2012, നവംബർ 28, ബുധനാഴ്‌ച

എന്‍റെ നിഴല്‍ ...

പാറൂട്ടി വിദൂരതയിലേക്ക് കണ്ണ് നട്ടും ഇരിക്കുകയാണ് .

''പാറൂട്ട്യെ,നീ എന്തോ ആലോചിചിരിക്കുവാ ?''അവള്‍ ചോദിച്ചു
പാറൂട്ടിയുടെ മിഴികള്‍ ഒന്ന് താണുപൊങ്ങി ,കഴുത്ത് മുകളിലേക്ക് തിരിച്ചു അര്‍ത്ഥഗെര്ഭമായി ഒന്ന് നോക്കി .വീണ്ടും പഴയ ഇരുപ്പിലേക്ക് ഊളിയിട്ടു പോയി .

അവളും പാറൂട്ടി നോക്കുന്ന വശത്തേക്ക് നോക്കി ..വിജനത മാത്രം .
നോട്ടം തിരിചെടുക്കാതെ പാറൂട്ടി ചോദിച്ചു ,''നീ എന്തെങ്കിലും കാണുന്നുണ്ടോ ?'

സംശയത്തോടെ പാറൂട്ടിയിലെക്കും പാറൂട്ടി നോക്കുന്ന സ്ഥലത്തേക്കും കണ്ണുകളെ പായിച്ചിട്ടു അവള്‍ പറഞ്ഞു ,''ഇല്ല ,ഞാന്‍ ഒന്നും കാണുന്നില്ല ,നീയോ പാറൂട്ടി .??''

''ഞാന്‍ കാണുന്നു...(പാറൂട്ടി )

''നീ എന്താണ് കാണുന്നത് ,പറയൂ ''.അവള്‍ ആകാംക്ഷയോടെ ചോദിച്ചു .

പാറൂട്ടി തുടര്‍ന്നു,''ഒരു നിഴല്‍ ..''

''നിഴലോ ..??''അവള്‍ പേടിച്ചു ഒരു അടി പുറകോട്ടു മാറി നിന്ന് പാറൂട്ടിക്ക് കാത് കൊടുത്തു .

പാറൂട്ടി ,''അതെ ..നിഴല്‍ ..ഒരു നിഴല്‍ ..കറുത്ത രൂപം ..വ്യെക്തമല്ല ..അത് എന്‍റെ അടുക്കലെക്കു വരുന്നു .''

''അടുത്തേക്കോ ??''അവള്‍ ചോദിച്ചു .

''മം ..അടുത്തേക്ക് ..എനിക്കിപ്പോള്‍ ആ കണ്ണുകള്‍ കാണാം ,തീപ്പൊരി പാറുന്ന കണ്ണുകള്‍ ..ആ കണ്ണുകള്‍ക്ക്‌ എന്തോ പറയാനുണ്ട് ..ചുമന്നിരിക്കുന്നു ..ഉറ്റു നോക്കുന്നു ..ഇമവെട്ടല്‍ അന്യം ആയിരിക്കുന്നു ..എന്തിനെയോ തിരയുന്നുണ്ട് ..കണ്‍കോണില്‍ ഒരു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീഴാറായി നില്‍ക്കുന്നു ..പകയുടെ ശക്തി ആ ആര്‍ദ്രതയെ മറക്കുന്നു ...നീ കാണുന്നുണ്ടോ ??''

ഒരു അമ്പരപ്പോടെ അവള്‍ വീണ്ടും നോക്കി ,''ഇല്ല പാറൂട്ട്യെ ,എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല ,നീ കാണുന്നുണ്ടെല്ലോ..പറയൂ .''

