എന്നെ തെരുവ് വേശ്യയോടുപമിച്ച ചുവന്ന കണ്ണുകളുള്ള ആ കറുത്ത വേഷക്കാരനോട് കോടതിയുടെ ചട്ടക്കൂട്ടില്‍ നിന്ന് ഞാന്‍ അലറിവിളിച്ചു .എന്നിലെ സ്ത്രീത്വത്തെ അപമാനിച്ച ആ നരാധമനെ വാക്കുകളാല്‍ തീര്‍ത്ത ശരങ്ങളാല്‍ കൊന്നു കൊലവിളിക്കുമ്പോള്‍ ,എന്‍റെ മുഖം ചുമന്നു തുടുത്തിരുന്നു ,കണ്ണുകള്‍ക്ക് വ്യാപ്തി കൂടി ,അഗ്നി ജ്വലിച്ചു ,ചുടുകണ്ണുനീര്‍ ഒഴുകി ,വിയര്‍ത്തു ,വിറച്ചിരുന്നു ഞാന്‍ .എന്‍റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ..പീഡിപ്പിക്കപ്പെട്ട എന്‍റെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും പുറപ്പെട്ട ഹിമ്സിക്കുന്ന,മാംസത്തില്‍ തുളഞ്ഞു കയറുന്ന ,വാക്കുകള്‍ക്കു മുന്‍പില്‍ കോടതിയും ജട്ജിയും ,ആ നരാധമാനും ,സമൂഹവും നിശബ്ദമായപ്പോള്‍ ..ജട്ജിയുടെ കയിലെ നിയമത്തിന്‍റെ കൊട്ടുവടിയെക്കാള്‍ ഉച്ചത്തില്‍ ആ മരക്കൂട്ടില്‍ മുറുകെ പിടിച്ചിരുന്ന വിയര്‍പ്പില്‍ മുങ്ങിയ ആരുടെയൊക്കെയോ രക്തം ആഗ്രഹിച്ച എന്‍റെ കരം ഉയര്‍ന്നുപൊങ്ങി ,ആ കറുത്ത വേഷക്കാരന്റെ നുണയാന്‍ നാവിനെ മറച്ചുപിടിച്ച കരണത്ത് ആഞ്ഞു പതിച്ചു .!!ഇവനാണ് ...ഈ സമൂഹത്തെ ചീത്തയാക്കുന്നത് ..ഇവന്‍ ഘോരം ഘോരം പ്രസംഗിക്കുന്ന നിയമം ..എന്‍റെ പ്രഹരം ആ നിയമത്തിനു നേരെയാണ് ..എന്നെ സംരെക്ഷിക്കാന്‍ കഴിയാത്ത ആ നിയമത്തിനു നേരെ .
ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ അരുന്ധതി കിതക്കുന്നുണ്ടായിരുന്നു ......പ്രണയം അഭ്യര്‍ഥിച്ചു വന്ന രാമനാഥന്റെ മുന്‍പില്‍ .ഒരു നിമിഷത്തെ ആഴമേറിയ നിശബ്ദതക്ക് ശേഷം പാറിപ്പറന്ന മുടികള്‍ക്കിടയിലൂടെ പ്രതികാരം വമിക്കുന്ന കണ്ണുകളില്‍ അല്പം ആര്‍ദ്രത നിറച്ചു കടിച്ചു പിടിച്ച ചുണ്ടില്‍ ഒരു നേരിയ മന്ദഹാസം പരത്തി അവള്‍ അയാളെ നോക്കി .പകച്ചു നില്‍ക്കുന്ന അയാളുടെ മുഖത്തെ നിര്‍വികാരത കണക്കിലെടുക്കാതെ സാരിത്തലപ്പു തോളിലേക്ക് വലിച്ചിട്ട് അവള്‍ നടന്നു .....വിജനതയിലേക്ക്..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
thank you..