എന്‍റെ അഞ്ചു വയസ്സ് വരെ ഞാന്‍ അച്ഛന്റെയും അമ്മയുടെയും ചാരത്തു ആ സ്നേഹം നുകര്‍ന്നുറങ്ങി ..പെട്ടെന്നൊരു ദിനം അവര്‍ക്ക് കുബുദ്ധി ..എന്നെ എട്ടന്റെയോപ്പം കിടക്കൂ എന്ന് സ്നേഹത്തോടെ പറഞ്ഞു അങ്ങോട്ട് മാറ്റി ..'എന്‍റെ ആദ്യ വേര്‍പാട് ...''എനിക്ക് തിരണ്ടല്‍ കഴിഞ്ഞ കാലത്ത് പിന്നെയും സ്ഥാന ചലനം ..വല്യ പെണ്‍കുട്ടി ആയത്രേ ..അമ്മ കാതിലോതി ..പിന്നെ ഒറ്റയ്ക്ക് ആയി കിടക്കുന്നത് .അടുത്ത വേര്‍പാട് ,ഏട്ടന്റെ സംരെക്ഷണയില്‍ നിന്നും ...ഞാന്‍ താഴെ വീണുപോകാതെ ചുറ്റി പിടിച്ചിരുന്ന ആ വലതു കയില്‍ നിന്നും മറ്റൊരു കട്ടിലിലേക്ക് ..അതിനുശേഷം ഏട്ടന്റെ കൂടെ കളിക്കാന്‍ അധികം അനുവദിച്ചിട്ടില്ല .ഏട്ടന്റെ കൂട്ടുകാര്‍ എന്റെയും കൂട്ടുകാര്‍ ആയിരുന്നു .പെണ്‍കുട്ടി ആയതിനാല്‍ അവരും എന്നില്‍ നിന്നും നാള്‍ക്കുനാള്‍ വേര്പെട്ടു നിന്നു.ഹൈസ്കൂളില്‍ എന്‍റെ നല്ല സുഹൃത്തുക്കളില്‍ ചിലര്‍ ആണ്‍കുട്ടികള്‍ ആയതിനാല്‍ ഏട്ടന്റെ നിര്‍ദേശപ്രകാരം എന്നെ ആ സ്കൂളില്‍ നിന്നും വേര്‍പെടുത്തി പെണ്‍കുട്ടികള്‍ മാത്രം വാഴുന്ന സ്ഥലത്തേക്ക് പറിച്ചു നട്ടു .പത്തിലെ അവധിക്കു അമ്മൂമ്മയെ കാണാന്‍ പോയപ്പോള്‍ ഉമ്മറപ്പടിയില്‍ നിന്ന എന്നെ ''അകത്തു പോ ''എന്ന് അമ്മൂമ്മ ശകാരിച്ചു .ഉമ്മറം ആണ്‍കുട്ടികള്‍ക്കും ,പിന്നാമ്പുറവും വിശാലമായ കോലായിയും അടുക്കളയും പെണ്‍കുട്ടികള്‍ക്കും ഉള്ളത് ആണത്രേ .കഷ്ടപ്പെട്ട് പഠിച്ചു ഒരു ജോലി കിട്ടിയപ്പോള്‍ ,ശമ്പളം ,തുല്യ പദവി ആയിരുന്നിട്ടും രണ്ടു ലിംഗം ആയതിന്റെ പേരില്‍ വ്യത്യാസപ്പെട്ടു വന്നു .പിന്നീട് ,കല്യാണം എന്ന മാമാങ്കം .കുനിഞ്ഞു കൊടുത്തു പെണ്ണ് ,ആണിന്റെ മുന്‍പില്‍ ....അവിടെയും വേര്പെട്ടിറങ്ങേണ്ടി വന്നു ,പിറന്ന നാടും ,വീടും അച്ഛനും അമ്മയും ബന്ധങ്ങളും എല്ലാം ..ആണിന്റെ ഭാഗ്യത്തെ ഓര്‍ത്തു പല്ലിറുമ്മി ..പെണ്ണായി പിറന്നതിന്റെ സുകൃതം അറിഞ്ഞത് ആദ്യകുട്ടി പിറന്നപ്പോള്‍ ആണ് ..പക്ഷെ ,കുത്തിക്കീറിയ വയറിന്റെ വേദന കടിച്ചമര്‍ത്തി കണ്ണ് തുറന്നു നോക്കുമ്പോള്‍ ഭര്‍ത്താവ് ആപ്പിളും തിന്നുകൊണ്ടിരിക്കുന്നു ....!!!
ദിവസങ്ങളുടെ മോഹക്കാഴ്ച്ചകള്‍ എന്നിലെ അന്വേഷിയെ ജീവിത പശ്ചാതലങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകുന്നു ..
