2013, മാർച്ച് 8, വെള്ളിയാഴ്‌ച

കാലത്തിന്‍റെ സാക്ഷി

കാലത്തിന്‍റെ സാക്ഷി ..
******************
കഴിഞ്ഞ കുറെ നിമിഷങ്ങള്‍ ആയി അതെ നില്‍പ്പ് തന്നെയാണ് ...അതെ നോട്ടം ..നിസംഗത ..വീശിയടിക്കുന്ന കടല്‍ക്കാറ്റില്‍ കുതറിയോടാന്‍ ശ്രമിക്കുന്ന മുടിയിഴകള്‍ ...മരണത്തെ മുന്‍കൂട്ടി കണ്ടു ഭയന്ന് വീശിയടിക്കുന്ന തിരമാലകള്‍ ..മുന്‍പ് ഈ കടല്‍പ്പാലത്തില്‍ വന്നത് അച്ഛനോടോപ്പമാണ് ;ഒരു സായാഹ്നം സുന്ദരമാക്കാന്‍ ..!!എന്നാല്‍ ഇന്ന് ,ഏറ്റവും അധികം വേദനിക്കുന്നത് ഇവിടെ നില്‍ക്കുമ്പോഴാണ് ..ചുരുട്ടിപ്പിടിച്ച കടലാസിലെ അക്ഷരത്തുണ്ടുകള്‍ തന്നെ കാര്‍ന്നു തിന്നുന്നതായി അവള്‍ക്കു തോന്നി .

ഹരിശ്രീ എഴുതിയപ്പോള്‍ കരയാതിരുന്നതിനാല്‍ ഞാന്‍ പുസ്തകങ്ങളെ സ്നേഹിക്കുമെന്നു ഉറപ്പിച്ചത് അച്ഛനായിരുന്നു .പിന്നീട് എപ്പോഴോ ,അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചപ്പോള്‍ ,ആദ്യം തേടിയത് എന്‍റെ പേരിന്‍റെ അര്‍ഥം ആയിരുന്നു .''അബി..അച്ഛന്‍റെ ഇഷ്ടം ''എന്നാണു അച്ഛന്‍ സമ്മാനിച്ച ആ പേരിനര്‍ത്ഥംഎന്നറിഞ്ഞപ്പോള്‍ അച്ഛന്‍റെ കവിളില്‍ ഞാന്‍ ഒരു ചക്കരയുമ്മ കൊടുത്തു -അച്ഛന് എന്‍റെ ആദ്യ സമ്മാനം !!

സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതിനിടയില്‍ വീണു കാലു മുറിഞ്ഞപ്പോള്‍ എന്നെക്കാള്‍ വേദനിച്ചത് അച്ഛന്‍റെ മനസ്സായിരുന്നു .പിന്നീട് ഞാന്‍ വയസ്സറിയിച്ചപ്പോള്‍ ,അച്ഛന്‍റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ത്തുള്ളിയുടെ ,സ്നേഹത്തിന്‍റെ ചൂട് തിരിച്ചറിയാന്‍ എന്‍റെ കവിള്‍ത്തടങ്ങള്‍ക്ക് ഭാഗ്യമുണ്ടായി ..കൌമാരത്തിന്‍റെ അതിപ്രസരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന എന്‍റെ മനസ്സിനെ പാകപ്പെടുത്തിയെടുത്തതും ,പോകെ പോകെ ,എന്‍റെ ശരീരത്തിനും മനസ്സിനും വന്ന മാറ്റങ്ങളെ അണിയിച്ച് ഒരുക്കിയതും അച്ഛന്‍റെ സാമിപ്യമായിരുന്നു .

