുക്കി അടച്ചിരിക്കുന്നു .
                                 
                                       ''മോളേ ...''(അവള്‍ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി )
ആ നിഴല്‍ തന്‍റെ അടുത്തേക്കാണ് നടന്നു വരുന്നത് .പേടിച്ചു കണ്ണുകള്‍ വീണ്ടും ഇറുക്കി അടച്ചു .കൈകള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ,ചുരുണ്ട് കിടന്നു .
                       
                          ''മോളേ ..ഇത് ഞാന്‍ ആണ് ..പാപ്പിച്ചായന്‍''  .അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു  നോക്കി .
             'ങ്ഹാ,പാപ്പിച്ചായന്‍ ആണ്,കൈകളും കാലുകളും പയ്യെ അയഞ്ഞു തുടങ്ങി .
                ''എന്തൊരു കിടപ്പാ കുഞ്ഞേ ഇത് ?പോയവരോ പോയി ,ഇനി അതോര്‍ത്തു ....ഇത്തിരി കഞ്ഞി വെള്ളമെങ്കിലും കുടിച്ചൂടെ,ദേ,ഞാന്‍ ഇത്തിരി കഞ്ഞി കൊണ്ട് വന്നിട്ടുണ്ട് ,എഴുനേറ്റു ഇത് കുടിച്ചേ .''
പാപ്പിചായന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ അവള്‍ എഴുന്നേറ്റു ഭിത്തിയില്‍ ചാരി ഇരുന്നു  .
       
  ''  കഴിക്കു കുഞ്ഞേ ..''-പാപ്പിച്ചായന്‍ .

''വേണ്ട പാപ്പിചായാ (അവള്‍ വിതുമ്പി )എനിക്കൊന്നും ഇപ്പൊ ഇറങ്ങില്ല .''

പാപ്പിച്ചായന്‍ --''അത് പറഞ്ഞാല്‍ പറ്റൂല്ല ,രണ്ടു വറ്റെലും കഴിച്ചേ പറ്റൂ ,ത്രേസ്യ പ്രത്യേകം പറഞ്ഞതാ ,ആടിനെ ചവിട്ടിക്കാന്‍ ആളു വരും ,അല്ലേ അവളും പോന്നേനെ എന്‍റെ കൂടെ .''

പാപ്പിചായന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ ജെമ്മ എഴുന്നേറ്റു എന്തോ കഴിച്ചെന്നു വരുത്തി .വീണ്ടും അതേ കിടപ്പ് തന്നെ .
                   
   'ങ്ഹാ,വീണ്ടും കിടന്നോ ?എനിക്ക് മോളോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട് .''

എന്താണ് ചോദിയ്ക്കാന്‍ ഉള്ളത് എന്നാ ഭാവത്തില്‍ അവള്‍ അയാളെ നോക്കി .
                  പാപ്പിച്ചായന്‍ കസേരയില്‍ ഇരുന്നു .

''ഇത്രയും ദിവസം കുഞ്ഞിനു കൂട്ടിനു അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു ,അവരാണ് വെച്ച് വിളമ്പി തന്നത് .എത്ര ദിവസം ഞങ്ങള്‍ക്ക് ഇങ്ങനെ തരാനാകും .''

''എന്താണ് പാപ്പിച്ചായന്‍ പറഞ്ഞു വരുന്നത് ?'ജെമ്മ ചോദിച്ചു

''ഉടനെ മോള് ഒരു ജോലിക്ക് ശ്രെമിക്കണം.'

ജെമ്മ -'ജോലിയോ ?പാപ്പിചായാ ...ഞാന്‍ ...''