2013, മാർച്ച് 8, വെള്ളിയാഴ്‌ച
വേശ്യ
എന്നെ തെരുവ് വേശ്യയോടുപമിച്ച ചുവന്ന കണ്ണുകളുള്ള ആ കറുത്ത വേഷക്കാരനോട് കോടതിയുടെ ചട്ടക്കൂട്ടില്‍ നിന്ന് ഞാന്‍ അലറിവിളിച്ചു .എന്നിലെ സ്ത്രീത്വത്തെ അപമാനിച്ച ആ നരാധമനെ വാക്കുകളാല്‍ തീര്‍ത്ത ശരങ്ങളാല്‍ കൊന്നു കൊലവിളിക്കുമ്പോള്‍ ,എന്‍റെ മുഖം ചുമന്നു തുടുത്തിരുന്നു ,കണ്ണുകള്‍ക്ക് വ്യാപ്തി കൂടി ,അഗ്നി ജ്വലിച്ചു ,ചുടുകണ്ണുനീര്‍ ഒഴുകി ,വിയര്‍ത്തു ,വിറച്ചിരുന്നു ഞാന്‍ .എന്‍റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ..പീഡിപ്പിക്കപ്പെട്ട എന്‍റെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും പുറപ്പെട്ട ഹിമ്സിക്കുന്ന,മാംസത്തില്‍ തുളഞ്ഞു കയറുന്ന ,വാക്കുകള്‍ക്കു മുന്‍പില്‍ കോടതിയും ജട്ജിയും ,ആ നരാധമാനും ,സമൂഹവും നിശബ്ദമായപ്പോള്‍ ..ജട്ജിയുടെ കയിലെ നിയമത്തിന്‍റെ കൊട്ടുവടിയെക്കാള്‍ ഉച്ചത്തില്‍ ആ മരക്കൂട്ടില്‍ മുറുകെ പിടിച്ചിരുന്ന വിയര്‍പ്പില്‍ മുങ്ങിയ ആരുടെയൊക്കെയോ രക്തം ആഗ്രഹിച്ച എന്‍റെ കരം ഉയര്‍ന്നുപൊങ്ങി ,ആ കറുത്ത വേഷക്കാരന്റെ നുണയാന്‍ നാവിനെ മറച്ചുപിടിച്ച കരണത്ത് ആഞ്ഞു പതിച്ചു .!!ഇവനാണ് ...ഈ സമൂഹത്തെ ചീത്തയാക്കുന്നത് ..ഇവന്‍ ഘോരം ഘോരം പ്രസംഗിക്കുന്ന നിയമം ..എന്‍റെ പ്രഹരം ആ നിയമത്തിനു നേരെയാണ് ..എന്നെ സംരെക്ഷിക്കാന്‍ കഴിയാത്ത ആ നിയമത്തിനു നേരെ .
ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ അരുന്ധതി കിതക്കുന്നുണ്ടായിരുന്നു ......പ്രണയം അഭ്യര്‍ഥിച്ചു വന്ന രാമനാഥന്റെ മുന്‍പില്‍ .ഒരു നിമിഷത്തെ ആഴമേറിയ നിശബ്ദതക്ക് ശേഷം പാറിപ്പറന്ന മുടികള്‍ക്കിടയിലൂടെ പ്രതികാരം വമിക്കുന്ന കണ്ണുകളില്‍ അല്പം ആര്‍ദ്രത നിറച്ചു കടിച്ചു പിടിച്ച ചുണ്ടില്‍ ഒരു നേരിയ മന്ദഹാസം പരത്തി അവള്‍ അയാളെ നോക്കി .പകച്ചു നില്‍ക്കുന്ന അയാളുടെ മുഖത്തെ നിര്‍വികാരത കണക്കിലെടുക്കാതെ സാരിത്തലപ്പു തോളിലേക്ക് വലിച്ചിട്ട് അവള്‍ നടന്നു .....വിജനതയിലേക്ക്..

പ്രണയം ഇത്ര തീവ്രം ആണെന്ന് അറിഞ്ഞത് പ്രണയിച്ചു തുടങ്ങിയപ്പോള്‍ ആണ് ..കഥയിലോ കവിതയിലോ എഴുതി മടുത്ത അക്ഷരങ്ങളെക്കാള്‍ ..തീവ്രമായി അഗ്നി സ്ഫുരിക്കുന്നത് ..കാലത്തിന്റെ ഗതിവേഗം നിയന്ത്രണാതീതം ആകുന്നതു ..സമയം മുറിഞ്ഞു വീഴുന്ന ദിനരാത്രങ്ങള്‍ ..സ്വയം കെട്ടിപ്പൊക്കിയ ചില്ലുക്കൊട്ടാരത്തില്‍ നിന്നും വിധേയത്വത്തിന്‍റെ വസന്തത്തിലേക്ക്..കണ്ണില്‍ വിടരുന്ന പരിഭവവും ,മനസ്സില്‍ സ്വരുക്കൂട്ടുന്ന പ്രതീക്ഷകളും ...കേള്‍ക്കാന്‍ കൊതിക്കുന്ന നാദത്തിനു കൈകാലുകളെ ബന്ധനത്തില്‍ ആക്കുവാന്‍ പോന്ന വൈകാരികതയും ..ശ്വാസം പോലും താള നിമഗ്നമാകുന്ന അനുഭൂതികളും ..സ്വപ്നങ്ങളെ ചിറകിലെന്തിയുള്ള നിമിഷങ്ങളും സ്വന്തമായത് ..സ്വയം അലിഞ്ഞു ചേര്‍ന്നത് ..പ്രണയം ..പ്രണയം മാത്രം ...