ഇപ്പോള്‍ ..കടലിന്‍റെ നിത്യയോവ്വനത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ,,എനിക്ക് നക്ഷ്ടമായ യോവനം..ജീവിതം ..എന്‍റെ ഉള്ളില്‍ ഒരു കുഞ്ഞു ജീവന്‍ തുടിക്കുന്നതിനു സാക്ഷിയായി .ഒരു സംശയം ..ഒരേ ഒരു സംശയം മാത്രം ..ഈ കുഞ്ഞു ജീവന്‍ എന്‍റെ വിധിയെ ഭേദിച്ച് പുറത്ത് വരികയാണെങ്കില്‍ ,ബന്ധങ്ങളെ ..അച്ഛന്‍ ,അമ്മ ,അപ്പൂപ്പന്‍ എന്നിങ്ങനെ ഓമനപ്പേരിട്ട് വിളിച്ച സമൂഹം ,എന്‍റെ അച്ഛനെ ഈ കുഞ്ഞു ജീവന്‍ എന്ത് വിളിക്കണം എന്ന് മാത്രം എന്തേയ് നിഷ്ക്കര്‍ഷിച്ചില്ല..അച്ഛന്‍ എന്നോ ..???അതോ മനസാക്ഷിക്ക് അപ്പുറം മറ്റു എന്തെങ്കിലും പേരോ ..??

ഇപ്പോള്‍ വീശിയടിക്കുന്ന കടല്‍ക്കാറ്റിന് മരണഭയം ഇല്ല ..സ്നേഹത്തോടെയോ കുറ്റബോധത്തോടെയോ അതെന്നെ തഴുകി കടന്നു പോകുന്നു ..കൈയിലൂടെയൂര്‍ന്നിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ആ അക്ഷരക്കൂട്ടുകളെ ഈറനണിയിചിരിക്കുന്നു .ചുരുട്ടിപ്പിടിച്ച കടലാസ്സുകഷ്ണം കടലിലേക്ക്‌ വലിച്ചെറിഞ്ഞപ്പോള്‍ ,എവിടെ നിന്നോ ശക്തമായ ഒരു തിര അതിന്‍റെ പ്രതിക്ഷേധം കടല്‍ഭിത്തിയിലറിയിച്ചു കടന്നു പോയി ..അവള്‍ തിരിഞ്ഞു നടന്നു ..കാമവൈകൃതത്തിനു പിതാവ് എന്ന സ്ഥാനത്തെക്കാള്‍ മാനം കല്പ്പിക്കുന്നവര്‍ക്ക് മുന്‍പില്‍ ,ഒരു സാക്ഷിയെ ..കാലത്തിന്‍റെ സാക്ഷിയെ ഉദരത്തില്‍ താലോലിച്ചു ....!!

മരണം

മരണം 
______
മരണം മുന്‍പില്‍ കാണുന്നു ..എന്നാല്‍ മരിക്കുന്നില്ല ..ഉത്സാഹത്തോടെ മാവിന്‍റെ കടക്കാല്‍ കോടാലി ഉയര്‍ത്തിയും താഴ്ത്തിയും ബന്ധുക്കള്‍ ..എന്തിനു ..മക്കള്‍ പോലും ..ഞാന്‍ മരിക്കല്ലേ എന്ന് അവര്‍ പ്രാര്‍ഥിച്ചത് ഒറ്റ ദിവസം മാത്രം ..പഞ്ചമി നാളില്‍ ..അന്ന് മരിച്ചാല്‍ ..തുടര്‍ച്ചയായി അഞ്ചു മരണം കുടുംബത്തില്‍ ഉണ്ടാകുമെന്ന് കണിയാര് പറഞ്ഞത്രേ ...നാലാം തീയതിക്ക് മുന്‍പ് മരിച്ചെങ്കില്‍ സഞ്ചയനം എങ്കിലും കൂടാമായിരുന്നു എന്ന് ആദ്യമായി കുഞ്ഞിളം പുഞ്ചിരി സമ്മാനിച്ച മൂത്ത മകന്‍ ..മരിക്കാന്‍ ആണോ ഉറങ്ങാന്‍ ആണോ ഞാന്‍ കണ്ണുകള്‍ അടച്ചത് ..ഞെട്ടി എഴുന്നേറ്റു ..എന്തോ വല്യ ഒച്ച കേട്ട് ..വടക്കേ പറമ്പിലെ മൂവാണ്ടന്‍ മാവ് വലിയ സ്വരത്തില്‍ വീണിരിക്കുന്നു ..ഹാ ..
ഇനിയിപ്പോ മാവ് വെട്ടാന്‍ ഉള്ള സമയം ലാഭം .