പാപ്പിച്ചായന്‍ -''വേണം മോളേ ,ഇനി അതിനൊരു മാറ്റം ഇല്ല ,കുഞ്ഞിനു അധികം പഠിത്തം ഒന്നുമില്ല എന്ന് അറിയാം .പിന്നെ ,ഞാന്‍ കുഞ്ഞിന്റെ അപ്പച്ചനും അമ്മച്ചിയും പണിയെടുത്തിരുന്ന ഇഷ്ടിക കളത്തില്‍ പറഞ്ഞിട്ടുണ്ട് .കുഞ്ഞു നാളെ തന്നെ ചെന്ന് മുതലാളിയെ ഒന്ന് കാണ്,,ഞാനും വരാം ,എന്തായാലും പട്ടിണി കിടക്കെണ്ടല്ലോ ....ഹാ ,പിന്നെ പോകും മുന്‍പ് ,കല്ലറയില്‍ പോയി പ്രാര്‍ഥിചിട്ട് പോയാല്‍ മതി .എന്നാല്‍ പിന്നെ ഞാന്‍ ഇറങ്ങുവാ .''
                   പാപ്പിച്ചായന്‍ യാത്ര പറഞ്ഞു ഇറങ്ങി .

                   കുറച്ചു സമയം  കൂടി ജെമ്മ അതേ ഇരിപ്പ് തുടര്‍ന്നു.
                              ''ഇനിയും ഇങ്ങനെ ഇരുന്നാല്‍ ...?''
               
                                           ''  ജെമ്മാ..""
                             
                                             ''അമ്മച്ചീ .."(അവള്‍ ഞെട്ടി ചിന്തയില്‍ നിന്നുണര്‍ന്നു )

ചുറ്റും ഇരുട്ട് ,അവള്‍ ഉറക്കെ കരഞ്ഞു ,എഴുനേറ്റു വരാന്തയിലേക്ക് നടന്നു .വെറുതെ ആ തൂണില്‍ ചാരി അവള്‍ നില്‍ക്കുകയാണ് .അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്വരങ്ങള്‍ അവിടെയൊക്കെ അലയടിക്കുന്നതായി അവള്‍ക്കു തോന്നി .മുറ്റത്ത് അവരുടെ ചലനമറ്റ ശരീരങ്ങള്‍ കിടത്തിയിരുന്ന ഭാഗത്തേക്ക് അവളുടെ കണ്ണുകള്‍ പോയി .ആ ചിത്രങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞപ്പോള്‍ .അതില്‍ നിന്നും രെക്ഷപെടാന്‍ എന്ന വണ്ണം അകത്തേക്ക് ഓടി ,വാതില്‍ കൊട്ടിയടച്ചു .ആ ഇരുട്ട് അവളെ വല്ലാതെ ഭയപ്പെടുത്തി .
ലൈറ്റ് ഇട്ടു അവള്‍ അടുക്കളയിലേക്ക് നടന്നു .

                            പാതി കത്തി തീര്‍ന്ന വിറക്,ചാരം കൂടി കിടക്കുന്നു .പാതകത്തില്‍ ചായ തണുത്തു ഉറഞ്ഞിരിക്കുന്നു,മിച്ചറും ഉപ്പേരിയും ചിതറി കിടക്കുന്നു .അവര്‍ക്ക് കൊടുക്കാന്‍ എടുത്തു വെച്ചതാണ് .
                                             
                                  ''അയാള്‍ ...അയാള്‍ ആണ് എല്ലാത്തിനും കാരണം ,അയാളാണ് എന്നെ അനാഥ ആക്കിയത് ''.ജെമ്മ കോപം കൊണ്ട് വിറച്ചു ..പൊട്ടിക്കരഞ്ഞു .

                             ''കര്‍ത്താവേ,ഞാന്‍ ...ഇനി എന്ത് ചെയ്യും ..??

കരയുന്തോറും ഒരു ആശ്വാസം ലെഭിക്കുന്നതായി അവള്‍ക്കു തോന്നി .എഴുന്നേറ്റു അടുക്കള ഒക്കെ വൃത്തിയാക്കി .അരിപാത്രത്തില്‍ തപ്പി നോക്കി .ഒരു നേരത്തെക്ക്‌ ഉള്ള അരിയുണ്ട് .അത് കഴിഞ്ഞാല്‍ ......?

