2012, ഫെബ്രുവരി 12, ഞായറാഴ്‌ച

FAKE ACCOUNT


ഞാനൊരു ആണ്കുട്ടി ആണ് ;Face bookil ഒരു Account തുടങ്ങി
കൂട്ടുകാര്എന്നെ ഒരു ഗ്രൂപ്പില്ആഡ് ചെയ്തു ;സന്തോഷായി !
ഞാന്ഒരു നല്ല പോസ്റ്റ്ഇട്ടു ;കാത്തിരുന്നു....
ഒരു ലൈക്വീണില്ല ;ഞാന്കൂട്ടുകാരെ നോക്കി
അവര്ചിരിച്ചു ;നീ തന്നെ ലയ്ക്കിക്കോളൂ
കൂട്ടുകാരുടെ ഉപദേശം :ഞാന്ല്യ്ക്കിട്ടു
ആരും കംമെന്ടിയില്ല;ഞാന്കൂട്ടുകാരെ നോക്കി
അവര്ചിരിച്ചു ;ഞാന്തന്നെ കംമെന്ടി
ഒന്നല്ല മൂന്നു തവണ കംമെന്ടി ......???
വീണ്ടും പോസ്ടിട്ടു ....നിരാശ !!
ഞാന്മുകളിലേക്ക് നോക്കി ;ഒരുപാടു പോസ്റ്റുകള്
ചിലത് ശവപ്പറമ്പ് ;ചിലത് പറക്കുന്നു
176 COMMENTS.....
ആരാണ് കമന്റുന്നത്?
ഞാന്പോസ്ടിട്ട ആളെ നോക്കി ;ഒരു പെണ്കുട്ടി !!
ശവപ്പരംബിലേക്ക് നോക്കി ;നാമം ആണിന്റെതു
കൂട്ടുകാരെ നോക്കി ;അവര്ചിരിച്ചു
വാശി ആയി ;പുതിയ അക്കൗണ്ട്തുടങ്ങി !!!
FAKE ACCOUNT !!!
നാമം പെണ്ണിന് അവകാശപ്പെട്ടത്
ഗ്രൂപ്പില്വന്നു ;പോസ്ടിട്ടു
LIKE 1;COMMENT 1
വീണ്ടും വന്നു ലൈക്‌ ,കമന്റ്സ്
46 LIKES   324 COMMENTS!!!
സന്തോഷായി !!! ഞാന്എന്നിലേക്ക്നോക്കി
പുച്ഛം തോന്നി ;എന്റെ വ്യെക്തിത്വം ???
വന്ന കമന്റ്സ് നോക്കി ;ആണ്കുട്ടികള്‍ ...
പുച്ഛം തോന്നി ..???
ഞാന്എന്തുകൊണ്ട് എന്റെ സഹോദരങ്ങളെ
പ്രോത്സാഹിപ്പിച്ചില്ല ...???
ഞാന്ആണോ തെറ്റുകാരന്
സ്വര് നിറം ഉള്ള കിളിയെ പിടിക്കാന്ഞാനും പോയോ ??
ഞാന്ഇപ്പോള്വെറും ഒരു FAKE???
FAKE ACCOUNT DELETED..!!

ചില നക്ഷ്ടങ്ങള്‍ ..


എന്‍റെ പ്രിയ കൂട്ടുകാരി ...