കല്യാണം കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് നാട്ടു മാങ്ങപ്പഴം ഇഷ്ടം എന്ന് മനസ്സിലാകി അദേഹം വീടിന്‍റെ കിഴക്കേ മൂലയില്‍ ഒരു മാവിന്‍ തയ് നട്ടു..അതിലെ ആദ്യ മാങ്ങ പഴുത്ത് വീണത്‌ അദേഹം തന്നെയാണ് എനിക്ക് കൊണ്ട് തന്നത് ..ഞാന്‍ ആ മധുരം നുണഞ്ഞതും..അദേഹം എന്റെ ചുണ്ടിലെ മധുരം നുണഞ്ഞതും എല്ലാം എവിടെയോ ഓര്‍മ്മയായി ..
എനിക്കിഷ്ടം ആ മാവ് എന്ന് അറിഞ്ഞിട്ടും കുട്ടികള്‍ എന്താ അത് മുറിക്കാതിരുന്നത് .ഓ ..ഇളയ മകന്റെ സ്വരം ഉയര്‍ന്നു കേള്‍ക്കുന്നു,''കാര്യം മൂവാണ്ടന്‍ മാവ് ആണെങ്കിലും ഫലം ഇല്ലന്നേ ,ആ നാടന്‍ മാവില്‍ ആണെങ്കില്‍ ഇപ്പോഴും നല്ല ഫലം വരവുണ്ട് .....!!!!തടിയും കൊള്ളില്ല ..പൊള്ളു ആണ്..''

ഭര്‍ത്താവ് മരിക്കുവോളം ഞാന്‍ റാണി ആയി വാണ്‌ു.വിധവ എന്നാ പേര് എപ്പോള്‍ കൂട്ടി ചേര്‍ത്തോ അന്ന് മുതല്‍ തുടങ്ങി എന്‍റെ മരണം .മൂന്നാമതും കുട്ടി വേണ്ട എന്ന് ശടിച്ച ..അല്ല കൊല്ലാന്‍ ഒരുങ്ങിയതു എന്ന് തന്നെ പറയാം ,കൊല്ലരുത് എന്‍റെ കുഞ്ഞിനെ എനിക്ക് വേണം പൊട്ടനോ ചട്ടനോ ആയാലും ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു അദേഹത്തിന്റെ കാല്‍ക്കല്‍ വീണു യാചിച്ചതാണ് .അദേഹം മരിച്ചപ്പോഴും മരിക്കാതെ കഴിഞ്ഞത് ഈ മൂന്നു കുഞ്ഞുങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത് ആയിരുന്നു .എന്നിട്ടിപ്പോ മരിക്കാന്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്നതോ പോട്ടെ ..പൊള്ളു തടിക്കുള്ള വില പോലും അവരെ ചുമന്നു നൊന്തു പെറ്റ് ..പിന്നെയും ചുമലിലെന്തി ..ഉറക്കമളച്ചു കാക്കക്കും പരുന്തിനും കൊടുക്കാതെ വളര്‍ത്തി വലുതാക്കിയ ഈ പേക്കൊലത്തിനു ഇല്ലെന്നോ ....?????ഇനിയും കണ്ണുകള്‍ അടയുന്നത് ഉറങ്ങാന്‍ ആയിരിക്കരുതേ.....

