2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

നിസ്വാര്‍ത്ഥ പ്രണയം

നിസ്വാര്‍ത്ഥ പ്രണയത്തിന്‍
ഉറവിടം തേടി അലഞ്ഞു ഞാന്‍..
കാലം ഒരോര്‍മ്മ മാത്രമായ്‌ പോയ്മറഞ്ഞു
കടലും ആകാശവും പ്രണയം
നുകരുന്നത് ഞാന്‍ അറിഞ്ഞു.
മഴ തന്‍ പ്രണയിനി മണ്ണിനെ
സ്നേഹ ഹര്ഷത്താല്‍
പുളകിതയാക്കിയതും അറിഞ്ഞു ഞാന്‍ .
നിസ്വാര്‍ത്ഥ പ്രണയത്തിന്‍
ഉറവിടമാം പ്രകൃതിയില്‍
എന്‍ പ്രണയത്തെ തേടി ഞാന്‍ അലഞ്ഞൂ.
കടന്നു പോയ്‌ മുഖങ്ങള്‍ പലതും ,
കാകദ്രിഷ്ടിയിന്‍ ശീല്ക്കാരത്തോടെ.
ശപിച്ചു പോയ്‌ ഈ നരജെന്മത്തെ ,
മംസക്കൊതിയരാം മനുക്ഷ്യര്‍ക്കിടയിലോ,
പ്രണയമെന്ന മാമാങ്കം .

അന്വേഷി ഇന്‍ ''THE DIRTY PICTURE''

                              ''THE DIRTY PICTURE'' കാണാനിടയായത് ഇപ്പോഴാണ് .എന്താണ് ആ സിനിമയുടെ ഉള്‍ക്കാഴ്ച എന്നത് ഒരുതരം അവ്യെക്തമായി ഉള്ളപ്പോഴും ,ചില അകാര്യങ്ങള്‍ വല്ലാതെ പ്രതിഫലിക്കുന്നു .വൈകൃതമായതോ  അനിയന്ത്രിതമായതോ  ആയ  മനുഷ്യ മനസ്സിന്‍റെ വ്യാപാരങ്ങളെ ആകുമോ അത് പ്രതിനിധാനം ചെയ്യുന്നത് .അതോ അനിയന്ത്രിതം ആയ പെണ്‍മനസ്സിനെയോ ..??
                             എണ്‍പതുകളില്‍ തരംഗംആയി മാറിയ 'സില്‍ക്ക്‌ സ്മിത 'എന്നാ അഭിനേത്രിയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമ മനുഷ്യമനസ്സിന്‍റെ പല തലങ്ങളിലെക്കുള്ള ചൂണ്ടു പലകയാണ് .സിനിമ എന്ന അല്ഭുതലോകത്തോടുള്ള അടക്കാനാവാത്ത ആവേശം സ്മിതയെ നഗരങ്ങളില്‍ എത്തിക്കുന്നു .സിനിമയുടെ തുടക്കത്തില്‍ പറയുന്ന സ്മിതയുടെ അമ്മയുടെ വാക്കുകള്‍ ശ്രേധേയം ആണ് .ഗ്രാമത്തിന്‍റെ ചൊല്‍പ്പടിയില്‍ ,അല്ലെങ്കില്‍ ,അമ്മയുടെ ലാളനയില്‍ വളര്‍ന്നാല്‍ ശ്രേയസ് ഉണ്ടാകും ,നാഗരികതയെ നീ സ്വീകരിച്ചാല്‍ നിനക്ക് ആപത്ത് എന്നും.നാഗരികത എന്നത് ആടംബരങ്ങളുടെ ലോകമായി കണക്കാക്കപ്പെടുന്നു .ചിന്തകള്‍ക്ക് സ്ഥാനമില്ല .ഒന്നിനെ കുറിച്ച് ആലോചിക്കാത ആഗ്രഹങ്ങളുടെ പ്രൌഡലോകമായി ചിത്രീകരിച്ചിരിക്കുന്നു .ആ ലോകത്തേക്ക് ആണ് സ്മിത കല്യാണ തലേന്ന് രാത്രി ഒളിചോടിയെത്തുന്നത് .ആശകള്‍ക്ക് മീതെ പറക്കുന്ന മനുക്ഷ്യ മനസ്സിനെ സ്മിത അല്ലെങ്കില്‍ ചിത്രത്തിലെ രേക്ഷ്മ പ്രതിനിധാനം ചെയ്യുന്നു .
