2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ചില രാത്രികള്‍ ..

നെരുദ പാടിയത് പോലെ ഇന്ന് ഈ രാത്രിയില്‍ എനിക്ക് എത്രെയും തീവ്രമായി ഒന്ന് കരയുവാന്‍ സാധിച്ചിരുന്നെങ്കില്‍ ...എന്നിലെ പ്രണയം ആ കണ്ണ് നീരില്‍ ഒഴുകി ..ആ ചൂടേറ്റു എങ്കിലും അവനു സുഖമായി ഉറങ്ങാല്‍ കഴിഞ്ഞിരുന്നെങ്കില്‍ ..പകര്‍ന്നു നല്‍കിയ പ്രണയത്തിനും താലോലിച്ച കൈകള്‍ക്കും തണലായിരുന്ന ഹൃദയത്തിനും ഒരു ആശ്വാസം ലഭിചിരുന്നെനെ ..സങ്കല്പങ്ങള്‍ക്കും തീവ്രമായി പ്രണയം മാറ്റുരച്ചപ്പോള്‍ തോറ്റു പോയി ..തോറ്റു പോയി ..!!ഇനിയൊരു ജെന്മം ഉണ്ടെങ്കില്‍ പ്രണയം വറ്റിവരണ്ട മനസ്സുമായി ജനിക്കാതിരിക്കട്ടെ...!!!

