2012, മാർച്ച് 28, ബുധനാഴ്‌ച

വിധിവൈപരീത്യം

ഇനി രണ്ടാഴ്ച കൂടി ,വീട്ടില്‍ എത്താന്‍ ...ഒരു വര്‍ഷത്തെ കാത്തിരിപ്പിനെക്കള്‍ അസഹനീയം ആണ് ദിവസം അടുക്കുമ്പോള്‍ ഉള്ള മണിക്കൂറുകളുടെ വ്യാപ്തി .കഴിഞ്ഞ പത്തു പന്ത്രണ്ടു വര്‍ഷമായി ഇതൊരു തുടര്‍ക്കഥ ആണെങ്കിലും ഈ അവസാനഘട്ട കാത്തിരിപ്പ്‌ എന്നും പുതുമയാണ് .സ്വപ്നങ്ങള്‍ക്കും ഓര്‍മകള്‍ക്കും ശക്തി കൂടുന്ന സമയം.മനസ്സില്‍ നൂറു പ്ലാനുകള്‍ ആണ് ,വിരലില്‍ എണ്ണാവുന്നതെ നടക്കാറുള്ളൂ എന്നത് സത്യം.ഹോസ്റ്റല്‍ വിട്ടു കാറില്‍ കയറുമ്പോള്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാന്‍ തോന്നിയിട്ടില്ല  ,ഫ്ലൈറ്റ് പറന്നുയരുമ്പോള്‍ ഈ മരുഭൂമിയിലെ ഒരു ജീവാണു പോലും മനസ്സില്‍ ഉണ്ടാവാറില്ല .എത്രയും പെട്ടെന്ന് വീടണയാന്‍ ഉള്ള തിടുക്കം .നിദ്ര ദൂരത്തെ സാധൂകരിക്കും എന്നാ വിശ്വസത്താല്‍ ആണ് എത്രയും പെട്ടെന്ന് അതിനെ പുല്‍കാന്‍ ശ്രേമിക്കുന്നത് .

                        ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്യുമ്പോള്‍ ഉള്ള ആളുകളുടെ തത്രപ്പാട് കാണുമ്പോള്‍ തോന്നും പ്രവാസികള്‍ ...അല്ല ,അങ്ങനെ പറയാന്‍ ഒക്കില്ല ,...നാട് വിട്ടു കഴിയുന്നവര്‍ ആകാം ഒരു പക്ഷെ നാടിനെ കൂടുതല്‍ സ്നേഹിക്കുന്നത് എന്ന് .ആള്‍ക്കൂട്ടത്തിനിടയില്‍ വീട്ടുകാരെ തിരയുമ്പോള്‍ ,രണ്ടു കണ്ണിനു പകരം നൂറു കണ്ണ് തന്നിരുന്നെങ്കില്‍ എന്നത് ഒരു അബദ്ധ ചിന്തയാണ് .കെട്ടിപ്പിടുത്തത്തിന്‍റെയും പൊട്ടിക്കരയിലിന്‍റെയും പരിഭവങ്ങളുടെയും അവസാനം കാറില്‍ കയറുമ്പോള്‍ ക്ഷീണിത ആയിട്ടുണ്ടാവും.അമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടക്കുമ്പോഴും അച്ഛന്‍റെ ലാളന ഏറ്റു വാങ്ങിയുള്ള സുഖ നിദ്ര .ആശിച്ചു മോഹിച്ചുണ്ടായ കുഞ്ഞനിയനെ അഞ്ചു വയസ്സ് തികയും മുന്‍പേ പിരിയേണ്ടി വന്നതാണ്.അത് കൊണ്ട് തന്നെ അവന്‍റെ സ്നേഹത്തിനും കുസൃതികള്‍ക്കും ഞാന്‍ അവന്‍റെതു മാത്രം ആണ് എന്ന് വാദിക്കാന്‍ ഉള്ള ഒരു ശക്തി ഉണ്ട്.

                            ഇനി കുറച്ചു നിമിഷങ്ങള്‍ മാത്രം ..എന്‍റെ നാട്ടില്‍ എത്താന്‍'.കണ്ണ് പായുന്നത് വണ്ടിയെക്കള്‍ വേഗത്തില്‍ ആണ് .മാറ്റങ്ങള്‍ അറിയാന്‍ .അറിയുന്ന മുഖങ്ങളെ കാണുമ്പോള്‍ ഒരു സന്തോഷം .ക്ഷീണം എല്ലാം അകന്നു പോയിരിക്കുന്നു .നാടിന്‍റെ ഗന്ധം അത് ഞാന്‍ അനുഭവിക്കുനുണ്ട് .ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കളിച്ചു നടന്ന അമ്പല മുറ്റം കണ്ടപ്പോള്‍ മധുര സ്മൃതികളുടെ ഒരു നീരൊഴുക്ക് മനസ്സില്‍ കടന്നു വന്നു .ഒരു പക്ഷെ എന്‍റെ തോന്നല്‍ ആയിരിക്കാം ...ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പരിഭവങ്ങളും സന്തോഷങ്ങളും എല്ലാം പറഞ്ഞു കേള്‍പ്പിച്ചു ,എല്ലാം ക്ഷമയോടെ കേട്ട് കൊണ്ടിരുന്ന ,എന്തിനേറെ പറയുന്നു സൌദിയില്‍ എന്‍റെ റൂമില്‍ ഞാന്‍ പ്രേതിഷ്ടിച്ചിരുന്ന കള്ളക്കണ്ണന്‍ ഇതാ ശ്രീകോവിലില്‍ നിന്നും ഇറങ്ങി ആല്‍ത്തറയില്‍ എന്നെ കാണാന്‍ വന്നിരിക്കുന്നു.അപ്പോള്‍ തോന്നിയ ഭക്തിയിലോ സ്നേഹത്തിലോ തൊഴുകൈകളോടെ ഞാന്‍ നിന്നു ,ശൂന്യമായ അമ്പലമുറ്റത് ആനയും അമ്പാരിയും എല്ലാം ഞാന്‍ കാണുന്നുണ്ട് ...നക്ഷ്ടമായ ഉത്സവ ദിനങ്ങള്‍ .ഞങ്ങളു പിള്ളേര് സെറ്റ്‌ എല്ലാരും കൂടെ ആനക്കാരന്‍റെ പുറകെ ആണ് ..ആനവാല് കിട്ടാന്‍ ,അതൊക്കെ ഒരു കാലം .

                                അടുത്ത വളവു തിരിഞ്ഞാല്‍ വീട്ടിലേക്കുള്ള ഊടു വഴിയായി .ഞാന്‍ സ്കൂളിലേക്ക് പോയിരുന്ന വഴിത്താരകള്‍ ആണ് ഇതൊക്കെ .ബാഗും തോളത്തിട്ടു വാട്ടര്‍ ബോട്ടിലും തൂക്കി ചാറ്റല്‍ മഴയില്‍ കുട എടുക്കാന്‍ മടിച്ചു ,ബസ്‌ പിടിക്കാന്‍ ഒരു ഓട്ടമാണ് .കാവിലെ ഭഗവതിയെ തൊഴുതു വീട്ടിലേക്കു തിരിയുമ്പോള്‍ ഇടനെഞ്ചില് തീ ആളിക്കത്തുകയാണ് .എന്‍റെ നാട് ...എന്‍റെ വീട് !!ആ കാറില് ഞാന്‍ ആണെന്ന് അറിയാവുന്നത് കൊണ്ടാവാം ഊളിയിട്ടു നോക്കുന്നുണ്ട് ഷീന ചേച്ചിയുടെ അമ്മ .ആ നോട്ടം എന്നില്‍ ഉടക്കിയത് കൊണ്ടാവാം വണ്ടി നിര്‍ത്താന്‍ ഞാന്‍ പറഞ്ഞത് .ഇറങ്ങി അവരെ കെട്ടിപ്പിടിക്കുമ്പോള്‍ പണ്ട് അവിടുന്നുണ്ട ചോറിന്റെ സ്വാദ് നാവില്‍ തങ്ങി നിന്നു....

                                    അവിടെ നിന്ന് മാത്രം അല്ല ഈ വീടുകളില്‍ പലതും ചെറുപ്പത്തില്‍ എന്‍റെ  ഊട്ടുപുര ആയിരുന്നു.അച്ഛനും അമ്മയും ജോലിക്ക് പോയി കഴിഞ്ഞാല്‍ വാനരപ്പട മുഴുവന്‍ വീടിനു മുന്‍പില്‍ ഹാജര്‍ ആണ് .പിന്നെ ഞങ്ങളുടെ വിഹാര കേന്ദ്രങ്ങള്‍ ആണ് ഓരോ വീടും തൊടിയും .വഴിയിലൂടെ നടന്നത് കൊണ്ടാവാം സ്നേഹാന്വേഷണങ്ങളുമായി എല്ലാവരും ചുറ്റും കൂടി .ക്ഷീണിച്ചതിന്‍റെയും വണ്ണം വെച്ചതിന്‍റെയും കണക്കെടുപ്പുകള്‍ .ഏറ്റവും ഈര്‍ഷ്യ തോന്നിയത് ആശ്രയമ്മ 'ഇനി തിരിച്ചു എപ്പോഴാണ് എന്നു ചോദിച്ചപ്പോള്‍ ആണ്.അതിന്‍റെ പരിഭവം എന്ന വണ്ണം ചുക്കി ചുളിഞ്ഞ ആ കൈകളില്‍ ഒരു ഞെക്ക് കൊടുത്തു ,മുഖം വീര്‍പ്പിച്ചു പിണക്കം നടിച്ചു ഞാന്‍ നടന്നു .

                                       ലെഗ്ഗെജ് ഒക്കെ ഇറക്കി വെച്ച് അച്ഛനും അമ്മയും അനിയനും വീട്ടില്‍ കാത്തിരിക്കുകയാണ് .പൊതു ജന സമ്പര്‍ക്ക പരിപാടി കഴിഞ്ഞു ഞാന്‍ വീട്ടില്‍ എത്തി ,ഒരു മാറ്റവും ഇല്ല ,പെയിന്‍റ് പോയ ഭാഗങ്ങള്‍ വരെ അതേ പടി ..കുറച്ചു മങ്ങല്‍ ഉണ്ടോ എന്ന് ഒരു സംശയം .ആദ്യമായിട്ട് കാണുന്നത് പോലെ ഉള്ള ഒരു ആകാംക്ഷ ആണ് എന്‍റെ മുഖത്ത് .മുററത്ത്‌ പുതിയ ചെടികള്‍ ഒക്കെ സ്ഥാനം പിടിച്ചിരിക്കുന്നു .എന്‍റെ നിരീക്ഷണം കണ്ടിട്ടാവണം അച്ഛന്‍ പറഞ്ഞു ,'എന്‍റെ കുട്ട്യേ ,നീ വരുന്നൂന്നു അറിഞ്ഞിട്ടവാണം മാവും പ്ലാവും ഞാവലും പേരയുമെല്ലാം കായ്ച്ചിട്ടുണ്ട്.''വീട്ടിലെ ചോറിനെക്കാള്‍ തൊടിയിലെ മരങ്ങളില്‍ ഊഞ്ഞലാടിയും കാക്കയും അണ്ണാറക്കന്നനെയും ഒക്കെ ചീത്ത വിളിച്ചും കൊണ്ട് പേരക്കയും മാങ്ങയും ഒക്കെ തിന്നു നടന്ന ബാല്യം ..!!!