                                    ആ വലിയ സ്ക്രീനില്‍ തന്‍റെ മുഖം കാണണം എന്ന് മാത്രം ആഗ്രഹിച്ചവള്‍ മറ്റൊന്നിനെകുറിച്ചും ആകുലപ്പെടുന്നില്ല .എങ്കില്‍ പോലും ചെറുപ്പം മുതല്‍ താന്‍ മനസാല്‍ ആരാധിച്ചു വന്ന സൂര്യകാന്ത് എന്ന സൂപ്പര്‍ സ്റ്റാറിനു ഒപ്പം നൃത്തം ചെയ്യേണ്ടി വന്നപ്പോള്‍ അവള്‍ പരവശ ആകുന്നു .അവള്‍ തന്‍റെ അഴകിനെ ആഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ അടിയറവു വെക്കുന്നു .ലെക്ഷ്യം മാര്‍ഗത്തേക്കാള്‍ പ്രധാനം എന്ന് ഊട്ടിയുറപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ധാരാളമായി ഉണ്ട് .
                                     ആഗ്രഹങ്ങള്‍ക്കും അതീതമായി മനുക്ഷ്യനെ നിലനിര്‍ത്തുന്ന മറ്റു വികാരങ്ങളും ഉണ്ടെന്നു ചിത്രം സമര്‍ഥിക്കുന്നുണ്ട് .ലെക്ഷ്യ പൂര്‍ത്തീകാരണത്തിന് ശേഷം ആണ് അല്ലെങ്കില്‍ ഒരു പതനം നേരിടുമ്പോള്‍ മാത്രം ആണ് ആരും ഒന്ന് തിരിഞ്ഞു ചിന്തിക്കുന്നത് .അത് ഇവിടെയും അന്വര്‍ത്ഥമാക്കുന്നു.മറ്റുള്ളവരില്‍ നിന്നുള്ള അവഹേളനമോ ഗോസ്സിപ്പുകളോ അതുവരെ ബാധിക്കാതിരുന്ന സ്മിതയ്ക്ക് ,തന്നെക്കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോള്‍ ആണ് കഥയില്‍ വൈകാരികതയുടെ മാറ്റങ്ങള്‍ ഉണ്ടാകുന്നതു .
                                     ഭോഗാസക്തികള്‍ക്ക് മുന്‍ഗണന കൊടുക്കുന്നുണ്ടെങ്കിലും ഒരുസ്ത്രീയെന്ന നിലയിലോ മനുഷ്യന്‍ എന്നാ നിലയിലോ ഉള്ള മാനസിക വ്യാപാരങ്ങളും എടുത്തു പറയേണ്ടത് ആണ് .ഒരു പതനത്തില്‍ തനിക്ക് നക്ഷ്ടമായ ലോകവും പ്രേമവും ജീവിതവും അവളെ അലോസരപ്പെടുത്തുന്നു .'സ്ത്രീ' എന്ന നിലയില്‍ അവള്‍ ചിന്തിച്ചു തുടങ്ങുന്നു .ലവ്വ്കീകമായ സുഖങ്ങള്‍ക്കു വേണ്ടി തന്‍റെ ശരീരത്തെ സ്നേഹിച്ചവര്‍ തന്‍റെ ഉള്ളിലെ തുടുപ്പിന്‍റെ അവസാന വാക്കല്ല എന്ന തിരിച്ചറിവ് അതുവരെ അക്ഷരങ്ങള്‍ കാണാതെ മറ്റുള്ളവര്‍ കാമാത്ത്തോടെ നോക്കിയിരുന്ന തന്‍റെ ചിത്രങ്ങള്‍ സൂക്ഷിച്ചു വെച്ച സ്മിത ,ലോകം തന്നെ കാണുന്നത് എപ്രകാരം എന്ന് ആ പത്രങ്ങളിലൂടെ അറിയാന്‍ ശ്രേമിക്കുന്നു .മറ്റൊരുതരത്തില്‍ അവള്‍ സ്വയം അറിയാന്‍ ശ്രേമിക്കുന്നതിന്‍റെ ചവിട്ടുപടികളില്‍ ഒന്നായിരുന്നു അത് .മാനസിക വിഹ്വലതകള്‍ക്ക് അവസാനം ഉപേക്ഷിച്ചു പോന്ന ഗ്രാമത്തെയും അമ്മയെയും തേടി ചെല്ലുന്നതും ഒരു അഭയ സ്ഥാനം തേടി മാത്രം ആണ് .