ആര്‍ദ്രത

ആര്‍ദ്രത 
_________
എന്‍റെ കയിത്തണ്ടയിലെ ഞരമ്പുകള്‍ തമ്മില്‍ കൂട്ടി കെട്ടി രക്തം ശുദ്ധീകരിക്കാന്‍ ഉണ്ടാക്കിയ പുതിയ പാതയിലെ ഇടിമുഴക്കം എന്നെ ..എന്റെ മനസ്സിനെ ത്രെസ്സിപ്പിക്കുണ്ട് ..കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ ആയി എന്‍റെ ചിന്തകളെ വെട്ടയാടുന്ന ആ ഇടി മുഴക്കം ..അന്ന് രാത്രിയും ഇടിയും മഴയും ആയിരുന്നു ..ഈ ആശുപത്രിയുടെ വരാന്തയില്‍ അര്‍ധബോധാവസ്ഥയില്‍ ആയ ജന്മാനാ അല്‍പം ബുധിക്കുറവുള്ള എന്നെയും പേറി അച്ഛന്‍ കടന്നു വരുമ്പോള്‍ ,,..വണ്ടിയില്‍ നിന്നിറങ്ങി ആശുപത്രിയില്‍ കയറിയപ്പോള്‍ നെറ്റിത്തടങ്ങളില്‍ വീണ മഴത്തുള്ളിയുടെ ആര്‍ദ്രത ആ അബോധാവസ്തയിലും ഞാന്‍ തിരിച്ചറിഞ്ഞു ..പിന്നീട് ഈ ആശുപത്രിയിലെ അന്തേവാസി ആയി ആരുടെയൊക്കെയോ കാരുണ്യത്താല്‍ കഴിയേണ്ടി വന്നപ്പോള്‍ നക്ഷ്ടമായ ആര്‍ദ്രത ..ബുദ്ധിക്കുവുള്ള കുട്ടിക്ക് കിഡ്നിക്കും അസുഖം ബാധിച്ചപ്പോള്‍ അത് ഒരു ശാപം പോലെ ആശുപത്രികള്‍ കയറി ഇറങ്ങാന്‍ ഇടയാക്കിയപ്പോള്‍ എന്നെ ഈ സര്‍ക്കാരശുപത്രിയില്‍ ഉപേക്ഷിക്കാന്‍ അവര്‍ നിര്ബെന്ധിതര്‍ ആയി ..മുഖമോ സൌന്ദര്യമോ മാറിയതോ ബന്ധുജെനങ്ങള്‍ കാണാമറയത്ത് മറഞ്ഞതോ മരുന്നുകളുടെ രൂക്ഷ ഗെന്ധമോ ആഴ്ചയില്‍ മൂന്നു ദിവസം രക്തം ശുദ്ധീകരിക്കാന്‍ കുത്തിക്കയറ്റുന്ന സൂചിമുനകളുടെ വേദനയോ ഈച്ച യാട്ടിയ ഭക്ഷണമോ എന്നെ വേദനിപ്പിച്ചില്ല ..എനിക്ക് അന്ന് രാത്രിയില്‍ എവിടെയോ നക്ഷ്ട്മായ ആ ആര്‍ദ്രത ..നേര്‍ത്ത മഴയുള്ള ദിവസം പോലും സര്‍ക്കരാശുപത്രിയുടെ ജനല്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ കൈകളില്‍ തുള്ളിയായി വീഴുന്ന ആ ചാറ്റല്‍ മഴയ്ക്ക് പോലും തരാന്‍ കഴിയാത്ത വിധം എനിക്ക് നക്ഷട്മായ ആ ആര്‍ദ്രത ...എവിടെയോ അകലെ നിന്നും എല്ലാം നക്ഷ്ടമായ ആ രാത്രിയില്‍ എന്‍റെ നെറ്റിത്തടത്തില്‍ പതിച്ച ആ മഴത്തുള്ളി ..എന്നില്‍ എപ്പോഴോ അലിഞ്ഞു ചേര്‍ന്ന ..നക്ഷ്ടമായ ..ഞാന്‍ തേടിക്കൊണ്ടിരിക്കുന്ന ...ഒരു മഴത്തുള്ളിയുടെ സ്നിഗ്ദ്ധത പോലുള്ള ആര്‍ദ്രത ...!!!