+2...ഒരു പുതിയ കലാലയ ജീവിതത്തിന്‍റെ തുടക്കം.ഒരു പുതിയ ലോകം തന്നെ ആയിരുന്നു അത് .ഉഴപ്പാനുള്ള license കയില്‍ കിട്ടിയതിന്‍റെ സന്തോഷം..ആടിതിമിര്‍ക്കുകയായിരുന്നു!!അതിനിടയില്‍ എപ്പോഴോ ആണ് ,അവള്‍ എന്‍റെ വലം കയില്‍ ഇടം തേടിയത് .സെറിന്‍ ,അതാണവളുടെ പേര്.കുഞ്ഞി കണ്ണുകളും ജാടയുള്ള സംസാരവും ഇടതൂര്‍ന്ന മുടിയുമോക്കെയുള്ള ഒരു പൂച്ചക്കുട്ടി...എന്‍റെ വലം കയില്‍ പിടിച്ചു നടക്കാനിഷ്ടപ്പെട്ടവള്‍...എന്‍റെ presencil വാചാലയാകുന്നവള്‍..ഞാന്‍ ക്ലാസ്സില്‍ ഇല്ലെങ്കില്‍ ഒരു പൂച്ചകുട്ടിയെപ്പോലെ ആ ക്ലാസ്സിന്‍റെ corneril എവിടെയെങ്കിലും ഒതുങ്ങി ഇരിപ്പുണ്ടാവും ..എന്‍റെ എല്ലാ കുസൃതികള്‍ക്കും silent സാക്ഷി !!എന്നോട് കൂടു കൂടാന്‍ ഇഷ്ടപ്പെട്ടിരുന്നവര്‍ അവളുടെ സ്നേഹത്തിനു മുന്‍പില്‍ മാറിനിന്നിരുന്നു..അതവര്‍ പലപ്പോഴായി എന്നോട് വ്യെക്തമാക്കാനും മടികാണിച്ചില്ല .+2 കഴിഞ്ഞു പുറത്തിറങ്ങുംബോല്ലും അവളുടെ പ്രതീക്ഷ ...ഞാന്‍ അവളോടൊപ്പം ഉണ്ടാവും എന്ന് തന്നെ ആയിരുന്നു .അതുകൊണ്ടാണ് പതനംതിട്ടക്കാരി ആയ അവള്‍ കോട്ടയത്ത്‌ കോളേജില്‍ പഠനം തുടരാന്‍ തീരുമാനിച്ചത് .പക്ഷെ ,എന്‍റെ ഭാവിയെ മാത്രം ലെക്ഷ്യം കണ്ട എന്‍റെ parents എന്നെ ആ കോളേജിന്റെ പടി കാണിച്ചില്ല .കേരളം വിട്ടോടിക്കോല്ലാന്‍ കല്പന പുറപ്പെടുവിച്ചു .എന്നെ പ്രതീക്ഷിച്ചു സെറിന്‍ ഉള്‍പ്പെടെ പലരും അതെ കോളേജില്‍ അഡ്മിഷന്‍ നേടിയിരുന്നു .എന്‍റെ presencil മാത്രം വാചാല ആയിരുന്ന അവള്‍ അവിടെ തികച്ചും മൂകയായി .കൂടെ പടിചിരുന്നവരോട് പോലും സംസാരിക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടില്ല .സൌഹൃദങ്ങളെ എന്നും ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ അവള്‍ക്കൊപ്പം എന്‍റെ മറ്റു കൂട്ടുകാരെയും എന്‍റെ അന്വേഷണങ്ങളില്‍ ഉള്‍പ്പെടുത്തി ..എനിക്ക് കിട്ടിയ ഒഴിവുദിനങ്ങളില്‍ രണ്ടു കൂട്ടരെയും സന്തോഷിപ്പിക്കുവാനും ഞാന്‍ സ്രെമിച്ചു.പക്ഷെ സെറിന്റെ ന്മൂകഭാവം അവരെ ചൊടിപ്പിച്ചു.അതിനിടയില്‍ complex എന്നാ മാരക വിഷം അവളില്‍ പടര്‍ന്നു കയറി .രണ്ടു കൂട്ടരും തമ്മിലുള്ള ഉരസലിന് അത് കാരണമായി .എല്ലാം കണ്ടുകൊണ്ടു ഞാനും ..സമാധാന സ്രെമങ്ങള്‍ വിഫലമായി .ആരും വിട്ടു കൊടുക്കാന്‍ തയ്യാറായില്ല .പിന്നീടു ഞാന്‍ കണ്ടത് സെറിന്‍ എന്നില്‍ നിന്ന് അകന്നു പോകുന്നതായിരുന്നു .പലവുരി തിരികെ വിളിച്ചിട്ടും വിളി കേള്‍ക്കാതെ ...അതിര് വിട്ട വേദനയോടെ നിസഹായയായി എനിക്ക് നോക്കി നില്‍ക്കേണ്ടി വന്നു ...അസ്ഥിക്ക് പിടിച്ച സൌഹൃദം എന്ന് എല്ലാവരും വിശേഷിപ്പിച്ച എന്‍റെ പ്രിയ കൂട്ടുകാരി ...എന്നെ വിട്ടകലുന്നതു...