                                   വീട്ടിലേക്കു കയറേണ്ടി വന്നില്ല ,അതിനു മുന്‍പേ ഒരു വര്‍ഷം. മുഴുവന്‍ സൂക്ഷിച്ചു വെച്ച സ്നേഹത്തോടെ എന്‍റെ കുഞ്ഞനിയന്‍ തോളത്ത് കയറി ,ഹയി!!കാല് നിലത്ത് മുട്ടിയിട്ടും അവന്‍റെ വിചാരം അവന്‍ കുഞ്ഞു ആണെന്നാ.എല്ലാരുടെയും കണ്ണുകളില്‍ വിരിയുന്ന ആനന്ദാശ്രു സ്വീകരിച്ചു കൊണ്ട് തന്നെ അടുക്കളയിലേക്ക് ഓടി .എന്‍റെ ഊഹം തെറ്റിയില്ല ,പതിവുപോലെ എന്നെ കാത്തു ഒരു കുല വാഴപ്പഴവും ചക്കയും ഒക്കെ ഇരിപ്പുണ്ട് .ഡൈനിങ്ങ്‌ ടേബിളിലെ പാത്രങ്ങള്‍ ഓരോന്ന് തുറന്നു നോക്കുമ്പോഴും വിശപ്പ്‌ കൂടുക ആയിരുന്നു ,അവിയലും സാമ്പാറും ചക്കക്കുരു മാങ്ങയും ,മോര് കൂട്ടാന്‍ ..ഹാ ...!!!കുറച്ചു അവിയല്‍ എടുത്തു വായില്‍ ഇട്ടു ഒരു താത്ക്കാലിക ശമനം ഉണ്ടാക്കി .

                                    കഴിച്ചതിനു ശേഷം തൊടിയില്‍ ഇറങ്ങി എല്ലാ പക്ഷി മൃഗാദികളോടും കുശലം ചോദിച്ചു .ചിലരൊക്കെ പുതുമുഖങ്ങള്‍ ,എന്തൊരു പച്ചപ്പാണ് ചുറ്റും ...ഞാന്‍ നട്ട മാവ് നിറയെ ഉണ്ണി മാങ്ങകളുമായി നില്‍ക്കുന്നു .അതിനെ ഒന്ന് തലോടിയപ്പോള്‍ ചില്ലകള്‍ അനക്കി അത് സ്നേഹം പ്രകടിപ്പിച്ചു .കഴിഞ്ഞ പ്രാവശ്യം പേടിപ്പിച്ചത് കൊണ്ടാവാം വരിക്കപ്ലാവ് ഒരു കുഞ്ഞി ചക്ക ഇത്തവണ തന്നിട്ടുണ്ട് .ആ മാവിന്‍റെ അടുത്ത് ഒന്നുകൂടി പോയി നില്ക്കാന്‍ തോന്നി .അതിന്‍റെ ചുവട്ടില്‍ ആയിരുന്നു ഞങ്ങളുടെ ആ കൊച്ചു വീട് ഉണ്ടായിരുന്നത് .ഇത്തിരി പോന്ന എന്നെയും നടുക്ക് കിടത്തി അച്ഛനും അമ്മയും താരാട്ട് പാടി ഉറക്കിയിരുന്നത്,കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ കണ്ടിരുന്നത് ,ഒരുപാട് സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ച ഞങ്ങളുടെ കൊച്ചു സ്വര്‍ഗം .ഇന്ന് അതവിടെ ഇല്ല .ഒരു മഴവെള്ളപ്പാച്ചിലില്‍ അത്രയും നാള്‍ ഞങ്ങളെ സംരെക്ഷിച്ചിരുന്ന വീട് പുതിയ ഭവനത്തിന്‍റെ ഗര്‍വ്വ് കണ്ടതിനാല്‍ ആവാം സ്വയം ഒഴുകിപ്പോയത് .ആ വീടിനോട് ഉള്ള എന്‍റെ പ്രത്യേക വാത്സല്യം കൊണ്ടാവാം പുതിയ വീട്ടിലേക്ക് ചേക്കേറിയിട്ടും  ഒരു കസേരയും കട്ടിലും ആയി എന്‍റെ സ്വര്‍ഗം ഞാന്‍ അവിടെ പുനപ്രേതിഷ്ടിച്ചത്.

                                          വീട്ടില്‍ ഞാന്‍ ഉപയോഗിച്ചിരുന്ന ഓരോ സാധനങ്ങളും പൊടി തട്ടി എടുക്കുമ്പോള്‍ ഒരു വല്ലാത്ത ഉണര്‍വ്വ് ആയിരുന്നു .എന്‍റെ ടി ഷര്‍ട്ടും ,പാന്‍സും എല്ലാം ഇപ്പോള്‍ എന്‍റെ അനിയന്‍റെ കസ്റ്റ്ടിയില്‍ ആണ് എന്നറിഞ്ഞിട്ടും അവനോടു തെല്ലും വിദ്വേഷം തോന്നിയില്ല .അമ്പലവും സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആയി വീട് ഒരു ഉത്സവ തിമിര്‍പ്പില്‍ ആയിരുന്നു .അഞ്ചുക്കുട്ടി വന്നാല്‍ വീടോന്നു ഇളകി മറിയും എന്നുള്ള എന്‍റെ വല്യമ്മ കുട്ടീസ്സിന്‍റെ കമന്‍റ് ഇത്തവണയും ഉണ്ടായിരുന്നു .എനിക്ക് ശാസനയോടെ ചോറ് വാരിത്തരികയും കളിപ്പിക്കുകയും ഒക്കെ ചെയ്ത വല്യമ്മ സെറ്റിലെ രണ്ടുമൂന്നു പേരുടെ മരണം അറിഞ്ഞിരുന്നെങ്കിലും അവരില്ലാത്ത ആ ഉമ്മറപ്പടികള്‍  കണ്ണ് നനയിച്ചു .സന്തോഷ ലഹരിയില്‍ ദിവസങ്ങള്‍ പോയത് അറിഞ്ഞില്ല .ഇനി രണ്ടു മൂന്നു ദിവസങ്ങള്‍ .കൊണ്ട് പോകാന്‍ ഉള്ളതൊക്കെ തയ്യാറാക്കുംബോളും,അച്ഛന്‍റെയും  അമ്മയുടെയും പരിഭവങ്ങളും അടക്കി പിടിച്ച വിതുമ്പലുകളും അവര്‍ അറിയാതെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു .നക്ഷ്ടപ്പെട്ടു പോകുമോ എന്നാ ഭയത്താല്‍ ആയിരിക്കാം എന്‍റെ അനിയന്‍ എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നത് .അമ്മയുടെ കൈവിരലുകള്‍ തലമുടിയിഴകളില്‍ ഓടിനടക്കുന്നുണ്ട് ,അച്ഛന് സംസാരിച്ചിട്ടും പോരായ്മ ഉള്ളത് പോലെ ചെറുപ്പത്തിലെ കുസൃതികള്‍ ഓരോന്നായി അയവിറക്കി കൊണ്ടിരിക്കുന്നു .

                                           ഇന്ന് എല്ലാത്തിനോടും യാത്ര പറഞ്ഞു ഇറങ്ങുകയാണ്.തൊടിയിലെ പൂക്കള്‍ക്കും മരങ്ങള്‍ക്കും എല്ലാം ഞാന്‍ പോകുന്നുന്നത് കൊണ്ടാണോ എന്നറിയില്ല ഒരു മ്ലാനത .പ്ലാവില്‍ നിന്നും ഇന്ന് അധികമായി ഇല കൊഴിയുന്നുണ്ട് .ഒരു മന്ദമാരുതന്‍ എന്നെ തഴുകി കടന്നു പോയപ്പോഴേക്കും ഞാന്‍ കാറിനുള്ളില്‍ ഇടം തേടിയിരുന്നു . ചിരിച്ചു യാത്ര അയക്കുമ്പോഴും വിതുമ്പുന്ന ഹൃദയങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു .ഞാന്‍ സ്നേഹിച്ചിരുന്ന സന്തോഷം കണ്ടെത്തിയിരുന്ന എന്‍റെ വീടും തൊടിയും നാടും എല്ലാം വീണ്ടും എനിക്ക് അന്യമാവുക ആണ് ,ആ സുരക്ഷിതത്വം വീണ്ടും എനിക്ക് നക്ഷ്ടമാകുന്നു ,വീണ്ടും മണല്ക്കാറ്റിന്‍റെയും ഈന്തപ്പനകളുടെയും കാത്തിരുപ്പിന്‍റെയും ലോകത്തേക്ക് .എയര്‍പോര്‍ടിലേക്ക് യാത്ര പറഞ്ഞു  കയറുമ്പോള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു ആറു കണ്ണുകള്‍ നിറഞ്ഞുകവിയുന്നത് .എന്‍റെ കണ്ണുകള്‍ നിറയുന്നത് കാണാതിരിക്കാന്‍ പുറം തിരിഞ്ഞു നടക്കുമ്പോഴും വെറുതെ എങ്കിലും മനസ്സില്‍ ആശിച്ചു ,''ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കില്‍ ...???''അമ്മയുടെ ചാരത്ത് കിടക്കുമ്പോള്‍ ഉള്ള ആ സുഖം ...ചൂട് ..സ്നേഹം അത് ഇനി എന്ന് കിട്ടാന്‍ .അച്ഛന്‍റെ കരവലയത്തില്‍ ഒതുങ്ങി ഇനി എന്ന് തമാശകള്‍ പറഞ്ഞു ചിരിക്കാന്‍ ?എന്‍റെ അനിയന്‍ കുട്ടനെ ലാളിച്ചു കൊതി തീര്‍ന്നിട്ടില്ല ...ഇല്ല ..ഇനി തിരിഞ്ഞു നോക്കരുത് ....ഇനി എന്‍റെ ലോകത്ത് എണ്ണപ്പലഹാരങ്ങളുടെയും അച്ചാറിന്‍റെയും ഗന്ധം മാത്രം ...

