മരണം
______
മരണം മുന്‍പില്‍ കാണുന്നു ..എന്നാല്‍ മരിക്കുന്നില്ല ..ഉത്സാഹത്തോടെ മാവിന്‍റെ കടക്കാല്‍ കോടാലി ഉയര്‍ത്തിയും താഴ്ത്തിയും ബന്ധുക്കള്‍ ..എന്തിനു ..മക്കള്‍ പോലും ..ഞാന്‍ മരിക്കല്ലേ എന്ന് അവര്‍ പ്രാര്‍ഥിച്ചത് ഒറ്റ ദിവസം മാത്രം ..പഞ്ചമി നാളില്‍ ..അന്ന് മരിച്ചാല്‍ ..തുടര്‍ച്ചയായി അഞ്ചു മരണം കുടുംബത്തില്‍ ഉണ്ടാകുമെന്ന് കണിയാര് പറഞ്ഞത്രേ ...നാലാം തീയതിക്ക് മുന്‍പ് മരിച്ചെങ്കില്‍ സഞ്ചയനം എങ്കിലും കൂടാമായിരുന്നു എന്ന് ആദ്യമായി കുഞ്ഞിളം പുഞ്ചിരി സമ്മാനിച്ച മൂത്ത മകന്‍ ..മരിക്കാന്‍ ആണോ ഉറങ്ങാന്‍ ആണോ ഞാന്‍ കണ്ണുകള്‍ അടച്ചത് ..ഞെട്ടി എഴുന്നേറ്റു ..എന്തോ വല്യ ഒച്ച കേട്ട് ..വടക്കേ പറമ്പിലെ മൂവാണ്ടന്‍ മാവ് വലിയ സ്വരത്തില്‍ വീണിരിക്കുന്നു ..ഹാ ..
ഇനിയിപ്പോ മാവ് വെട്ടാന്‍ ഉള്ള സമയം ലാഭം .
കല്യാണം കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് നാട്ടു മാങ്ങപ്പഴം ഇഷ്ടം എന്ന് മനസ്സിലാകി അദേഹം വീടിന്‍റെ കിഴക്കേ മൂലയില്‍ ഒരു മാവിന്‍ തയ് നട്ടു..അതിലെ ആദ്യ മാങ്ങ പഴുത്ത് വീണത് അദേഹം തന്നെയാണ് എനിക്ക് കൊണ്ട് തന്നത് ..ഞാന്‍ ആ മധുരം നുണഞ്ഞതും..അദേഹം എന്റെ ചുണ്ടിലെ മധുരം നുണഞ്ഞതും എല്ലാം എവിടെയോ ഓര്‍മ്മയായി ..
എനിക്കിഷ്ടം ആ മാവ് എന്ന് അറിഞ്ഞിട്ടും കുട്ടികള്‍ എന്താ അത് മുറിക്കാതിരുന്നത് .ഓ ..ഇളയ മകന്റെ സ്വരം ഉയര്‍ന്നു കേള്‍ക്കുന്നു,''കാര്യം മൂവാണ്ടന്‍ മാവ് ആണെങ്കിലും ഫലം ഇല്ലന്നേ ,ആ നാടന്‍ മാവില്‍ ആണെങ്കില്‍ ഇപ്പോഴും നല്ല ഫലം വരവുണ്ട് .....!!!!തടിയും കൊള്ളില്ല ..പൊള്ളു ആണ്..''
ഭര്‍ത്താവ് മരിക്കുവോളം ഞാന്‍ റാണി ആയി വാണ്‌ു.വിധവ എന്നാ പേര് എപ്പോള്‍ കൂട്ടി ചേര്‍ത്തോ അന്ന് മുതല്‍ തുടങ്ങി എന്‍റെ മരണം .മൂന്നാമതും കുട്ടി വേണ്ട എന്ന് ശടിച്ച ..അല്ല കൊല്ലാന്‍ ഒരുങ്ങിയതു എന്ന് തന്നെ പറയാം ,കൊല്ലരുത് എന്‍റെ കുഞ്ഞിനെ എനിക്ക് വേണം പൊട്ടനോ ചട്ടനോ ആയാലും ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു അദേഹത്തിന്റെ കാല്‍ക്കല്‍ വീണു യാചിച്ചതാണ് .അദേഹം മരിച്ചപ്പോഴും മരിക്കാതെ കഴിഞ്ഞത് ഈ മൂന്നു കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ആയിരുന്നു .എന്നിട്ടിപ്പോ മരിക്കാന്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്നതോ പോട്ടെ ..പൊള്ളു തടിക്കുള്ള വില പോലും അവരെ ചുമന്നു നൊന്തു പെറ്റ് ..പിന്നെയും ചുമലിലെന്തി ..ഉറക്കമളച്ചു കാക്കക്കും പരുന്തിനും കൊടുക്കാതെ വളര്‍ത്തി വലുതാക്കിയ ഈ പേക്കൊലത്തിനു ഇല്ലെന്നോ ....?????ഇനിയും കണ്ണുകള്‍ അടയുന്നത് ഉറങ്ങാന്‍ ആയിരിക്കരുതേ.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
thank you..