RENAL UNIT


   അന്ന് ഉച്ചക്കത്തെ ഷിഫ്റ്റ്‌ ആണ് എനിക്ക് ,ഇനി എട്ടു മണിക്കൂര്‍ യുദ്ധം !! ആ വിചാരത്തോടെ ആണ് കയറി ചെല്ലുന്നത് .ഹാ !രാജേഷ്‌ വീണ്ടും അഡ്മിറ്റ്‌ ആയോ -ഉരുണ്ടു വന്നു എന്റെ കാലുകളില്‍ ഉരുമ്മി നിന്ന് സ്നേഹം പ്രകടിപ്പിച്ച ബോള്‍ കയിലെടുത്തു കൊണ്ട് ഞാന്‍ ചോദിച്ചു .dialysis  നുള്ള രോഗികള്‍ക്ക് ഫിസ്റ്റുല exercise നു കൊടുക്കുന്ന ബോള്‍ ആണ് ,എല്ലാവര്‍ക്കും കൊടുക്കുന്നത് ഒരേ കളര്‍ -മഞ്ഞ !പക്ഷെ ,രാജേഷിന്‍റെ ബോള്ളില്‍ തനു എന്ന് പലയിടവും എഴുതി വെച്ചിട്ടുണ്ട് ..തനു എന്നും തന്‍റെ  കൈകളില്‍ സുരക്ഷിത ആയി വേണമെന്ന് രാജേഷ്‌ ആഗ്രഹിചിരുന്നുവോ ??വീട്ടുകാരുടെ എതിര്‍പ്പ് വക വെക്കാതെയുള്ള 5 വര്ഷം നീണ്ട പ്രണയ സാഫല്യം ആയിരുന്നു അവരുടെ അത്.വിവാഹം കഴിഞ്ഞു ഒരു മാസത്തിനു ശേഷമാണ് രാജേഷ്‌ ഞങളുടെ hospital ഇല്‍ അഡ്മിറ്റ്‌ ആവുന്നത് ..മുഖമാകെ നീര് വന്നു വീര്‍ത്തു ഏതോ ഒരു അബോധ അവസ്ഥയില്‍ പിച്ചും പേയും പറഞ്ഞു ICU ഇല്‍ ....പുറത്തു നിരാലംബയായി ദുഃഖം നിറഞ്ഞ കണ്ണുകളുമായി തനു !renal failure ആണെന്ന തിരിച്ചറിവ് ആദ്യം ഒന്ന് തളര്തിയെങ്കിലും,തന്‍റെ ഉള്ളില്‍ രാജേഷ്‌ ന്‍റെ ജീവന്‍ തുടിക്കുന്നുവെന്ന സന്തോഷ വാര്‍ത്തയും ആയാണ് തനു അവനെ icu ഇല്‍ നിന്നും റൂമിലേക്ക്‌ സ്വീകരിച്ചത് .ഒരു പക്ഷെ അതായിരിക്കാം അവരെ മുന്‍പോട്ടു ജീവിക്കാന്‍ ആക്കം കൂട്ടിയത് .രാജേഷിനെ റൂമിലേക്ക്‌ മാറ്റിയതിനു ശേഷം തനു കരഞ്ഞിട്ടില്ല .ഒരു പക്ഷെ അയാളുടെ സാമിപ്യം അവളെ ബെലപ്പെടുതിയിരിക്കാം .എങ്കിലും തനു ഇല്ലാത്ത സമയങ്ങളില്‍ രാജേഷ്‌ നിയന്ത്രണം വിട്ടു കരയുന്നതിനു ഞാനും സാക്ഷി ആകേണ്ടി വന്നു .ഡിസ്ചാര്‍ജ് ആയി പോയെങ്കിലും dialysis  patients ഒരു hospitalinte സ്ഥിരം visitors ആണല്ലോ .