                                            ഹോ....മനസ്സില്‍ മായാതെ നില്‍ക്കുന്ന ചില നനുത്ത ഓര്‍മ്മകള്‍ ..എല്ലാം നക്ഷ്ടമാവുന്നു ..ഈ നശിച്ച ജീവിതം നക്ഷ്ടങ്ങള്‍ക്ക് മാത്രം ഉള്ളതോ ...???എ സി യുടെ തണുപ്പില്‍ മരവിച്ച ഓര്‍മ്മകളും പേറി ഇനി ഒരു വര്‍ഷത്തെ കാത്തിരുപ്പ് .ചില നിമിഷങ്ങള്‍ ഭ്രാന്തമായി പോകുമെന്ന് ഒരു തോന്നല്‍ .മിസ്സിംഗ്‌ എന്ന ഓമനപ്പേരില്‍ അതിനെ ലാളിക്കാം .ഓണ്‍ലൈനും സുഹൃത്തുക്കളും വീട്ടില്‍ നിന്നും വരുന്ന ഫോണ്‍ വിളികളും ഒക്കെ ആയി ഒരു കാത്തിരിപ്പ് ..നാടും വീടും ഉപേക്ഷിച്ചുള്ള ഈ ജീവിതം മതിയാക്കാം എന്ന് വെച്ചാല്‍ ...മുന്നില്‍ നൃത്തം ചെയ്യുന്ന പ്രശ്നങ്ങള്‍ക്ക് ആര് ഉത്തരം നല്‍കും ??എങ്കിലും ആശിക്കുന്നു ..ഓരോ നിമിഷവും ..ഒരു പിന്‍വിളിക്കായി ....

                                       

                                 

2012, മാർച്ച് 25, ഞായറാഴ്‌ച

ശ്മശാനം

ഹാ ,ഇന്നുഞാനുമീ ശ്മാശാനതിനധിപന്‍
വെന്തുകരിഞ്ഞ മംസതിന-
തിര്‍വരമ്പുകള്‍ തീര്‍ക്കാത്തൊരിടത്തില്‍
നക്ഷ്ടമായ സ്വാര്‍ത്ഥതയും പോര്‍വിളികളും .

പോരാടിതളര്‍ന്ന ജീവിതങ്ങള്‍,സൌന്ദര്യ -
വസ്തുക്കള്‍ ലേപനം ചെയ്തു സൂക്ഷിച്ച ,
ദേഹമുപെക്ഷിച്ചു ദേഹിയായ്‌ വിരഹിക്കുന്നു...നഗ്നമായ്‌.

ഇരുപതു വര്‍ഷമായ്‌ ഈ അസ്ഥിക്കൂട്ടതിനിടയില്‍
തന്‍ വാരിയെല്ലിനായ്‌ കാത്തിരിക്കൊന്നോരാള്‍,
പേരറിയാനാകാംക്ഷയോടാരാഞ്ഞെങ്കിലും ,
മന്ദഹസിച്ചുത്തരം നല്‍കിയതിത്രമാത്രം--''ആത്മാവ്''!!

വെറുതെയെങ്കിലും ചോദിച്ചു ഞാനുമൊരു വെള്ളയുടുപ്പ്
പോട്ടിച്ചിരിച്ചാര്‍ത്തട്ടഹസ്സിച്ചുകൊണ്ടവര്‍ ചൊല്ലി ,
എന്തിനുഹേ,വെള്ളയുടുപ്പീ കത്തിക്കരിഞ്ഞ ചാരത്തിനോ,
നാണം മറക്കാന്‍ ..??

ചെയ്തപാപങ്ങളോക്കെയുമീ അന്ധകാരത്തി-
ലലഞ്ഞു തീര്‍ത്തിന്നിതാപോകുന്നു നക്ഷത്രമാ-
യൊന്നരാത്മാവ് യാത്രപറഞ്ഞിറങ്ങുന്നു.

മക്കളുരുട്ടിയ ബെലിചോറിന്‍ നിര്‍വൃതിയില്‍ തിരിഞ്ഞുനോക്കവേ ,
തൊട്ടടുത്തിതാ ഉയരുന്നടുത്താഗ്നിനാളം
പിരിഞ്ഞുപോകുന്നോരാള്‍ക്കൂട്ടത്തെ-
നോക്കിയലറിക്കരയുന്നു ..നിശബ്ദമായ്...

2012, മാർച്ച് 23, വെള്ളിയാഴ്‌ച

മാനുഷരെല്ലാരും ഒന്നുപോലെ ...ഒരു ''ജെഗതി'' വിശകലനം

                         കഴിഞ്ഞ  ദിവസം അവിചാരിതമായി യു ടുബില്‍ കാണാനിടയായ ഒരു വീഡിയോ ആണ് ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് .ഒരു ഓണാഘോക്ഷ പരിപാടിയില്‍, 'ഓണം  എന്താണ്' എന്ന്  മലയാളത്തിന്‍റെ അതുല്യ നടന്‍ ആയ ജെഗതി  ശ്രീകുമാര്‍ സമര്‍ത്ഥിക്കുന്നതിനെ  സംബധിച്ചാണ് ആ വീഡിയോ( http://www.youtube.com/watch?v=GiY8UNAoSrY).കുറിക്കു കൊള്ളുന്ന ഭാഷയില്‍ നര്‍മ്മം കലര്‍ത്തി  അദ്ദേഹം  തന്‍റെ കര്‍മം  ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു .അദ്ദേഹത്തിന്‍റെ വാക്കുകള്‍ രാക്ഷ്ട്രീയവും വ്യെക്തിപരവുമായ കേരളീയ വശങ്ങളെ ചോദ്യം ചെയ്യുന്നു .

                           'മാവേലി നാട് വാണീടും കാലം ' എന്ന് തുടങ്ങുന്ന രണ്ടാം ക്ലാസ്സിലെ കാവ്യഭാഗം ഹൃദിസ്ഥം ആക്കിയത് മുതല്‍ നാളിന്നു  വരെ ,മലയാളിയുടെ ചുണ്ടില്‍ അറിയാതെ എങ്കിലും ഈണം ഇടുന്ന ആ ഓണപ്പാട്ടിനെ അപഗ്രെഥിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍..ഓണം എന്ന നമ്മുടെ സങ്കല്പത്തെ പറ്റി,ആ ചരിത്രത്തെ സ്മരിച്ചു  കൊണ്ട് തന്നെ അദേഹം ആരംഭിച്ചു.ലെളിതമായ ഭാഷ..വശ്യമായ വാക്ചാതുര്യം .
                             
                                  ''പണ്ട് മഹാബലി എന്നൊരു ചക്രവര്‍ത്തി രാജ്യം ഭരിച്ചിരുന്നു ,നമ്മള് കേരളം ഏതു രീതിയില്‍ കാണണം എന്ന് ആഗ്രഹിച്ച,ഒരു രീതിയില്‍ ഭരിച്ചിരുന്ന ഒരു ചക്രവര്‍ത്തി ആയിരുന്നു അദ്ദേഹം .'മാനുഷരെല്ലാരും ഒന്നുപോലെ ...'അദേഹത്തിന്റെ വാക്കുകള്‍ .ഇന്ന് എല്ലാ രാക്ഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും പറയുന്നത് അത് തന്നെ ,അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു .ഇന്ത്യ ഒരു മതേതര രാക്ഷ്ട്രം എന്ന് പറയുമ്പോഴും .പ്രത്യേകിച്ചും നമ്മള്‍ മലയാളികള്‍ ,ഞാന്‍ ഉള്‍പ്പെടെ ,അന്യമതക്കാര്‍ തെറ്റ് കാണിച്ചാല്‍ ,അത് തെറ്റ് എന്ന് ഉറക്കെ വിളിച്ചു പറയാന്‍ മടികാണിക്കുന്നു .അഥവാ,ഒരുവന്‍  ചോദ്യം ചെയ്‌താല്‍ അവന്‍ വര്‍ഗീയ വാദിയോ കമ്മ്യൂണിസ്റ്റോ ആയി .അയാളെ ചോദ്യം ചെയ്യാനും കശാപ്പ് ചെയ്യാനും കാണും കുറെ നാണം കേട്ട രാക്ഷ്ട്രീയക്കാരും മതവാദികളും  പിന്നെ കീശ നോക്കി ചുമപ്പും പച്ചയും കാവിയും കോടി മാറി മാറി പിടിക്കുന്ന ബുദ്ധിയുള്ള ജെനങ്ങളും ..അഭിപ്രായ സ്വാതന്ത്ര്യം ഒരുതരത്തില്‍ നക്ഷ്ടമായ ബാക്കി ഭാഗം ജെനങ്ങള്‍ മുടിപ്രശ്നത്തിലും കര്‍ദിനാളിന്‍റെ വീരകഥകളിലും  ശബരിമല പ്രശ്നത്തിലും മനസ്സ് തുറന്നു പച്ചത്തെറി വിളിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ തിരഞ്ഞെടുത്തപ്പോള്‍ അവനു എഫ ബിയില്‍ കിടന്നു വായിട്ടലക്കുന്ന ബുദ്ധിജീവി എന്ന് പേര് .മതം ഒരു ഭയം ആയി കടന്നു കൂടിയിരിക്കുന്ന ഈ നൂറ്റാണ്ടില്‍ നമ്മുക്കും ആ മന്ത്രം സ്വീകരിക്കാം 'മാനുഷരെല്ലാരും ഒന്ന് പോലെ .'