          ''ങ്ഹാ ,നാളെ ചൂളയില്‍ ഒന്ന് പോയി നോക്കണം .''കഞ്ഞി കുടിച്ചതിനു ശേഷം അവള്‍ വീണ്ടും കയറി കിടന്നു .

                                 പിറ്റേ ദിവസം രാവിലെ ഒരു പുതിയ ഉന്മേഷത്തോടെ ആണ് അവള്‍ എഴുന്നേറ്റത് .കുളിച്ചു  .കല്ലറയില്‍ പോയി കുറച്ചു നേരം പ്രാര്‍ത്ഥിച്ചു .എന്തുകൊണ്ടോ പള്ളിയില്‍ കയറാന്‍ തോന്നിയില്ല .തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ പാപ്പിചായന്‍ കാത്തു നില്‍ക്കുന്നു .

                 ''മോള് പള്ളിയില്‍ പോയതായിരുന്നല്ലേ ?..നന്നായി ''.

ജെമ്മ -''പാപ്പിചായന്‍ ഇരിക്ക് .ഞാന്‍ ചായ എടുക്കാം .''

പാപ്പിചായന്‍ :-ചായ ഒന്നും വേണ്ട കൊച്ചേ,നീ വേഗം ഒന്ന് ഇറങ്ങിക്കേ,പോയിട്ട് എനിക്ക് പിടിപ്പതു പണി ഉള്ളതാ,അവരാരും നിന്‍റെ സമയത്തിന്  നോക്കിയിരിക്കില്ല ''.

             ''എന്നാ ,നമ്മുക്ക് ഇപ്പൊ തന്നെ പോയേക്കാം പാപ്പിച്ചായ്യാ.''
വഴി നീളെ പാപ്പിചായന്റെ ഉപദേശങ്ങള്‍ ആയിരുന്നു .

''ഇതാ ,ആ കാണുന്നത് ആണ് ചൂള,കര്‍ത്താവിനെ വിചാരിച്ചു വാ .''

ചുറ്റും ഇഷ്ടികകള്‍ അടുക്കി വെച്ചിരിക്കുന്നു .ചില സ്ഥലങ്ങളില്‍ നിന്നും പുക ഉയരുന്നുണ്ട് .കുറച്ചു മാറി അടുക്കി വെച്ചിരിക്കുന്ന ഇഷ്ടികയുടെ മുകളില്‍ വെള്ള ജുബ്ബയും മുണ്ട് ഉടുത്തു ഒരാള്‍ ഇരിക്കുന്നു ,അരികില്‍ പകുതി കുടിച്ചു തീര്‍ത്ത ചായ ,ചുണ്ടത്തു പുകയുന്ന ചുരുട്ട് ,തോളതിട്ടിരിക്കുന്ന്ന വേഷ്ടി ഇടയ്ക്കിടെ വീശുന്നുണ്ട് .എന്തെല്ലാമോ അടുത്ത് നില്‍ക്കുന്ന ആളോട് പറയുന്നു .
ചെന്നത് അറിയിക്കാനായി പാപ്പിചായന്‍ ഒന്ന് ചുമച്ചു .
     
                          '' ങ്ഹാ ,പാപ്പിയോ ...എന്താടോ ?
പപ്പിചായന്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു ,''ഇതാണ് ..ഇങ്ങോട്ട് നീങ്ങി നിലക്ക് പെണ്ണേ,ഞാന്‍ പറഞ്ഞില്ലെയോ ..ഓ നമ്മുടെ മരിച്ചു പോയ ....''