                                           'ഇത്തവണ ലാബ്‌ values എല്ലാം ഇത്തിരി കൂടുതല്‍ ആണ് ..ഇടക്കൊന്നു നോക്കിക്കോണേ'                                           ഓര്‍മയില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നു .എന്തായാലും ഞാന്‍ ഒന്ന് കണ്ടിട്ട് വരട്ടെ .ബോള്‍ എടുത്തു ഞാന്‍ അയാളുടെ റൂമില്‍ ചെന്നു.രണ്ടു പേരും നല്ല ഉറക്കത്തില്‍ ആണ് .തനുവിന്‍റെ മടിയില്‍ തല വെച്ചാണ്‌ രാജേഷിന്‍റെ ഉറക്കം .മെല്ലെ വാതില്‍ അടച്ചു ഞാന്‍ തിരിച്ചു നടന്നു .                        രാജേഷിന്‍റെ നിലയില്‍ നേരിയ മാറ്റം കണ്ടു തുടങ്ങി .പഴയ ആ smartness വീണ്ടും വന്നത് പോലെ.        അന്നും പതിവുപോലെ roundsinu പോയി .         ROOM NO 2342 ...'അങ്ങോട്ട്‌ കയറണ്ട,അഞ്ചു..ഇന്ന് രാവിലെ അയാളെ ICU വിലേക്ക് ഷിഫ്റ്റ്‌ ചെയ്തു .പെട്ടെന്ന് SICK ആയി,റൂം VACATE ചെയ്തിട്ടില്ല .

  ഹാ ...തനു വന്നല്ലോ ..madam,if u dont mind,can u vacate the room??തനു ഒന്നും മിണ്ടിയില്ല.പിന്നെയും എന്തോ പറയാന്‍ ഒരുങ്ങിയ കൂട്ടുകക്ഷിയെ ഞാന്‍ തടഞ്ഞു.തനുവിനോപ്പം റൂമില്‍ ചെന്നു           How is he?നിശ്ചലയായി പുറം തിരഞ്ഞു നില്‍ക്കുന്ന അവളുടെ തോളില്‍ ഞാന്‍ സ്പര്‍ശിച്ചു.ഒരു പൊട്ടികരച്ചില്‍ ആയിരുന്നു മറുപടി.അതില്‍ ഒന്ന് വ്യെക്തമായിരുന്നു...അവളുടെ മടിയില്‍ തല ചായ്ച്ചു ഉറങ്ങാന്‍,അവളെ സ്വന്തം കൈകളില്‍ സുരക്ഷിതയാക്കി അതില്‍ സന്തോഷിക്കാന്‍  ..അയാള്‍ ഈ ലോകത്തിലില്ല ...അവളെ ഒറ്റക്കാക്കി അയാള്‍ പോയിരിക്കുന്നു..ഒരു കുഞ്ഞു ജീവന്‍ മാത്രം അവളില്‍ അവശേഷിപ്പിച്ച്..വാക്കുകള്‍ തപ്പി പെറുക്കി അവളെ ആശ്വസിപ്പിച്ച് എന്ന് വരുത്തി ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി ...അപ്പോളും എന്‍റെ കാലുകളില്‍ മുട്ടി ഉരുമ്മി നിന്നിരുന്നു ആ ബോള്‍.......:-

