2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

അമ്പലത്തില്‍ ഉത്സവത്തിനു കൊടിയേറി...ഭക്ത്യാദരങ്ങളോടെ തൊഴുകയ്യോടെ ഒരു കൂട്ടം പാവം മനുഷ്യര്‍ ..തോന്നിപ്പോകുന്നു ലോകത്തിന്‍റെ മാറ്റം ഇവര്‍ അറിഞ്ഞില്ലേ ..ഉവ്വ് ..അറിഞ്ഞു ..ഇടയിലൂടെ തിങ്ങി നിരങ്ങി ചില അസുരവിത്തുകള്‍ ഭക്തിയെ ഭേദിച്ച് മൊബൈലുമായി ..!!!ഇന്നും ഈ നാടിനു അശേഷം മാറ്റമില്ല ..എന്ന് തോന്നുന്നു ..മുണ്ടും നേര്യതും ഉടുത്ത പിന്‍തലമുറക്കാരെ പിന്തള്ളി 'ഞാന്‍ സുന്ദരിയല്ലേ 'എന്നാ മട്ടില്‍ പുതിയ കസവ് മുണ്ടുടുത്ത് മുടിയില്‍ തുളസിക്കതിരും നെറ്റിയില്‍ ചന്ദനവും ആയി ന്യൂ ജെനെറെക്ഷന്‍ തരംഗം ഒന്നും ഏല്‍ക്കാത്ത പെണ്‍കുട്ടികള്‍ ..അവരെ കാണാന്‍ എന്നാ വണ്ണം ഇത്തവണയും അമ്പലപ്പറമ്പില്‍ ഒരു കൂട്ടം വാനരസംഘം ഉണ്ട് ...ഇതാ ഇപ്പൊ നല്ല കഥ ..ഈ കുട്ട്യോളൊക്കെ കൊടിയേറ്റ് കണ്ടു ഭഗവാന്റെ അനുഗ്രഹം വാങ്ങാന്‍ വന്നിട്ട് ചിന്തിക്കടയുടെ മുന്‍പില്‍ ചെന്ന് ബലൂണും വളയും മാലയും ഒക്കെ ചൂണ്ടി കരച്ചില്‍ മേളം ആരംഭിച്ചിരിക്കുന്നു ..ചന്ദനത്തിന്റെയും എണ്ണയുടെയും സുഗന്ധത്തെ ഒരു നിമിഷം മാറ്റി നിര്‍ത്തി കരിമരുന്നിന്റെ മണം അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നു..കൊടിയേറി ..!!ഇനി ഏഴു ദിവസം ഉത്സവം ..ബാല്യം തിരിച്ചു കിട്ടുന്ന നാളുകള്‍ ..ഇത്തവണ എങ്കിലും ഈ നെറ്റിപ്പട്ടവും ചൂടി നിരന്നു നില്‍ക്കുന്ന ഗജവീരന്മാരില്‍ ഒരാളെ എങ്കിലും തൊടണം ...ഇടയ്ക്ക് നോക്കി പണ്ട് ആനവാല്‍ തരാം എന്ന് പറഞ്ഞു പറ്റിച്ചു ന്‍റെ കയ്യില്‍ നിന്നും പഴവും ശര്‍ക്കരയും ആനയ്ക്ക് കൊടുക്കാന്‍ ആണെന്നും പറഞ്ഞു വാങ്ങിയിട്ട് പോയ പാപ്പാന്‍‌ ഇത്തവണ എങ്കിലും വന്നിട്ടുണ്ടോയെന്നു ..?വഷളന്‍...... !അതിനു ശേഷം അയാളെ കണ്ടിട്ടേയില്ല ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..