2013, മാർച്ച് 8, വെള്ളിയാഴ്‌ച

ഈഗോ

                 ചെറുപ്പത്തില്‍ നല്ല അസ്സല് വാശി ഉണ്ടായിരുന്നു എനിക്ക് .അന്നൊക്കെ ,തൊടിയിലെ കുളത്തില് നില്ക്കണ ആമ്പല്‍പ്പൂവ് നുള്ളാനും,മുത്തശ്ശിയുടെ വെറ്റിലചെല്ലം സ്വന്തമാക്കാനും തെക്കേതിലെ നാണിയുടെ കൂട്ട് പട്ടുപാവാട തുന്നിക്കിട്ടാനും ഒക്കെയുള്ള വാശികള്‍ ആയിരുന്നു ..കുടുംബത്തിലെ ആകെ ഉള്ള പെണ്‍കൊടി എന്നാ നിലയില്‍ എല്ലാ വാശികളും അച്ഛന്‍ അമ്മ തൊട്ടു എന്നെക്കാള്‍ മൂന്നു വയസ്സിനു മൂപ്പുള്ള ചെറിയമ്മായിയുടെ ഇളയ മോന്‍ വരെ നടത്തി തന്നു ...പക്ഷെ ,പിന്നീട് ആ വാശി എന്നോടൊപ്പം വളര്‍ന്നു ..കുട്ടിയുടുപ്പില്‍ നിന്നും പട്ടു പാവാടയിലെക്കും ദാവണിയിലേക്കും പിന്നീട് സാരിയിലെക്കും അങ്ങനെയങ്ങനെ ഈഗോ കലര്‍ന്ന വ്യെക്തിത്ത്വം ആയി അത് എന്നില്‍ അലിഞ്ഞു ചേര്‍ന്നു.ആ ഒരു പരിണാമം എന്നെ ഒരുപാട് ആഹ്ലാദിപ്പിച്ചിരുന്നു.ആരെയും കൂസാത്ത പ്രകൃതം ,ആരെന്നോ എന്തെന്നോ നോക്കാതെ സ്വന്തം യുക്തിയില്‍ ഉയര്‍ന്നു നിന്ന് പ്രതികരിക്കുക ഒരുപക്ഷെ അഹങ്കാരിയെന്നു വിളിച്ചു കേള്‍ക്കുന്നതില്‍ ഒരു പ്രത്യേക സുഖം അനുഭവിക്കുക ..ഇതൊക്കെ എന്നെ മറ്റു പെണ്‍കുട്ടികളില്‍ നിന്നും വിഭിന്നമാക്കിയ ഘടകങ്ങള്‍ ആയിരുന്നു .
                   
                              
ഒരു ആണ് പ്രതീക്ഷിക്കുന്ന അടക്കവും ഒതുക്കവും എനിക്ക് ഇല്ലായിരുന്നു ,അഥവാ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല ..തന്‍റെടിയായി ചങ്കൂറ്റത്തോടെ നില്‍ക്കുക അതില്‍ പരം ഒരു ചിന്തയില്ല .പക്ഷെ ,ദൈവത്തിന്‍റെ വികൃതികള്‍ തീര്‍ന്നില്ല .ഇതൊന്നും ഇല്ലായിരുന്നെങ്കിലും ഒരു ആണിന്‍റെ വികാരങ്ങളെ ഉണര്‍ത്തുന്ന ശരീരവടിവും ത്രെസിപ്പിക്കുന്ന നോട്ടവും ചിരിയും മോശമല്ലാത്ത സൌന്ദര്യവും എനിക്ക് സ്വന്തമായിരുന്നു .അത് കൊണ്ട് തന്നെ അത് കാംക്ഷിച്ചു വരുന്ന ആണ്‍കുട്ടികളോട് അടങ്ങാത്ത പുച്ഛവും,പ്രണയത്താലോ കാമാത്താലോ എന്നെ സമീപിക്കുന്ന  ഓരോ ആണിനെ തഴയുമ്പോഴും ഹൃദ്യമായ ഒരു ആനന്ദം ഞാന്‍ അനുഭവിച്ചിരുന്നു ...പിന്നീട് എപ്പോഴോ അവന്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് വരെ .അങ്ങനെ തികച്ചും ആകസ്മികമായി ഞാനും പ്രണയത്തെ അറിഞ്ഞു തുടങ്ങി ..അവനിലൂടെ .എല്ലാവര്ക്കും അത്ഭുതമായിരുന്നു ..എനിക്ക് പോലും ..എന്നെ വിശ്വസിക്കാന്‍ ..എനിക്ക് വന്ന മാറ്റത്തെ നോക്കി കാണാന്‍ ബുദ്ധിമുട്ടായിരുന്നു.
                              
