ആര്‍ദ്രത
_________
എന്‍റെ കയിത്തണ്ടയിലെ ഞരമ്പുകള്‍ തമ്മില്‍ കൂട്ടി കെട്ടി രക്തം ശുദ്ധീകരിക്കാന്‍ ഉണ്ടാക്കിയ പുതിയ പാതയിലെ ഇടിമുഴക്കം എന്നെ ..എന്റെ മനസ്സിനെ ത്രെസ്സിപ്പിക്കുണ്ട് ..കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ ആയി എന്‍റെ ചിന്തകളെ വെട്ടയാടുന്ന ആ ഇടി മുഴക്കം ..അന്ന് രാത്രിയും ഇടിയും മഴയും ആയിരുന്നു ..ഈ ആശുപത്രിയുടെ വരാന്തയില്‍ അര്‍ധബോധാവസ്ഥയില്‍ ആയ ജന്മാനാ അല്‍പം ബുധിക്കുറവുള്ള എന്നെയും പേറി അച്ഛന്‍ കടന്നു വരുമ്പോള്‍ ,,..വണ്ടിയില്‍ നിന്നിറങ്ങി ആശുപത്രിയില്‍ കയറിയപ്പോള്‍ നെറ്റിത്തടങ്ങളില്‍ വീണ മഴത്തുള്ളിയുടെ ആര്‍ദ്രത ആ അബോധാവസ്തയിലും ഞാന്‍ തിരിച്ചറിഞ്ഞു ..പിന്നീട് ഈ ആശുപത്രിയിലെ അന്തേവാസി ആയി ആരുടെയൊക്കെയോ കാരുണ്യത്താല്‍ കഴിയേണ്ടി വന്നപ്പോള്‍ നക്ഷ്ടമായ ആര്‍ദ്രത ..ബുദ്ധിക്കുവുള്ള കുട്ടിക്ക് കിഡ്നിക്കും അസുഖം ബാധിച്ചപ്പോള്‍ അത് ഒരു ശാപം പോലെ ആശുപത്രികള്‍ കയറി ഇറങ്ങാന്‍ ഇടയാക്കിയപ്പോള്‍ എന്നെ ഈ സര്‍ക്കാരശുപത്രിയില്‍ ഉപേക്ഷിക്കാന്‍ അവര്‍ നിര്ബെന്ധിതര്‍ ആയി ..മുഖമോ സൌന്ദര്യമോ മാറിയതോ ബന്ധുജെനങ്ങള്‍ കാണാമറയത്ത് മറഞ്ഞതോ മരുന്നുകളുടെ രൂക്ഷ ഗെന്ധമോ ആഴ്ചയില്‍ മൂന്നു ദിവസം രക്തം ശുദ്ധീകരിക്കാന്‍ കുത്തിക്കയറ്റുന്ന സൂചിമുനകളുടെ വേദനയോ ഈച്ച യാട്ടിയ ഭക്ഷണമോ എന്നെ വേദനിപ്പിച്ചില്ല ..എനിക്ക് അന്ന് രാത്രിയില്‍ എവിടെയോ നക്ഷ്ട്മായ ആ ആര്‍ദ്രത ..നേര്‍ത്ത മഴയുള്ള ദിവസം പോലും സര്‍ക്കരാശുപത്രിയുടെ ജനല്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ കൈകളില്‍ തുള്ളിയായി വീഴുന്ന ആ ചാറ്റല്‍ മഴയ്ക്ക് പോലും തരാന്‍ കഴിയാത്ത വിധം എനിക്ക് നക്ഷട്മായ ആ ആര്‍ദ്രത ...എവിടെയോ അകലെ നിന്നും എല്ലാം നക്ഷ്ടമായ ആ രാത്രിയില്‍ എന്‍റെ നെറ്റിത്തടത്തില്‍ പതിച്ച ആ മഴത്തുള്ളി ..എന്നില്‍ എപ്പോഴോ അലിഞ്ഞു ചേര്‍ന്ന ..നക്ഷ്ടമായ ..ഞാന്‍ തേടിക്കൊണ്ടിരിക്കുന്ന ...ഒരു മഴത്തുള്ളിയുടെ സ്നിഗ്ദ്ധത പോലുള്ള ആര്‍ദ്രത ...!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
thank you..