valentines day
HAPPY VALENTINES DAY ♥ ♥ ♥
*************************
കളി പറഞ്ഞും തമ്മിലടിച്ചും നാട്ടുമാവില്‍ കല്ല് എറിഞ്ഞും ഊഞ്ഞാലാടിയും പൂക്കളിറുത്തും നടന്ന ബാല്യകാലത്തില്‍ ഒരു കളിക്കൂട്ടുകാരാനായി നീ എന്‍റെ കൂടെ ഉണ്ടായിരുന്നില്ല ..ക
കൌമാരത്തിന്‍റെ ശീതളിമയില്‍ ഒരു കുഞ്ഞി കാറ്റായി എന്നില്‍ അലിഞ്ഞു ചേരാനും നീ ഉണ്ടായിരുന്നില്ല ...യവനത്തിന്‍റെ തീക്ഷണതയില്‍ പ്രേമം സുരഭിലമായി ഹൃദയനാളങ്ങളെയും,രക്തധമനികളെയും കൊത്തി വലിച്ചപ്പോഴും ഞാന്‍ തേടിയത് നിന്നെ ആയിരുന്നു ..ആ തേടലിന്‍റെ ഉന്മാദാവസ്ഥയില്‍ ചിലപ്പോഴൊക്കെ ഉച്ചസ്ഥായിലും മറ്റു ചിലപ്പോള്‍ ശാന്തമായും ഞാന്‍ പ്രതികരിച്ചു ..നിന്‍റെ ഓര്‍മ്മകള്‍ക്കായി ..നിനക്കായി .കാത്തിരുന്ന വര്‍ഷങ്ങള്‍ എന്‍റെ ബാല്യവും കൌമാരവും യോവനവും കടന്നു നിന്നെ തേടിയുള്ള യാത്രകള്‍ക്ക് അര്‍ത്ഥവിരാമം പകരവേ...ഒരു നേര്‍ത്ത സന്ധ്യയില്‍ ജലധാരയില്‍ പ്രകൃതി ഭൂമിയെ അണിയിച്ചൊരുക്കിയ നാളില്‍ അക്ഷരക്കൂട്ടുകളുടെ നിറച്ചാര്‍ത്തുമായി ,എന്‍റെ പ്രണയത്തെ നിന്‍റെ ഹൃദയത്തോട് ചേര്‍ക്കാന്‍ നീ വന്നു ..വിധി തീര്‍ത്ത ഹാരവുമായി ..നിന്‍റെ പ്രണയത്തെ ഓര്‍മ്മപ്പെടുത്താന്‍ എനിക്കൊരു ദിവസത്തിന്‍റെ ആവശ്യമുണ്ടോ ???വര്‍ഷങ്ങളുടെ കാത്തിരുപ്പിനു മുന്‍പില്‍ അപഹാസ്യയാകുന്ന വാലന്‍ന്റൈന്‍ ..എങ്കിലും ഈ ദിനത്തെ ഞാന്‍ നെഞ്ചിലേറ്റുന്നു..കാരണം ഞാന്‍ ഇന്ന് നിന്‍റെ വാലന്‍റ്റയിന്‍ ആണ് ..ഭൂതകാല ഓര്‍മ്മകള്‍ക്ക് വിരാമം ..ഈ ദിനം ഓര്‍ക്കാന്‍ എനിക്കൊരാള്‍ കൂട്ട് ..അത് ആവാം ഈ ദിവസത്തെ ഞാനും ഹൃദയത്തോട് ചേര്‍ക്കുന്നത് ..വര്‍ഷങ്ങള്‍ വാക്കുകള്‍ക്കും ഭാവങ്ങള്‍ക്കും ഇടം നല്കാതെ മൌനമായി പ്രണയത്തെ സംവദിച്ചു കടന്നു പോയപ്പോഴും വാലന്‍ന്റൈന്‍ ഒരു പ്രത്യേകത ആയി തോന്നിയിരുന്നില്ല ..ആ ദിനങ്ങള്‍ക്ക് ഒരു ചോദ്യ ചിഹ്നം പോലെ രണ്ടായിരത്തി പതിമ്മൂന്നിലെ വാലന്‍ന്റൈന്‍ ..ആശംസിക്കുന്നു എല്ലാവര്ക്കും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കും ..പ്രണയിക്കുന്നവര്‍ക്കും ..!!!
*************************
കളി പറഞ്ഞും തമ്മിലടിച്ചും നാട്ടുമാവില്‍ കല്ല് എറിഞ്ഞും ഊഞ്ഞാലാടിയും പൂക്കളിറുത്തും നടന്ന ബാല്യകാലത്തില്‍ ഒരു കളിക്കൂട്ടുകാരാനായി നീ എന്‍റെ കൂടെ ഉണ്ടായിരുന്നില്ല ..ക
കൌമാരത്തിന്‍റെ ശീതളിമയില്‍ ഒരു കുഞ്ഞി കാറ്റായി എന്നില്‍ അലിഞ്ഞു ചേരാനും നീ ഉണ്ടായിരുന്നില്ല ...യവനത്തിന്‍റെ തീക്ഷണതയില്‍ പ്രേമം സുരഭിലമായി ഹൃദയനാളങ്ങളെയും,രക്തധമനികളെയും
ഒരു കഥയുടെ ബാക്കിപത്രം
ആ നിര്‍വൃതി അവള്‍ അനുഭവിക്കുകയായിരുന്നു ...പൂര്‍ണ്ണമായി ,,തന്‍റെ കരവലയത്തില്‍ ശ്വാസം കിട്ടാതെ പിടക്കുന്ന അവനെ അവള്‍ വീണ്ടും വീണ്ടും മുറുകെ പിടിച്ചു ..കൈകളില്‍ ശൂന്യത തോന്നും വരെ ..
വെറുതെ നിര്‍ന്നിമേക്ഷയായി നോക്കിക്കണ്ടു ..ചിന്നിത്തെറിക്കുന്ന ചാറ്റല്‍ മഴയില്‍ ..പ്ലാറ്റ്ഫോമും കടന്നു അകന്നു പോകുന്ന ആ അവ്യെക്തരൂപത്തെ ..അവന്‍റെ ഹൃദയത്തിലെ രണ്ടു ദംശനപ്പാടുകള്‍ മാത്രം തിളങ്ങി നില്‍ക്കുന്നു ...
അവള്‍ ആ നനഞ്ഞ ഇരിപ്പിടത്തില്‍ ഒരിക്കല്‍ കൂടി ഇരുന്നു ..വിറയാര്‍ന്ന കൈകളോടെ ആ അദൃശ്യതയില്‍ വിരലോടിച്ചു നോക്കി ..ഇല്ല ...താരാട്ടുപാട്ട് എവിടെയോ കേള്‍ക്കുന്നുണ്ട് ..മാറ്റൊലിയില്ലാതെ .ഇരുളില്‍ വിടരുന്ന പൂക്കളുടെ ദളങ്ങള്‍ ഇനി ഒരിക്കലും വിരിയാന്‍ ആഗ്രഹിക്കാത്ത വിധം കൊഴിഞ്ഞു വീണിരിക്കുന്നു ...