2012, ഫെബ്രുവരി 11, ശനിയാഴ്‌ച

മഴ

കര്‍ക്കിടകം തകര്‍ത്തു പെയ്യുന്നു ..ഇത്തിരി പോന്ന എന്നെയും ഗെര്‍ഭിനി ആയ എന്‍റെ അമ്മയെയും അച്ഛന്‍ കട്ട വെച്ച് പൊക്കിയ കട്ടിലിന്‍റെ മുകളില്‍ ഇരുത്തിയേക്കുവാന്..ആ കണ്ണുകളില്‍ നിഴലിക്കുന്ന ഭയം.. ഒരു കാറ്റു ശക്തി ആയി വീശിയാല്‍ ഇടിഞ്ഞു വീഴുന്ന ആ മേല്‍ക്കൂരയില്‍ നിലയുറപ്പിച്ചു ..മഴത്തുള്ളികള്‍ സംഗീതാല്‍മകമായി പുരക്കുളിലേക്ക് തത്തി കളിച്ചു വരുന്നു ..മീനുകള്‍ ആ കട്ടിലിനു ചുറ്റും ഓടിക്കളിക്കുന്നു ..എന്ത് രെസമാണ്!!അച്ഛന്‍റെ കണ്ണുകള്‍ പുരക്കും ചുറ്റും ഉണ്ട് ..പാവം ഇനി എന്തെങ്കിലും മുകളില്‍ കയറ്റി വെക്കാനുണ്ടോ എന്ന് തപ്പുകയാണ്‌ ..കഴുത്തറ്റം വരുന്ന വെള്ളത്തില്‍ അച്ഛന്‍ വല്യ ഇഷ്ടിക എടുത്തുകൊണ്ടു വന്നു വെച്ചു...രാത്രിയില്‍ എന്നെയും അമ്മയെയും ചേര്‍ത്ത് പിടിച്ചു ഇമാവെട്ടാതേ അച്ഛന്‍ കാവലിരുന്നു ..മിന്നലിന്റെ ഭംഗിയില്‍ പ്രകൃതി തീര്‍ത്ത ആഘോഷങ്ങളില്‍ മഴ തത്തി കളിക്കുമ്പോള്‍ അത് ആസ്വദിച്ചുകൊണ്ട്‌ ...

somethingggg

“ഫലം തരുന്ന പൂവ് വൈകാതെ കൊഴിയുന്നു ..രസം തന്നതിന് ശേഷം ഫലവും കൊഴിയുന്നു ..സംതൃപ്തി തന്നതിന് ശേഷം രസവും അപ്രത്യക്ഷമാകുന്നു...ഇതുപോലെയൊക്കെ സത്ത്, ചിത്ത്, ആനന്ദം എന്നീ സംജ്ഞകള്‍അന്വേഷകന്റെ യഥാര്‍ത്ഥ പ്രകൃതിയെ വെളിവാക്കി കാട്ടിയതിനുശേഷംമൂകമായി മറയുന്നു.....“(കടപ്പാട്...സുചി )

THE DEATH


ഒരു ഓഷോ കഥയില്‍ നിന്നും തുടങ്ങാം..

ഒരാളുടെ അമ്മ മരിച്ച അന്നു രാത്രി അയാള്‍ സിനിമയ്ക്ക് പോയി. അത് കണ്ട് ഒരാള്‍ ചോദിച്ചു. എന്തൊരു വൃത്തികേടാണു കാണിച്ചത്.? 'താങ്കള്‍ അമ്മ മരിച്ച അന്നു രാത്രി സിനിമയ്ക്ക് പോയത് തെറ്റായി പോയെ'ന്ന്. അയാള്‍ പറഞ്ഞു 'കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞാന്‍ എന്റെ അമ്മയെ പരിപാലിക്കുകയായിരുന്നു.. ഉറങ്ങാതെയും ഉണ്ണാതെയും. ഇപ്പോള്‍ അമ്മ മരിച്ചു. ഇനി എന്റെ ആവശ്യം അമ്മയ്ക്കില്ല. ഞാന്‍ സിനിമ കാണാന്‍ പോയി, അതില്‍ എന്തേ തെറ്റ്..? ഞാന്‍ അമ്മ മരിച്ച് മൂന്നാം നാളോ ഒരു വര്‍ഷം കഴിഞ്ഞോ അത് ചെയ്യുന്നുവെങ്കില്‍ താങ്കള്‍ എന്ത് പറയും...? താങ്കള്‍ എന്റെ അമ്മയെ അല്ല സ്നേഹിക്കുന്നത് സമയത്തെയാണു..!'