                                        അദ്ദേഹം തുടര്‍ന്നു  ,''എള്ളോളം ഇല്ല  പൊളിവചനവും ,'ഇങ്ങനെയൊക്കെ സമത്വ സുന്ദരമായ കേരളം ഭരിച്ചിരുന്ന ഒരു ചക്രവര്‍ത്തിയെ എന്ത് കാരണത്താല്‍ ആണ് എന്നറിയില്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്രേ .അദ്ദേഹം ഭരണത്തില്‍ മോശക്കാരന്‍ ആയത് കൊണ്ട് ആണോ ,അതോ പ്രജകളെ നല്ല രീതിയില്‍ സംരെക്ഷിക്കാത്തവന്‍ ആയത് കൊണ്ടാണോ എന്നറിയില്ല .പക്ഷെ ,എങ്കിലും എത്ര നന്നായി ഭരിച്ചാലും നോക്കിയാലും അവന്‍റെ ഗെതി ..അവസാനം ..പാതാളത്തില്‍ തന്നെ എന്നാണ് ഓണത്തിന്‍റെ ഐതിഹ്യം.ഒരു പക്ഷെ ഈ കാരണത്താല്‍ ആവാം നമ്മളെ ഭരിക്കുന്നവര്‍ ഒരു അല്പം പൊളിവചനം ചേര്‍ത്ത് ഭരിക്കാന്‍ തുടങ്ങിയത് .സമ്പാദിച്ചു കൂടിയത് അത്രയും അനുഭവിക്കാന്‍ യോഗം ഇല്ലാണ്ട് പോയാല്ലോ ??ഖജനാവിലെ ലാഭം ..കൂട്ടത്തല്ലും ഒളിപ്പോരും നടത്തി ഉണ്ടാക്കിയത് .ഇനി പണ്ടാരടങ്ങാന്‍ ആര്‍ക്കെങ്കിലും ബോധോദയം ഉണ്ടായി നന്നായി ഭരിക്കാം എന്ന് വെച്ചാല്‍ ,ഈ ചരിത്രത്തിനു ഒരു മറുപുറം ഉള്ളത് പോലെ (ഇന്ദ്രന് കുശുമ്പ് മൂത്ത് വിഷ്ണുവിന്‍റെ കാല്‍ക്കല്‍ വീണതും ,വാമനന്‍ ആയി വിഷ്ണു വന്നതും )അവരുടെ കുറുകാല്‍ വെട്ടാന്‍ ഡല്‍ഹിയില്‍ നിന്നും  റോമില്‍ നിന്നും ഇപ്പൊ ഇതാ അമേരിക്കയില്‍ നിന്നും ഇറ്റലിയില്‍ നിന്നും വരെ വി ഐ പി വാമനന്മാര്‍ എത്തും ..അവരുടെ യാത്രാചിലവ് എയര്‍ ഇന്ത്യ വഹിക്കും ...ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെങ്കിലും .പാവപ്പെട്ട പ്രവാസിക്ക് അപ്പന് ഒരു ഉരുള ബെലിച്ചൊറു കൊടുക്കാന്‍  കഴിഞ്ഞില്ലെങ്കിലും.

                                              ''അപ്പോള്‍ ഇവിടെ സത്യസന്ധത വേണ്ട,ധര്‍മം ,ന്യായം ,നീതി ഒന്നും വേണ്ട ,ഇവയൊക്കെ ചെയ്ത ഒരുത്തന്‍റെ ആദ്യത്തെ അവസ്ഥ എന്ന് പറഞ്ഞാല്‍ എവിടെ നിന്നോ വന്ന ഒരു കുള്ളന്‍ ,നമ്മുടെ വെട്ടൂര്‍ പുരുഷന്‍റെ സൈസില്‍ ഉള്ള  ഒരു കുള്ളന്‍ ഒരു ഓലക്കുടയും ആയി വന്നിട്ട് ചവിട്ടി അങ്ങ് താഴ്ത്തി.കാരണം പ്രജകളെ അങ്ങനെ ഭംഗിയായി താന്‍ ഭരിക്കേണ്ട കാര്യമില്ല ,''-ഭരിച്ചാലും അടുത്ത പ്രാവശ്യം അവന്‍ മറ്റേ പാര്‍ടിക്കേ കുത്തൂ .യാഥാര്‍ത്ഥ്യം വിളിച്ചു പറയാന്‍ നര്‍മം സ്വീകരിക്കുക ,അറിയാവുന്നവന്‍ എയ്താല്‍ അത് കൊള്ളേണ്ടിടത്തു തന്നെ കൊള്ളും.ഒരു പക്ഷെ അതുകൊണ്ടാവാം അദ്ദേഹം മറ്റുള്ളവരുടെ കണ്ണിലെ കരട് ആയതും ,'മൂണ്‍ മാന്‍ 'എന്നാ വിളിപ്പേര് പല പത്രങ്ങളിലും പ്രസിദ്ധീകരിച്ചതും.

                                     അന്നും ഇന്നും മുകളില്‍ ഉള്ളവര്‍ തന്നെ കുറുകാല്‍ വെട്ടുന്നു ,അന്ന് തുടങ്ങിയത് ആണ് കേരളത്തിന്‍റെ ദുരവസ്ഥ!!നെഞ്ചില്‍ കൈ വെച്ച് ഞാന്‍ പാതാളത്തിലേക്ക് പോകാന്‍ റെഡി  ആണ് എന്ന് പറയാന്‍ പറ്റുന്ന പേരിനു എങ്കിലും ഒരു ഭരണാധികാരി നമ്മുക്കുണ്ടോ ??കുടുംബത്തിനും ആശ്രിതര്‍ക്കും വേണ്ടിയുള്ള വെട്ടിപ്പിടുത്തങ്ങള്‍ മാത്രം .അടുത്ത ജെന്മം എങ്കിലും അറ്റ്‌ ലീസ്റ്റ് ഒരു എം എല്‍ എ യുടെ അകന്ന ബന്ധു ആയെങ്കിലും ജെനിച്ചാല്‍ മതിയായിരുന്നു .പിന്നെ ഇടക്കാലത്ത് കേട്ടത് .പി ജെ ജോസെഫിനെ മുല്ലപ്പെരിയാറില്‍ ചവിട്ടി താഴ്ക്കാന്‍ സാധ്യത ഉണ്ട് എന്നായിരുന്നു .അത് ഭയന്നിട്ടാവാണം,കുറെ നാളായി ''ജോസഫ്‌ തിരുവചനങ്ങള്‍ ''മീഡിയക്ക് അന്യം ആയിരിക്കുന്നു .ഇനിയുമുണ്ടെല്ലോ ഒന്ന് രണ്ടു വര്‍ഷം,ഇളിഭ്യനായി ചിരിച്ചു കൊണ്ട് വരും മന്ത്രി പു൦ഗവന്‍,,വോട്ടു ചോദിയ്ക്കാന്‍ ..തെണ്ടാന്‍ മറന്നിട്ട് ഇല്ലെങ്കില്‍ ..??

                                     അദ്ദേഹത്തെ പറഞ്ഞിട്ടും കാര്യമില്ല .ഇപ്പൊ മാവേലി വരുമ്പോള്‍ ,ശ്രീമാന്‍ ജെഗതി പറഞ്ഞത് പോലെ നമ്മള്‍ അഭിനയിക്കുവല്ലേ.?പ്ലാസ്റ്റിക്‌ പൂക്കളങ്ങളും റെഡി മെയിട് സദ്യയും ..എന്തിനേറെ ആണ്‍കുട്ടികളുടെ തിരുവാതിരകളി ആണ് ലെയ്ട്ടസ്റ്റ്‌ ട്രെന്‍ഡ്.ഇതൊക്കെ കണ്ടു മാവേലി തമ്പുരാന്‍ സന്തോഷത്തോടെ മടങ്ങിപ്പോകുന്നു .യാഥാര്‍ത്യങ്ങള്‍ മറച്ചു വെച്ചുകൊണ്ടുള്ള ഒരു ഫെയ്ക്‌ ഓണം.യാഥാര്‍ത്യങ്ങള്‍ മറച്ചു വെച്ച് എ ജി എന്ന വാമനനെ കോടതിയില്‍ കയറ്റി കുരങ്ങു കളിപ്പിച്ചു കേരളത്തെ ഒന്നടങ്കം മുല്ലപ്പെരിയാറില്‍ ചവിട്ടി താഴ്ത്തിയ ഇന്ദ്രന്റെ അപര മുഖം ആയ ഉമ്മച്ചാ ,,താങ്കള്‍ പാവം മലയാളികളുടെ കണ്ണില്‍ ഒരു രൂപയുടെ അരി വാരിയിട്ടില്ലേ .പഠിക്കില്ല എത്ര ചവിട്ടു കിട്ടിയാലും കോടിയുടെ നിറം നോക്കുന്ന അഭ്യസ്ത വിദ്യര്‍ പഠിക്കില്ല.അത് മാത്രമോ,ഭൂമിദാനം പോലെ ആദിവാസികള്‍ക്ക് മഹത്തായ കര്‍മം കാഴ്ച വെച്ചിട്ട് അതിന്‍റെ പേരില്‍ സദ്യയും ഉണ്ട പോതുജെനവും പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും ഒരിക്കല്‍ എങ്കിലും അന്വേഷിച്ചിട്ടുണ്ടോഅത് അനുഭവിക്കുന്ന മേലാളന്മാര്‍ ആരൊക്കെ ആണ് എന്ന് .അവര്‍ക്ക് ഇത് തന്നെ കിട്ടണം,താഴെക്കിടയില്‍ നിന്നും ഉയര്‍ന്നു വരാന്‍ നോക്കേണ്ടതിനു  പകരം .പട്ടിക ജാതി പട്ടിക വര്‍ഗം എന്ന ഫയ്ക്‌ഐ ഡി ഉണ്ടാക്കി സംവരണം വാങ്ങാന്‍ ഇരിക്കുന്ന പൂണൂല്‍ ഇട്ടതും ഇടാത്തതും ആയ ബ്രാഹ്മണരുടെ കൌബീനം അലക്കി ഉണക്കാന്‍ പുറകെ പോകുന്നവര്‍ക്ക് ഇത് തന്നെ വേണം .

                                   സമത്വ സുന്ദരമായ ഒരു കേരളം നമ്മുക്കിനി സ്വപ്നം കാണാം .പുരോഗമനംഎന്ന ഓമന പേരിട്ടു കാടായ കാടും നാടായ നാടും എല്ലാം വെട്ടി നശിപ്പിക്കുന്ന മനുഷ്യാ .അടുക്കള വളപ്പില്‍ ഒരു കാന്താരി ചെടി എങ്കിലും നട്ടുപിടിപ്പിക്കൂ.മരം മുറിക്കും മുന്‍പ് ,അതിനെ തലോടി ,മനസ്സില്‍ പ്രാര്‍ത്ഥിച്ചു ,നിശബ്ദം വൃക്ഷത്തിനോട് അനുവാദം ചോദിച്ചിരുന്ന പെരുന്തച്ചന്‍ ജീവിച്ചിരുന്ന മണ്ണ് ആണിത് .ഭരണാധികാരികളെ എന്തായാലും ഇന്നത്തെ കാലത്ത് ഒരു വാമനനും ചവിട്ടി താഴ്ത്തില്ല .ക്ഷെമകെട്ട പൊതുജെനം സ്വയം കല്‍ക്കി അവതാരം എടുക്കുവോളം അവര്‍ മല്‍സരിക്കട്ടെ ''കസേരകള്‍ക്ക് വേണ്ടി... ''

                                      