മെല്ലെ അവള്‍ നടക്കാന്‍ ഒരുങ്ങി ..കാലുകള്‍ ഭൂമിയില്‍ ഇല്ല ..ആകാശവും ശൂന്യം ..ആകാശവും ഭൂമിയും നക്ഷ്ടപ്പെട്ട മനസ്സിന് ,കൂട്ടിനു ഒരു നക്ഷത്രം മാത്രം ..ഗന്ധമില്ലാത്ത നക്ഷത്രം ...
പക്ഷെ ,എന്തേ അറിയുന്നില്ല ഒരു തിരിഞ്ഞു നോട്ടത്തിനായി കാത്തു നില്‍ക്കുന്ന അവളെ ..സ്വപ്നങ്ങളില്ലാത്ത ലോകത്ത് അവനെ തനിച്ചാക്കാന്‍ കഴിയാതെ ,ചോരപ്പാടു തേടി അലയുന്ന പ്രഭ ചൊരിയാന്‍ വിസ്സമതിക്കുന്ന നക്ഷത്രമായ അവളെ ..നക്ഷ്ടമായ ആ പ്രഭക്ക് ശൂന്യമായ ആകാശത്തിലും ഒരു കൂടിച്ചേരലിന്‍റെ അര്‍ഥം ഉണ്ടാകുമോ ..പിരിയാതെ ...പിരിയാതെ ..!!

കുറച്ചു കാലം മാത്രം ...ഒരു പ്രണയം .
അന്നും അവന്‍റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു .എന്നിട്ട് ചിരിച്ചു കൊണ്ട് പറയുകയാണ് പഹയന്‍ ,''കണ്ടോ ,ഇതാടീ എന്‍റെ പ്രണയത്തിന്‍റെ വിജയം ,ഞാനിന്നും അവളെ സ്നേഹിക്കുന്നു ..അവള്‍ എന്നെ വിട്ടു പോയെങ്കിലും ..''
സ്വതവേ പ്രണയ വിരോധിയായ എനിക്ക് പോലും ഒരിത്തിരി പ്രണയം തോന്നിപ്പോയി ....പ്രണയത്തോട് ...!!!പ്രണയത്തിന്‍റെ ശക്തി അറിയണമെങ്കില്‍ പ്രണയിക്കുക തന്നെ വേണം .(ഇത് ഞാന്‍ പറഞ്ഞതല്ല ,ഈ കഥയിലെ കേന്ദ്രകഥാപാത്രത്തിന്‍റെ തന്നെ വാമൊഴിയാണ്)
അവന്‍ ..രതീഷ്....,,,പേര് മാറ്റി കൊടുക്കാന്‍ എന്തുകൊണ്ടോ എനിക്ക് മനസ്സ് വരുന്നില്ല .ഈ പ്രണയ കഥ പൂര്‍ത്തി ആകണം എങ്കില്‍ ആ പേര് തന്നെ വേണം ,എന്നൊരു തോന്നല്‍ .എന്‍റെ സുഹൃത്ത് ,അതിലുപരി ഹൃദയഭാഷ തൊട്ടറിയുന്ന ചില വ്യെക്തികളില്ലേ ..ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം കക്ഷിയേ.അവനെ കുറിച്ച് ഒരു പുറത്തില്‍ കവിയാതെ ഉപന്യസിക്കാന്‍ പറഞ്ഞാല്‍ ,പേപ്പര്‍ പോര എന്നേ ഞാന്‍ പറയൂ .എന്നെ ഇത്രയധികം സ്വാധീനിച്ച ഒരു വ്യക്തി ഇല്ല ..എന്‍റെ സുഹൃത്തുക്കള്‍ ഈ വെളിപ്പെടുത്തലുകള്‍ കേട്ട് പിണങ്ങരുത് .അവന്‍ എന്‍റെ സുഹൃത്ത് ആയതില്‍ എനിക്ക് നേരിയ ഒരു അഹങ്കാരം ഇല്ലാതില്ല .ഇനി അവന്‍റെ ആ വിശുദ്ധ പ്രണയത്തെ കുറിച്ച് പറയാം .ഒരു രഹസ്യം ,അവന്‍റെ പ്രണയവും വിരഹവും എനിക്കെന്നും ഒരു തമാശ ആയിരുന്നു .ഈ രണ്ടു കാര്യങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ഞാന്‍ എന്‍റെ വിശ്വ രൂപം എടുക്കുമായിരുന്നു .പക്ഷെ കുറച്ചു ദിവസമായി ..ആ കഥകള്‍ ഞാന്‍ ശ്രെദ്ധിക്കുന്നു .അതിനെ പുറംതള്ലാന്‍ എനിക്ക് ഒരുപാടു വാദഗെതികള്‍ ഉണ്ടായിരുന്നു .എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതിലേക്കു ആഴത്തില്‍ പോകുന്നത് അതിനു പല തലങ്ങള്‍ ഉണ്ടെന്നുള്ള ഒരു മനസ്സിലാക്കലിന്‍റെ പുറത്തായിരുന്നു ..
