2012 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

നിസ്വാര്‍ത്ഥ പ്രണയം

നിസ്വാര്‍ത്ഥ പ്രണയത്തിന്‍
ഉറവിടം തേടി അലഞ്ഞു ഞാന്‍..
കാലം ഒരോര്‍മ്മ മാത്രമായ്‌ പോയ്മറഞ്ഞു
കടലും ആകാശവും പ്രണയം
നുകരുന്നത് ഞാന്‍ അറിഞ്ഞു.
മഴ തന്‍ പ്രണയിനി മണ്ണിനെ
സ്നേഹ ഹര്ഷത്താല്‍
പുളകിതയാക്കിയതും അറിഞ്ഞു ഞാന്‍ .
നിസ്വാര്‍ത്ഥ പ്രണയത്തിന്‍
ഉറവിടമാം പ്രകൃതിയില്‍
എന്‍ പ്രണയത്തെ തേടി ഞാന്‍ അലഞ്ഞൂ.
കടന്നു പോയ്‌ മുഖങ്ങള്‍ പലതും ,
കാകദ്രിഷ്ടിയിന്‍ ശീല്ക്കാരത്തോടെ.
ശപിച്ചു പോയ്‌ ഈ നരജെന്മത്തെ ,
മംസക്കൊതിയരാം മനുക്ഷ്യര്‍ക്കിടയിലോ,
പ്രണയമെന്ന മാമാങ്കം .

1 അഭിപ്രായം:

  1. മാംസത്തെ മോഹിക്കുന്നതോടെ പ്രണയം നഷ്ടമാകുന്നു.

    വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്ത്‌ കളയുക.

    മറുപടിഇല്ലാതാക്കൂ

thank you..