പ്രണയം

എന്നോ മനസ്സില്‍ ആവിക്ഷ്ക്കരിച്ച പ്രണയം ഒരു സമസ്യ പോലെ എന്നിലേക്ക്‌ മെല്ലെ എത്തി ചേര്‍ന്ന് ഉറക്കം വരാതിരുന്ന ഇമകളെ തഴുകിയുറക്കി സ്വപ്നങ്ങള്‍ക്ക് നിറഭേദങ്ങള്‍ നല്‍കി എന്‍റെ രാത്രിയും പകലും വിഹായസ്സിലേക്ക് ഉയര്‍ത്തി ലോകം മുഴുവന്‍ ആ കണ്ണുകളില്‍ ദര്‍ശിച്ചു രാത്രിയുടെ യാമങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത വാക്ത്താരകള്‍ ആയി എനിക്കും അര്‍ത്ഥമുള്ള ഒരു ആത്മാവ് ഉണ്ട് എന്ന് അന്വര്തമാക്കിയ പ്രണയം .... 
ഒരു ഇടവേള ആവശ്യം എന്ന് തോന്നിയപ്പോള്‍ ആവാം ..കാറ്റും വെളിച്ചവും പൂവും കായും മനുഷ്യരും മൃഗങ്ങളും ഒന്നും ഇല്ലാത്ത ..അല്ല ,,സ്വബോധത്തില്‍ തിരിച്ചറിയാത്ത ഇരുട്ടിലേക്ക് അയാള്‍ ഒളിച്ചോട്ടം നടത്തിയത് ..ഭ്രാന്തനെന്നോ മാനസികരോഗിയെന്നോ വിളിച്ചപ്പോഴും അയാള്‍ തെല്ലും അലോസരപ്പെടാതിരുന്നത്, ഒരുപക്ഷെ അയാള്‍ക്കുള്ളിലെ ഭ്രാന്തു ആ അന്തകാരത്തെ മറനീക്കി അയാള്‍ക്ക്‌ മാത്രം കാണുവാന്‍ പാകത്തിന് ഒളിഞ്ഞും തെളിഞ്ഞും അയാള്‍ക്ക്‌ മുന്നില്‍ കളിച്ചതിനാലാവാം ...ഇപ്പൊള്‍ അയാള്‍ സ്വതന്ത്രന്‍ ആണ് ..പിരിമുറുക്കങ്ങള്‍ ഇല്ല ..ചുറ്റും ഓടി കളിക്കുന്ന നിഴലുകള്‍ ഇല്ല ..ആധികളോ കടപ്പാടുകളോ ബന്ധങ്ങളോ ഇല്ല.... എല്ലാം ഒരു പുക മറക്കുള്ളില്‍ ഒളിപ്പിച്ചു അയാള്‍ മയങ്ങി ....!!!അക്ഷരങ്ങള്‍ വാക്കുകള്‍ ആയോ വരികളായോ കഥകള്‍ ആയോ അലിഞ്ഞിറങ്ങി കടലാസുകളെ നനയിച്ചപ്പോഴും ,അതിനെ ചുരുട്ടിയും മടക്കിയും നിവര്‍ത്തിയും നാനാവിധം ആക്കിയപ്പോഴും അറിഞ്ഞില്ല ...അറിഞ്ഞിരുന്നില്ല ആ അക്ഷരങ്ങളെ കൂട്ടി ചേര്‍ത്ത ഒരു ഭ്രാന്തന്‍റെ വേദനയില്‍ കുതിര്‍ന്ന ആസക്തി..!!
അമ്പലത്തില്‍ ഉത്സവത്തിനു കൊടിയേറി...ഭക്ത്യാദരങ്ങളോടെ തൊഴുകയ്യോടെ ഒരു കൂട്ടം പാവം മനുഷ്യര്‍ ..തോന്നിപ്പോകുന്നു ലോകത്തിന്‍റെ മാറ്റം ഇവര്‍ അറിഞ്ഞില്ലേ ..ഉവ്വ് ..അറിഞ്ഞു ..ഇടയിലൂടെ തിങ്ങി നിരങ്ങി ചില അസുരവിത്തുകള്‍ ഭക്തിയെ ഭേദിച്ച് മൊബൈലുമായി ..!!!ഇന്നും ഈ നാടിനു അശേഷം മാറ്റമില്ല ..എന്ന് തോന്നുന്നു ..മുണ്ടും നേര്യതും ഉടുത്ത പിന്‍തലമുറക്കാരെ പിന്തള്ളി 'ഞാന്‍ സുന്ദരിയല്ലേ 'എന്നാ മട്ടില്‍ പുതിയ കസവ് മുണ്ടുടുത്ത് മുടിയില്‍ തുളസിക്കതിരും നെറ്റിയില്‍ ചന്ദനവും ആയി ന്യൂ ജെനെറെക്ഷന്‍ തരംഗം ഒന്നും ഏല്‍ക്കാത്ത പെണ്‍കുട്ടികള്‍ ..അവരെ കാണാന്‍ എന്നാ വണ്ണം ഇത്തവണയും അമ്പലപ്പറമ്പില്‍ ഒരു കൂട്ടം വാനരസംഘം ഉണ്ട് ...ഇതാ ഇപ്പൊ നല്ല കഥ ..ഈ കുട്ട്യോളൊക്കെ കൊടിയേറ്റ് കണ്ടു ഭഗവാന്റെ അനുഗ്രഹം വാങ്ങാന്‍ വന്നിട്ട് ചിന്തിക്കടയുടെ മുന്‍പില്‍ ചെന്ന് ബലൂണും വളയും മാലയും ഒക്കെ ചൂണ്ടി കരച്ചില്‍ മേളം ആരംഭിച്ചിരിക്കുന്നു ..ചന്ദനത്തിന്റെയും എണ്ണയുടെയും സുഗന്ധത്തെ ഒരു നിമിഷം മാറ്റി നിര്‍ത്തി കരിമരുന്നിന്റെ മണം അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നു..കൊടിയേറി ..!!ഇനി ഏഴു ദിവസം ഉത്സവം ..ബാല്യം തിരിച്ചു കിട്ടുന്ന നാളുകള്‍ ..ഇത്തവണ എങ്കിലും ഈ നെറ്റിപ്പട്ടവും ചൂടി നിരന്നു നില്‍ക്കുന്ന ഗജവീരന്മാരില്‍ ഒരാളെ എങ്കിലും തൊടണം ...ഇടയ്ക്ക് നോക്കി പണ്ട് ആനവാല്‍ തരാം എന്ന് പറഞ്ഞു പറ്റിച്ചു ന്‍റെ കയ്യില്‍ നിന്നും പഴവും ശര്‍ക്കരയും ആനയ്ക്ക് കൊടുക്കാന്‍ ആണെന്നും പറഞ്ഞു വാങ്ങിയിട്ട് പോയ പാപ്പാന്‍‌ ഇത്തവണ എങ്കിലും വന്നിട്ടുണ്ടോയെന്നു ..?വഷളന്‍...... !അതിനു ശേഷം അയാളെ കണ്ടിട്ടേയില്ല ..