ഞാന്‍ അക്ഷമ കാണിച്ചപ്പോള്‍ എല്ലാം ,''പ്രണയം അറിയാത്തവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന ആത്മഗതത്തോടെ അവന്‍ ആ അദ്ധ്യായം സ്വയം അവസാനിപ്പിക്കുകയാണ് പതിവ് .കൂട്ടുകാരല്ലേ .ഒരു വശമെങ്കിലും താഴ്ന്നു കൊടുക്കണ്ടേ,എന്നവന്‍ ചിന്തിചിരിക്കണം
.ഇതിലുപരി അവന്‍ നല്ലൊരു രാക്ഷ്ട്രീയ ചിന്തകന്‍ ആണ് ,വിപ്ലവം തുടിക്കുന്ന മനസ്സ് ,ഒരു നല്ല മനുഷ്യന്‍ ,സുഹൃത്ത് ,കലാകാരന്‍ ,എന്ത് കാര്യങ്ങളിലും ഉള്ള തിരിച്ചറിവ് ..ഒരു സര്‍വ്വവിജ്ഞാന കോശം എന്നൊക്കെ പറയാം .ഉയര്‍ന്ന ചിന്തഗതിയുള്ള ,ഇത്തരം ബാഹ്യ രൂപങ്ങള്‍ ഉള്ള ഒരു വ്യക്തിയെ വെറും ഒരു പ്രണയം എങ്ങനെ സ്വാധീനിച്ചു എന്നാവാം .ഞാനും ചിന്തിച്ചിരുന്നു .അതിനും ഉത്തരം ഉണ്ടായിരുന്നു അവനു ..അതാണ് പ്രണയം !!..അവന്‍റെ ജീവിതത്തിലെ പല വഴിത്തിരിവുകളും അവന്‍റെ മനസ്സിലെ പ്രണയത്തിന്‍റ മറ്റൊരു മുഖമായിരുന്നു .പെണ്ണിനെ മാത്രം അല്ല കലയേയും രാക്ഷ്ട്രീയത്തെയും പുസ്തകങ്ങളെയും സുഹൃത്തുക്കളെയും ഒക്കെ പ്രണയത്തില്‍ മാത്രം കണ്ട ഒരു വ്യക്തിത്വം ..എങ്കിലും പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ..അതിനേക്കാളൊക്കെയേറെ അവന്‍ ..രതീഷ്.....,,,,അനിതയെ പ്രണയിച്ചിരുന്നു .
പ്രണയം ഒരു അഗ്നിഗോളമാണ്
അതില്‍[[പ്പെട്ടുപോയ ഈയാം പാറ്റകള്‍ ..
ഒരു നല്ല പ്രണയകര്‍ത്താവിനു ഒരു പ്രണയം മാത്രമല്ല ഉണ്ടാകുക .
ഈ പറഞ്ഞതില്‍ എത്രമാത്രം സ്വീകരിക്കാന്‍ പറ്റുമോ എന്തോ ..??എന്തായാലും അനിത അവന്‍റെ ആദ്യത്തെ പ്രണയം അല്ലായിരുന്നു ...അവസാനത്തെയും .പക്ഷെ ,മനസ്സിനെ കോര്‍ത്തുവലിച്ച ചില പ്രണയങ്ങള്‍ ഉണ്ടാവില്ലേ ..അത് പോലെ ഒന്നായിരുന്നു അനിതയോട് അവനുണ്ടായിരുന്നത് ..കലാലയ ജീവിതത്തില്‍ തോന്നിയത് പോലെയുള്ള കേവലം ആകര്‍ഷണമോ പ്രായത്തിന്‍റെ വികാര വിചാരങ്ങളോ ഒന്നുമായിരുന്നില്ല അതിന്‍റെ അടിസ്ഥാനം .പരസ്പരം ഉള്ള ആകര്‍ഷണം ആണ് പ്രണയത്തിന്‍റെ ആദ്യ ചുവടുവെയ്പ്പ് എന്ന് കേട്ടിട്ടുണ്ട് .എന്നാല്‍ ഇവര്‍ തമ്മില്‍ കാണാതെ ആണ് പ്രണയിച്ചു തുടങ്ങിയത് ..ആ പ്രണയം നീണ്ടത് ഒന്നും രണ്ടുമല്ല ..നാല് വര്‍ഷം ആണ്.
പ്രവാസിക്ക് എന്നും കൂട്ട് ഏകാന്തത തന്നെ .ആ ഏകാന്തതയും ഇരുപത്തിയൊന്നു വയസ്സിന്‍റെ തുടിപ്പും അതിന്‍റെ ആക്കം കൂട്ടി .പ്രണയത്തിനു ടെക്നോളജി എന്നോ വഴിയോരമെന്നോ വ്യത്യാസം ഇല്ലെല്ലോ .ഏതു വഴിയും കയറിവരാം.കൂട്ടുകാരന്‍റെ ചാറ്റ് ബോക്സില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ വന്ന മെസ്സജുകള്‍ ഇടം തേടിയത് രതീഷിന്‍റെ കണ്ണുകളില്‍ ആയിരുന്നു .കൂട്ടുകാരന്‍ അവളെ തമാശക്ക് ആണെങ്കിലും തന്‍റെ പേര് പറഞ്ഞു പ്രോപോസ് ചെയ്തപ്പോള്‍ ഇരുപത്തൊന്നു വയസ്സുകാരന്‍റെ കുസൃതി വിടര്‍ന്നു .അവള്‍ക്കെന്തായാലും പരിചയമായി ,എന്നാല്‍ പിന്നെ ഒരു റിക്വസ്റ്റ് കൊടുക്കാം എന്ന നിലയിലെത്തി എന്നുമാത്രമല്ല കൊടുക്കുകയും ചെയ്തു ..സ്വാഭാവികമായും ആണ്‍ സുഹൃത്തുക്കള്‍ ഉള്ള എല്ലാ പെണ്‍കുട്ടികളെയും പോലെ അനിതയും പ്രവര്‍ത്തിച്ചു .റിക്വസ്റ്റ് വന്ന കാര്യം സുഹൃത്തിനോട് അവതരിപ്പിച്ചു ..ഇത്തിരി പരിഭവത്തോടെ തന്നെ .ഇപ്പോള്‍ അപകടത്തിലായത് സുഹൃത്ത് ആണ് .''നീ എന്തിനാടാ റിക്വസ്റ്റ് കൊടുത്തതെന്ന് ''അടുത്തിരിക്കുന്ന രതീഷിനോട് ചോദിക്കാന്‍ പറ്റുമോ ??''പണി പറ്റിച്ചല്ലേ ,അളിയാ ..എന്ന നിലയിലായി .