2012, മാർച്ച് 15, വ്യാഴാഴ്‌ച

ഒരു അന്വേഷിയുടെ വേവലാതികള്‍ .. ******************************

ഒരു അന്വേഷിയുടെ വേവലാതികള്‍ ..
******************************

നമ്മുടെ പോലീസ് എമാനമാര്‍ ഇപ്പൊ ശെരിക്കും സദാചാര പോലീസ് ആയി മാറിയോ ..ഇറ്റലിക്കാരുടെ കോണകം കഴുകി തുടങ്ങിയെന്ന നാണക്കേട് മാറുന്നതിനു മുന്‍പേ തന്നെ ഇതാ അടുത്ത വിവാദം ..നമ്മുടെ ചാമി ആണ് ഇത്തവണ അവരെ പേടിപ്പിച്ചത് ..കഴിഞ്ഞ ദിവസം വരെ കേട്ടത് തമിഴ്‌നാട്ടില്‍ നിന്നും പുളിസാദം കൊണ്ട് കൊടുക്കാഞ്ഞിട്ടു ജയില്‍ വാര്‍ഡനെ തള്ളിയിട്ടെന്നോ മറ്റോ ആയിരുന്നു ..അതോ മറ്റേ കജ്ജാവ് വേണമെന്ന് പറഞ്ഞു വാര്‍ഡനെ തല്ലിയത് ആരെങ്കിലും അറിഞ്ഞു കാണുമോ ആവോ ??എന്തായാലും ആളു പുലിയാണ് കേട്ടോ ..സി സി ടി വി ആണ് ദേഷ്യം വന്നു എറിഞ്ഞ് ഉടച്ചിരിക്കുന്നത് ..ആ കൂടെ ഏതോ പോലീസുകാരെ പിച്ചിഎന്നോ മാന്തിയെന്നോ ഒക്കെ പറയുന്നു .എന്തായാലും മുഖ്യന് പരാതി പോയിട്ടുണ്ട് .തമിഴ്നാട്ടില്‍ നിന്നും സാദം കൊണ്ട് കൊടുത്തപോലെ ഇനി കജ്ജാവും കൊടുക്കുമായിരിക്കും ..ഇനി അതിനു മുഖ്യന്‍ നേരിട്ട് തന്നെ ഇറങ്ങുമായിരിക്കും .ബാക്കി പോലിസുകാരൊക്കെ ഇറ്റലിക്കാരെ സേവിക്കുന്ന തിരക്കില്‍ ആണെല്ലോ ??പിന്നെയുള്ള കുറേപ്പേര് നാട്ടുകാരെ ഊതിക്കാന്‍ നടക്കുവല്ലേ ..പത്തു പെറ്റി തടയണം എങ്കില്‍ നാട്ടുകാരുടെ പോക്കെറ്റില്‍ തന്നെ കൈ ഇടണം .ങ്ഹാ..കജ്ജാവ് കൊടുത്തില്ലെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് അമ്മച്ചി ഒരു വരവ് ഇങ്ങു വരും ...മുല്ലപ്പെരിയാറു വേരോടെ പറിച്ചോണ്ട് പോകാന്‍ ..ഇല്ല ..അത് എന്തായാലും ഉണ്ടാവില്ല എന്ന് ആശ്വസിക്കാം ..നമ്മുടെ മുഖ്യന്‍ അല്ലെ ...എത്ര ബഹു ദൂരം ആണേലും അദേഹം അതിവേഗം ഓടിച്ചെന്നു കാലു പിടിചോളും..എന്നിട്ട് പണ്ട് ആരോ മോങ്ങിയ പോലെ ''കൊല്ലരുതേ ...കൊല്ലരുതേ ..ഞങ്ങളെ കൊല്ലരുതേ 'എന്ന് ഒരു ഹമ്മിങ്ങും...അല്ല ഞാന്‍ എന്തിനാ ഇപ്പൊ ആ പാവങ്ങളെ കുട്ടപ്പെടുതുന്നെ ..തല്ലെടാ എന്ന് മുകളില്‍ ഉള്ളവന്‍ പറഞ്ഞാല്‍ ആറ്റുകാല്‍ പൊങ്കാല ഇടുന്നത് പെറ്റമ്മ ആണോന്നു നോക്കരുത് എന്നല്ലേ മുകളില്‍ ഉള്ളവന്‍ പറഞ്ഞെല്‍ക്കുന്നത് ..ഇതും ഇതിലപ്പുറവും കാണാന്‍ ഇരിക്കുന്നു ..ഇത് ഒരു തുടക്കം മാത്രം . 

2012, മാർച്ച് 13, ചൊവ്വാഴ്ച

ഭ്രാന്ത്

ഞങ്ങള്‍ക്കിടയിലെ സാമ്യങ്ങളെക്കാള്‍
വൈരുധ്യങ്ങള്‍  അല്ലെയോ ഏറെയും
എങ്കിലും അവന്‍റെ ചോദ്യശരങ്ങള്‍
എന്നില്‍ കൊടുങ്കാറ്റു ഉയെര്‍തിയോ??
മനുഷ്യന്‍ ബോധമനസ്സിനു-
റവിടം തേടി തുടങ്ങുമ്പോള് -
യരുന്ന നിക്ഷ്കളങ്ക ചോദ്യം ,
അല്ല ,അവന്‍റെ ചോദ്യങ്ങളൊക്കെയും അത്രതന്നെ
ഉത്തരം നിഷ്കളങ്കമാല്ലെന്നു സാരം .
ഭേദിക്കിലും,ആ ചോദ്യത്തിന്‍ ഒളിയമ്പുകള്‍                                                                        എന്നെ കുത്തിനോവിച്ചു ഉണര്‍ത്തിയ-
തിനുത്തരം തേടി അലയാതിനി വയ്യ ..

ജെരാനരകള്‍ ബാധിച്ച വൃധനോടാ-
യെന്നാദ്യാന്വേക്ഷണം .
മുന്‍നിര പല്ലുകള്‍ എല്ലാം കാലത്തിന്‍
കയിലകപ്പെട്ടിട്ടും ,പിന്നെയും കാലത്തിന്‍
കുസൃതിയില്‍ രെസിക്കുന്നിതാ വൃദ്ധന്‍
ഉത്തരം ഞെട്ടിച്ചു -താനും പകച്ചുപോയ്‌ .
ആ ചോദ്യത്തിന്‍ മുന്‍പില്‍
ഒരുനാള്‍ മക്കള്‍ ഉന്നയിച്ചപ്പോള്‍ എന്ന്
ആ പാവം ഗെദ്‌ഗേദം മന്ത്രിച്ചുപോയ് ...ഇടറിയ സ്വരത്താല്‍ !!

ഉത്തരം ഇല്ലാത്ത ഒരു ചോദ്യവും കൂടി
ആ പാവം പിതാവിനോ ,ചോദ്യങ്ങള്‍
മുഴക്കിയ പോറ്റിവളര്‍ത്തിയ മക്കള്‍ക്കോ ,
നിനക്കോ .അതോ ഇത് എഴുതി-
കൂടിയ എനിക്കോ വട്ട് ??

ഇത്തരം പലവിധം ചിന്തിച്ചു ചിന്തിച്ചു
വഴിത്താരകള്‍ പിന്നിടുമ്പോള്‍
കലാപ കൊടിയുമായ് നില്‍ക്കുന്നിതാ മുന്‍പില്‍
രാജ്യത്തിന്‍ ഭാവി പ്രതീക്ഷകള്‍
കേരളം ഭ്രാന്താലയമെന്ന് ഉള്ഘോക്ഷിചൊരാ-
പുണ്യ ആല്മാവിനെയും ശെരിവെച്ചാര്‍ -
തട്ടഹസ്സിക്കുന്നിതാ ഇവിടെ .
അച്ഛനേയും അമ്മയെയും എന്തിനേറെ -
ബന്ധങ്ങള്‍ ഒക്കെയും തള്ളി -
പ്പറഞ്ഞു കൊണ്ട് ഓടുന്നിതാ  നിക്ഷ്ക്രിയ ജെന്മങ്ങള്‍ .


നിനക്കാതെ വയ്യ ,ഇനി ഇവരാണോ
എന്‍ ചോദ്യതിനുത്തരമാം ഭ്രാന്തന്മാര്‍ ??

വഴിയില്‍ കണ്ടൊരീ തകരപ്പാട്ടയെ
തല്ലി തെറിപ്പിച്ചുല്ലസ്സിക്കവേ,എന്നുള്ളില്‍
കത്തുന്ന ജ്വാലയെ അണക്കുവാന്‍,
വെല്ലുന്ന ആ പൈതലിന്‍
നിഷ്കളങ്ക പുഞ്ചിരി ,പല്ലില്ലാ മോണ-
കാട്ടിയെങ്കിലും ,എന്നെ തണുപ്പിച്ചു
ലോകം എന്തെന്ന് അറിയാത്ത ആ ഇളം പൈത-
ലിനോടെന്തിനാണ് സ്ത്രീയേ
നീ നിന്‍ രോദനപ്പെട്ടി  തുറക്കുന്നത് ??
എത്ര വിലപിചാലും അവനും -
വളരും ,യുവത്വം തളിര്‍ക്കും
ഭാവിതന്‍ പ്രതീക്ഷയും -നിന്‍റെയും,
ഈ ലോകത്തിന്‍റെയും..
എങ്കിലും അവനും പകരും
ഈ പുലമ്പും ഭ്രാന്തു ;അവന്‍
അവനെ തിരിച്ചറിയുന്ന നാള്‍ മുതല്‍
കാരണം ,പാല്‍ പുഞ്ചിരി വിടരുമ്പോഴും
ആ കുരുന്നിന്‍ ഉപബോധമനസ്സില്‍
നീ നിന്‍ വിലാപം കുത്തി നിറയ്ക്കുകയല്ലെയോ ?

സ്ത്രീയേ ,വളരട്ടെ അവനെങ്കിലും
സ്വസ്ഥമായ് ,ഈ ഭ്രാന്താലയത്തില്‍ .
'അമ്മ' എന്ന് പറയും മുന്‍പേ തേടാണോ
'വേശ്യ 'എന്ന പദത്തിനര്‍ത്ഥം ?
ക്രോധാഗ്നി  വളര്‍ത്തി ,ആ കുഞ്ഞിളം
ഹൃദയത്തിലും നിറക്കണോ കലാപത്തിന്‍ വിത്തുകള്‍ ?
പെറ്റമ്മയെയും പോറ്റമ്മയെയും തിരിച്ചറിയുന്ന
കാലത്ത് അവനും വിലപിക്കണോ
ചെയ്തു കൂട്ടിയ ഭ്രാന്തുകള്‍ ഓര്‍ത്തു ?
ഒരു ജെന്മം നിന്നില്‍ പിറവിയെടുതപ്പോഴേ-
നിശ്ചയിചൊരീ വിധിയേ
തിരുത്തി എഴുതിക്കൂടെ ഇനിയെങ്കിലും .
സ്വസ്ഥമായി ഉറങ്ങാല്ലോ...ഒരു നിമിഷം എങ്കിലും.
ഇത്തരം പലവിധം ചൊല്ലീ ശപിച്ചു കൊണ്ടീ -
യുള്ളവളും  വിടവാങ്ങുന്നിതാ
ഈ ഭ്രാന്തന്‍ ലോകക്കൂട്ടായ്മയില്‍ നിന്നും .
മനസ്സില്‍ വിടരുന്നോരീ പരിഹാസം
പറയാതെ വയ്യ ,,'നിനക്ക് ഭ്രാന്തുണ്ടോ ??' എന്ന
ചോദ്യത്തിന്‍ മുന്‍പില്‍ ഉറഞ്ഞു തുള്ളുന്നു
ഈ ഭ്രാന്തന്‍ ലോകം !!