നീലക്കണ്ണാടി

നീലക്കണ്ണാടി
____________
ആ രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ ഹോസ്റ്റല്‍ മുറിയുടെ കോണില്‍ ഒരു അഭയാര്‍ഥിയെ പോലെ മൊബൈല്‍ കാതിനോട് ചേര്‍ത്ത് വെച്ച് കനം കുറഞ്ഞ ശബ്ദത്തില്‍ മറുതലക്കല്‍ നിന്നും വരുന്ന, പ്രണയം ഘനീഭവിച്ച വാക്കുകള്‍ക്കു കണ്ണുകളില്‍ വിടരുന്ന നാണത്തോടെ മറുപടി കൊടുക്കവേ, ഇളം കാലില്‍ ചെറുവിരലിനോട് ചേര്‍ന്ന് കടിച്ച ചോണനുറുമ്പിനെ വേദന കടിച്ചമര്‍ത്തി കയില്‍ ഞരടി എടുക്കുമ്പോള്‍, അവന്‍റെ വിരലുകള്‍ എന്‍റെ ഗുഹ്യഭാഗങ്ങളില്‍ പ്രണയതീര്‍ഥത്തില്‍ മുങ്ങി നീരാടുക ആയിരുന്നു. പിന്നീട് എപ്പോഴോ ആ വിരലുകള്‍ രാത്രിയുടെ രേതസില്‍ എന്‍റെ ശരീരത്തിന്‍റെ അളവുകോല്‍ നിര്‍മ്മിച്ച്‌, ചുണ്ടിലെ ഒഴുകിയ പ്രണയത്തെ കുടിച്ചു വറ്റിച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ കണ്ണുകള്‍ അടച്ചു, വിയര്‍പ്പുതുള്ളികളെ പുല്‍കാനായി ഞാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. അര്‍ദ്ധരാത്രിയുടെ കുറ്റാകൂരിരുട്ടില്‍ നിന്നും പ്രഭാതത്തിന്റെ അരുണിമയിലേക്ക് സൂര്യന്‍ തെന്നിമാറിയപ്പോള്‍, എന്തോ നേടിയ കൃതാര്‍ത്ഥതയോടെ കണ്ണുകള്‍ തുറന്നു നോക്കിയാ ഞാന്‍ കണ്ടത് അപ്പോഴും അടിച്ചു കൊണ്ടിരിക്കുന്ന വിടര്‍ന്ന കൈകളില്‍ ഇരുന്നു വിറയ്ക്കുന്ന എന്‍റെ മൊബൈല്‍ ആണ് .. അത് എടുത്തു വാലൈന്റന്‍സ് ഡേ ആശംസിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു .. പേരറിയാത്ത, നാടറിയാത്ത, കണ്ടിട്ടില്ലാത്ത ഏതോ ഒരാള്‍ക്ക്‌ മുന്‍പില്‍ ഏകാന്തതയുടെ മാനം വിട്ടു ഞാന്‍ നഗ്നയായിരിക്കുന്നു എന്ന്. അറപ്പ് തോന്നിയില്ല, വെറുപ്പും. ...ഷാള് വലിച്ചു തോളത്തിട്ടു ഉറക്കച്ചടവോടെ എങ്കിലും നീലക്കണ്ണാടിയില്‍ എന്‍റെ ശരീരം നോക്കുമ്പോള്‍, അനിര്‍വചനീയമായ ഒരു സംതൃപ്തി തോന്നുന്നുണ്ടായിരുന്നു.. ലോകം വെട്ടി പിടിച്ചതുപോലെ .....!

ലോക്കോ പൈലെറ്റ്‌

ലോക്കോ പയിലറ്റ്‌
__________________

ലോക്കോ പൈലറ്റ് ആയി ജോലി ലഭിച്ചപ്പോള്‍ കുടുംബത്തിനു ആരു ആശ്വാസം ആകുമെന്നേ കരുതിയിരുന്നുള്ളൂ .പക്ഷെ ,എനിക്ക് മുന്‍പില്‍ തീവണ്ടിക്ക് മരണത്തിന്റെയും ജീവിതത്തിന്റെയും സംരെക്ഷണത്തിന്റെയും ഒക്കെ മുഖം തന്നത് ആ ജോലി ആയിരുന്നു .പാളത്തിന്റെയും ചക്രത്തിന്റെയും ഇടയില്‍ ഒരംഗുലം മാത്രം വരുന്ന ബന്ധത്തില്‍ സമാന്തരങ്ങളായി കാറ്റും മഴയും വെയിലും ഒന്നും കണക്കാക്കാതെ ലക്ഷ്യസ്ഥാനത്ത്എത്താന്‍ കാതങ്ങള്‍ തേടിയുള്ള യാത്ര .കണ്ണൊന്നു ചിമ്മിയാല്‍ തെറ്റുന്ന ലക്ഷ്യം കണക്കിലെടുക്കാതെ എന്നിലര്‍പ്പിച്ച വിശ്വാസത്താല്‍ ,കുഞ്ഞുന്നാളില്‍ താരാട്ടുപാടി അമ്മയുറക്കുന്ന തൊട്ടിലില്‍ വിരല്‍ കുടിച്ചു കിടക്കുന്നത് പോലെ ബര്‍ത്തില്‍ സുഖമായുറങ്ങുന്നു യാത്രക്കാര്‍ .

