2013, മാർച്ച് 8, വെള്ളിയാഴ്‌ച

ഒരു കഥയുടെ ബാക്കിപത്രം

ആ നിര്‍വൃതി അവള്‍ അനുഭവിക്കുകയായിരുന്നു ...പൂര്‍ണ്ണമായി ,,തന്‍റെ കരവലയത്തില്‍ ശ്വാസം കിട്ടാതെ പിടക്കുന്ന അവനെ അവള്‍ വീണ്ടും വീണ്ടും മുറുകെ പിടിച്ചു ..കൈകളില്‍ ശൂന്യത തോന്നും വരെ ..
വെറുതെ നിര്‍ന്നിമേക്ഷയായി നോക്കിക്കണ്ടു ..ചിന്നിത്തെറിക്കുന്ന ചാറ്റല്‍ മഴയില്‍ ..പ്ലാറ്റ്ഫോമും കടന്നു അകന്നു പോകുന്ന ആ അവ്യെക്തരൂപത്തെ ..അവന്‍റെ ഹൃദയത്തിലെ രണ്ടു ദംശനപ്പാടുകള്‍ മാത്രം തിളങ്ങി നില്‍ക്കുന്നു ...
അവള്‍ ആ നനഞ്ഞ ഇരിപ്പിടത്തില്‍ ഒരിക്കല്‍ കൂടി ഇരുന്നു ..വിറയാര്‍ന്ന കൈകളോടെ ആ അദൃശ്യതയില്‍ വിരലോടിച്ചു നോക്കി ..ഇല്ല ...താരാട്ടുപാട്ട് എവിടെയോ കേള്‍ക്കുന്നുണ്ട് ..മാറ്റൊലിയില്ലാതെ .ഇരുളില്‍ വിടരുന്ന പൂക്കളുടെ ദളങ്ങള്‍ ഇനി ഒരിക്കലും വിരിയാന്‍ ആഗ്രഹിക്കാത്ത വിധം കൊഴിഞ്ഞു വീണിരിക്കുന്നു ...
മെല്ലെ അവള്‍ നടക്കാന്‍ ഒരുങ്ങി ..കാലുകള്‍ ഭൂമിയില്‍ ഇല്ല ..ആകാശവും ശൂന്യം ..ആകാശവും ഭൂമിയും നക്ഷ്ടപ്പെട്ട മനസ്സിന് ,കൂട്ടിനു ഒരു നക്ഷത്രം മാത്രം ..ഗന്ധമില്ലാത്ത നക്ഷത്രം ...
പക്ഷെ ,എന്തേ അറിയുന്നില്ല ഒരു തിരിഞ്ഞു നോട്ടത്തിനായി കാത്തു നില്‍ക്കുന്ന അവളെ ..സ്വപ്നങ്ങളില്ലാത്ത ലോകത്ത് അവനെ തനിച്ചാക്കാന്‍ കഴിയാതെ ,ചോരപ്പാടു തേടി അലയുന്ന പ്രഭ ചൊരിയാന്‍ വിസ്സമതിക്കുന്ന നക്ഷത്രമായ അവളെ ..നക്ഷ്ടമായ ആ പ്രഭക്ക് ശൂന്യമായ ആകാശത്തിലും ഒരു കൂടിച്ചേരലിന്‍റെ അര്‍ഥം ഉണ്ടാകുമോ ..പിരിയാതെ ...പിരിയാതെ ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..