''നിനക്ക് പ്രശ്നമില്ലെങ്കില്‍ അസ്സെപ്റ്റ് ചെയ്തോ ,കുഴപ്പക്കാരനല്ല .'' എന്ന് ഇലക്കും മുള്ളിനും കേട് തെറ്റാത്ത രീതിയില്‍ ഒരു മറുപടി .ഇത് പണ്ട് മുതല്‍ക്കെ കാണുന്ന ഒരു ഏര്‍പ്പാടാണ് .സുഹൃത്തിന്‍റെ സുഹൃത്ത് ഒന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്‌താല്‍ ,പ്രത്യേകിച്ചും എതിര്‍വര്‍ഗത്തില്‍ പെട്ടത് ആണെങ്കില്‍ ,വെറുതെയെങ്കിലും ഒന്നുമറിയാത്ത ആ പാവം സുഹൃത്തിന് മുന്‍പില്‍ ഒരു അനുവാദ പെറ്റിക്ഷന്‍ സമര്‍പ്പിക്കല്‍ .അവന്‍// /അല്ലെങ്കില്‍ അവള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട അവസ്ഥ .കൂട്ടുകാരനും സംതൃപ്തി ..അവള്‍ തനിക്ക് നല്‍കിയ പരിഗണന ഓര്‍ത്തു ..ഒരു പ്രത്യേക വാത്സല്യം ഒക്കെ തോന്നും .ഇവിടെ എന്തായാലും അനിത അസ്സെപ്റ്റ് ചെയ്തു .രതീഷിനും സന്തോഷം .തനിക്ക് ഒരു പ്രത്യേക സ്ഥാനം ഒക്കെ ഇന്ന് കിട്ടിയതല്ലേ ,കൂട്ടുകാരന്‍ ,നല്ല രീതിയില്‍ തന്നെ രതീഷിനെ ഉപദേശിച്ചു .അവന്‍റെ ബെസ്റ്റ് ഫ്രണ്ട് ,സഹോദരി അങ്ങനെ കുറെ പദങ്ങളും പ്രയോഗിച്ചു .നല്ല കുട്ടിയായ അനിതയെ കുറിച്ച് പറയാന്‍ വാക്കുകളില്ലാത്ത അവസ്ഥ .സ്വതവേ സ്നേഹത്തിന്‍റെ കാര്യത്തില്‍ ലോലഹൃദയനായ നമ്മുടെ കഥാപാത്രത്തിനു ഇതില്‍പ്പരം എന്ത് വേണം .നാട്ടില്‍ ഉള്ള എല്ലാ പെണ്‍കുട്ടികളെക്കാളും മേലെ ആയി അനിതയുടെ സ്ഥാനം .
പ്രണയം നിമിക്ഷാര്‍ധം ആണ് .അങ്ങനെ അല്ലായിരുന്നുവെങ്കില്‍ അക്ഷരങ്ങളിലൂടെ മാത്രം സ്നേഹിച്ച ..അടുത്തറിഞ്ഞ അവര്‍ക്ക് ,ഏതോ നിമിഷത്തില്‍ ഉതിര്‍ന്നു വന്ന ചില വാക്കുകള്‍ പ്രണയത്തിന്റെ പൂനിലാവ് തീര്‍ക്കില്ലായിരുന്നു .ആര് മാസത്തോളം നീണ്ട അവരുടെ സംസാരം ,ഒരു ജെന്മാദിന ആശംസയോടുകൂടിപൂവണിയുക ആയിരുന്നു .ആണ്‍കുട്ടികള്‍ക്ക് ഇത്രയും ചാഞ്ചല്ല്യം ഉണ്ടാകുമോ ??പ്രണയം വ്യെക്തികള്‍ക്ക് അതിക്ഷ്ടിതം ആണല്ലോ അല്ലെ ?അതോ ,പ്രണയത്തിനു അത്രയധികം ഉള്‍ക്കരുത്ത് ഉണ്ടാകുമോ ?അത് വരെ മനസ്സില്‍ സൌഹൃദം മാത്രം സൂക്ഷിച്ച വ്യെക്തികള്‍ പ്രണയം എന്നാ അഗാധ ഗെര്ത്തതിലേക്ക് വീഴുന്നത് അന്നാണ് ...ആ ഒക്ടോബര്‍ മാസം .-അവന്‍റെ ജെന്മദിനത്തിന് .ജെന്മാദിനം പോലെയുള്ള സംഭവങ്ങള്‍ പബ്ലിക് ആക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വ്യെക്തിയുടെ സ്വകാര്യത കണ്ടു പിടിക്കുക .ഐ എസ ടി വിളിച്ചു ആശംസിക്കുക ..ഇത്രയൊക്കെ മതിയാകുമോ ഒരു പെണ്ണിനോട് തത്പ്പര്യം തോന്നാന്‍ .?ആരാലും പ്രശംസ ഇഷ്ടപ്പെടാത്ത വ്യെക്തിക്ക് ആണ് എറണാകുളത്ത് നിന്നും ദുബായിലേക്ക് ഒരു കാള്‍ വരുന്നത് ...ഒരു ജെന്മാദിനം ആശംസിക്കാന്‍ വേണ്ടി മാത്രം .മനസ്സിന്റെ വികാരങ്ങള്‍ക്ക് മുന്‍പില്‍ എന്നും ഒരു പുഞ്ചിരിയോടെ നിന്ന രതീഷിനു ,തന്‍റെ സ്നേഹം മറക്കപ്പെട്ട ഒരു കനി ഒന്നുമല്ലായിരുന്നു .ആശംസക്ക് പകര അവന്‍ അവള്‍ക്കു നല്‍കാന്‍ തീരുമാനിച്ചത് അവന്‍റെ ജീവിതം തന്നെയായിരുന്നു .ആദ്യത്തെ ഒഴിഞ്ഞു മാറല്‍ പിന്നീട് ഒരു സമ്മതം കലര്‍ന്ന മൂളല്‍ ആയി പരിണെമിച്ചപ്പോള്‍,അവന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ''നാണം കെട്ടവന് ലോട്ടെറി അടിച്ചതിനു തുല്യമായി .''