ഒരു പക്ഷെ ,അത്യഗാധമായി സ്നേഹിക്കപ്പെടാന്‍ ...സ്നേഹത്തില്‍ വീര്‍പ്പുമുട്ടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നിരുന്നു എന്നാ സത്യം മനസ്സിലാക്കിയത് അവന്‍ മാത്രമായിരുന്നു .എന്‍റെ പ്രണയത്തിനു അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചത് പലപ്പോഴും എന്നെ കാര്‍ന്നു തിന്നു കൊണ്ടിരുന്ന എന്‍റെ വ്യെക്തിത്വം തന്നെയായിരുന്നു .അതിനെ നശിപ്പിച്ചു എന്‍റെ പ്രണയത്തെ ഊറ്റിഎടുക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു .എന്നെ ..എന്‍റെ ഈഗോയെ തകര്‍ക്കാന്‍ കഴിവുള്ള ഒരു വ്യെക്തിക്ക് വേണ്ടിയുള്ള കാത്തിരുപ്പ് അവനില്‍ അവസാനിക്കുകയായിരുന്നു ,യുക്തിപരമായി അതിനെ നേരിടാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ മാത്രമേ എന്‍റെ പ്രണയം പൂര്‍ണ്ണമായി അനുഭവിക്കാന്‍ സാധിക്കൂ എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു .

                   
പലയാവര്‍ത്തി മാറ്റാന്‍ ശ്രമിച്ചിട്ടും, എന്‍റെ ഇഗോ പലപ്പോഴും ഒരു വിഷസര്‍പ്പം പോലെ ഫണം ഉയര്‍ത്തി ചീറ്റിയടുക്കുന്നുണ്ടായിരുന്നെങ്കിലും , അവനതിന്‍റെ ഉയര്‍ന്നു നില്‍ക്കുന്ന പത്തിക്കിട്ടു തന്നെ എപ്പോഴും അടിച്ചിടുമായിരുന്നു...ഇത് പല ആവര്‍ത്തിയാണ് ഞങ്ങള്‍ക്കിടയില്‍ നൃത്തമാടിയത് .ആ സമയങ്ങളില്‍ അതികഠിനമായ മാനസിക വേദന ഞാന്‍ അനുഭവിച്ചിരുന്നു .ശരീരത്തിലെ ഒരു അവയവം മയക്കത്തിനു ഉള്ള മരുന്ന് കൊടുക്കാതെ മുറിച്ചു മാറ്റുമ്പോള്‍ ഉള്ള വേദന ..തല പൊട്ടി പിളരുന്നത് പോലെ തോന്നും ..ജന്മാനാ എന്നില്‍ കുടിയേറിപ്പാര്‍ത്ത ബാധയെ ഒഴിവാക്കുമ്പോള്‍ ഉള്ള തീവ്ര വേദന ..ഭ്രാന്തമായ ഒരു അവസ്ഥ ..കണ്ണുനീര് പോലും അന്യമായ ഒരു സ്ത്രീജെന്മത്തിനു ഒന്നുറക്കെ കരയാന്‍ പോലും കഴിയില്ലെല്ലോ ..??എന്‍റെ രക്തധമനികള്‍ വരിഞ്ഞു മുറുകുന്ന ആ അവസ്ഥയില്‍ രക്തത്തിന്‍റെ ചൂട് ഞാന്‍ അനുഭവിക്കാറുണ്ട് ..അതിലൊന്നും കൂസാതെ എന്നില്‍ കുടിയേറി പാര്‍ത്ത ബാധയെ തളക്കാന്‍ കളത്തില്‍ കാത്തിരിക്കുന്നു അവന്‍ ..അവസാനം നിസഹായായി ഞാന്‍ തളര്‍ന്നു വീഴുമ്പോള്‍ ഇരുകൈകളാല്‍ എന്നെ കോരിയെടുത്ത് അവന്‍ എന്‍റെ നെറുകയില്‍ മതിവരുവോളം ചുംബിക്കും .ഈറനണിയാന്‍ വിസ്സമതിക്കുന്ന,പാതിമയങ്ങിയ എന്‍റെ കണ്ണുകളില്‍ അവന്‍റെകണ്ണുകളില്‍ അവന്‍റെ കണ്ണുനീര്‍ ഈറനണിയിക്കും ..ഗദ്‌ഗദത്തോടെ അവന്‍ പറയും ,''ന്‍റെ കുട്ട്യേ ,നീ എന്‍റെയാണ് ..എന്‍റെ മാത്രം ,,വിട്ടുകൊടുക്കില്ല ഞാന്‍ ആര്‍ക്കും ..എന്‍റെതു മാത്രമായി എനിക്ക് വേണം നിന്നെ ...

ഇതാണ് ..ഇതാണ് ഞങ്ങളുടെ പ്രണയം ..എന്നെ ചുംബനങ്ങളാല്‍ പൊതിയുന്ന ഞാന്‍ ആഗ്രഹിച്ച എന്നെ കീഴ്പ്പെടുത്തുന്ന പ്രണയം ..!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..