                                    അടങ്ങാത്ത മനസ്സ് സഞ്ചരിക്കാന്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെ അനിയന്ത്രിതമായി സഞ്ചരിച ഒരു പെണ്ണ് ,അവളുടെ ഉയര്‍ച്ചയും താഴ്ചയും.,ആഗ്രഹങ്ങള്‍ മനുഷ്യനില്‍ ആണ്‍ പെണ്‍ ഭേദമില്ലാതെയുണ്ട് എന്ന് കാണിക്കുവാന്‍ മറ്റു കഥാപാത്രങ്ങളും ശ്രേമിക്കുന്നുണ്ട് .തന്‍റെ കുടുംബം പ്രശസ്തി എന്നിവയോടുള്ള തീക്ഷ്ണത ഭോഗാസക്തിക്ക് പിന്നിലെ ഉള്ളൂ എന്ന്  സൂര്യയും രമാകാന്തും പ്രതിനിധാനം ചെയ്യുന്നു .രമാകാന്ത്‌ സ്മിതയോട് അയല്‍ക്കുള്ളത് ആത്മാര്‍ഥമായ പ്രേമം ആണെന്നോ ആവേശം മാത്രം ആണെന്നോ തിരിച്ചറിയുന്നതിനു മുന്‍പേ തന്‍റെ ഭാവിക്കു വേണ്ടി അയാള്‍ അവളെ തള്ളിപ്പറയുന്നു .എനിക്ക് വേണ്ടുന്നത് 'നിന്റെ ശരീരം മാത്രമാണ്'എന്ന ആഹ്വാനവുമായി വരുന്നത് സ്മിത തന്‍റെ ഭാഗ്യം എന്ന് വിശേഷിപ്പിച്ച ചെറുപ്പക്കാരന്‍ ആണ് .അവന്‍റെ ആഗ്രഹത്തിനു വേണ്ടി പത്തും അന്‍പതും ആയിരവും ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്നതും സിനിമ കാണിക്കുന്നു .എല്ലാവരിലും കുടികൊള്ളുന്നത് ഒടുങ്ങാത്ത അഭിലാക്ഷങ്ങള്‍ മാത്രം .
                                      എന്നാല്‍ എല്ലാ വ്യെക്തിചിന്തകള്‍ക്കും അതീതമാണ് പ്രണയം എന്ന് സ്ഥാപിക്കുവാനും സംവിധായകന്‍ ശ്രമിക്കുന്നു .നിസ്വാര്‍ത്ഥ പ്രണയത്തിന്‍റെ സാക്ഷികളായി സ്മിതയും എബ്രഹാമും മാറുന്നത് അപ്രകാരം ആണ് .തന്‍റെ മനസ്സിലെ പ്രണയത്തെ ശരീരത്തെക്കാളും ആഗ്രഹങ്ങളെക്കാളും അതീതമായി അവള്‍ സ്നേഹിച്ചു തുടങ്ങുമ്പോള്‍ ആണ് അതുവരെ ഉണ്ടായിരുന്നത് എല്ലാം വെറും ഭ്രേമം മാത്രമായിരുന്നെന്നും-സൂര്യ ഉള്‍പ്പെടെ- ,പ്രണയം എന്തെന്നും അവള്‍ തിരിച്ചറിയുന്നത്‌ .സ്നേഹം  ആഗ്രഹം പ്രണയം  ദുഃഖം  എന്നിവയൊന്നും കൂടാതെ വിദ്വെക്ഷവും മനസ്സിനെ ഭരിക്കുന്നുണ്ടെന്ന് രമാകാന്തുമായുള്ള സ്മിതയുടെ അടുപ്പം ചൂണ്ടിക്കാട്ടുന്നു .തനിക്കെല്‍ക്കുന്ന തിരിച്ചടികളെ അതിജീവിച്ചു മുനീരാനുള്ള ശ്രേമാമാണ് ,തന്നെ കാണാന്‍ കൂട്ടാക്കാത്ത പത്രപ്രേവര്തകയുടെ പാര്‍ട്ടി കുളമാക്കുന്നതും ,സിനിമയെടുക്കാന്‍ ശ്രേമിക്കുന്നതും എല്ലാം .