              '''ഓ ,ഇന്നലെ പറഞ്ഞ കിടാവ് ..പാപ്പി പറഞ്ഞത് കൊണ്ട് മാത്രമാണ്,അല്ലെങ്കില്‍ ഇങ്ങനെ ഉള്ള കിളുന്തു പെണ്‍പിള്ളെരെ ഇവിടെ പണിക്ക് നിര്‍ത്തില്ല ..പണി എടുക്കില്ലാന്നെ .പാപ്പീ ,താന്‍ പറഞ്ഞിട്ടില്ലേടോ എല്ലാം .''
                    ''ഉവ്വേ .''പാപ്പിചായന്‍ അനുസരണയോടെ മൂളി .

''ദേ.കേട്ടല്ലോ കൊച്ചേ ,മുതലാളി പറയുന്നത് കേട്ട് നിന്നോള്ളന്നം ഇവിടെ ,വെറുതെ എനിക്ക് പാട് ഉണ്ടാക്കരുത് .''പാപ്പിചായന്‍ .
                         
                                ജെമ്മ എല്ലാം തല കുലുക്കി സമ്മതിച്ചു

പാപ്പിചായന്‍ മുതലാളിയോട് ,''എന്നാ പിന്നെ പാപ്പി അങ്ങോട്ട്‌ ...''

''ഉം,എന്നാ താന്‍ അങ്ങോട്ട്‌ ചെല്ല് പാപ്പി .തന്നെ  ഞാന്‍ പിന്നെ കണ്ടോളാം .''-മുതലാളി പറഞ്ഞു നിര്‍ത്തിയിട്ടു  ജെമ്മയോടു പോക്കൊളാന്‍ ആഗ്യം കാട്ടി .

                               ജെമ്മ ചൂളയിലേക്ക് നടന്നു .

ഇഷ്ടിക അടുക്കി വെക്കുന്ന പണി ആണ് കൊടുത്തത് .വൈകുന്നേരം ആയപ്പോഴേക്കും അവള്‍ നന്നേ ക്ഷീണിച്ചു .കൈ എവിടെയൊക്കെയോ മുറിഞ്ഞിരിക്കുന്നു .

''എങ്ങനെ ഉണ്ട് പെണ്ണേ പണി ,വെയിലത്ത്‌ നിന്ന് തുടങ്ങുമ്പോള്‍ ഈ അഴകൊക്കെ അങ്ങ് ഒടയും,ആദ്യം ആയത് കൊണ്ട് കൂലി ഇത്തിരി കുറവാ ,നന്നായി പണി എടുത്താല്‍ കൂലിയും കൂടും .''(നോട്ടക്കാരന്‍ ആണ് )

അയാള്‍ കയില്‍ വെച്ച് കൊടുത്ത നോട്ടുകളിലേക്ക് കേമമ അത്ഭുതത്തോടെ നോക്കി .ആദ്യമായി പണിയെടുത്തു കിട്ടിയ കാശ് ..മനസ്സില്‍ ഒരു സന്തോഷം ...

                        അന്ന് രാത്രി ഉറങ്ങുമ്പോള്‍,മനസ്സിന്റെയും ശരീരത്തിന്റെയും വേദനകളെ മറക്കാന്‍ ,തലയണക്കടിയില്‍ അവള്‍ തനിക്ക് അന്ന് ആദ്യമായി കിട്ടിയ കൂലിയുടെ ബാക്കി തുട്ടുകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു .അരണ്ട വെളിച്ചത്തില്‍ അവള്‍ അത് എടുത്തു നോക്കി .ആ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകള്‍ സന്തോഷവും അഭിമാനവും കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു .
   
                          ചൂളയിലെ പണി അവള്‍ക്കു ചിരപരിചിതം ആയി .ഒരു ആഴ്ച കൊണ്ട് അവള്‍ ആകെ മാറി പണ്ടത്തെ ആ കുഞ്ഞു കളിയെല്ലാം അകന്നു തുടങ്ങി .എങ്കിലും രാത്രിയുടെ യാമങ്ങളില്‍ ഒറ്റപ്പെടല്‍ അവളില്‍ ഒരു ഭയം സൃഷ്ടിക്കുന്നുണ്ട് .

                             ................................................................................
                               