ഇനി നമുക്ക് ക്രിസ്തുവിലേയ്ക്ക് ചെല്ലാം... അദ്ദേഹം ശിഷ്യന്മാരുമായി നടന്നു പോകവേ, ഗ്രാമത്തില്‍ നിന്നൊരാള്‍ വന്നു പറഞ്ഞു. അവിടെ ആള്‍ക്കാര്‍ മരിച്ചിരിക്കുന്നുവെന്ന്. തിരിച്ചുപോയി ആ ശവം മറവ് ചെയ്യ്‌തുവരാമെന്ന് പറഞ്ഞ ശിഷ്യരോട് ക്രിസ്തു പറഞ്ഞു... പോകേണ്ട, മരിച്ചവരെ മരിച്ചവര്‍ സംസ്ക്കരിച്ചുകൊള്ളും.

ശ്രീ നാരായണ ഗുരു മരിച്ചു കഴിഞ്ഞാല്‍ ശവം എന്തുചെയ്യണമെന്ന് സന്ദേഹപ്പെട്ടൊരാളോട് ചക്കിലിട്ട് ആട്ടാനാണു നിര്‍ദ്ദേശിച്ചത്...അദ്ദേഹം 'അഹം ബ്രഹ്മാസ്മി' പഠിച്ച അത്രയും ആഴത്തില്‍ കേരളത്തില്‍ ഒരാളും ഉപനിഷത്തുക്കളും വേദങ്ങളും പഠിച്ചിട്ടില്ല.

മഹാനായ സോക്രട്ടീസ് മരിച്ച് കഴിഞ്ഞാല്‍ തന്റെ ശവം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയാനാണു ശിഷ്യനോട് ആവശ്യപ്പെട്ടത്.. 'അയ്യോ അപ്പോള്‍ അങ്ങയുടെ ശവം കുറുക്കന്മാര്‍ തിന്നില്ലേ?' എന്ന് ചോദിച്ച ശിഷ്യനോട് 'എന്നാല്‍ കൈയ്യില്‍ ഒരു വടി കൂടിപ്പിടിപ്പിച്ചേക്കൂ' എന്ന് നാണം കെടുത്താനും അദ്ദേഹം മടിച്ചില്ല.

മരണം എല്ലാവര്‍ക്കും ലഭിച്ചിരിക്കുന്ന പ്രകൃതിയുടെ വരമാണു. ആ മരണത്തെ അത്രയും വലിയ പ്രശ്നമായി എന്തിനാണു കാണുന്നത്...? മരിച്ചവരെ വിമര്‍ശിക്കരുതെന്ന് പറയുന്നവര്‍, മരണം ഇല്ലെന്ന് സ്വയം വിചാരിക്കുന്നവരാണു. 

മരിച്ചവരെ വെറും ആദരാഞ്ജലിയുടെ മേനി പറച്ചിലില്‍ ഒതുക്കുന്നവരെക്കാള്‍ എത്രയോ ഭേദമാണു മരിച്ച മനുഷ്യന്‍ ജീവിച്ചിരുന്നപ്പോള്‍ എടുത്ത നിലപാടുകളെ വിലയിരുത്തുന്നത്. അതില്‍ ആത്മാര്‍ത്ഥതയുണ്ട്. ആത്മര്‍ത്ഥത നശ്ശിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്ത് അഭിനയങ്ങള്‍ക്കാണല്ലോ പ്രാധാന്യം...?

വരിക........സങ്കോചലേശമെന്യേ കാപട്യത്തിന്റെ ഗ്ലിസറിന്‍ കണ്ണുകളില്‍ തേക്കൂ... പിന്നീട് എങ്ങിയേങ്ങി കരയൂ......! ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറക്കണ്ണുകള്‍ പൂട്ടുന്നതുവരെ നമുക്ക് അഭിനയിച്ചല്ലേ പറ്റൂ....... !