                                  മനുക്ഷ്യനില്‍ പരാജയ ഭീതിനിഴലിക്കുമ്പോള്‍ അവന്‍ പരാജയപ്പെട്ടു തുടങ്ങുന്നു .സ്മിതയുടെ ജീവിതത്തിന്‍റെ ആദ്യഘട്ടം തന്‍റെ തീവ്ര തീക്ഷ്ണ സഫലീകരിക്കാനുള്ള പ്രയാണം ആയിരുന്നു .അതില്‍ അവള്‍ക്കു ഒന്നും തടസ്സം ആയിരുന്നില്ല .ഒന്നിനെകുറിച്ചും ചിന്തിക്കാതെ ജീവിത മൂല്യങ്ങളെ കുറിച്ച് ചിന്തിക്കാതെ ജീവിച്ച അവള്‍ക്ക്കിട്ടുന്നതെല്ലാം സൌഭാഗ്യങ്ങള്‍ ആയി കണ്ടു .മനസ്സില്‍ നിറഞ്ഞു നിന്ന ആഗ്രഹം മാത്രമാണ് അവളെ നയിച്ചത് ,എന്നാല്‍ സൂര്യയോടുള്ള സ്നേഹം ആഗ്രഹങ്ങള്‍ക്കും അപ്പുറം പറന്നപ്പോള്‍ അവള്‍ തന്‍റെ മനസ്സിനെ നോക്കിക്കാണാന്‍ ശ്രേമിച്ചു .ഒരു കുതിരയെപ്പോലെ തല ഉയര്‍ത്തിപ്പിടിച്ചു ഓടിയിരുന്ന അവള്‍ പിന്തിരിഞ്ഞു തുടങ്ങുന്നത് വികാരങ്ങള്‍ അല്ലെങ്കില്‍ ചിന്തകള്‍ അവളെ കീഴ്പ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ആണ് .സിനിമയിലെ ഒരു വാചകം പ്രസക്തമാണ് ''സ്മിത (രേക്ഷ്മ )നീ ഒരിക്കലും നിന്നെ കുറിച്ച് ചിന്തിക്കരുത് ,അങ്ങനെ ചിന്തിച്ചാല്‍ നീ ദുഖിക്കേണ്ടി വരും .'''മദിച്ചു നടന്ന ഒരു കുതിര എന്ന് വിശേഷിപ്പിക്കുമ്പോളും  നാം ഓരോരുത്തരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സ്മിത തന്നെയല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .നിഗൂഡമായ മനുക്ഷ്യ മനസ്സിനെ പുറത്ത് കാണിക്കാന്‍ ദൈവത്തിന്‍റെ ഒരു വികൃതി എന്ന് വിശേക്ഷിപ്പിക്കെണ്ടിയിരിക്കുന്നു സില്‍ക്ക്‌ സ്മിതയെ മറ്റുള്ളവര്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ അവള്‍ പുറമേ കാണിച്ചു എന്ന് പറയുന്നത് ആകും പരമാര്‍ത്ഥം .അതുവരെ തന്‍റെ ശരീരം പോലും പങ്കു വെച്ച് ആഘോക്ഷിച്ച സ്മിത എബ്രഹാമിനെ പ്രണയിച്ചു  തുടങ്ങുമ്പോള്‍ അതിലൊക്കെ വിരക്തി ഉണ്ടാകുന്നതും ഒരു അപകര്‍ഷതാ ബോധം തോന്നുന്നതും എടുത്തു കാണിക്കുന്നു .അവസാന ഭാഗത്ത് ഒരു വേശ്യാലയത്തില്‍ എത്തി പെടുന്ന അവള്‍ പതറണ്ട ആവശ്യകത ഇല്ല ..മുന്‍പുള്ള ജീവിതം കണക്കിലെടുത്താല്‍ ..എന്നാല്‍ ഇപ്പുറത്ത് എബ്രഹാമിനെ കാണിക്കുമ്പോള്‍ ആ മനസ്സ് പൂര്‍ണമാകുന്നു .ശരിക്കും എന്താണ് ആ ജീവിതത്തെ ഭരിച്ചിരുന്നത് അടങ്ങാത്ത ഭോഗാസക്തിയോ ,ഒടുങ്ങാത്ത ആഗ്രഹങ്ങളോ ,അതോ മാനുഷിക വികാരങ്ങളുടെ സ്പോടനമോ??എന്തായാലും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ ബാക്കി വെച്ച് ആ രാപ്പാടി യാത്രയായി ..എല്ലാ വേദോപനിക്ഷത്തുകളുംതേടുന്ന ഉത്തരം ആയിരിക്കുംആ മനസ്സും തേടിയിരുന്നത് ..എല്ലാത്തിന്‍റെയും അവസാനം മരണം എന്ന് കണക്ക് കൂടിയിരിക്കാം ..അടങ്ങാത്ത മനസ്സിന് സ്വസ്ഥമായി ഉറങ്ങാല്ലോ..!!