ഒരു കവിത സല്ലാപം (ഞാനും എന്‍റെ സുഹൃത്തുമായി നടത്തിയ ഒരു chating )


സുചി : കൊഴിഞ്ഞു പോയത് പ്രാണനില്‍ പാതിയാണു ,
വീണ്ടുമുണരുന്നത് കൂരിരുള്‍ രാവാണു ,
എന്നോട് പൊറുക്കുക , -
നിന്നെ ഞാന്‍ പ്രണയിച്ചതില്‍ ,
മറക്കാനാവത്തതില്‍ ,
ഒരിക്കലും നിന്നോട് പറയാത്തതില്‍ ...! 

അഞ്ചു :ഭാവിയിലെ കവി ,സൌദിയില്‍ കിടന്നു മുരടിക്കുന്നു ,നീ ഒരു ഇമ്മിണി ബല്യ സംഭവം തന്നെ !!

സുചി : വീണിതഹോ കിടക്കുന്നീമരുഭൂമിയിൽ... ചേതനയറ്റ, കരിന്തിരി, കണ്ണുമായ്.. നോക്കുമീ ദിക്കൊക്കെ മാറാലകെട്ടിയ...സ്വപ്നവും, സ്വപ്നത്തിൻ കല്ലറക്കൂട്ടവും....! 

അഞ്ചു :കല്ലറകളെ ഭേദിച്ച് വന്നിടെഹോ 
അക്ഷരക്കൂട്ടതിന്‍ ലോകത്തില്‍ 
എന്തിനിനിയും അമാന്തം 
വാണീ ദേവി അകന്നിടും എന്ന ഭയമോ 
ചൊല്ലിടട്ടെ ,മാറാലയും സ്വപ്നവും 
കല്ലരക്കൂട്ടവും നിന്നുള്ളില്‍ തിളങ്ങുന്ന 
അക്ഷരമല്ലെയോ..??സ്നേഹിക്കു 
കുഞ്ഞേ ഹരിശ്രീ കുറിച്ച പിതാവിനെയും 
സ്മരിക്കൂ നീ കളരിയില്‍ അക്ഷരം 
ചൊല്ലിപ്പടിപ്പിച്ച ഗുരുനാഥനെയും
വീണിതോ കിടക്കുന്ന പൂവിനും 
ഉണ്ടാകും ചൊല്ലുവാന്‍ ഏറെ കഥകള്‍ 

സുചി : അടർത്തി മാറ്റിയ കവിതത്തുണ്ടിൻ
കടക്കലായീക്കുറിപ്പു കണ്ടീ-
ട്ടെടുപ്പു വീണ്ടും പടക്കുവാനായ്
എടുപ്പുകെട്ടീത്തടിച്ച പേന ...!!

അഞ്ചു : പേന എടുത്തു ഉടുപ്പ് കൊട്ടി 
പട നയിച്ച്‌ വരുന്നോരീ 
വില്ലാളിയെ കണ്ടൊരീ -
മാത്രയില്‍ തെളിഞ്ഞു 
സ്മൃതി പഥങ്ങളില്‍ എന്‍ 
സുഹൃത്തിന്‍ സുസ്മേര വദനവും 
തോളില്‍ കവിത തന്‍ മാറാപ്പും .

2012, ഫെബ്രുവരി 26, ഞായറാഴ്‌ച

പടുജെന്മം (നാലാം ഭാഗം )

ഒരു  വര്‍ഷത്തിനു  ശേഷം ...
-----------------------------------
                     
                                  മനുഷ്യന്‍ കാലത്തിന്‍റെ പിടിയില്‍ അകപ്പെടുമ്പോള്‍ ആര്‍ത്തു ഉല്ലസ്സിച്ചതും വിലപിച്ചതും ആയ നാളുകള്‍ സ്മൃതി പഥങ്ങളില്‍ എവിടെയോ മാഞ്ഞു തുടങ്ങിയിട്ടുണ്ടാവും .ബുദ്ധിമാനായ മനുഷ്യന്‍ പലപ്പോഴും കാലത്തിന്‍റെ ,വിധിയുടെ ഒക്കെ കൊമാളിയാണ്.വെറും ജെന്മങ്ങള്‍ ആയി വിധിയുടെ വിളയാട്ടത്തിലും കാലത്തിന്‍റെ കുത്തൊഴുക്കിലും പെട്ട് അലയുമ്പോഴും എല്ലാം തന്റേതു എന്ന് കരുതി കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രേമിക്കുന്നു.  മാറി മാറി വരുന്ന ഋതുക്കള്‍ അവനില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അവന്‍ തിരിച്ചറിയുന്നത്‌ ഒരു പക്ഷെ തിരിച്ചടിയുടെ നിമിഷങ്ങളില്‍ ആയിരിക്കും ..അവിടെയും കളി നിയന്ത്രിക്കുന്നത്‌ കാലം .ഋതു ഭേദത്തിന്റെ  തിരിച്ചടികളെ ഭയന്ന അവന്‍ മറ്റൊരു ലോകത്ത് വിഹരിക്കുന്നത് കാണുമ്പോള്‍ അറിയാതെ ആണെങ്കിലും ഓര്‍ത്തു പോകുന്നു ..'മനുഷ്യാ,നീ മഹാനായ വിഡ്ഢി..!!!
                     
                                 ' ഹോ..എന്തൊരു വെയില്‍ ആണിത് ..ചുട്ടു പൊള്ളുന്നു. '-മുഖത്ത്  നിന്നും വിയര്‍പ്പു തുള്ളികള്‍ പൊടിയുന്നു ,കൈയില്‍ ഉള്ള പൊതി കൊണ്ട് അയാള്‍  തല വെയിലില്‍ നിന്നും രെക്ഷിക്കാന്‍ പാട് പെടുന്നു ..ബസ്‌ ഇറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയും ദൂരം ഉണ്ടെന്നു വിചാരിച്ചില്ല..
                         
                    'ഇത് തന്നെയാണോ വഴി ..കുറെ മാറ്റങ്ങള്‍ ..അതോ അന്നത്തെ പരിഭാന്തിയില്‍  ശ്രേദ്ധിക്കാതെ  പോയതാണോ ?? ആരോടെങ്കിലും ഒന്ന് ചോദിക്കാം എന്ന് വെച്ചാല്‍ ..ഒരാള് പോലും ഇല്ല വഴിയില്‍ ..ഈ  കൊടും ചൂടത്ത് ഇനി എങ്ങോട്ടെന്നു കരുതിയ നടക്കുക .ആരോടെങ്കിലും ചോദിച്ചിട്ടേ ഇനി മുന്നോട്ടുള്ളൂ 'അയാള്‍ നിശ്ചയിച്ചു .
വഴിയോരത്ത് കണ്ട ഒരു പെട്ടിക്കടയെ ലെക്ഷ്യമാക്കി അയാള്‍ നടന്നു .

                                ' ചേട്ടാ ,ഒരു കൂട് കാജ '
പരിചയമില്ലാത്ത സ്വരം കേട്ട് ,തൂക്കിയിട്ടിരിക്കുന്ന നേന്ത്രക്കുല ഒരു വശത്തേക്ക്  മാറ്റി ,,നെറ്റി ചുളിച്ചു ,ബീഡി നീട്ടിക്കൊണ്ട് ..
                             'വരുത്തന്‍ ആണല്ലേ ...??'
കടയുടെ മുന്‍പില്‍ കത്തിച്ചു വെച്ചിരിക്കുന്ന ചിമ്മിനി വിളക്കില്‍ ബീഡി കത്തിച്ചു കൊണ്ട് അയാള്‍ ഒന്ന് മൂളി ..
                                     '  ഊം ..അതെ
           ബീഡിയുടെ പുക ആസ്വദിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു.
'ഒരാളെ തെടി ഇറങ്ങിയതാ  ,അധികം പരിചയമില്ല ..കണ്ടിട്ടുണ്ട് ..അത്രേയുള്ളൂ ,,എന്നാലും കണ്ടുപിടിക്കണം .
             'ആരാ കക്ഷി ..ഇവിടെയുള്ള വീടുകള്‍ ഒക്കെ എനിക്കറിയാം '
തലയിലെ കെട്ട് ഒന്നുകൂടി അഴിച്ചു കെട്ടി ,അയാള്‍ സഹായിക്കാനുള്ള ഒരു ചിരിയുമായി പുറത്തേക്കിറങ്ങി വന്നു .
              'ചേട്ടാ ..ഒരു വര്‍ക്കിച്ചായനെ അറിയുമോ ??'അയാളുടെ ചോദ്യം മനസിലാകാത്ത വണ്ണം കടക്കാരന്‍ അയാളെ നോക്കി .
'ഓ..അങ്ങേരുടെ ഭാര്യ ഒരു മറിയ ചേടത്തി..ഒരു മോളുണ്ട്‌ ..ജെമ്മ'
                      'അങ്ങനെ വരട്ടെ ..ജെമ്മ ,ഇപ്പൊ പിടികിട്ടി '
അറിവില്ലായ്മയുടെ മുഖത്ത് ഒരു സംശയ ദൃഷ്ടി പടര്‍ന്നു .ഒന്ന് ഊറിച്ചിരിച്ചുകൊണ്ട് കടക്കാരന്‍ തുടര്‍ന്നു ..'അല്ല ,എന്തിനാ ഇപ്പൊ അങ്ങോട്ടേ?
      ' ചേട്ടന് അറിയാമോ അപ്പൊ ..ഉപകാരമായി ..പോകേണ്ട ആവശ്യം ഉണ്ട് ,എനിക്കൊന്നു കാണണം ..കുറച്ചു നാള്‍ മുന്‍പ് ഒന്ന് കണ്ടതാ ..വഴിയൊക്കെ മറന്നു  '
കടക്കാരന്‍ :'നിങ്ങളീ പറയുന്ന വര്‍ക്കിച്ചായനും  മറിയ ചേടത്തിയും  മരിച്ചിട്ട് ഒരു കൊല്ലത്തോളം ആയി ..ഒരു വല്ലാത്ത മരണം ആയിരുന്നു ..ആ പെങ്കൊച്ചിനെ  പെണ്ണ് കാണാന്‍ വന്ന ദിവസാ,,രണ്ടു പേരും ഒരുമിച്ചു ..ഓര്‍ക്കുമ്പോള്‍ ഇപ്പോളും ..എന്‍റെ ഈശോയേ,എന്‍റെ കണ്മുന്നിലുണ്ട് നിശ്ചലമായി കിടക്കുന്ന ആ രണ്ടു ശരീരങ്ങള് ..ഇത്തിരി ദെണ്ണം ഉണ്ടേ ..നെഞ്ച് പൊട്ടിയ അതുങ്ങള് മരിച്ചേ ..
 