കേട്ട് മാത്രം പരിചയമുള്ള ട്രെയിന്‍ run ഓവര്‍ ,നേരിട്ട് കാണാനിടയായത് ജോലി കിട്ടി മൂന്നു മാസം കഴിഞ്ഞപ്പോള്‍ :കൈകൂപ്പി ദൈന്യതയോടെ ഇരുട്ടിന്‍റെ മറവില്‍ നിന്നും പാലത്തിലെ സിഗ്നലിന്റെ വെളിച്ചത്തിലേക്ക് വന്ന ചെറുപ്പക്കാരന്റെ രൂപത്തില്‍ ..വെള്ള മുണ്ടും നിറം മങ്ങിയ ഷര്‍ട്ടും ധരിച്ചിരുന്ന അയാളുടെ മുഖത്തെ ദൈന്യത ഇന്നും എന്നെ വേട്ടയാടുന്നു .ജീവിതം മടുത്ത ഒരു വ്യെക്തിയുടെ മുഖഭാവം ആയിരുന്നില്ല തൊഴുകയ്യോടെ തീവണ്ടിയുടെ മുന്‍പില്‍ നിന്നിരുന്ന ആ നിര്‍വികാര ജന്മത്തിനു..ജീവിക്കാനുള്ള ഒടുങ്ങാത്ത തൃക്ഷ്ണയില്‍ പരാജയം പലവട്ടം രുചിച്ചറിഞ്ഞ ഒരുവന്റെ ഭാവമായിരുന്നു ..കുതിച്ചു പാഞ്ഞു വന്ന തീവണ്ടിയുടെ ചുവന്ന ബട്ടന്‍ അമര്‍ത്തി നിര്‍ത്താന്‍ വിഫലമായി ശ്രമിച്ചും നിസഹായതയോടെ വിസിലടിച്ചും അജ്ഞാതനായ ആ യുവാവിനെ മരണത്തിന്റെ പടിവാതില്‍ക്കല്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രേമിക്കുകയല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും ?

ഏകദേശം മൂന്നാള്‍ പൊക്കത്തില്‍ ഉയര്‍ന്നു പൊങ്ങി വീണ്ടും പാളത്തില്‍ തെറിച്ചു വീണ ആ മനുഷ്യശരീരത്തെ ഒരു കൊലപാതകിയുടെ ലാഘവത്തോടെ തീവണ്ടി ചതച്ചരച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ ഞാന്‍ കണ്ണുകള്‍ മുറുകെ അടച്ചിരുന്നു ...ഇരുട്ട് കയറുന്നത് പോലെ തോന്നി ,തല കറങ്ങുന്നു ,കാതുകള്‍ തീവണ്ടിയുടെ കൊലവിളി കേള്‍ക്കാതെ അടഞ്ഞിരിക്കുന്നു ,വിയര്‍പ്പിന്‍ തുള്ളികള്‍ എന്‍റെ മുഖത്ത് പറ്റിപ്പിടിചിരിക്കുന്നു ,വിറയ്ക്കുന്ന കൈകള്‍ പൊട്ടിപ്പോളിയുന്ന തലയെ താങ്ങിക്കൊണ്ടു എത്ര നേരം അങ്ങനെ ഇരുന്നുവെന്നു അറിയില്ല .

ശ്വസോച്ച്വാസം പോലും നിലച്ച ആ രാത്രിയില്‍ അറിയാതെ എങ്കിലും കാലന്‍റെ കയര്‍ കൈയ്യില്‍ പിടിക്കുന്ന ആ ജോലിയെ ശപിക്കാന്‍ തുടങ്ങിയപ്പോഴേക്കും ..അകലെ ദാരിദ്ര്യത്തിന്റെ കരിനിഴലുകളെ പോലെ നാല് മുഖങ്ങള്‍ എന്‍റെ മനസ്സിലേക്ക് ഓടി വന്നു .വിധിയെ പഴിക്കാതെ മറ്റൊരു മരണത്തിന്‍റെ മുഖം കാണരുതേ എന്ന പ്രാര്‍ത്ഥനയാല്‍ ,ഓടി രക്ഷപെടാന്‍ സാധിക്കാത്ത ബന്ധങ്ങളിലും കടമകളിലും മുങ്ങിത്താണ് വീണ്ടും ജോലിയിലേക്ക് ..നീണ്ട നാല്പതു വര്‍ഷങ്ങള്‍ ..മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൂടെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി സ്വയം നീറി നീറി ..