                 ജെമ്മ ചൂളയില്‍ ഇഷ്ടിക അടുക്കി വെക്കുകയാണ്
                       
    ''ജെമ്മാ ,നിന്നെ മുതലാളി വിളിക്കുന്നു .''ഒരാള്‍ വന്നു പറഞ്ഞു

പണി നിര്‍ത്തി ,കൈ കഴുകി അവള്‍ മുതലാളിയെ കാണാന്‍ ചെന്നു .അയാള്‍ കണക്കുകള്‍ എഴുതി വെക്കുന്ന തിരക്കില്‍ ആണ് .

 ''മുതലാളി .....,,''ജെമ്മ താഴ്ന്ന സ്വരത്തില്‍ വിളിച്ചു .

അയാള്‍ അവളെ ആകെ മൊത്തം ഒന്ന് വീക്ഷിച്ചു .അയാളുടെ നോട്ടം അരോചകം ആയി തോന്നിയത് കൊണ്ടാവാം അവള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു

                    ''മുതലാളി വിളിചൂന്നു പറഞ്ഞു ''

അയാള്‍ തന്‍റെ നോട്ടം പിന്‍വലിച്ചു ,എഴുന്നേറ്റു മുണ്ട് ഒന്ന് കൂടി മുറുക്കി ഉടുതുകൊണ്ട് തുടര്‍ന്നു,''ങ്ഹാ ,വിളിച്ചു ,നിന്നോട് കുറച്ചു സംസാരിക്കണം .''

ഒന്ന് നിര്‍ത്തി അയാള്‍ അവളെ നോക്കി ..അവള്‍ അയാളെ തന്നെ നോക്കി നില്‍ക്കുകയാണ് .അയാള്‍ തുടര്‍ന്നു ,
''എനിക്കിത്തിരി ദേണ്ണം ഉണ്ടേ ..നിന്നെ കൊണ്ട് ഇങ്ങനെ കഷ്ടപ്പെടുതിക്കുന്നത് ,ഒന്നുമില്ലേലും നീ നമ്മുടെ വര്‍ക്കിചായന്‍റെ മോള്‍ അല്ലെയോ ??വര്‍ക്കിചായന്‍ എന്ന് പറഞ്ഞാല്‍ എനിക്ക് ആരാന്നാ ...???

                             ജെമ്മ അന്തം വിട്ടു നില്‍ക്കുകയാണ് .
''അല്ല ഞാന്‍ പറഞ്ഞു വരുന്നത് .മോള് ഇനി ഇവിടെ കിടന്നു കഷ്ടപ്പെടേണ്ട .അതു ഈ മുതലാളിക്ക് സഹിക്കതില്ലന്നേ ,കൊച്ചു വീട്ടില്‍ പോക്കൊള്ളൂ .കൊച്ചിന് വേണ്ടതെല്ലാം ഞാന്‍ അങ്ങോട്ട്‌ എത്തിചോളം...സത്യം ..ഈശോ ആണേ ..വര്‍ക്കിചായന്‍ ആണേ സത്യം .പക്ഷെ ഞാന്‍ ഇത്രയൊക്കെ ചെയ്യുമ്പോള്‍ ,കോച്ചും കൂടി ഒന്ന് മനസ്സ് വെക്കണം ,കാര്യം ഞാന്‍ ഒന്ന് കെട്ടിയതാ ,രണ്ടു പിള്ളേരുടെ അപ്പനുമാ  ,എന്ന് വെച്ച് നിന്നെ പോലെ ഒരു ചെറിയ  പെണ്ണ് ഇങ്ങനെ കണ്മുന്‍പില്‍ കിടന്നു പണിയെടുക്കുമ്പോള്‍ ......ഒന്നും വേണ്ട ..കൊച്ചു എന്നെ ഒന്ന് പരിഗെണിക്കണം .''

                               ജെമ്മക്ക് തല ചുറ്റുന്നത് പോലെ തോന്നി ,ദൈവത്തെ പോലെ കണ്ട മനുഷ്യന്‍ ..കുറച്ചു സമയം  അവള്‍ അങ്ങനെ തന്നെ നിന്നു .