    മരിച്ചത്................ഒരുമിച്ചു ...........ഒരുദിവസം ..............???????
അയാള്‍ തെല്ലൊരു നടുക്കത്തോടെ കടക്കാരനെ നോക്കി .ഒരു ദീര്‍ഘ നിശ്വാസത്തോടെ കടക്കാരന്‍ തുടര്‍ന്നു...
                'ങ്ഹാ ...കര്‍ത്താവു അത്രയേ വിധിച്ചിട്ടു ഉണ്ടായിരുന്നുള്ളൂ. '
           'അപ്പോള്‍ അവരുടെ മകള് ..?'-ജോണിക്കുട്ടി
'ഫൂ ..മകള് ..??ആ നല്ല മനുഷ്യര്‍ക്ക്‌ ഇങ്ങനെ ഒരു പിഴച്ച സന്താനം ഉണ്ടായല്ലോ ...അവള്‍ ഇപ്പോള്‍ ഈ നാടിന്‍റെ പൊതുമുതല്‍ അല്ലേ..നാണം കെട്ടവള്‍  ..എങ്ങനെ വളര്‍ത്തി കൊണ്ടുവന്നതാണെന്ന് അറിയുമോ ..വീടിനു പുറത്തിറക്കാതെ വളര്ത്തിയിട്ടു ഇപ്പൊ എന്തായി  ...നശിക്കാന്‍ ഉള്ളതൊക്കെ എങ്ങനെ ഒക്കെ പൂട്ടി ഇട്ടാലും നശിക്കും ..ഒരു കണക്കിന് അതുങ്ങളെ ദൈവം തമ്പുരാന്‍ നേരത്തെ വിളിച്ചത് നന്നായി ..ഇതൊന്നും കാണേണ്ടി വന്നില്ലെല്ലോ '

                         കടക്കാരനോട് നന്ദി പറഞ്ഞു ഇറങ്ങുമ്പോള്‍ അയാളുടെ മനസ്സ് നിര്‍ത്താതെ ഉരുവിടുക ആയിരുന്നു ;;പിഴച്ച സന്താനം ...മരണം ...ജെമ്മ.....!!! അയാളുടെ നടത്തത്തിനു  പതിവിലും അധികം വേഗത ..ആ വാക്കുകള്‍ കാതുകളില്‍ ഇപ്പോളും മുഴങ്ങുന്നു .ഒരു നാടിന്‍റെ മുഴുവന്‍ ശാപവും പരിഹാസവും അതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു .കടക്കാരന്‍ പറഞ്ഞത് അനുസരിച്ച് ഇനി ഒരു വളവു കൂടിയുണ്ട് .ഒരു നൂറു ചോദ്യങ്ങള്‍ ഉയരുന്നുണ്ട് മനസ്സില്‍ ..മുഖത്തെ വിയര്‍പ്പു തുള്ളികള്‍ മുണ്ടിന്‍റെ തലപ്പ്‌ കൊണ്ട് തുടച്ചു കൊണ്ട് അയാള്‍ നടത്തം തുടര്‍ന്നു ..
              'പോക്കെറ്റില്‍  കാശുണ്ടെങ്കില്‍ ,ഏതു തെണ്ടിക്കും .ആ വീടിന്‍റെ പടി കടക്കാം ,അവള്‍ ..ആ പിഴച്ച സന്താനം ആര്‍ക്കും പായ  വിരിക്കും ..'കടക്കാരന്റെ വെറുപ്പ്‌ നിറഞ്ഞ വാക്കുകള്‍ ആ ചുട്ടു പൊള്ളുന്ന വെയിലിലും അയാളെ പിന്തുടരുകയാണ് ..

                ഗെയിറ്റിന്റെ  മുന്‍പില്‍ എത്തിയപ്പോള്‍ അയാള്‍  ഒന്ന് നിന്നു..
                          ' പട്ടിയുണ്ട് സൂക്ഷിക്കുക ;..അയാള്‍ ആ ബോര്‍ഡ്‌ വായിച്ചു ..പഴയ ആ ചെറിയ വീടിന്‍റെ സ്ഥാനത്ത് സാമാന്യം വലുപ്പം ഉള്ള ഒരു വീട് ..ചുറ്റുമതില്‍ ...ചെടികള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്നു ..പ്രകൃതിയുടെ കള്ളത്തരം കൊണ്ടാണോ അതോ ..എല്ലാം ആകെ വാടി തളര്‍ന്നിരിക്കുന്നു ..അന്ന് ആ കൊച്ചു വീടിന്‍റെ മുന്‍പില്‍ വിടര്‍ന്നു നിന്നിരുന്ന റോസാപ്പൂവിന്റെ   പ്രസരിപ്പ്   ഒന്നിനും കാണാനില്ല ..എന്തോ പറയാനുള്ളത് പോലെ ..ഒരു ദുഃഖം തളം കെട്ടി    നില്‍ക്കുന്നു  എന്നൊരു തോന്നല്‍    ..പരിചയം ഇല്ലാത്ത ആളെ കണ്ടിട്ടാവും നായ അതിന്‍റെ പ്രതിഷേധം   അറിയിച്ചു ..അത് വക വെക്കാതെ അയാള്‍ തന്‍റെ     പാദങ്ങള്‍  ആ  ഉരുളന്‍ കല്ലുകള്‍ക്ക്  മുകളിലൂടെ ശരവേഗം പായിച്ചു   .

                                 ഉച്ച ഊണ് കഴിഞ്ഞു ,ചാരുകസേരയില്‍ തല ചായ്ച്ചു ഇരിക്കുകയാണ് -ജെമ്മ ,അപ്പച്ചന്‍ ഉപയോഗിച്ചിരുന്ന കസേരയാണ് .ഊണ് കഴിഞ്ഞു അതില്‍ ഒരിത്തിരി നേരം ഇരിക്കുക പതിവുള്ളതാണ് ...കുറെ ഓര്‍മ്മകള്‍ ...മനസ്സിലൂടെ കടന്നു പോകും ,,ജീവിക്കാനുള്ള ..പൊരുതി നില്‍ക്കാനുള്ള ..ഒരു   കച്ചിതുരുമ്പ് ....റൂമില്‍ ഒഴുകിയെത്തുന്ന മെലടി..അവളുടെ ചിന്തകളെ രെമ്യപ്പെടുതുന്നുണ്ടാവാം  ..?
കൊള്ലിംഗ് ബെല്‍ അവളുടെ ചിന്തകള്‍ക്ക് കോട്ടം വരുത്തിയെന്ന് തോന്നുന്നു .മുറിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കില്‍ സമയം 2 .45 ...
                               ......................................................................................

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി ....,,,,,ജെമ്മ !!!!
തനിക്കു നക്ഷ്ടമായ സൌന്ദര്യം ,,അയാളുടെ കണ്ണുകളില്‍ ജെമ്മ വീണ്ടും സുന്ദരി ആയിരിക്കുന്നു .ഇളം നീല വര്‍ണ്ണത്തില്‍ ഉള്ള ഷിഫോണ്‍ സാരി ..അലസ്സമായി കിടക്കുന്ന മുടി ..പാതി മയങ്ങിയ കണ്ണുകളില്‍ ഉറക്ക ക്ഷീണം    കാണുന്നുണ്ട് ..എങ്കിലും ഒരു ആകര്‍ഷണീയത ആ കണ്ണുകള്‍ക്ക്‌ ....
                                 'ആരാണ് ...എന്ത് വേണം ??
അവളുടെ ശബ്ദം കേട്ട് അയാള്‍ തന്‍റെ കണ്ണുകളെ  പിന്‍വലിച്ചു .
                'ഞാന്‍ ...ഞാന്‍ ..എന്നെ ഓര്‍മ്മയുണ്ടോ ??
(എവിടെയോ കണ്ടു മറന്നത് പോലെ ).'.ഇല്ല ,,എനിക്ക്  മനസ്സിലായില്ല ,..ആരാണ് ??
'ഞാന്‍ ...ജോണിക്കുട്ടി ..ഒരിക്കല്‍ ജെമ്മയെ കാണാന്‍ വന്നിട്ടുണ്ട് ..അന്ന് അതിനു കഴിഞ്ഞില്ല .'-പ്രതീക്ഷയോടെ അയാള്‍  പറഞ്ഞു നിര്‍ത്തി .
                   
