2013, മാർച്ച് 8, വെള്ളിയാഴ്‌ച

കാലത്തിന്‍റെ സാക്ഷി

കാലത്തിന്‍റെ സാക്ഷി ..
******************
കഴിഞ്ഞ കുറെ നിമിഷങ്ങള്‍ ആയി അതെ നില്‍പ്പ് തന്നെയാണ് ...അതെ നോട്ടം ..നിസംഗത ..വീശിയടിക്കുന്ന കടല്‍ക്കാറ്റില്‍ കുതറിയോടാന്‍ ശ്രമിക്കുന്ന മുടിയിഴകള്‍ ...മരണത്തെ മുന്‍കൂട്ടി കണ്ടു ഭയന്ന് വീശിയടിക്കുന്ന തിരമാലകള്‍ ..മുന്‍പ് ഈ കടല്‍പ്പാലത്തില്‍ വന്നത് അച്ഛനോടോപ്പമാണ് ;ഒരു സായാഹ്നം സുന്ദരമാക്കാന്‍ ..!!എന്നാല്‍ ഇന്ന് ,ഏറ്റവും അധികം വേദനിക്കുന്നത് ഇവിടെ നില്‍ക്കുമ്പോഴാണ് ..ചുരുട്ടിപ്പിടിച്ച കടലാസിലെ അക്ഷരത്തുണ്ടുകള്‍ തന്നെ കാര്‍ന്നു തിന്നുന്നതായി അവള്‍ക്കു തോന്നി .

ഹരിശ്രീ എഴുതിയപ്പോള്‍ കരയാതിരുന്നതിനാല്‍ ഞാന്‍ പുസ്തകങ്ങളെ സ്നേഹിക്കുമെന്നു ഉറപ്പിച്ചത് അച്ഛനായിരുന്നു .പിന്നീട് എപ്പോഴോ ,അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചപ്പോള്‍ ,ആദ്യം തേടിയത് എന്‍റെ പേരിന്‍റെ അര്‍ഥം ആയിരുന്നു .''അബി..അച്ഛന്‍റെ ഇഷ്ടം ''എന്നാണു അച്ഛന്‍ സമ്മാനിച്ച ആ പേരിനര്‍ത്ഥംഎന്നറിഞ്ഞപ്പോള്‍ അച്ഛന്‍റെ കവിളില്‍ ഞാന്‍ ഒരു ചക്കരയുമ്മ കൊടുത്തു -അച്ഛന് എന്‍റെ ആദ്യ സമ്മാനം !!

സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതിനിടയില്‍ വീണു കാലു മുറിഞ്ഞപ്പോള്‍ എന്നെക്കാള്‍ വേദനിച്ചത് അച്ഛന്‍റെ മനസ്സായിരുന്നു .പിന്നീട് ഞാന്‍ വയസ്സറിയിച്ചപ്പോള്‍ ,അച്ഛന്‍റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ത്തുള്ളിയുടെ ,സ്നേഹത്തിന്‍റെ ചൂട് തിരിച്ചറിയാന്‍ എന്‍റെ കവിള്‍ത്തടങ്ങള്‍ക്ക് ഭാഗ്യമുണ്ടായി ..കൌമാരത്തിന്‍റെ അതിപ്രസരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന എന്‍റെ മനസ്സിനെ പാകപ്പെടുത്തിയെടുത്തതും ,പോകെ പോകെ ,എന്‍റെ ശരീരത്തിനും മനസ്സിനും വന്ന മാറ്റങ്ങളെ അണിയിച്ച് ഒരുക്കിയതും അച്ഛന്‍റെ സാമിപ്യമായിരുന്നു .

ഇപ്പോള്‍ ..കടലിന്‍റെ നിത്യയോവ്വനത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ,,എനിക്ക് നക്ഷ്ടമായ യോവനം..ജീവിതം ..എന്‍റെ ഉള്ളില്‍ ഒരു കുഞ്ഞു ജീവന്‍ തുടിക്കുന്നതിനു സാക്ഷിയായി .ഒരു സംശയം ..ഒരേ ഒരു സംശയം മാത്രം ..ഈ കുഞ്ഞു ജീവന്‍ എന്‍റെ വിധിയെ ഭേദിച്ച് പുറത്ത് വരികയാണെങ്കില്‍ ,ബന്ധങ്ങളെ ..അച്ഛന്‍ ,അമ്മ ,അപ്പൂപ്പന്‍ എന്നിങ്ങനെ ഓമനപ്പേരിട്ട് വിളിച്ച സമൂഹം ,എന്‍റെ അച്ഛനെ ഈ കുഞ്ഞു ജീവന്‍ എന്ത് വിളിക്കണം എന്ന് മാത്രം എന്തേയ് നിഷ്ക്കര്‍ഷിച്ചില്ല..അച്ഛന്‍ എന്നോ ..???അതോ മനസാക്ഷിക്ക് അപ്പുറം മറ്റു എന്തെങ്കിലും പേരോ ..??

ഇപ്പോള്‍ വീശിയടിക്കുന്ന കടല്‍ക്കാറ്റിന് മരണഭയം ഇല്ല ..സ്നേഹത്തോടെയോ കുറ്റബോധത്തോടെയോ അതെന്നെ തഴുകി കടന്നു പോകുന്നു ..കൈയിലൂടെയൂര്‍ന്നിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ആ അക്ഷരക്കൂട്ടുകളെ ഈറനണിയിചിരിക്കുന്നു .ചുരുട്ടിപ്പിടിച്ച കടലാസ്സുകഷ്ണം കടലിലേക്ക്‌ വലിച്ചെറിഞ്ഞപ്പോള്‍ ,എവിടെ നിന്നോ ശക്തമായ ഒരു തിര അതിന്‍റെ പ്രതിക്ഷേധം കടല്‍ഭിത്തിയിലറിയിച്ചു കടന്നു പോയി ..അവള്‍ തിരിഞ്ഞു നടന്നു ..കാമവൈകൃതത്തിനു പിതാവ് എന്ന സ്ഥാനത്തെക്കാള്‍ മാനം കല്പ്പിക്കുന്നവര്‍ക്ക് മുന്‍പില്‍ ,ഒരു സാക്ഷിയെ ..കാലത്തിന്‍റെ സാക്ഷിയെ ഉദരത്തില്‍ താലോലിച്ചു ....!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..