വേര്‍പാട്

എന്‍റെ അഞ്ചു വയസ്സ് വരെ ഞാന്‍ അച്ഛന്റെയും അമ്മയുടെയും ചാരത്തു ആ സ്നേഹം നുകര്‍ന്നുറങ്ങി ..പെട്ടെന്നൊരു ദിനം അവര്‍ക്ക് കുബുദ്ധി ..എന്നെ എട്ടന്റെയോപ്പം കിടക്കൂ എന്ന് സ്നേഹത്തോടെ പറഞ്ഞു അങ്ങോട്ട്‌ മാറ്റി ..'എന്‍റെ ആദ്യ വേര്‍പാട് ...''എനിക്ക് തിരണ്ടല്‍ കഴിഞ്ഞ കാലത്ത് പിന്നെയും സ്ഥാന ചലനം ..വല്യ പെണ്‍കുട്ടി ആയത്രേ ..അമ്മ കാതിലോതി ..പിന്നെ ഒറ്റയ്ക്ക് ആയി കിടക്കുന്നത് .അടുത്ത വേര്‍പാട് ,ഏട്ടന്റെ സംരെക്ഷണയില്‍ നിന്നും ...ഞാന്‍ താഴെ വീണുപോകാതെ ചുറ്റി പിടിച്ചിരുന്ന ആ വലതു കയില്‍ നിന്നും മറ്റൊരു കട്ടിലിലേക്ക് ..അതിനുശേഷം ഏട്ടന്റെ കൂടെ കളിക്കാന്‍ അധികം അനുവദിച്ചിട്ടില്ല .ഏട്ടന്റെ കൂട്ടുകാര്‍ എന്റെയും കൂട്ടുകാര്‍ ആയിരുന്നു .പെണ്‍കുട്ടി ആയതിനാല്‍ അവരും എന്നില്‍ നിന്നും നാള്‍ക്കുനാള്‍ വേര്പെട്ടു നിന്നു.ഹൈസ്കൂളില്‍ എന്‍റെ നല്ല സുഹൃത്തുക്കളില്‍ ചിലര്‍ ആണ്‍കുട്ടികള്‍ ആയതിനാല്‍ ഏട്ടന്റെ നിര്‍ദേശപ്രകാരം എന്നെ ആ സ്കൂളില്‍ നിന്നും വേര്‍പെടുത്തി പെണ്‍കുട്ടികള്‍ മാത്രം വാഴുന്ന സ്ഥലത്തേക്ക് പറിച്ചു നട്ടു .പത്തിലെ അവധിക്കു അമ്മൂമ്മയെ കാണാന്‍ പോയപ്പോള്‍ ഉമ്മറപ്പടിയില്‍ നിന്ന എന്നെ ''അകത്തു പോ ''എന്ന് അമ്മൂമ്മ ശകാരിച്ചു .ഉമ്മറം ആണ്‍കുട്ടികള്‍ക്കും ,പിന്നാമ്പുറവും വിശാലമായ കോലായിയും അടുക്കളയും പെണ്‍കുട്ടികള്‍ക്കും ഉള്ളത് ആണത്രേ .കഷ്ടപ്പെട്ട് പഠിച്ചു ഒരു ജോലി കിട്ടിയപ്പോള്‍ ,ശമ്പളം ,തുല്യ പദവി ആയിരുന്നിട്ടും രണ്ടു ലിംഗം ആയതിന്റെ പേരില്‍ വ്യത്യാസപ്പെട്ടു വന്നു .പിന്നീട് ,കല്യാണം എന്ന മാമാങ്കം .കുനിഞ്ഞു കൊടുത്തു പെണ്ണ് ,ആണിന്റെ മുന്‍പില്‍ ....അവിടെയും വേര്പെട്ടിറങ്ങേണ്ടി വന്നു ,പിറന്ന നാടും ,വീടും അച്ഛനും അമ്മയും ബന്ധങ്ങളും എല്ലാം ..ആണിന്റെ ഭാഗ്യത്തെ ഓര്‍ത്തു പല്ലിറുമ്മി ..പെണ്ണായി പിറന്നതിന്റെ സുകൃതം അറിഞ്ഞത് ആദ്യകുട്ടി പിറന്നപ്പോള്‍ ആണ് ..പക്ഷെ ,കുത്തിക്കീറിയ വയറിന്റെ വേദന കടിച്ചമര്‍ത്തി കണ്ണ് തുറന്നു നോക്കുമ്പോള്‍ ഭര്‍ത്താവ് ആപ്പിളും തിന്നുകൊണ്ടിരിക്കുന്നു ....!!!