                               ജെമ്മ ഒരു നിമിഷം സ്തബ്ധയായി .....
ജോണിക്കുട്ടി .....എങ്ങനെ മറക്കാനാവും ..മൂന്നാല് ദിവസം  മനസ്സില്‍ സൂക്ഷിച്ചു ,പ്രണയത്തില്‍ തലോടിയ ആ പേര് ...നേരിട്ട് കാണാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരുന്ന ദിവസങ്ങള്‍ ...പിന്നെ ..പിന്നെ ..ഒരുപാടു നക്ഷ്ടങ്ങള്‍ ..തിരിച്ചെടുക്കാന്‍ പറ്റാത്ത നക്ഷ്ടങ്ങള്‍ തന്ന ആ ദിവസം ..ഒറ്റപ്പെടല്‍  ..ങ്ഹാ !!ഒരു മിന്നായം പോലെ എല്ലാം ആ മനസ്സിലൂടെ കടന്നു പോയി ..കുറെ മുഖങ്ങളും ,അപ്പച്ചന്‍ ,അമ്മച്ചി ..അവരുടെ മരണം ..പിന്നെ അയാള്‍ !!!! കണ്ണുകള്‍ ഈറന്‍ അണിഞ്ഞത് കൊണ്ടാവാം അവള്‍ മുഖം തിരിച്ചു കളഞ്ഞു .
                                     'കയറി വരൂ .'
ജോണി കുട്ടിക്ക് കുടിക്കാന്‍ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കൊടുത്ത ശേഷം ജെമ്മ അയാള്‍ക്ക് എതിരായി ഇരുന്നു ..അവള്‍ അയാളെ ഒരു ചോദ്യ ഭാവേന നോക്കി ..ആ നോട്ടത്തില്‍ പ്രണയമില്ല ..ഒരു ആകാംഷ ..നിനച്ചിരിക്കാതെ ഉള്ള ഈ പുനസമാഗമം ..ഇനി അടുത്ത ദുരന്തം ആയിരിക്കുമോ ??..എന്തിനായിരിക്കും ജോണി കുട്ടി എന്നെ തേടി വന്നത് ??ഈ ജീവിതം ഇനി ആര്‍ക്കു മുന്‍പിലാണ് അടിയറവു പറയേണ്ടത്?? .സംശയങ്ങള്‍ ഒരു ചോദ്യ ചിഹ്നം ആയി അവളില്‍ പൊന്തി വന്നു .
പകുതി ഗ്ലാസ്‌ വെള്ളം ടീ പോയില്‍ വെച്ചിട്ട് അവളുടെ വിചാരങ്ങള്‍ക്ക്‌ വിരാമം ഇടും വണ്ണം ജോണി കുട്ടി സംസാരിച്ചു തുടങ്ങി .
                'ജെമ്മാ ...ഞാന്‍  പറയുന്ന കാര്യങ്ങള്‍ നിന്നെ വേദനിപ്പിച്ചേക്കാം...'
അവളുടെ ഹൃദയമിടിപ്പ്‌ അയാള്‍ ശ്രേധിക്കുന്നുണ്ടായിരുന്നു ...ആ മുഖത്തെ ഭാവ വ്യെക്ത്യാസങ്ങളും ... ഒരു നെരിപ്പോട് പോലെ അവള്‍ ഉരുകുക ആയിരുന്നു  .അയാള്‍ തുടര്‍ന്നു ...
               'എനിക്ക് കുറച്ചൊക്കെ കാര്യങ്ങള്‍ അറിയാം .അതൊക്കെ മറക്കണം എന്നോ .ക്ഷെമിക്കണം എന്നോ ഞാന്‍ പറയില്ല .ഒരു ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും കയ്പ്പേറിയ ദുരന്തങ്ങള്‍ നീ അനുഭവിച്ചു കഴിഞ്ഞു ....എങ്കിലും ക്ഷെമിച്ചു  കൂടെ ,മരണം കാത്തു കിടക്കുന്ന ഒരു മനുഷ്യനോടു  കാട്ടുന്ന ഔദാര്യം ...അന്ന് ഇവിടെ നിന്നു പോയപ്പോള്‍ തളര്‍ന്നു വീണതാണ് ..പിന്നെ എഴുനെറ്റിട്ടില്ല,കഴിഞ്ഞ ദിവസങ്ങളില്‍ അസുഖം കുറച്ചു കൂടുതല്‍ ആയിരുന്നു .ഇപ്പോള്‍ ഒരു നേരിയ കുറവുണ്ട് ..എന്നാലും ഇനി എത്ര നാള്‍ ..??ജെമ്മയെ ഒന്ന് കാണണം എന്ന് പറയുന്നു ..ജെമ്മയോടു ചെയ്ത തെറ്റിന് അമ്മാച്ചന്‍ ഈ ജീവിതം കൊണ്ട് ഇപ്പോള്‍ തന്നെ ഒരുപാടു ശിക്ഷ അനുഭവിച്ചു കഴിഞ്ഞു .ഒരു ജെന്മം മുഴുവന്‍ സ്വയം ശിക്ഷിച്ച ആ ജെന്മം ..ഇപ്പോഴും ജീവന്‍റെ സ്പന്ദനം അവശേഷിപ്പിക്കുന്നത് ജെമ്മയെ ഒന്ന് കാണാനും ...മാപ്പ് അപേക്ഷിക്കാനും ആണ് ..അതുകൊണ്ടെങ്കിലും ആ മനുഷ്യന്‍ സമാധാനം ആയി കണ്ണുകള്‍ അടക്കട്ടെ    എന്ന് കരുതിയാണ് ഞാന്‍ ...
                           ജെമ്മാ .....കഴിയുമെങ്കില്‍ ...??'
അപ്പച്ചന്റെയും അമ്മച്ചിയുടെയും  ഫോട്ടോയില്‍ നിറമിഴികളോടെ നോക്കി നില്‍ക്കുക ആയിരുന്ന ജെമ്മയെ അയാള്‍ പ്രതീക്ഷയോടെ നോക്കി .ആ കണ്ണുകള്‍ നിറഞ്ഞു ഒഴുകുക ആയിരുന്നു .അവളോട്‌ പിന്നെ ഒന്നും പറയാന്‍ ജോണി കുട്ടിക്ക് കഴിഞ്ഞില്ല .അയാള്‍ എഴുനേറ്റു .
                      'ശെരി ജെമ്മ ,നിനക്ക് കഴിയില്ലെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല .എങ്കില്‍ ഞാന്‍ .....'
അവള്‍ ആ ഫോട്ടോയില്‍ തന്നെ ദൃഷ്ടി പതിപ്പിചിരിക്കുകയാണ് .അനുവാദത്തിനു കാത്തു നില്‍ക്കാതെ അയാള്‍ നടന്നു തുടങ്ങി .
                          'അയാള്‍ ചത്തില്ല അല്ലേ ....????'
അവളുടെ ഗാംഭീര്യം  കലര്‍ന്ന സ്വരം അയാളെ പിടിച്ചു നിര്‍ത്തി ..ഒരു വല്ലാത്ത ഭാവം അവളുടെ മുഖത്ത് ....
                                'ഞാന്‍ വരാം.'-ജെമ്മ
ജോണി കുട്ടി ആകെ തരിച്ചു നില്‍ക്കുകയാണ് -ഒരു പൊട്ടിത്തെറിയും ഇറക്കി വിടലും ആണ് പ്രതീക്ഷിച്ചത് .മനസ്സില്‍ വന്ന സ്നേഹത്തോടും സന്തോഷത്തോടും അതിലേറെ നന്ദിയോടും കൂടി അയാള്‍ ജെമ്മയെ നോക്കി .അവള്‍ അങ്ങനെ തന്നെ നില്‍ക്കുകയാണ് ...മുഖം ഭവ വ്യെക്ത്യാസങ്ങള്‍ ഇല്ലാതെ ശൂന്യം ആണ് ...
                                'എപ്പോള്‍..??'   അയാള്‍ ശബ്ദം താഴ്ത്തി ചോദിച്ചു .
                            'ഇപ്പോള്‍ തന്നെ '-അവളുടെ വാക്കുകള്‍ ..അതിലെ ധൃടത അയാളെ ഓരോ നിമിഷവും അല്ഭുതപ്പെടുത്തുക ആയിരുന്നു .അത് അവളുടെ സൌന്ദര്യത്തിനു ഭൂഷണം അല്ലെന്നു ജോണി കുട്ടിക്ക് തോന്നി .
              'ശെരി ഞാന്‍ കവലയില്‍ ചെന്ന് ഒരു ഓട്ടോ കിട്ടുമോന്നു നോക്കട്ടെ '
ജെമ്മ :'വേണ്ട ,ഇവിടെ നിന്നാല്‍ ബസ്‌ വരും .എന്താ ..ജോണി കുട്ടിക്ക് എന്നെ കൂടെ കൊണ്ട് പോകുവാന്‍ നാണക്കേട്‌ ഉണ്ടോ ??
ജോണി കുട്ടി ഒരു അല്പം ജാള്യതയോടെ അവളെ നോക്കി ,
              ' ഇല്ല ജെമ്മ .ഒരിക്കലും ഇല്ല .'
ജെമ്മ :'എങ്കില്‍ ഒരു നിമിഷം നില്‍ക്കൂ ,ഞാന്‍ ഒന്ന് റെഡി ആയി വരാം .
                            ..........................................................................
                                 'നമ്മുക്ക് ഇറങ്ങാം '-ജെമ്മ
                                       'ങ്ഹാ ...'
              ജോണി കുട്ടി മുന്‍പിലും ജെമ്മ പുറകിലുമായി നടന്നു .
ആരെങ്കിലും തങ്ങളെ കാണുന്നുണ്ടോ എന്ന് ജോണി കുട്ടി ഇടയ്ക്കിടെ നോക്കുന്നുണ്ട് .വഴിയരികില്‍ നില്‍ക്കുന്ന ചെടികള്‍ക്ക് പോലും കണ്ണുകള്‍ ഉള്ളതായി അയാള്‍ക്ക് തോന്നി .ജെമ്മയുടെ നടത്തത്തിന്റെ വേഗത പലപ്പോഴും അയാളെ മറികടക്കാന്‍ ഒരുങ്ങുന്നുണ്ട് .ഇച്ചിചെത്    എന്തോ നേടി എടുക്കാന്‍ ഉള്ള വ്യെഗ്രതയോടെ ആണ് അവളുടെ നടത്തം .ആ മുഖത്ത് അത് പ്രകടമാണ് .
                   'നന്നായി  ബസ്‌ സ്റ്റോപ്പില്‍ ആരും ഇല്ലാത്തതു .അല്ലെങ്കില്‍ ..(അയാള്‍ ഓര്‍ത്തു)
ജെമ്മ അല്പം മാറിയാണ് നില്‍ക്കുന്നത് ...ഒരു പക്ഷെ താന്‍ മനസ്സില്‍ ചിന്തിക്കുന്നത് ഒക്കെ ജെമ്മ മനസിലാക്കുന്നുണ്ടാകുമോ ??
                 അമ്മാച്ചനോട് ജെമ്മയെ കൊണ്ടുവരാം എന്ന് വാക്ക് പറയുമ്പോഴും മനസ്സില്‍ തീരെ പ്രതീക്ഷ ഇല്ലായിരുന്നു .പിന്നെ ഒരു കുറ്റബോധം പാടില്ലെല്ലോ ?അതാ ഇറങ്ങി തിരിച്ചേ .പക്ഷേ ജെമ്മ -അവള്‍ അത്ഭുതപ്പെടുത്തി കളഞ്ഞു .അമ്മച്ചനോട് പൊറുക്കാന്‍ ഉള്ള വലുപ്പം ആ മനസ്സിന് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല .അയാള്‍ അവളെ കൃതഞ്ഞതയോടെ നോക്കി ..ഇല്ല ..അവള്‍ ഈ ലോകത്ത് എങ്ങുമല്ല.
                                             ബസ്‌ വന്നു .
അടിവാരത്ത് നിന്നും ആ ബസ്‌ പതുക്കെ നീങ്ങിത്തുടങ്ങി ...മരങ്ങള്‍ എല്ലാം പുറകോട്ടു സഞ്ചരിക്കുന്നു ..എന്‍റെ ഓര്‍മകളും ...ഞാന്‍ ആരെയാണ് കാണാന്‍ പോകുന്നത് ...ഒരു നിഴല്‍ പോലെയേ ഓര്‍മയുള്ളൂ .എങ്കിലും അയാള്‍ ഏല്‍പ്പിച്ച മുറിപ്പാടുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല ...ആ ഓര്മ ഈ യാത്രയോടെ അവസാനിക്കണം .
                                            'ടിക്കറ്റ്‌ ...ടിക്കറ്റ്‌ '
              'മുക്കൂട്ടുതറ ..രണ്ടു '(ജോണി കുട്ടി ടിക്കറ്റ്‌ എടുത്തു)
                                            മുക്കൂട്ടുതറ .....????