പ്രണയം ..ഒരിക്കലും അസ്തമിക്കാത്ത സൂര്യന്‍ .ഞാന്‍ പ്രണയത്തെ കുറിച്ച് എഴുതുമ്പോഴെല്ലാം പരാജിതയാവുകയാണ് പതിവ് .പ്രണയവും ഞാനും തമ്മില്‍ ,കൌമാരകാലം മുതല്‍ക്കെ തുടങ്ങിയ ഒളിച്ചു കളിയാണ് .ഒരു കാരണം പറഞ്ഞു പ്രണയം എന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുബോഴേക്കും ഞാന്‍ ഓടി മറഞ്ഞിട്ടുണ്ടാവും.അന്ന് പല രൂപത്തിലും ഭാവത്തിലും വന്ന ആ പാവത്തിനെ ഞാനൊരുപാട് വേദനിപ്പിച്ചു .അന്ന് ആ ''പ്രണയം ''അനുഭവിച്ച അവഗണനയുടെ വേദന ഞാന്‍ അറിയുന്നു .ഇന്നിപ്പോള്‍ ,ഞാന്‍ ഏറ്റം ആഗ്രഹിചിരിക്കുന്ന വേളയില്‍ അതെനിക്ക് നക്ഷ്ടമാകുന്നു .പക്ഷെ ,ഞാന്‍ ചെയ്തത് പോലെ ഓടിയോളിക്കുകയോ അവഗണിക്കുകയോ അല്ല .അതിങ്ങനെ എന്നെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട് .ഞാന്‍ ആ പ്രേണയം തിരിച്ചറിയുന്നുമുണ്ട് .എന്നാല്‍ ,സാഹചര്യങ്ങള്‍ ഭീക്ഷണിയായി നില്‍ക്കുമ്പോള്‍ ,എന്‍റെ പ്രണയം അതില്‍ ബന്ധനസ്ഥ ആയിരിക്കുന്നു .ഇന്നെന്‍റെ പ്രണയം മൌനിയാണ് .നിതാന്തമായ ആ മൌനത്തിനു കാരണം 'വിധി 'യാണ് .വിധിയുടെ കൊമാളിയാകേണ്ടി വന്നപ്പോള്‍ എനിക്ക് നക്ഷ്ടമായത് എന്‍റെ പ്രേണയത്തെയാണ് .മരണം എന്നെ കാര്‍ന്നു തിന്നുമ്പോഴും ,ഒരിക്കലും മരിക്കാത്ത എന്‍റെ പ്രണയം ഇപ്പോഴും മരണത്തിന്‍റെ ഭീതി പരക്കാത്ത ഹൃദയത്തിന്‍റെ ഒരു അന്ധകാരക്കോണില്‍ സുഖസുഷുപ്തിയില്‍ ആണ് .ഒരു തലോടല്‍ മതി അതിനെ ഉണര്‍ത്താന്‍ .ആ തലോടലിനെ ഒരു കണ്ണുനീര്‍ തുള്ളിയുടെയോ അപേക്ഷയുടെയോ സ്നേഹത്തില്‍ കുതിര്‍ന്ന താക്കീതിന്‍റെയോ ഒക്കെ മറവില്‍ ഞാന്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണ് .എന്‍റെ പ്രണയമേ ..നിന്നെ എനിക്ക് നക്ഷ്ടമാവുന്ന ഈ രാവില്‍ ..നിന്നെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ എങ്കിലും വിധി എനിക്ക് നിഷേധിക്കാതിരിക്കട്ടെ...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
thank you..