''മം .പാറൂട്ടി തുടര്‍ന്നു,''ആ നിഴല്‍ എന്‍റെ അടുത്തേക്ക് വരുന്നു ..ഇപ്പോള്‍ ഒന്ന് കൂടി വ്യെക്തമാകുന്നു ..ആ മുഖത്ത് നിഴലിക്കുന്ന ഭാവം അവ്യെക്തം ആണ് ,ദുഖമോ ,ദേക്ഷ്യമോ ,പകയോ ,ആശയോ ,അഹങ്കാരമോ ..??അറിയില്ല .എല്ലാം ഒരു സ്മേരത്തില്‍ ഒതുക്കിയിരിക്കുന്നു .ആ നിഴല്‍ ഒന്നും ചിന്തിക്കുന്നില്ല .പക്ഷെ ചില ചിന്തകള്‍ അവരെ ഭരിക്കുന്നുണ്ട് ,ഭീകരം എങ്കിലും പ്രസാദത്വം വിട്ടുമാറിയിട്ടില്ല ,മുഖം തുടിക്കുന്നുണ്ട് ,ശ്വാസോച്ച്വാസത്തിന്‍റെ തീവ്രതയില്‍ ശരീരത്തിനു അനിയന്ത്രിതമായ ഒരു ചലനം സൃഷ്ടിക്കപ്പെടുന്നുണ്ട് ...ഒന്ന് മനസ്സിലായി ,ഭയം അല്ല അവരുടെ വികാരം .പക്ഷെ ,അണപോട്ടാന്‍  തയ്യാറായി നില്‍ക്കുന്നപോലെ ഒരു വിഷാദം അവരെ അലട്ടുന്നുണ്ട് ..അതാണോ ,ഇത്ര തീവ്രമായി പല ഭാവങ്ങള്‍ ആയി നിഴലിക്കുന്നത് ..ഒന്നും മനസ്സിലാകുന്നില്ല ,എന്തിനാണ് ആ നിഴല്‍ എന്നെ ഇത്ര അധികം ചിന്താകുഴപ്പത്തില്‍ ആക്കുന്നത് .???''

''അവര്‍ക്ക് എന്ത് പറ്റി..?''അവള്‍ ചോദിച്ചു .

''അറിയില്ല ,ആ നിഴല്‍ ഒന്നും സംസാരിക്കുന്നില്ല ,അത് പാറൂട്ടിയുടെ അടുത്തേക്ക് വരുന്നു ..അവള്‍ക്കു  ഭയം ഉണ്ട് .പക്ഷെ ,പിന്മാറാന്‍ കഴിയുന്നില്ല .ആ നിഴല്‍ കൈകള്‍ ചുരുട്ടി പിടിച്ചിരിക്കുന്നു ..ഇല്ല ..ആയുധങ്ങള്‍ ഇല്ല ..മനശക്തിയെക്കാള്‍ എന്താണ് വലിയ ആയുധം ..ഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്നു ,വിയര്‍പ്പിന്‍ തുള്ളികള്‍ ഇറ്റ് വീഴുന്നുണ്ട് ,ഇടയ്ക്കു മുഷ്‌ട്ടി ഞെരുക്കുന്നുണ്ട് .ഒന്ന് ഉറപ്പാണ്‌ ,അവരെ ഭരിക്കുന്ന വികാരം എന്തായാലും ,ആ ഹൃദയത്തെ കാര്‍ന്നു തിന്നുന്നുണ്ട്,ചടുലമായ നടത്തം ,പാറൂട്ടിയുടെ അടുക്കലേക്ക് വരുന്തോറും വേഗത കൂടി വരുന്നു ,ഇപ്പോള്‍ അവള്‍ക്ക് വ്യെക്തം ആണ് ...വളരെ വ്യെക്തം ..അതെ ..ആ രൂപം അവളുടെ അടുത്ത് ..പാറൂട്ടിയുടെ....''........

പൊടുന്നനെ പാറൂട്ടി ചാടി എഴുന്നേറ്റു .ഞെട്ടി തരിച്ചു നിന്നു..അകലങ്ങള്‍ ഭേദിച്ച് ആ നിഴല്‍ പാറൂട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്നു .പാറൂട്ടി വിവശയായി നിലത്തിരുന്നു .കൈകാലുകള്‍ കുഴയുന്നു .അവള്‍ പാറൂട്ടിയെ വിളിക്കുന്നുണ്ട് ..പാറൂട്ടിക്ക് മറുപടി പറയാന്‍ കഴിയുന്നില്ല .നാക്ക് കുഴയുന്നു .കണ്ണുകള്‍ അടയുന്നു .ഒരു ഗ്ലാസ്‌ വെള്ളം കിട്ടിയിരുന്നെങ്കില്‍ ..പാറൂട്ടി ആശിച്ചു പോയി ...

ആത്മാവും ബ്രെഹ്മവും ചേര്‍ന്ന് ഒന്ന് ആകുന്നതില്‍ അവള്‍ സാക്ഷിയായി ..എന്‍റെ നിഴല്‍...!!!..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..