പകലും രാവും തിരിച്ചറിയാതെയുള്ള സംസാരങ്ങള്‍ .അവരുടെ ലോകം ..അവര്‍ മാത്രം .മറ്റാരെയും അവര്‍ കാണുന്നുണ്ടായിരുന്നില്ല .പരസ്പ്പരം നിര്‍മ്മിച്ച സ്നേഹക്കൂട്ടില്‍ അവര്‍ പ്രണയിച്ചു .അനിതയെ അവന്‍ ഭ്രാന്തമായി സ്നേഹിച്ചു എന്ന് വേണം പറയാന്‍ .ഒരുതരത്തിലും പിരിയാന്‍ കഴിയാത്ത വിധം ..അത്രക്കിഷ്ടമായിരുന്നു .അവളില്‍ ഉണ്ടാകുന്ന ചെറിയ ഒരു വ്യെതിയാന്നം പോലും തിരിച്ചറിയത്തക്കവണ്ണം.അവരുടെ സംസാരങ്ങളില്‍ അവര്‍ സഞ്ചരിക്കുന്ന എല്ലാ തലങ്ങളും കടന്നു വന്നു .അത് പിന്നെ അങ്ങനെ ആണെല്ലോ ..പ്രണയിക്കുന്നവര്‍ തമ്മില്‍ അത്തരം ഒരു വിശ്വാസം വളര്‍ത്തിയെടുക്കുവാന്‍ ചെറുതും വലുതുമായ എല്ലാ കാര്യവും പറയും ..മറക്കേണ്ട കാര്യങ്ങള്‍ മറച്ചു കൊണ്ട് തന്നെ .അല്ലെങ്കില്‍ ഒരു പൊടിമറ ഇട്ടു കൊണ്ട് തന്നെ .എങ്കിലും ആ സമയം അതൊക്കെ വേദ വാക്യങ്ങള്‍ ആണ് .വിശ്വാസത്തില്‍ കലര്‍ന്ന ചില avishw

ഈഗോ
ചെറുപ്പത്തില്‍ നല്ല അസ്സല് വാശി ഉണ്ടായിരുന്നു എനിക്ക് .അന്നൊക്കെ ,തൊടിയിലെ കുളത്തില് നില്ക്കണ ആമ്പല്‍പ്പൂവ് നുള്ളാനും,മുത്തശ്ശിയുടെ വെറ്റിലചെല്ലം സ്വന്തമാക്കാനും തെക്കേതിലെ നാണിയുടെ കൂട്ട് പട്ടുപാവാട തുന്നിക്കിട്ടാനും ഒക്കെയുള്ള വാശികള്‍ ആയിരുന്നു ..കുടുംബത്തിലെ ആകെ ഉള്ള പെണ്‍കൊടി എന്നാ നിലയില്‍ എല്ലാ വാശികളും അച്ഛന്‍ അമ്മ തൊട്ടു എന്നെക്കാള്‍ മൂന്നു വയസ്സിനു മൂപ്പുള്ള ചെറിയമ്മായിയുടെ ഇളയ മോന്‍ വരെ നടത്തി തന്നു ...പക്ഷെ ,പിന്നീട് ആ വാശി എന്നോടൊപ്പം വളര്‍ന്നു ..കുട്ടിയുടുപ്പില്‍ നിന്നും പട്ടു പാവാടയിലെക്കും ദാവണിയിലേക്കും പിന്നീട് സാരിയിലെക്കും അങ്ങനെയങ്ങനെ ഈഗോ കലര്‍ന്ന വ്യെക്തിത്ത്വം ആയി അത് എന്നില്‍ അലിഞ്ഞു ചേര്‍ന്നു.ആ ഒരു പരിണാമം എന്നെ ഒരുപാട് ആഹ്ലാദിപ്പിച്ചിരുന്നു.ആരെയും കൂസാത്ത പ്രകൃതം ,ആരെന്നോ എന്തെന്നോ നോക്കാതെ സ്വന്തം യുക്തിയില്‍ ഉയര്‍ന്നു നിന്ന് പ്രതികരിക്കുക ഒരുപക്ഷെ അഹങ്കാരിയെന്നു വിളിച്ചു കേള്‍ക്കുന്നതില്‍ ഒരു പ്രത്യേക സുഖം അനുഭവിക്കുക ..ഇതൊക്കെ എന്നെ മറ്റു പെണ്‍കുട്ടികളില്‍ നിന്നും വിഭിന്നമാക്കിയ ഘടകങ്ങള്‍ ആയിരുന്നു .
ഒരു ആണ് പ്രതീക്ഷിക്കുന്ന അടക്കവും ഒതുക്കവും എനിക്ക് ഇല്ലായിരുന്നു ,അഥവാ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല ..തന്‍റെടിയായി ചങ്കൂറ്റത്തോടെ നില്‍ക്കുക അതില്‍ പരം ഒരു ചിന്തയില്ല .പക്ഷെ ,ദൈവത്തിന്‍റെ വികൃതികള്‍ തീര്‍ന്നില്ല .ഇതൊന്നും ഇല്ലായിരുന്നെങ്കിലും ഒരു ആണിന്‍റെ വികാരങ്ങളെ ഉണര്‍ത്തുന്ന ശരീരവടിവും ത്രെസിപ്പിക്കുന്ന നോട്ടവും ചിരിയും മോശമല്ലാത്ത സൌന്ദര്യവും എനിക്ക് സ്വന്തമായിരുന്നു .അത് കൊണ്ട് തന്നെ അത് കാംക്ഷിച്ചു വരുന്ന ആണ്‍കുട്ടികളോട് അടങ്ങാത്ത പുച്ഛവും,പ്രണയത്താലോ കാമാത്താലോ എന്നെ സമീപിക്കുന്ന ഓരോ ആണിനെ തഴയുമ്പോഴും ഹൃദ്യമായ ഒരു ആനന്ദം ഞാന്‍ അനുഭവിച്ചിരുന്നു ...പിന്നീട് എപ്പോഴോ അവന്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് വരെ .അങ്ങനെ തികച്ചും ആകസ്മികമായി ഞാനും പ്രണയത്തെ അറിഞ്ഞു തുടങ്ങി ..അവനിലൂടെ .എല്ലാവര്ക്കും അത്ഭുതമായിരുന്നു ..എനിക്ക് പോലും ..എന്നെ വിശ്വസിക്കാന്‍ ..എനിക്ക് വന്ന മാറ്റത്തെ നോക്കി കാണാന്‍ ബുദ്ധിമുട്ടായിരുന്നു.