ജെമ്മ :-''മുതലാളി ,എനിക്ക് ജോലി ചെയ്തു ഉണ്ടാക്കുന്ന പണം മതി ,.......''(പിന്നീട് ഒന്നും പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല ,ശബ്ദം തൊണ്ടയില്‍ കുടുങ്ങിയത് പോലെ  )ഞാന്‍ പോണു മുതലാളി .''

വീട്ടില്‍ എത്തിയതും അവള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു .വിറപൂണ്ട കൈകള്‍ കൊണ്ട് അവള്‍ തന്‍റെ മുഖം പൊത്തി .അമ്മച്ചി ഒരുക്കിയ തടവറ ..അതിന്‍റെ സുരേക്ഷ വലയം ...!!!!!!അങ്ങനെ എത്ര നേരം  ഇരുന്നു എന്ന് അറിയില്ല .

                                 വാതിലില്‍ ആരോ കൊട്ടുന്നത് കേട്ടാണ് അവള്‍ ഉണര്‍ന്നത് .എഴുനേറ്റു ലൈറ്റ് ഇട്ടു ജെനാലയിലൂടെ നോക്കി .

                ''ഹോ ,പാപ്പിചായന്‍ .''(ആശ്വാസം ആയി )

ജെമ്മ വാതില്‍ തുറന്നു ,അരികു ചേര്‍ന്ന് തല താഴ്ത്തി നിന്നു..തോളത്തിട്ടിരുന്ന തോര്‍ത്ത് കൊണ്ട് കസേരയില്‍ കൊട്ടി പൊടി കളഞ്ഞു പാപ്പിചായന്‍ ഇരുന്നു .

''എന്താ കുഞ്ഞേ ഇത് ,വെട്ടോം വെളിചോം ഒന്നുമില്ലാതെ ..എല്ലാം ശേരിയായെന്ന ഞാന്‍ ഓര്‍ത്തേ..''

ജെമ്മ :''പാപ്പിചായ്യാ ഞാന്‍ ഇനി ചൂളയിലെക്കില്ല .''

പാപ്പിചായന്‍:"":,:''ങേ  ,എന്താ ..നീ എന്തോന്നാ  പറഞ്ഞേ..ഞാന്‍ എന്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിത്തന്ന പണിയാന്നോ ..മുതലാളിക്ക് വേറെ ആളെ കിട്ടാഞ്ഞിട്ടോന്നുമല്ല .''
ജെമ്മ :''അത് ശെരിയാ പാപ്പിചായാ ,അയാള്‍ക്ക് ഒരുപാടു പേരെ കിട്ടുമായിരിക്കും ..പക്ഷെ ..അയാള്‍ക്ക് കിടക്ക വിരിക്കാന്‍ എന്നെ കിട്ടില്ല .''

പാപ്പിചായന്‍ ഒരു നിമിഷം ഒന്നും മിണ്ടിയില്ല .അയാള്‍ തുടര്‍ന്നു.

''കുഞ്ഞേ ,അവരൊക്കെ വല്യ ആളുകളാ,അവരെയൊക്കെ വേറുപ്പിച്ചിട്ടു  നിനക്ക് ഇവിടെ ജീവിക്കാന്‍ ഒക്കുവേല ,നീ ചെറുപ്പാ..ചോരത്തിളപ്പ് കൂടും ,ഞാന്‍ മോളേ കുറ്റപ്പെടുതുവല്ല ...അല്ല .അല്ലെതന്നെ ,മുതലാളിക്ക് എന്നതാന്നേ ഒരു കുറവ് ..ഇത്തിരി പ്രായക്കൂടുതല്‍ ഉണ്ട് ..നിന്നെ ഇനിയിപ്പോ ആരെങ്കിലും കെട്ടിക്കൊണ്ടു പോകുവോ ??പ്രത്യേകിച്ചും പഴയ കഥകള്‍ ഒന്നും മറക്കരുത് ..മനസ്സറിഞ്ഞു കൊണ്ട് എനിക്കിനി ഒരു കൊച്ചനെ പറ്റിക്കാന്‍ ഒക്കുവേല ,നീ പണിക്ക് പോകേണ്ട ..പക്ഷെ മുതലാളിയുടെ ആഗ്രഹമല്ലേ ..നിനക്കങ്ങു സമ്മതിച്ചു കൂടെ .''