വേശ്യ

എന്നെ തെരുവ് വേശ്യയോടുപമിച്ച ചുവന്ന കണ്ണുകളുള്ള ആ കറുത്ത വേഷക്കാരനോട് കോടതിയുടെ ചട്ടക്കൂട്ടില്‍ നിന്ന് ഞാന്‍ അലറിവിളിച്ചു .എന്നിലെ സ്ത്രീത്വത്തെ അപമാനിച്ച ആ നരാധമനെ വാക്കുകളാല്‍ തീര്‍ത്ത ശരങ്ങളാല്‍ കൊന്നു കൊലവിളിക്കുമ്പോള്‍ ,എന്‍റെ മുഖം ചുമന്നു തുടുത്തിരുന്നു ,കണ്ണുകള്‍ക്ക്‌ വ്യാപ്തി കൂടി ,അഗ്നി ജ്വലിച്ചു ,ചുടുകണ്ണുനീര്‍ ഒഴുകി ,വിയര്‍ത്തു ,വിറച്ചിരുന്നു ഞാന്‍ .എന്‍റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ..പീഡിപ്പിക്കപ്പെട്ട എന്‍റെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും പുറപ്പെട്ട ഹിമ്സിക്കുന്ന,മാംസത്തില്‍ തുളഞ്ഞു കയറുന്ന ,വാക്കുകള്‍ക്കു മുന്‍പില്‍ കോടതിയും ജട്ജിയും ,ആ നരാധമാനും ,സമൂഹവും നിശബ്ദമായപ്പോള്‍ ..ജട്ജിയുടെ കയിലെ നിയമത്തിന്‍റെ കൊട്ടുവടിയെക്കാള്‍ ഉച്ചത്തില്‍ ആ മരക്കൂട്ടില്‍ മുറുകെ പിടിച്ചിരുന്ന വിയര്‍പ്പില്‍ മുങ്ങിയ ആരുടെയൊക്കെയോ രക്തം ആഗ്രഹിച്ച എന്‍റെ കരം ഉയര്‍ന്നുപൊങ്ങി ,ആ കറുത്ത വേഷക്കാരന്റെ നുണയാന്‍ നാവിനെ മറച്ചുപിടിച്ച കരണത്ത് ആഞ്ഞു പതിച്ചു .!!ഇവനാണ് ...ഈ സമൂഹത്തെ ചീത്തയാക്കുന്നത് ..ഇവന്‍ ഘോരം ഘോരം പ്രസംഗിക്കുന്ന നിയമം ..എന്‍റെ പ്രഹരം ആ നിയമത്തിനു നേരെയാണ് ..എന്നെ സംരെക്ഷിക്കാന്‍ കഴിയാത്ത ആ നിയമത്തിനു നേരെ .
ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ അരുന്ധതി കിതക്കുന്നുണ്ടായിരുന്നു ......പ്രണയം അഭ്യര്‍ഥിച്ചു വന്ന രാമനാഥന്റെ മുന്‍പില്‍ .ഒരു നിമിഷത്തെ ആഴമേറിയ നിശബ്ദതക്ക് ശേഷം പാറിപ്പറന്ന മുടികള്‍ക്കിടയിലൂടെ പ്രതികാരം വമിക്കുന്ന കണ്ണുകളില്‍ അല്പം ആര്‍ദ്രത നിറച്ചു കടിച്ചു പിടിച്ച ചുണ്ടില്‍ ഒരു നേരിയ മന്ദഹാസം പരത്തി അവള്‍ അയാളെ നോക്കി .പകച്ചു നില്‍ക്കുന്ന അയാളുടെ മുഖത്തെ നിര്‍വികാരത കണക്കിലെടുക്കാതെ സാരിത്തലപ്പു തോളിലേക്ക് വലിച്ചിട്ട് അവള്‍ നടന്നു .....വിജനതയിലേക്ക്..