ഒരു പക്ഷെ ,അത്യഗാധമായി സ്നേഹിക്കപ്പെടാന്‍ ...സ്നേഹത്തില്‍ വീര്‍പ്പുമുട്ടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നിരുന്നു എന്നാ സത്യം മനസ്സിലാക്കിയത് അവന്‍ മാത്രമായിരുന്നു .എന്‍റെ പ്രണയത്തിനു അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചത് പലപ്പോഴും എന്നെ കാര്‍ന്നു തിന്നു കൊണ്ടിരുന്ന എന്‍റെ വ്യെക്തിത്വം തന്നെയായിരുന്നു .അതിനെ നശിപ്പിച്ചു എന്‍റെ പ്രണയത്തെ ഊറ്റിഎടുക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു .എന്നെ ..എന്‍റെ ഈഗോയെ തകര്‍ക്കാന്‍ കഴിവുള്ള ഒരു വ്യെക്തിക്ക് വേണ്ടിയുള്ള കാത്തിരുപ്പ് അവനില്‍ അവസാനിക്കുകയായിരുന്നു ,യുക്തിപരമായി അതിനെ നേരിടാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേ എന്‍റെ പ്രണയം പൂര്‍ണ്ണമായി അനുഭവിക്കാന്‍ സാധിക്കൂ എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു .
പലയാവര്‍ത്തി മാറ്റാന്‍ ശ്രമിച്ചിട്ടും, എന്‍റെ ഇഗോ പലപ്പോഴും ഒരു വിഷസര്‍പ്പം പോലെ ഫണം ഉയര്‍ത്തി ചീറ്റിയടുക്കുന്നുണ്ടായിരുന്നെങ്കിലും , അവനതിന്‍റെ ഉയര്‍ന്നു നില്‍ക്കുന്ന പത്തിക്കിട്ടു തന്നെ എപ്പോഴും അടിച്ചിടുമായിരുന്നു...ഇത് പല ആവര്‍ത്തിയാണ് ഞങ്ങള്‍ക്കിടയില്‍ നൃത്തമാടിയത് .ആ സമയങ്ങളില്‍ അതികഠിനമായ മാനസിക വേദന ഞാന്‍ അനുഭവിച്ചിരുന്നു .ശരീരത്തിലെ ഒരു അവയവം മയക്കത്തിനു ഉള്ള മരുന്ന് കൊടുക്കാതെ മുറിച്ചു മാറ്റുമ്പോള്‍ ഉള്ള വേദന ..തല പൊട്ടി പിളരുന്നത് പോലെ തോന്നും ..ജന്മാനാ എന്നില്‍ കുടിയേറിപ്പാര്‍ത്ത ബാധയെ ഒഴിവാക്കുമ്പോള്‍ ഉള്ള തീവ്ര വേദന ..ഭ്രാന്തമായ ഒരു അവസ്ഥ ..കണ്ണുനീര് പോലും അന്യമായ ഒരു സ്ത്രീജെന്മത്തിനു ഒന്നുറക്കെ കരയാന്‍ പോലും കഴിയില്ലെല്ലോ ..??എന്‍റെ രക്തധമനികള്‍ വരിഞ്ഞു മുറുകുന്ന ആ അവസ്ഥയില്‍ രക്തത്തിന്‍റെ ചൂട് ഞാന്‍ അനുഭവിക്കാറുണ്ട് ..അതിലൊന്നും കൂസാതെ എന്നില്‍ കുടിയേറി പാര്‍ത്ത ബാധയെ തളക്കാന്‍ കളത്തില്‍ കാത്തിരിക്കുന്നു അവന്‍ ..അവസാനം നിസഹായായി ഞാന്‍ തളര്‍ന്നു വീഴുമ്പോള്‍ ഇരുകൈകളാല്‍ എന്നെ കോരിയെടുത്ത് അവന്‍ എന്‍റെ നെറുകയില്‍ മതിവരുവോളം ചുംബിക്കും .ഈറനണിയാന്‍ വിസ്സമതിക്കുന്ന,പാതിമയങ്ങിയ എന്‍റെ കണ്ണുകളില്‍ അവന്‍റെകണ്ണുകളില്‍ അവന്‍റെ കണ്ണുനീര്‍ ഈറനണിയിക്കും ..ഗദ്‌ഗദത്തോടെ അവന്‍ പറയും ,''ന്‍റെ കുട്ട്യേ ,നീ എന്‍റെയാണ് ..എന്‍റെ മാത്രം ,,വിട്ടുകൊടുക്കില്ല ഞാന്‍ ആര്‍ക്കും ..എന്‍റെതു മാത്രമായി എനിക്ക് വേണം നിന്നെ ...
ഇതാണ് ..ഇതാണ് ഞങ്ങളുടെ പ്രണയം ..എന്നെ ചുംബനങ്ങളാല്‍ പൊതിയുന്ന ഞാന്‍ ആഗ്രഹിച്ച എന്നെ കീഴ്പ്പെടുത്തുന്ന പ്രണയം ..!!!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)