''പാപ്പിച്ചായാ ...(ജെമ്മയുടെ ആ വിളിയില്‍ അയാള്‍ ഒന്ന് പതറി )ഇറങ്ങെടോ വെളിയില് ,ഇനി താന്‍ ഇവിടെ വരരുത് .''

ജെമ്മ പൊട്ടിത്തെറിച്ചു ,അവളുടെ മാറ്റം കണ്ട പാപ്പി വെളിയില്‍ ഇറങ്ങി ,ദേക്ഷ്യം കൊണ്ട് വിറച്ച ജെമ്മയെ നോക്കാന്‍ അയാള്‍ ഭയപ്പെട്ടു ,അയാളുടെ തൊണ്ടയിലെ വെള്ളം വറ്റിയത്  പോലെ പാപ്പിക്ക് തോന്നി , ,,ആട്ടിയോടിച്ച ജെമ്മയുടെ കൈ അയാളെ തന്നെ ലെക്ഷ്യം വെച്ച്  നില്‍ക്കുകയാണ് .

പാപ്പി :''കുഞ്ഞിനോട് ഉള്ള സ്നേഹം കൊണ്ട് പറഞ്ഞതാ ,ആലോചിക്ക് ,അല്ലെങ്കില്‍ കൊച്ചു കുറച്ചു കഷ്ട്ടപ്പെടും ..പാല് തന്ന കൈക്ക് തന്നെ തിരിഞ്ഞു കൊത്തുന്നു ..ഉം .''
വല്ല വിധേനെയും അത്രയും പറഞ്ഞു പാപ്പി നടന്നു .

ഇരുട്ടത്ത്‌ മറയുന്ന പാപ്പിയെ കണ്ടു അങ്ങേയറ്റം ഈര്‍ഷ്യയോടെ ജെമ്മ നിന്നു ..ആ രാത്രി കരഞ്ഞു തീര്‍ക്കാന്‍ അല്ലാതെ നിരാലംബ ആയ അവള്‍ എന്ത് ചെയ്യാന്‍ ...
                       ..................................................................................................
                                       .........................................................

                                ''ജെമ്മാ ..''(അവള്‍ തിരിഞ്ഞു നോക്കി ,മനസ്സില്‍ പൊന്തി വന്ന ഓര്‍മകളെ അവള്‍ പിന്നോട്ട് വലിച്ചു )ഇറങ്ങണ്ടേ ,ഇതാണ് സ്ഥലം .''

അവള്‍ ചുറ്റും നോക്കി ,അവസാന സ്റ്റോപ്പ്‌ ആണ് എന്ന് തോന്നുന്നു ,വണ്ടിയില്‍ അധികം പേരില്ല ,ഉള്ളവരൊക്കെ ഇറങ്ങാന്‍ ഉള്ള തത്രപ്പാടില്‍ ..ഇത്രയും ദൂരം യാത്ര ചെയ്തത് അറിഞ്ഞതേ ഇല്ല ..

''ഇവിടുന്നു കുറച്ചു നടക്കണം .''ഒരു മുന്നറിയിപ്പ് എന്ന രീതിയില്‍ ജോണി കുട്ടി പറഞ്ഞു .

                   ഒരു നോട്ടം കൊണ്ട് ഉത്തരം നല്‍കി ജെമ്മ ജോണിക്കുട്ടിയെ പിന്തുടര്‍ന്നു .

                             



         
                                                                           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..